sections
MORE

തിരുവാതിര ; 2020 മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • മാർച്ച് മാസം തിരുവാതിര നക്ഷത്രക്കാർക്കെങ്ങനെ?
Thiruvathira
SHARE

തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ മാർച്ച് മാസത്തിൽ നിലവിലുള്ള ജോലിയിൽ സ്ഥാനക്കയറ്റം കാണുന്നു. സ്വന്തമായി ഗൃഹം വാങ്ങാനുള്ള സാഹചര്യം കാണുന്നു. വ്യാപാരവിപണനവിതരണ മേഖലകളോട് ബന്ധപ്പെട്ടുള്ള യാത്രകളും ചർച്ചകളും വിജയിക്കും. ആത്മവിശ്വാസത്തോടു കൂടി പുതിയ കരാറുകൾ ഒപ്പു വയ്ക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ പിതാവിന് അസുഖം വർധിക്കും. സ്വത്ത് രേഖാപരമായി ലഭിക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. നേർന്നു കിടക്കുന്ന വഴിപാടുകൾ ചെയ്തു തീർക്കും. സഹപ്രവർത്തകരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള േദവാലയദർശനം കാണുന്നു.

വിദ്യാർഥികൾക്ക് അനുകൂലമായ സാഹചര്യം കാണുന്നു. അർഹതപ്പെട്ടവരിൽ നിന്ന് അംഗീകാരം ലഭിക്കും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കും. ബന്ധമിത്രാദികളുടെ ആവശ്യങ്ങൾ നിറവേറ്റും. കാർഷിക മേഖലകൾ വിപുലീകരിക്കും. നഷ്ടപ്പെട്ടു എന്നു കരുതുന്ന രേഖകൾ തിരികെ ലഭിക്കും. വിദേശത്തെ ജോലി നഷ്ടപ്പെടും എന്ന ആശങ്ക ഒഴിവാകും. കുടുംബാംഗങ്ങളെ ജന്മനാട്ടിലേക്ക് മാറ്റി പാർപ്പിക്കേണ്ടതായ സാഹചര്യം കാണുന്നു. വസ്തു നിഷ്ഠമായി ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ അനുകൂലമായിത്തീരും. മറ്റു ചിലർക്ക് സങ്കീര്‍ണമായ വിഷയങ്ങളെ അതിജീവിച്ച് ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാൻ സാധിക്കും. ആദ്ധ്യാത്മീയ– ആത്മീയ പ്രഭാഷണങ്ങൾ മനഃസമാധാനത്തിന് വഴിയൊരുക്കും.

വർഷങ്ങൾക്കു മുൻപ് സഹായം ചെയ്തവരിൽനിന്നും സഹായം വന്നു ചേരുന്നതു വഴി ആശ്വാസം തോന്നും. ലാഭശതമാന വ്യവസ്ഥകളോടു കൂടിയിട്ടുള്ളതായ പ്രവർത്തന മണ്ഡലങ്ങളിൽ ഏർപ്പെടുവാനുള്ള അവസരം സ്വീകരിക്കുകയും പണം കടം കൊടുക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതു വഴി ഒരു പരിധിവരെ 2021–ൽ ഉണ്ടായേക്കാവുന്ന നഷ്ടസാധ്യതകളെ അതിജീവിക്കാൻ സാധിക്കും. വ്യാവസായികമായിട്ടുള്ള മേഖലകളിൽ പുതിയ ആശയങ്ങൾ സ്വീകരിക്കും.

പ്രതീക്ഷിച്ച നേട്ടം ലഭിക്കാത്തതിനാൽ ബൃഹത് പദ്ധതികൾ ഉപേക്ഷിച്ച് ചെറിയ പദ്ധതികള്‍ ആവിഷ്കരിക്കും. വിതരണവിപണന മേഖലകള്‍ക്ക് പ്രാധാന്യം നൽകി ഉൽസാഹികളായ ഉദ്യോഗസ്ഥരെ നിയമിച്ചു കൊണ്ടും കർമമണ്ഡലങ്ങൾ വിപുലീകരിക്കാനുള്ള സാധ്യത കൂടി തിരുവാതിര നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു. 

English Summary:  Thiruvathira Birth Star / Monthly Prediction in march by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA