sections
MORE

കാർത്തിക ; 2020 മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • മാർച്ച് മാസം കാർത്തിക നക്ഷത്രക്കാർക്കെങ്ങനെ?
Karthika
SHARE

കാർത്തിക നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ മാർച്ച് മാസത്തിൽ ഇതു വരെ അനുഭവിച്ചു വന്നിരുന്ന അനിശ്ചിതാവസ്ഥകളൊക്കെ മാറി നല്ല സ്ഥാപനത്തിൽ ഉദ്യോഗം ലഭിക്കും. വാസ്തവവിരുദ്ധമായ പല തോന്നലുകൾ ഉണ്ടാകുമെങ്കിലും ഈശ്വരാധീനവും മാതാപിതാക്കളുടെ നിർദേശങ്ങളും ഗുരുകാരണവന്മാരുടെ അനുഗ്രഹവും ഈ അവസ്ഥകളെയൊക്കെ അതിജീവിക്കുവാൻ സഹായിക്കും. മക്കൾക്ക് സാത്വിക ഉപദേശം നൽകുവാൻ സുഹൃത്തിന്റെ സഹായം തേടും. പൂർവികമായ സ്വത്തോ, സ്ഥാപനമോ വിൽക്കേണ്ടതായ സാഹചര്യങ്ങള്‍ കാണുന്നു. മറ്റു ചിലർക്ക് വ്യാപാരവിപണനവിതരണ മേഖലകളില്‍ പ്രതീക്ഷിച്ച നേട്ടങ്ങൾ ഇല്ലാത്തതിനാൽ ഈ മേഖലകളിൽ കൂടുതൽ പണം മുതൽ മുടക്കാതിരിക്കുന്നതാകും നല്ലത്.

ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറും. ആ പണം വ്യാപാരമേഖലയിൽ ചെലവാക്കി അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമോ ആനുകൂല്യങ്ങളോ അംഗീകാരമോ ലഭിക്കാത്തതിനാൽ ഉദ്യോഗം ഉപേക്ഷിക്കുവാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറുന്നതാകും നല്ലത്. വിദേശത്ത് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കാത്തതിനാൽ കുടുംബാംഗങ്ങളെ ജന്മനാട്ടിലേക്ക് മാറ്റി പാർപ്പിക്കും. വാഹനാപകടങ്ങളിൽ നിന്ന് രക്ഷപെടും. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം. പകർച്ചവ്യാധി പിടിപെടുന്നതു മൂലം ജോലിയിൽ നിന്ന് അവധി എടുക്കേണ്ടി വന്നേക്കാം.

കടം കൊടുത്ത സംഖ്യ തിരികെ ലഭിക്കാം. കാലാവസ്ഥാ വ്യതിയാനം മൂലം കാർഷികമേഖലയിൽ നഷ്ടം സംഭവിച്ചേക്കാം. രേഖാപരമായിട്ടുള്ളതല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്ന് യുക്തിപൂർവം പിന്മാറുന്നത് നന്നയിരിക്കും. നിർദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ച് ചെയ്യുന്ന കാര്യങ്ങൾ സ്വന്തം നിലയിൽ നേട്ടം ഉണ്ടായില്ലെങ്കിലും മറ്റുള്ളവർക്ക് ഉപകാരപ്രദമാകുന്നതിൽ സന്തോഷം തോന്നും. കുടുംബത്തിൽ സമാധാനം കാണുന്നു. തൊഴിൽപരമായി ചിലർക്ക് നേട്ടവും മറ്റു ചിലർക്ക് കോട്ടവും ഉണ്ടാകുന്നതിനാൽ വളരെ ശ്രദ്ധിക്കണം.

സഹപ്രവർത്തകരുടെയോ കീഴ്ജീവനക്കാരുടെയോ സഹായ സഹകരണത്താൽ 2021–2023ലോ പൂർത്തീകരിക്കുന്ന ബൃഹത് പദ്ധതികൾ ഏറ്റെടുക്കും. കഫനീർദോഷരോഗപീഡകളെക്കൊണ്ട് അസ്വാസ്ഥ്യമനുഭവപ്പെടുന്നതിനാൽ പ്രകൃതി ജീവന ഔഷധോപാധികളും വ്യായാമമുറകളും ഈ മാർച്ച് മാസത്തിൽ കാർത്തിക നക്ഷത്രക്കാർ സ്വീകരിക്കുന്നത് നന്നായിരിക്കും.



English Summary:  Karthika Birth Star / Monthly Prediction in march by Kanippayyur 



തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA