sections
MORE

ഈ നക്ഷത്രക്കാർക്ക് അപ്രതീക്ഷിത സാമ്പത്തികനേട്ടമോ?

HIGHLIGHTS
  • സമ്പൂർണ സാമ്പത്തികഫലം
finance-prediction-845
SHARE


മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ കാൽഭാഗം)

മാർച്ച് മാസം ആരംഭിച്ചുകഴിഞ്ഞതിനാൽ,  ഈയാഴ്ച മേടക്കൂറുകാർക്ക് സാമ്പത്തികകാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ കടന്നുപോകും. വരുമാനവർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്തും. എന്നാൽ ചെലവു കൂടുകയും ചെയ്യും. കടബാധ്യതകളിൽ കുറച്ചൊക്കെ തീർക്കാൻ സാധിക്കും. യാത്രയ്ക്കായും പണം ചെലവാക്കേണ്ടിവരും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളെ മറികടക്കാൻ കഴിയും.



ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

ഈയാഴ്ച  ഇടവക്കൂറുകാർക്ക് സാമ്പത്തികമായി തികച്ചും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ചെലവു കൂടുമെങ്കിലും പ്രതിസന്ധിയിൽ പെടില്ല. വരുമാനവർധനയിലൂടെ സാമ്പത്തികബാധ്യതകളിൽ നിന്നു മോചനം ലഭിക്കും. തിരിച്ചുകിട്ടാനുള്ള പണം കിട്ടും. സർക്കാരിൽ നിന്നുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ അൽപം വൈകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ കഴിയും.


മിഥുനക്കൂറ് (മകയിരം അവസാനപകുതി, തിരുവാതിര, പുണർതം ആദ്യത്തെ മുക്കാൽ ഭാഗം)

ഈയാഴ്ച  മിഥുനക്കൂറുകാർക്കു കണ്ടകശനി മാറിയതിനാലുുംധനഭാവശുദ്ധിയുള്ളതിനാലും സാമ്പത്തികകാര്യങ്ങളിൽ വലിയ പ്രതിസന്ധി നേരിടേണ്ടിവരില്ല.  അനാവശ്യകാര്യങ്ങളിൽ വിചാരിക്കാത്ത ചെലവുകൾ അനുഭവപ്പെടും. അതുകൊണ്ട് പണം ചെലവഴിക്കുന്ന കാര്യത്തിൽ പ്രത്യേക ജാഗ്രത വേണം. ധനാധിപനു ശുഭബന്ധം ഉള്ളതിനാൽ നേരത്തേയുള്ള നിക്ഷേപങ്ങളിൽ നിന്നു വരുമാനം കിട്ടാനിടയുണ്ട്.



കർക്കടകക്കൂറ് (പുണർതം അവസാനത്തെ കാൽ ഭാഗം, പൂയം, ആയില്യം)

ഈയാഴ്ച  കർക്കടകക്കൂറുകാർക്ക്  സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. എങ്കിലും വിചാരിക്കാത്ത ചെലവുകൾ വന്നുപെടാനിടയുണ്ട്. വലിയ സാമ്പത്തികപ്രശ്നങ്ങൾ ഇല്ലാതെ കടന്നുപോകും. ധനാധിപൻ അനുകൂലത്തിലായതിനാൽ പുതിയ വരുമാനസാധ്യത കണ്ടെത്തുകയും ചെയ്യും. ദൈവാനുഗ്രഹമുള്ളതിനാൽ മനസ്സിനു സ്വസ്ഥത അനുഭവപ്പെടും.


ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യത്തെ കാൽ ഭാഗം)

ഈയാഴ്ച  ചിങ്ങക്കൂറുകാർക്ക് സാമ്പത്തികകാര്യങ്ങളിൽ  വലിയ പ്രതിസന്ധിയില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. എങ്കിലും  ആഴ്ചയുടെ ആദ്യദിവസങ്ങളിൽ ചെലവു കൂടും.  ദൈവാനുഗ്രഹം ഉള്ളതിനാൽ പ്രതിസന്ധിയിലൊന്നും പെടില്ല. കിട്ടാനുള്ള പണം കിട്ടാനിടയുണ്ട്. സാമ്പത്തികകാര്യങ്ങളിൽ ഉണർവ് ഉണ്ടാക്കാൻ കഴിയും. വീട്ടിൽ സമാധാനം നിലനിർത്താൻ കഴിയും.


കന്നിക്കൂറ് (ഉത്രം അവസാനത്തെ മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി)

കണ്ടകശനി മാറിയതിനാൽ കന്നിക്കൂറുകാർക്ക് ഈയാഴ്ച  കാര്യങ്ങൾ കുറെയൊക്കെ അനുകൂലമാകും. ചെലവു കൂടും. എങ്കിലും വരുമാനവർധന അനുഭവപ്പെടും. സാമ്പത്തികകാര്യങ്ങളിൽ വലിയ പ്രതിസന്ധി കൂടാതെ കഴിഞ്ഞുകൂടും. ആഴ്ചയുടെ ആദ്യപകുതിയിൽ വരുമാനത്തിൽ വർധന അനുഭവപ്പെടും.  



തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യത്തെ മുക്കാൽ ഭാഗം)

ഈയാഴ്ച തുലാക്കൂറുകാർക്കു സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും.  എങ്കിലും വിചാരിക്കാത്ത ചില കാര്യങ്ങൾക്കായി പണം ചെലവാകും.  കിട്ടാനുള്ള പണം തിരിച്ചുകിട്ടാൻ വൈകുകയും ചെയ്യും. ധനഭാവത്തിൽ ശുഭബന്ധം ഉള്ളതിനാൽ സാമ്പത്തികപ്രതിസന്ധിയിൽ പെടുകയൊന്നുമില്ല. ഇടപാടുകളിൽ നിന്നു പ്രതീക്ഷിച്ച ലാഭം ലഭിക്കും.


വൃശ്ചികക്കൂറ് (വിശാഖം അവസാനത്തെ കാൽ ഭാഗം, അനിഴം, തൃക്കേട്ട)

ഈയാഴ്ച  വൃശ്ചികക്കൂറുകാർക്ക് സാമ്പത്തികകാര്യങ്ങളിൽ പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ചില ദിവസങ്ങളിൽ ദൈവാനുഗ്രഹം വേണ്ടത്ര ലഭിക്കുന്നില്ലെന്നു തോന്നും.  സാമ്പത്തിക പ്രതിസന്ധികളിൽ നിന്നു കുറേശ്ശെയായി കരകയറാൻ കഴിയും.  ചില ദിവസങ്ങളിൽ പ്രതീക്ഷിക്കാത്ത വരുമാനം ലഭിക്കാനുമിടയുണ്ട്. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും.


ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യത്തെ കാൽ ഭാഗം)

ഈയാഴ്ച  ധനുക്കൂറുകാർക്ക്  കണ്ടകശനി മാറിയതിനാൽസാമ്പത്തിക കാര്യങ്ങളിൽ അനുകൂലഫലങ്ങൾ അനുഭവപ്പെടും. സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി വലിയ മനഃപ്രയാസം  അനുഭവിക്കേണ്ടിവരില്ല.  പുതിയ വരുമാനസാധ്യതകൾ കണ്ടെത്തുകയും ചെയ്യും. കടബാധ്യതകളിൽ ചിലതൊക്കെ വീട്ടാൻ കഴിയും. കിട്ടാനുള്ള പണം കുറച്ചൊക്കെ തിരിച്ചുകിട്ടും.  മനസ്സിന്റെ സമാധാനം നിലനിർത്താൻ കഴിയും.



മകരക്കൂറ് (ഉത്രാടം അവസാനത്തെ മുക്കാൽ ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)

ഈയാഴ്ച  മകരക്കൂറുകാർക്ക് പൊതുവേ സാമ്പത്തികമായി ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക.  ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം.  വലിയ പ്രതിസന്ധികൾ ഇല്ലാതെ മുന്നോട്ടുപോകാൻ സാധിക്കും.  ആഴ്ചയുടെ രണ്ടാമത്തെ പകുതിയിൽ വിചാരിക്കാത്ത ചെലവുകൾ ഉണ്ടാകാനിടയുണ്ട്. മറ്റു ദിവസങ്ങളിൽ ചെലവു നിയന്ത്രിച്ചു മുന്നോട്ടു പോകാൻ കഴിയും.


കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗം)

കുംഭക്കൂറുകാർക്ക് ഈയാഴ്ച സാമ്പത്തികകാര്യങ്ങളിൽ പൊതുവേ ഗുണഫലങ്ങൾ പ്രതീക്ഷിക്കാം.  വിചാരിക്കാത്ത ഭാഗങ്ങളിൽ നിന്നും വരുമാനമുണ്ടാകും. എന്നാൽ സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണം. ചെലവു കൂടാനിടയുണ്ട്. നിക്ഷേപകാര്യങ്ങളിൽ മന്ദത തുടരും. ദൈവാനുഗ്രഹമുള്ളതിനാൽ കാര്യങ്ങളെല്ലാം പ്രശ്നങ്ങളില്ലാതെ നടത്തിയെടുക്കാൻ കഴിയും.


മീനക്കൂറ് (പൂരുരുട്ടാതി അവസാനത്തെ കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി)

കണ്ടകശനി മാറിയതിനാൽ ഈയാഴ്ച  മീനക്കൂറുകാർക്ക് സാമ്പത്തികകാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടക്കും.  പ്രതിസന്ധികളിലൊന്നും പെടില്ല. അനാവശ്യച്ചെലവുകൾ നിയന്ത്രിക്കാൻ പ്രത്യേക ശ്രദ്ധ വേണം.  സഹായികളിൽ നിന്നു സാമ്പത്തികാര്യങ്ങളിലുള്ള സഹകരണം ഉണ്ടാകും. മറ്റുള്ളവരെ സഹായിക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്യും.  മനസ്സിന്റെ സന്തോഷം നിലനിർത്താൻ കഴിയും.

English Summery : Finance Prediction by Raveendran Kalarikkal / 2020 March 01 to 07

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA