sections
MORE

ഉത്തൃട്ടാതി ; 2020 ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം ഉത്തൃട്ടാതി നക്ഷത്രക്കാർക്കെങ്ങനെ?
Uthrattathi
SHARE

ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ ഫെബ്രുവരി മാസത്തിൽ ഉദ്യോഗത്തിൽ സ്ഥാനകയറ്റം ലഭിക്കുവാനിടയുണ്ട്.ചിലർക്ക് പരിശീലനത്തിന്റെ ഭാഗമായി ഗൃഹത്തിൽ നിന്ന് വിട്ട് നിൽക്കേണ്ടതായ സാഹചര്യങ്ങളോ ദൂരദേശ വാസമോ വേണ്ടി വരാനുള്ള യോഗമുണ്ട്. കുംടുംബാംഗങ്ങളെ ഒന്നിച്ചു താമസിപ്പിക്കുവാൻ തക്കവണ്ണമുള്ള ഉദ്യോഗം സ്വീകരിക്കുന്നതും ഈ ഫെബ്രുവരി മാസത്തിൽ നന്നായിരിക്കും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുവാൻ സാധിക്കും. അഥവാ സംഭവ ബഹുലമായ വിഷയങ്ങളെ നിഷ്പ്രയാസം അഭിമുഖീകരിക്കുവാനും, എല്ലാ കാര്യങ്ങളും മറ്റുള്ളവര്‍ക്കു കൂടി വേണ്ടവിധത്തിലുള്ള നിർദേശങ്ങൾ നല്‍കാവാനുള്ള അവസരം ഉണ്ടാവും. വ്യാപാര വിപണന വിതരണ മേഖലകളുടെ ചില വിഭാഗങ്ങൾ ഒഴിവാക്കി,വരുമാന മാർഗം മാത്രമുള്ള ചില വിഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിക്കും. പുതിയോരു ആശയം അവലംബിക്കുവാനും അത് കീഴ്ജീവനക്കാര്‍ക്ക് പകർന്നു കൊടുക്കുവാനുമുള്ള അവസരം ഉണ്ടാവാം മൂന്നു മാസത്തിനു ശേഷം സാമ്പത്തികമായിട്ടുള്ളവരുമാന മാർഗം ക്രമാനുകതമായിട്ട് വന്നു ചേരുവാനുള്ള യോഗം കാണുന്നു.

ദീർഘവീഷണമായി ചെയ്യുന്ന കർമ്മ മണ്ഡലങ്ങളിൽ എല്ലാം തന്നെ ആത്മവിശ്വാസം വർധിക്കും. അവലംബിക്കുന്ന കാര്യങ്ങളിൽ അനുകൂല വിജയം കൈവരിക്കും. പരീക്ഷ, ഇന്റർവ്യൂ, സന്ധിസംഭാഷണം മുതലായവയിലൊക്കെ തന്നെ തയ്യാറെടുപ്പ് വളരെ അനുകൂലമായി തീരുവാനും സാധ്യതയുണ്ട്. മംഗള കർമ്മങ്ങളിലും വിരുന്നു സൽക്കാരത്തിലും പങ്കെടുക്കുവാനിടയുണ്ട്. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിലും മാർച്ച് മാസത്തിന്റെ ആദ്യത്തെ പകുതിയിലും വാഹനം ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതാണ്. അഗ്നി, ധനം വാഹനം എന്നിവ കൈകാര്യം ചെയ്യുമ്പോൾ വളരെ സൂക്ഷിക്കണം.

കലാകായിക മത്സരങ്ങളോട് ബന്ധപ്പെട്ട് ശ്രദ്ധ കുറവു കൊണ്ട് ഒരുപക്ഷേ പരിശീലനം നിർത്തിവെക്കെണ്ടതായ സാഹചര്യങ്ങള്‍ ഉണ്ടായി തീരും. സാമ്പത്തികമായിട്ടുള്ള വരുമാനം കുറവുള്ളതും, ലാഭ ശതമാനം കുറവുള്ള ചില കരാറു ജോലികളിൽ നിന്നും യുക്തി പൂർവം പിന്മാറുന്നത് ഏതു പ്രകാരത്തിലും നന്നായിരിക്കും എന്നാൽ മേലധികാരികളുടെ ചില നിബന്ധനകൾക്ക് അനുസരിച്ച് 2021ൽ പൂർത്തീകരിക്കുന്ന ചില ദീർഘകാല പദ്ധതികൾക്ക് തുടക്കം കുറിക്കുവാനുള്ള അവസരം ഉണ്ടായി തീരും. 

English Summary :  Uthrattathi Birth Star / Monthly Prediction in february by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA