sections
MORE

സമ്പൂർണ ദ്വൈവാര നക്ഷത്രഫലം : കാണിപ്പയ്യൂർ

HIGHLIGHTS
  • അടുത്ത രണ്ടാഴ്ച നിങ്ങൾക്കെങ്ങനെ ?
biweekly-prediction-march-1-to-14
SHARE

മേടക്കൂറ്

(അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക)

ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. ഉന്നതരുമായി സൗഹൃദബന്ധത്തിലേർപ്പെടുന്നതുവഴി പുതിയ കർമ്മപദ്ധതികള്‍ രൂപകൽപന ചെയ്യാൻ സാധിക്കും. കരാര്‍ പ്രകാരം ഗൃഹം ലഭിക്കാത്തതിനാൽ ചെലവാക്കിയ പണം തിരികെ ലഭിക്കാൻ നിയമസഹായം തേടും. വിദ്യാർഥികൾക്ക് ആധിയും ഭീതിയും ഇല്ലാതെ പരീക്ഷയെ അഭിമുഖീകരിക്കാൻ സാധിക്കും. കുടുംബത്തിൽ‌ പുതിയ തലമുറയിലുള്ളവരുടെ അതൃപ്തി വചനങ്ങളാൽ മാറിത്താമസിക്കാന്‍ തീരുമാനിക്കും. ആദർശങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്താൻ ത്യാഗം സഹിക്കേണ്ടതായി വരും. സങ്കൽപത്തിനനുസരിച്ച് ഉയർന്ന പുത്രനെപ്പറ്റി അഭിമാനം തോന്നും. ഉഷ്ണ–മൂത്രാശയ രോഗപീഡ വർധിക്കും.

ഇടവക്കൂറ്

(കാർത്തിക, 45 നാഴിക, രോഹിണി, മകയിരം 30 നാഴിക)

പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഉപേക്ഷിച്ച് പ്രകൃതിദത്തങ്ങളായ മരുന്നുകൾ സ്വീകരിക്കും. പുതിയ ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനെപ്പറ്റി പുനരാലോചിക്കും. വിട്ടുവീഴ്ചാമനോഭാവത്താൽ ‍കുടുംബത്തിൽ സ്വസ്ഥതയും സമാധാവും ഉണ്ടാകും. വർഷങ്ങൾക്കു ശേഷം സഹപാഠിയെ കാണാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കാനും സാധിക്കും. പകർച്ചവ്യാധി പിടിപെടും. യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെ ബന്ധുക്കൾ വിരോധികളായിത്തീരും. മേലധികാരിയുടെ അനാവശ്യ സംശയങ്ങൾക്ക് വിശദീകരണം നൽകേണ്ടതായി വരും. അനുഭവജ്ഞാനമുള്ളവരുടെ വാക്കുകൾക്കനുസരിച്ചു പ്രവർത്തിച്ചാൽ അബദ്ധങ്ങൾ ഒഴിവാകും. പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയിൽ വിജയിക്കും. മോഹനവഗ്ദാനങ്ങളിൽ അകപ്പെടരുത്.

മിഥുനക്കൂറ്

(മകയിരം, 30 നാഴിക, തിരുവാതിര, പുണർതം 45 നഴിക)

സുതാര്യമായ പ്രവൃത്തികളാൽ അഴിമതി ആരോപണങ്ങളിൽ നിന്നു വിമുക്തനാകും. സാമ്പത്തികനേട്ടം കുറവാണെങ്കിലും തൃപ്തിയായ വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റം സ്വീകരിക്കാം. ഏറെക്കുറെ പണി പൂർത്തിയായ ഗൃഹത്തിന് പ്രാഥമിക സംഖ്യ കൊടുത്ത് കരാറെഴുതും. പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. വെല്ലുവിളികളെ അതിജീവിക്കും. വാഗ്ദാനം നിറവേറ്റാൻ

കഠിനപ്രയത്നം വേണ്ടി വരും. അധികാരിയുടെ നിർബന്ധത്താൽ പ്രത്യേക വിഭാഗത്തിന്റെ ചുമതല ഏറ്റെടുക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കാനുള്ള ആത്മപ്രചോദനമുണ്ടാകും. പിതൃസ്വത്ത് ഭാഗം വയ്ക്കാൻ തീരുമാനിക്കും. തർക്കങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തും.

കർക്കടകക്കൂറ്

(പുണർതം 15 നാഴിക, പൂയം, ആയില്യം)

ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ച മേലധികാരിയോട് ആദരവ് തോന്നും. ഔദ്യോഗികമായ അനിശ്ചിതത്വം തുടരുന്നതിനാൽ മാനസിക സംഘർഷം വർധിക്കു. വൃവഹാരത്തിൽ വിജയമുണ്ടാകും. പുതിയ സുഹൃദ് ബന്ധങ്ങൾ ഉടലെടുക്കുമെങ്കിലും സാമ്പത്തിക ഇടപാടുകളിൽ നിന്നു പിന്മാറുകയാണു നല്ലത്. അവിചാരിതമായി ഉദ്യോഗം നഷ്ടപ്പെടുമെങ്കിലും സുഹൃത്ത് മുഖാന്തരം പുതിയ ഉദ്യോഗം ലഭിക്കും. ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാൻ കഠിനപ്രയത്നം വേണ്ടിവരും. വാക് വാദങ്ങളിൽ നിന്നു ഒഴിഞ്ഞുമാറുകയാണ് നല്ലത്. പൊതുപ്രവർത്തനങ്ങളിൽ സജീവമാകും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 15 നാഴിക)

വിദഗ്ധ ചികിത്സകളാൽ രോഗമുക്തി കൈവരും. ആരോഗ്യം

തൃപ്തികരമായിരിക്കും. പ്രവർത്തനശൈലിയിൽ കാലാനുസൃതമായ മാറ്റം വരുത്താൻ തയാറാകും. സ്ഥാപനത്തിന്റെ ക്ഷയാവസ്ഥ മനസ്സിലാക്കി മറ്റൊരു ഉദ്യോഗത്തിനു ശ്രമം തുടങ്ങും. മുൻകോപം നിയന്ത്രിക്കണം. അനുചിത പ്രവൃത്തികളിൽ നിന്നു സുഹൃത്തിനെ രക്ഷിക്കാൻ സാധിക്കും. ഹ്രസ്വകാല പാഠ്യപദ്ധതിക്കു ചേരും. ആശ്രയിച്ചു വരുന്നവർക്ക് അഭയം നൽകാൻ സാധിച്ചതിൽ ആത്മാഭിമാനം തോന്നും. ആഗ്രഹസാഫല്യത്തിനായി പ്രത്യേക വഴിപാടുകൾ നടത്തും. ‍വ്യവസ്ഥകൾ പാലിക്കാത്ത ജോലിക്കാരെ പിരിച്ചുവിടും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധ വേണം. പരസ്പരവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്നു പിന്മാറും.

കന്നിക്കൂറ്

(ഉത്രം, 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)

വിവിധങ്ങളായ പ്രവർത്തനങ്ങൾ മനഃസംതൃപ്തിയോടു കൂടി ചെയ്തു തീർക്കാൻ സാധിക്കും. കടം കൊടുത്ത സംഖ്യ തിരികെ ലഭിക്കും. പുതിയ കരാർ ഒപ്പുവയ്ക്കും. സമാനചിന്താഗതിയിലുള്ളവരുമായി സൗഹൃദത്തിലേർപ്പെടാൻ അവസരമുണ്ടാകും. കുടുംബസമേതം വിദേശത്ത് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. സന്താനങ്ങളുടെയും ഭർത്താവിന്റെയും ക്ഷേമത്തിനായി പ്രത്യേക കരുതൽ പുലർത്തും. മേലധികാരിയുടെ നിർദേശങ്ങൾ പലപ്പോഴും യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ പ്രയോജനപ്പെടും. ജന്മനാട്ടിലെ ഉത്സവാഘോഷങ്ങളിൽ സജീവമായി പങ്കെടുക്കും. തൊഴിൽമേഖലകളോട് ബന്ധപ്പെട്ട് മാനസിക സംഘർഷം വർധിക്കും.

തുലാക്കൂറ്

(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)

അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. അഭിവൃദ്ധിക്കുറവിനാൽ നിലവിലുള്ള ഗൃഹം വിൽക്കാൻ തീരുമാനിക്കും. സഹോദരങ്ങളുമായുള്ള സ്വത്തുതർക്കം രമ്യമായി പരിഹരിക്കും. വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. കൃഷി വിളകൾക്ക് ആദായം കുറയും. ജീവിത പങ്കാളിയുടെ ഉപദേശങ്ങൾ യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സഹായിക്കും. സഹപ്രവർത്തകർ പലപ്പോഴായി വരുത്തിവച്ച അബദ്ധങ്ങൾ തിരുത്താൻ കൂടുതൽ സമയം പ്രവൃത്തിക്കേണ്ടിവരും. യാത്രാക്ലേശവും ചുമതലകളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ദമ്പതികളുടെ ആവശ്യങ്ങൾ അന്തിമ നിമിഷത്തിൽ പരിഗണിക്കപ്പെടും.

വൃശ്ചികക്കൂറ്

(വിശാഖം, 15 നാഴിക, അനിഴം, തൃക്കേട്ട)

പ്രവൃത്തിയിലുള്ള നിഷ്കർഷ അർപ്പണ ഭാവം എന്നിവ പുതിയ അവസരങ്ങൾക്കു വഴിയൊരുക്കും. ഉദ്യോഗത്തിൽ തൃപ്തിയായ വിഭാഗത്തിലേക്കു മാറ്റം ലഭിക്കും. സന്താനങ്ങളുടെ വിവാഹം, ഉദ്യോഗം എന്നിവയ്ക്കായി പ്രത്യേക പ്രാർഥനകൾ നടത്തും. സംയുക്ത സംരംഭത്തിൽ നിന്നു പിന്മാറും. ശുഭസൂചകങ്ങളായ പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. ഭക്തിസാന്ദ്രമായ കുടുംബാന്തരീക്ഷം മനസമാധാനത്തിന് ഇടയാ‌ക്കും. വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമി വിൽപനയ്ക്ക് തയാറാകും. പ്രവർത്തനമേഖലകളിൽ വ്യത്യസ്തമായ ആവിഷ്കരണശൈലിക്ക് പ്രോത്സാഹനവും അംഗീകാരവും ലഭിക്കും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം, 15 നാഴിക)

ദീർഘകാലസുരക്ഷയ്ക്ക് അനുയോജ്യമായ ആശയങ്ങൾ ജീവിതപങ്കാളിയിൽ നിന്നു ലഭിച്ചതിനാൽ ആശ്വാസം തോന്നും. പുതിയ ഉദ്യോഗത്തിന് വഴി തെള‌ിയും. പദ്ധതി സമര്‍പണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കു. മംഗളകർമങ്ങൾക്ക് സജീവസാന്നിധ്യം വേണ്ടിവരും. സഹകരണ മനോഭാവത്താൽ സർവകാര്യവിജയമുണ്ടാകും. ആത്മവിശ്വാസം വർധിക്കും. അപര്യാപ്തതകൾ ഉൾക്കൊള്ളാൻ തയാറാകും. മിഥ്യാപരിഭ്രമം ഒഴിവാക്കണം. പണം കടം കൊടുക്കരുത്. ജാമ്യം നിൽക്കരുത്. ആശുപത്രിവാസം വേണ്ടി വന്നേക്കാം. അഭിപ്രായവ്യത്യാസം പരിഹരിക്കും. പരാമർശങ്ങളെ അതിജീവിക്കും. സുവ്യക്തമായ കര്‍മ പദ്ധതികൾ രൂപകൽപന ചെയ്യും.

മകരക്കൂറ്

(ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)

യുക്തിപൂർവം ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ അബദ്ധങ്ങൾ ഒഴിവാകും. വ്യക്തിത്വം നിലനിർത്താൻ കീഴ്‌വഴക്കം മാനിക്കും. മാതാപിതാക്കൾക്ക് ഇഷ്ടമില്ലാത്ത പ്രവര്‍ത്തനങ്ങളിൽ നിന്നു പിന്മാറും. പൂര്‍വികസ്വത്തിൽ ഗൃഹനിർമാണം തുടങ്ങും. സ്ഥാപനം നിലനിർത്താൻ ചില ജോലിക്കാരെ പിരിച്ചുവിടം, സൗമ്യ സമീപനത്താൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. കഫരോഗ പീഡകൾ വർധിക്കും. അവധിയെടുത്ത് ജന്മനാട്ടിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. വസ്തുനിഷ്ഠമായ പ്രവർത്തനങ്ങൾ ലക്ഷ്യ പ്രാപ്തി കൈവരിക്കും. വിജ്ഞാനം ആർജിക്കാനും പകർന്നുകൊടുക്കാനും അവസരമുണ്ടാകും. മികവു പ്രകടിപ്പിക്കാൻ അവസരം ലഭിക്കും.

കുംഭക്കൂറ്

(അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക)

അവിസ്മരണീയമായ മുഹൂർത്തം അനശ്വരമാക്കാൻ അവസരമുണ്ടാകും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാനിടവരും നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനാൽ ലക്ഷ്യപ്രാപ്തി നേടും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. അപ്രധാനമായ വിഷങ്ങളിൽ ഇടപെടുന്നത് അപകീർത്തിക്ക് കാരണമാകും. വിതരണമേഖലകളിൽ മാന്ദ്യം അനുഭവപ്പെടും. വ്യവഹാര വിജയത്താൽ പൂർവിക സ്വത്ത് തിരികെ ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കുമെങ്കിലും വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. ഉഷ്ണരോഗപീഡകള്‍ വർധിക്കും. മേലധികാരി പറയുന്ന പ്രവൃത്തികൾ അർധമനസ്സോടെ അനുസരിക്കും. പുനഃപരീക്ഷില്‍ വിജയിക്കും.

മീനക്കൂറ്

(പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)

ആവർത്തനവിരസത ഒഴിവാക്കാൻ പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തും. വ്യാപാര വ്യവസായ മേഖലയിൽ പുതിയ ആശയങ്ങൾ നടപ്പാക്കും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. കുടുംബസമേതം വിശേഷ ദേവാലയ ദർശനത്തിന് അവസരമുണ്ടാകും. വിധിച്ച പ്രവൃത്തികളിൽ നിന്നു വ്യതിചലിച്ച് പ്രവർത്തിച്ചാൽ അബദ്ധങ്ങൾ ഉണ്ടാകും. ഭൂമി വിൽപനയ്ക്ക് തയാറാകും. സുതാര്യതയുള്ള പ്രവർത്തനങ്ങളാൽ ആരോപണങ്ങളെ അതിജീവിക്കും. പുതിയ തലമുറയിലുള്ളവരുടെ അനൈക്യം മൂലം മാറിത്താമസിക്കും. അസുഖമുണ്ടോ എന്ന അനാവശ്യ ആധി ഒഴിവാക്കണം. ദാമ്പത്യത്തിൽ കൂടുതൽ ഐക്യവും സന്തോഷവും അനുഭവപ്പെടും.

English Summery : Bi Weekly Star Prediction by Kanippayyur / 2020 March 01 to 14

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA