sections
MORE

ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ

HIGHLIGHTS
  • ഈ ആഴ്ച നിങ്ങൾക്കനുകൂലമോ?
Prediction-845
SHARE

അശ്വതി:

തൊഴിൽമേഖലകളോടു ബന്ധപ്പെട്ട് ദൂരയാത്ര വേണ്ടിവരും. വിവിധങ്ങളായ പ്രവർത്തനമേഖലകളിൽ തൃപ്‌തിയാകും വിധത്തിൽ പങ്കെടുക്കുവാനവസരമുണ്ടാകും. ആത്മവിശ്വാസത്തോടുകൂടി പരീക്ഷയെഴുതുവാൻ സാധിക്കും.

ഭരണി:

അന്തരീക്ഷത്തിലെ വ്യതിയാനത്താൽ രോഗപീഡകൾ വർധിക്കും. മേലധികാരി തുടങ്ങിവച്ച കർമപദ്ധതികൾ ഏറ്റെടുത്ത് നടത്തുവാൻ നിർബന്ധിതമാകും. കടംകൊടുത്ത സംഖ്യ തിരിച്ചുലഭിക്കും.

കാർത്തിക:

സന്താനങ്ങളുടെ ശ്രേയസ്സിനായി പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തും. സർവർക്കും സ്വീകാര്യമായരീതിയിൽ പ്രവർത്തനങ്ങൾ കാഴ്‌ചവയ്‌ക്കുവാൻ സാധിക്കും. വർഷങ്ങൾക്കുമുൻപ് വാങ്ങിയ ഭൂമിയിൽ ഗൃഹനിർമാണപ്രവർത്തനങ്ങൾ തുടങ്ങിവയ്‌ക്കും. 

രോഹിണി:

സ്വന്തം ചുമതലകൾ മറ്റുള്ളവരെ ഏൽപ്പിച്ചാൽ അബദ്ധമാകും. മുൻകോപം നിയന്ത്രിക്കണം. അസാധാരണവ്യക്തിത്വമുളളവരുമായി സൗഹൃദബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും.ആരോഗ്യം തൃപ്‌തികരമായിരിക്കും.

മകയിരം:

വാക്‌വാദങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്. പുണ്യതീർഥ–ഉല്ലാസയാത്രകൾ, ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങൾ, ബന്ധുവിന്റെ ഗൃഹപ്രവേശം തുടങ്ങി വിവിധോദ്ദേശ്യങ്ങൾക്കായി അവധിയെടുക്കും. 

തിരുവാതിര:

വ്യവസായം നവീകരിക്കുന്നതിന്റെ ഭാഗമായി ഉത്സാഹികളായ ജോലിക്കാരെ നിയമിക്കും. സ്വയംഭരണാധികാരം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ തയാറാകും. പ്രതീക്ഷിച്ച വില ലഭിച്ചതിനാൽ ഭൂമിവിൽക്കുവാൻ തയാറാകും.

പുണർതം:

പ്രതികാരബുദ്ധിയോടുകൂടിയുള്ള പ്രവർത്തനങ്ങൾ അന്തിമമായി അബദ്ധമായിത്തീരും. സുഹൃത് നിർദേശത്താൽ ഉദ്യോഗം ഉപേക്ഷിക്കുവാനുളള തീരുമാനം തൽക്കാലം ഉപേക്ഷിക്കും. 

പൂയം:

നിലവിലുളളതിന്റെ അനുബന്ധ വ്യാപാരം തുടങ്ങുവാൻ തീരുമാനിക്കും. പദ്ധതി ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്‌തിനേടും. സർവർക്കും സ്വീകാര്യമായ നിലപാട് സ്വീകരിക്കുവാൻ സാധിച്ചതിൽ ആശ്വാസമാകും. 

ആയില്യം:

ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരും. പൊതുപ്രവർത്തനങ്ങളിൽ സജീവമായതിനാൽ സമൂഹത്തിൽ ഉന്നതരെ പരിചയപ്പെടുവാൻ അവസരമുണ്ടാകും. പുത്രപൗത്രാദികളുടെ സാന്ത്വനസമീപനം ആശ്വാസത്തിന് വഴിയൊരുക്കും. 

മകം:

ദാമ്പത്യബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതിരിക്കാൻ വിട്ടുവീഴ്‌ചകൾക്ക് തയാറാകും. ഉദ്യോഗത്തിനു പുറമെ ലാഭശതമാന വ്യവസ്ഥകളോടുകൂടിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. സദ്‌ചിന്തകളാൽ സൽക്കർമപ്രവണത വർധിക്കും.  

പൂരം:

വസ്‌ത്രാഭരണ സുഗന്ധദ്രവ്യങ്ങൾക്ക് അധികചെലവ് അനുഭവപ്പെടും. വിദഗ്ധോപദേശം തേടി ചെയ്യുന്ന പ്രവർത്തനങ്ങളെല്ലാം ലക്ഷ്യപ്രാപ്‌തി കൈവരിക്കും. ഔദ്യോഗികമായ അനിശ്ചിതാവസ്ഥ തുടരുന്നതിനാൽ ആശങ്ക വർധിക്കും. 

ഉത്രം:

വിദേശ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. അപരിചിതരുമായുളള ആത്മബന്ധത്തിന് അതിർത്തി നിശ്ചയിക്കും. പുത്രപൗത്രാദികളുടെ സംരക്ഷണം ആശ്വാസത്തിന് വഴിയൊരുക്കും. മംഗളവേളയിൽ സജീവസാന്നിധ്യം വേണ്ടിവരും.

അത്തം:

അസാധാരണവ്യക്തിത്വമുളളവരുമായി സൗഹൃദബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. മേലധികാരിയുടെ ആജ്‌ഞകൾ അർധമനസ്സോടുകൂടി അനുസരിക്കും. വിതരണ രംഗങ്ങളിൽ ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും. 

ചിത്തിര:

ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും വ്യായാമവും ശീലിക്കും. ഉപരിപഠനത്തിന്റെ അന്തിമഭാഗമായ പദ്ധതിസമർപ്പണത്തിന് തയാറാകും. സ്ഥാപനത്തിന്റെ ശോച്യാവസ്ഥ പരിഗണിച്ച് മറ്റൊരു ഉദ്യോഗത്തിന് ശ്രമിക്കും. 

ചോതി:

വ്യവസായ മേഖലകളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുവാൻ വിദഗ്ധ നിർദേശം തേടും. സഹപ്രവർത്തകർ അവധിയായതിനാൽ ജോലിഭാരം വർധിക്കും.ഉദ്യോഗമാറ്റമുണ്ടാകും.                            

വിശാഖം:

കുടുംബജീവിതത്തിൽ സന്തുഷ്‌ടിയും സമാധാനവും ഉണ്ടാകും. ദീർഘവീക്ഷണത്തോടുകൂടിയ കർമപദ്ധതികൾക്ക് രൂപകല്‌പന തയാറാകും. മത്സരരംഗങ്ങളിൽ വിജയിക്കും. അനുഭവജ്‌ഞാനമുളളവരുടെ വാക്കുകൾ ജീവിതമാർഗത്തിന് വഴിയൊരുക്കും. 

അനിഴം:

പ്രതീക്ഷിച്ച ലാഭം ലഭിക്കാത്തതിനാൽ വ്യാപാരസ്ഥാപനം വിൽക്കുവാൻ തീരുമാനിക്കും. കൂട്ടുകൃഷിസമ്പ്രദായം ആവിഷ്‌ക്കരിക്കുവാൻ സഹകരിക്കും. പിതാവിന് അഭിവൃദ്ധിയുണ്ടാകും. വ്യവസ്ഥകൾ പാലിക്കുവാൻ കഠിനപ്രയത്നം വേണ്ടിവരും.

തൃക്കേട്ട:

വർഷങ്ങൾക്കുമുൻപ് വാങ്ങിയ ഭൂമിക്ക് പ്രതീക്ഷിച്ച വില ലഭിച്ചതിനാൽ വിൽപനയ്‌ക്ക് തയാറാകും. പ്രവർത്തനശൈലിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുവാൻ തയാറാകും. പൊതുപ്രവർത്തനങ്ങളിൽ സജീവമാകും. 

 മൂലം:

വാക്‌വാദങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്. സ്വസ്ഥതക്കുറവ്, അനാവശ്യമായ ഉൾഭയം, അവിചാരിതചെലവ്, അസുഖങ്ങൾ തുടങ്ങിയവ നിരന്തരം അനുഭവിക്കുന്നതിനാൽ ഗൃഹത്തിന് വാസ്തുശാസ്‌ത്രപിഴയുണ്ടോ എന്ന് നിർദേശം തേടും. 

പൂരാടം:

കുടുംബജീവിതത്തിൽ സന്തുഷ്‌ടിയും സമാധാനവും ഉണ്ടാകും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കും. പ്രലോഭനങ്ങൾ പലതും വന്നുചേരുമെങ്കിലും ആത്മസംയമനം പാലിക്കുകയാണ് നല്ലത്. രക്തസമ്മർദാധിക്യത്താൽ അസ്വാസ്ഥ്യമനുഭവപ്പെടും. 

ഉത്രാടം:

ഉദ്ദിഷ്‌ടകാര്യങ്ങൾ സാധിച്ചതിനാൽ നേർന്നുകിടപ്പുളള വഴിപാടുകൾ ചെയ്‌തുതീർക്കുവാനിടവരും. ഏകാഗ്രതയും കാര്യനിർവഹണശക്തിയും വർധിക്കും. വിഭ്രാന്തിയുളളവർക്ക് സാന്ത്വനവും സമാധാനവും നൽകുവാൻ സാധിക്കും. 

തിരുവോണം:

യാഥാർഥ്യബോധമില്ലാത്ത പുത്രിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മത്സര രംഗങ്ങളിൽ വിജയിക്കും. സുദീർഘമായ ചർച്ചയിലൂടെ സങ്കീർണമായ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തും.  

അവിട്ടം:

മംഗളവേളയിൽ പുതിയ സ്‌നേഹബന്ധം ഉടലെടുക്കും. ഭക്തിനിർഭരമായ ചിന്തകൾ മനസ്സമാധാനത്തിന് വഴിയൊരുക്കും. ഉദ്യോഗത്തോടനുബന്ധമായി പാരമ്പര്യപ്രവൃത്തികളിൽ സജീവമായി പ്രവർത്തിക്കും. വസ്തുതർക്കം പരിഹരിക്കുവാൻ വിട്ടുവീഴ്‌ചയ്‌ക്ക് തയാറാകും. 

ചതയം:

അനവസരങ്ങളിലുളള വാക്കുകൾ തിരുത്തുവാൻ ജീവിതപങ്കാളിയുടെ യുക്തമായ ഇടപെടലുകൾ സഹായകമാകും. വ്യാപാരത്തിൽ ഉണർവ് കണ്ടുതുടങ്ങും. സമീപപ്രദേശത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും.

പൂരുരുട്ടാതി:

ഇടപെടുന്നകാര്യങ്ങളിൽ അന്തിമമായി വിജയമുണ്ടാകും. ബൃഹത്‌പദ്ധതികൾ ഉപേക്ഷിച്ച് ചെറിയപദ്ധതികൾക്ക് രൂപകൽപനചെയ്യും. സത്യാവസ്ഥകൾ ബോധിപ്പിക്കുവാൻ കഴിഞ്ഞതിൽ അനിഷ്‌ടാവസ്ഥകൾ ഒഴിവാകും. 

ഉത്രട്ടാതി:

ക്രിയാത്മകനടപടികളിൽ ആത്മാർഥമായി സഹകരിക്കും. അധ്വാനഭാരത്താൽ ദേഹക്ഷീണം അനുഭവപ്പെടും. അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ച മേലധികാരിയോട് ആദരവു തോന്നും. നീർദോഷരോഗപീഡകൾ വർധിക്കും. 

രേവതി:

പ്രതികൂല കാലാവസ്ഥയായതിനാൽ യാത്രമാറ്റിവയ്‌ക്കും. സുവ്യക്തമായ നടപടികളാൽ അനുകൂലവിജയം ഉണ്ടാകും. വിജ്‌ഞാനപ്രദമായ വിഷയങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നതിൽ ആത്മസംതൃപ്‌തിയുണ്ടാകും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള ആർജവമുണ്ടാകും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA