sections
MORE

മകയിരം ; 2020 മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • മാർച്ച് മാസം മകയിരം നക്ഷത്രക്കാർക്കെങ്ങനെ?
Makayiram
SHARE

മകയിരം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ മാർച്ച് മാസത്തിൽ തൊഴിൽ മേഖലകളിൽ അശ്രാന്തപരിശ്രമത്താൽ സാമ്പത്തിക നേട്ടം ഉണ്ടാകുന്നതു വഴി കടങ്ങൾ വീട്ടാൻ സാധിക്കും. സമയബന്ധിതമായും വളരെ ചിട്ടയോടും ശ്രദ്ധയോടും കൂടി ചെയ്യുന്ന മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കാണുന്നു. പുണ്യതീർഥ യാത്രകൾ ഒഴിവാക്കേണ്ടതായ സാഹചര്യം കാണുന്നു. അർധമനസ്സോടുകൂടി പല കർമമണ്ഡലങ്ങളിൽ ഏർപ്പെടുവാനുള്ള അവസരം ഭാവിയിലേക്ക് ഗുണകരമാകുമെന്ന ആത്മവിശ്വാസത്താൽ ഏറ്റെടുക്കും. വസ്തുതകൾക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും.

പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗം ലഭിക്കും. വിദ്യാര്‍ഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലമായ സാഹചര്യം കാണുന്നു. കർമമണ്ഡലങ്ങളിൽ നിന്നും പുരോഗതി കാണുന്നു. വിദേശത്തു താമസിക്കുന്ന പുത്രപൗത്രാദികളോടൊപ്പം താമസിക്കുന്നതിനുള്ള അവസരം കാണുന്നു. ആരാധനാലയ ദർശനം അനുകൂലമാകുന്നതു വഴിയും നേർന്നു കിടക്കുന്ന വഴിപാടുകൾ ചെയ്തു തീർക്കുന്നതു വഴിയും ആശ്വാസം തോന്നും. സങ്കീർണമായ വിഷയങ്ങൾ അതിജീവിക്കും. ഭരണസംവിധാനത്തിലെ അപാകതകൾ പരിഹരിക്കും. മറ്റുള്ളവരിലുള്ള മിഥ്യാ ധാരണകൾ നീങ്ങും.

നഷ്ടപ്പെട്ടു എന്നു കരുതിയ രേഖാപരമായിട്ടുള്ള കാര്യങ്ങൾ തിരിച്ചു കിട്ടും. ഗൃഹപ്രവേശനത്തിനുള്ള അവസരം കാണുന്നു. ജീവിതപങ്കാളിയുടെ നിർദേശങ്ങൾ സ്വീകരിക്കുന്നത് ഗുണം ചെയ്യും. വാസ്തു ശാസ്ത്രപിഴയുള്ള ഗൃഹം വിൽപന ചെയ്ത് മെയ് മാസത്തോടു കൂടി മറ്റൊരു ഗൃഹം നിർമിക്കാനുള്ള സാധ്യത കാണുന്നു. പണം മുതൽ മുടക്കിയുള്ള വ്യാപാരമേഖലകളിൽ നിന്ന് പിന്മാറുന്നത് ഗുണം ചെയ്യും. ഇവയൊക്കെയാണ് മാർച്ച് മാസത്തിലെ മകയിരം നക്ഷത്രക്കാരുടെ അനുഭവയോഗ്യമായ ഫലങ്ങൾ.        

English Summary:  Makayiram Birth Star / Monthly Prediction in march by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA