sections
MORE

ഭരണി ; 2020 മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • മാർച്ച് മാസം ഭരണി നക്ഷത്രക്കാർക്കെങ്ങനെ?
Bharani
SHARE

ഭരണി നക്ഷത്രത്തില്‍ ജനിച്ചവർക്ക് ഈ മാർച്ച് മാസത്തിൽ സ്വയം നിക്ഷിപ്തമായിട്ടുള്ള ചുമതലകൾ ചെയ്തു തീർക്കും. മേലധികാരികളോ സഹപ്രവർത്തകരോ അവധി ആയതിനാൽ അധ്വാനഭാരം കൂടും. ഗതാഗതനിയമം തെറ്റിക്കുന്നതു വഴി പിഴ അടയ്ക്കേണ്ടതായ സാഹചര്യം കാണുന്നു. ജീവിതപങ്കാളിയുടെയോ മാതാപിതാക്കളുടെയോ നിർദേശങ്ങൾ അനുസരിക്കുന്നതു വഴി ഒരു പരിധി വരെ അബദ്ധങ്ങളിൽ നിന്ന് ഒഴിവാകാൻ സാധിക്കും. വാസ്തവവിരുദ്ധമായിട്ടുള്ള പ്രവർത്തനമണ്ഡലങ്ങളിൽനിന്ന് യുക്തിപൂർവം പിന്മാറുന്നത് ഗുണം ചെയ്യും.

സുതാര്യക്കുറവിനാൽ സംയുക്തസംരഭങ്ങളിൽ നിന്ന് പിന്മാറും. കരാർ ജോലികളിൽ ഒപ്പു വയ്ക്കും. പഠിച്ച വിദ്യ പ്രാവർത്തികമാക്കും. പരീക്ഷ, ഇന്റർവ്യൂ മുതലായവയിൽ വിജയിക്കും. മാസത്തിനൊടുവിൽ നേർന്നു കിടന്നിരുന്ന വഴിപാടുകൾ ചെയ്തു തീർക്കുവാനുള്ള സാധ്യത കാണുന്നു. അർധമനസ്സോടു കൂടി ചെയ്യുന്ന കാര്യങ്ങൾ മേലധികാരികളുടെ നിർദേശം സ്വീകരിച്ചു ചെയ്യുന്നതു വഴി ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ സാധിക്കും. ഏപ്രിൽ–മെയ് മാസങ്ങളിൽ വിദേശത്തുള്ള മക്കൾ എത്തിച്ചേരുന്നതിനാൽ ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ നടത്തും.

കാർഷികമേഖലകളിൽ ആദായം വർധിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങൾ ശ്രമകരമായി ചെയ്യുന്നതു വഴി ആത്മവിശ്വാസം വർധിക്കുകയും പുതിയ ചുമതലകൾ ഏറ്റെടുക്കുകയും ചെയ്യും. വിദഗ്ധ നിർദേശങ്ങൾ സ്വീകരിച്ചു കൊണ്ട് ഊർജ്ജസ്വലതയോടെ സമയബന്ധിതമായി കാര്യങ്ങൾ ചെയ്തു തീർക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ ചിലവ് വർധിക്കുന്നതിനാൽ നിയന്ത്രണം വേണ്ടി വരും. ഗൃഹപ്രവേശനത്തിനുള്ള അവസരം കാണുന്നു. വിദേശത്ത് താമസിക്കുന്നവർക്ക് സ്ഥിര താമസത്തിനുള്ള അനുമതി ലഭിക്കും.

ദമ്പതികൾ ഒരുമിച്ചു താമസിക്കുന്നതിനുവേണ്ടി ജോലിക്ക് അപേക്ഷ നൽകുകയോ അല്ലെങ്കിൽ ഒരാൾ രാജി വയ്ക്കേണ്ടതോ ആയ സാഹചര്യം കാണുന്നു. വാഹനം മാറ്റി വാങ്ങുന്നതിനുള്ള സാധ്യത കാണുന്നു. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ അധ്വാനം വർധിക്കുമെങ്കിലും എല്ലാ കാര്യങ്ങളും ശുഭകരമാക്കിത്തീർക്കുവാനുള്ള കഴിവും പ്രാപ്തിയും അവസരവും ഈ മാർച്ച് മാസത്തിൽ ഭരണി നക്ഷത്രക്കാർക്ക് വന്നു ചേരുന്നതാണ്.


English Summary:  Bharani Birth Star / Monthly Prediction in march by Kanippayyur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA