sections
MORE

അശ്വതി ; 2020 മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • മാർച്ച് മാസം അശ്വതി നക്ഷത്രക്കാർക്കെങ്ങനെ?
ashwathy
SHARE

അശ്വതി നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ മാർച്ച് മാസത്തിൽ ആരോഗ്യം തൃപ്തികരമായിരിക്കും. ചികിത്സ ഫലിക്കും. നിർത്തിവച്ച കർമമണ്ഡലങ്ങൾ പുനരാരംഭിക്കും. സാമ്പത്തിക സഹായം വന്നു ചേരും.വ്യാപാരവിപണനവിതരണമേഖലയിലുള്ളവർ പുതിയ ആശയങ്ങൾ സ്വീകരിച്ച് പ്രവർത്തനമണ്ഡലങ്ങൾ വിപുലീകരിക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ കൂടുതൽ പ്രയത്നവും യാത്രാക്ലേശവും വർധിക്കും. സമയബന്ധിതമായി ചെയ്തു തീർക്കേണ്ട കാര്യങ്ങളിൽ വിജയം കൈവരിക്കും. ചെലവ് വർധിക്കും. കാര്യങ്ങൾ സ്വന്തം മേൽനോട്ടത്തിൽ ചെയ്യുന്നതു വഴി ഒരു പരിധി വരെ നഷ്ടങ്ങൾ ഒഴിവാക്കാനാകും.

വിദേശബന്ധമുള്ള കർമമണ്ഡലങ്ങളിൽ ഏർപ്പെടുവാനുള്ള അവസരം ലഭിക്കുമെങ്കിലും സുതാര്യക്കുറവിനാൽ അതിൽ നിന്ന് പിന്മാറാനുള്ള സാധ്യത കാണുന്നു. വിദേശയാത്രയ്ക്കുള്ള അവസരം വന്നു ചേരും. വിദേശത്ത് ചെയ്യുന്ന കർമമണ്ഡലങ്ങളിൽ ലക്ഷ്യപ്രാപ്തിയിൽ എത്തിച്ചേരാനുള്ള സാധ്യത കാണുന്നു. കാർഷികമേഖലകളിൽ പുതിയ ആശയങ്ങൾ സ്വീകരിക്കും. പഠിച്ച വിദ്യ പ്രാവർത്തികമാക്കും. ആഗ്രഹിക്കുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. പുത്ര–പൗത്രാദികളോടൊപ്പം വിദേശത്ത് താമസിക്കുന്നതിനുള്ള യോഗം കാണുന്നു.

പുണ്യതീർഥയാത്രകൾക്ക് അനുകൂലമായ സാഹചര്യം കാണുന്നു. പരീക്ഷ, ഇന്റർവ്യൂ, സന്ധി–സംഭാഷണം, കലാകായികമത്സരങ്ങൾ തുടങ്ങിയവയിൽ വിജയിക്കും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് പാരമ്പര്യവും പൗരാണികവുമായിട്ടുള്ള പ്രവർത്തനമണ്ഡലങ്ങൾ ഏർപ്പെടുന്നതു വഴി മാതാപിതാക്കളിൽ നിന്ന് അനുമോദനങ്ങൾ ലഭിക്കും.വ്യക്തമായ ദിശാബോധത്തോടു കൂടി ചെയ്യുന്ന കർമമണ്ഡലങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. നിർദേശിക്കുന്ന ആശയങ്ങളും സ്വീകരിക്കുന്ന ഉപദേശങ്ങളും മറ്റുള്ളവർക്ക് കൂടി പകർന്നു കൊടുക്കാൻ കഴിഞ്ഞതിൽ കൃതാർഥത തോന്നും. മാതൃകാപരമായിട്ടുള്ള കർമമണ്ഡലങ്ങൾക്ക് അനുമോദനങ്ങൾ വന്നു ചേരാനുള്ള സാഹചര്യം കാണുന്നു.

ഏപ്രിൽ മാസത്തിനു ശേഷം നിലവിലുള്ള ഗൃഹത്തിനു പുറമെ മറ്റൊരു ഗൃഹം സ്വന്തമാക്കാനുള്ള സാധ്യത കാണുന്നു. വേണ്ടപ്പെട്ടവർക്കോ, സുഹൃത്തുക്കൾക്കോ സാമ്പത്തിക സഹായം ചെയ്യാനുള്ള അവസരം ലഭിക്കും. ആദ്ധ്യാത്മിക– ആത്മീയ പ്രഭാഷണങ്ങൾ മനസമാധാനത്തിന് വഴിയൊരുക്കും. മക്കളുടെ ആവശ്യങ്ങൾക്കായി അവധിയെടുത്ത് അവർക്കൊപ്പം താമസിക്കുവാനുള്ള സാഹചര്യം കൂടി അശ്വതി നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.


English Summary:  Ashwathy Birth Star / Monthly Prediction in march by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA