sections
MORE

രോഹിണി ; 2020 മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • മാർച്ച് മാസം രോഹിണി നക്ഷത്രക്കാർക്കെങ്ങനെ?
Rohini
SHARE

രോഹിണി നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ മാർച്ച് മാസത്തിൽ വ്യത്യസ്തവും വിവിധങ്ങളുമായ കർമപഥങ്ങളിൽ ഏർപ്പെടുവാനിടവരുന്നതു വഴി വിജയവും പ്രതീക്ഷിച്ചതിലുപരി സാമ്പത്തിക നേട്ടവും കൈവരും. സംയുക്തസംരംഭങ്ങളില്‍ നിന്ന് പിന്മാറുന്നത് ഭാവിയിൽ ഗുണം ചെയ്യും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. ഗൃഹത്തിൽ വന്നു പോകുന്ന തരത്തിലുള്ള ഉദ്യോഗം ലഭിക്കുവാനുള്ള സാഹചര്യം കാണുന്നു. വ്യാപാരവിപണനവിതരണമേഖലകളോട് ബന്ധപ്പെട്ടുള്ള യാത്രകൾ വേണ്ടിവരും. അതിനോട് ബന്ധപ്പെട്ട് ചർച്ചകൾ വിജയിക്കുകയും ലക്ഷ്യപ്രാപ്തിയിൽ എത്തുകയും ചെയ്യും.

2021 ൽ പൂർത്തീകരിക്കുന്ന ബൃഹത് പദ്ധതികൾ ഏറ്റെടുക്കുവാനുള്ള സാധ്യത കാണുന്നു. വിദേശ ബന്ധമുള്ള വ്യാപാരവിപണനവിതരണ മേഖലകൾക്ക് തുടക്കം കുറിക്കും. ഏറ്റെടുത്ത ദൗത്യത്തിന് പൂർണത കൈവരും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. ഈശ്വരാരാധനയോടു കൂടി ചെയ്യുന്ന കാര്യങ്ങൾ എല്ലാം വിജയിക്കും. ജാഗ്രതയോടു കൂടി ചെയ്യുന്ന പ്രവർത്തനങ്ങൾ വിജയിക്കുന്നതു വഴി അനുമോദനങ്ങൾ വന്നു ചേരും. ഗവൺമെന്റുമായി ബന്ധപ്പെട്ടുള്ള കരാറുകൾ ഒഴിവാക്കി സ്വതന്ത്രമായി ഏറ്റെടുക്കുന്ന കർമ മണ്ഡലങ്ങളിൽ എല്ലാം ആത്മവിശ്വാസത്തോടു കൂടി പ്രവർത്തിക്കുവാനും ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാനും സാധിക്കും.

ഗൃഹത്തിൽ അറ്റകുറ്റപണികൾ തുടങ്ങി വയ്ക്കും വാസ്തുശാസ്ത്രപിഴയെല്ലാം തീർത്തു കൊണ്ട് ചെയ്യുന്നതായിരിക്കും നല്ലത്. ഗഹനമായ വിഷയങ്ങൾക്ക് അനുകൂലമായ സാഹചര്യം കാണുന്നു. കാർഷിക മേഖലയിൽ നിന്ന് ആദായം വർധിക്കും. വേണ്ടപ്പെട്ടവരെ ഉൾപ്പെടുത്തി ഈ മേഖല വിപുലീകരിക്കും. 2021 ൽ വിളവെടുപ്പ് നടത്താവുന്ന കാർഷികവിളകളായിരിക്കും നല്ലത്. വിദേശത്തുള്ള പുത്രപൗത്രാദികൾ അവധിക്കുവരുമെന്നറിഞ്ഞതിൽ ആശ്വാസം തോന്നും.

വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തും. നിശ്ചയിച്ച കാര്യങ്ങൾക്ക് അനുകൂലമായ സാഹചര്യം വന്നു ചേരും. വാഹനം മാറ്റി വാങ്ങാനുള്ള തീരുമാനം തൽക്കാലത്തേക്ക് ഉപേക്ഷിച്ച് ആ പണം വ്യാപാരവിപണന വിതരണമേഖലകളിൽ ചെലവഴിക്കും. മറ്റൊരാളെ പണവും, അധികാരവും, ചുമതലകളും ഏൽപ്പിക്കുന്നത് അബദ്ധത്തിന് കാരണമാകും. പൊതുവെ ഈ മാർച്ച് മാസത്തിൽ അനുകൂലമായ ഫലങ്ങളാണെങ്കിലും എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ ചെയ്യണം എന്നതാണ് രോഹിണി നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിലെ അനുഭവയോഗ്യമായ ഫലങ്ങൾ.   

English Summary:  Rohini Birth Star / Monthly Prediction in march by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA