sections
MORE

സമ്പൂർണ വാരഫലം (മാർച്ച് 08 -14)

HIGHLIGHTS
  • അടുത്തയാഴ്ച നിങ്ങക്കെങ്ങനെ?
Weekly-prediction-March-08-to-14
SHARE

അശ്വതി:

ആരോഗ്യ വിഷമതകൾ ശമിക്കും. തൊഴിലിൽ അനുകൂല മാറ്റങ്ങൾ. മാനസിക സന്തോഷം വർധിക്കും. വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും. കടങ്ങൾ വീട്ടുവാൻ സാധിക്കും.

ഭരണി :

കുടുംബ സമേത യാത്രകൾ വേണ്ടിവരും. ദാമ്പത്യജീവിത സൗഖ്യം. സാമ്പത്തിക നേട്ടം കൈവരിക്കുവാൻ കഴിയും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ.

കാർത്തിക:

ശാരീരികമായ  അലസത. സഞ്ചാരക്ലേശം മൂലം ക്ഷീണം . കടബാദ്ധ്യതയിൽ നിന്ന് മോചനം. . പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സത്കർമ്മങ്ങൾക്കായി പണം ചെലവിടും.തൊഴിൽ പരമമായ ഉയർച്ച.

രോഹിണി:

ഭക്ഷണ സുഖമുണ്ടാവും. ധനപരമായ പുരോഗതി. തൊഴിലിൽ അനുകൂലമായ സാഹചര്യം.വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. മാനസികമായ പിരിമുറുക്കത്തിൽ നിന്ന് മോചനം

മകയിരം:

സാമ്പത്തിക കാര്യങ്ങളിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. വൈഷമ്യം നിറഞ്ഞ യാത്രകൾ. സഹപ്രവർത്തകർ സഹായിക്കുക വഴി കാര്യവിജയം. ഭവനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തും.  

തിരുവാതിര:

അവിചാരിത യാത്രകൾ വേണ്ടിവരും . മാനസിക സന്തോഷം വർധിക്കും. സുഹൃത്തുക്കൾ ഒത്തുചേരും. തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. 

പുണർതം:

ബിസിനസ്സിൽ പണച്ചെലവ് അധികരിക്കും. കുടുംബാംഗങ്ങൾ ഒന്നിച്ച് യാത്രകൾ നടത്തും. തൊഴിൽരംഗത്തു നിന്ന് അവധിയെടുക്കും. പുണ്യസ്ഥല സന്ദർശനം നടത്തും. യാത്രയ്ക്കായി പണച്ചെലവ്. ത്വക് രോഗ സാദ്ധ്യത.

പൂയം: 

ആരോഗ്യപരമായ വിഷമതകൾ ശമിക്കും. മനസ്സിൻറെ സന്തോഷം വർധിക്കും.  പണച്ചെലവധികരിക്കും . ഭൂമി വിൽപ്പനയിൽ തീരുമാനം.  അയൽവാസികളുടെ സഹായം ലഭിക്കും 

ആയില്യം:

ബന്ധുക്കളുമായി നിലനിന്നിരുന്ന അകൽച്ച അവസാനിക്കും . സന്താനങ്ങൾക്ക് രോഗാരിഷ്ടത . സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ . ധനപരമായി അനുകൂലം. പുതിയ കോഴ്സുകളിൽ പ്രവേശനം ലഭിക്കും.

മകം:

ഉദ്യോഗാർത്ഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം. തൊഴിൽ പരമമായ നേട്ടം.  സന്താനങ്ങൾക്ക് പുരോഗതി. വിദേശത്തു നിന്ന് തിരികെ നാട്ടിലെത്തും.സുഹൃദ് സഹായം ലഭിക്കും. ധനപരമായ വിഷമതകൾ മറികടക്കും.

പൂരം:

പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും.വിവാഹആലോചനകളിൽ പുരോഗതി. വാഹനത്തിന് അറ്റകുറ്റപ്പണികൾ. ബിസിനസ്സിൽ നേട്ടങ്ങൾ . ഭക്ഷണ സുഖം കുറയും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ കുറയും. 

ഉത്രം:

തൊഴിൽ പരമായി അനുകൂല സമയം  സാമ്പത്തിക വിഷമതകൾ മറികടക്കും. വ്യവഹാരങ്ങളിൽ വിജയം. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും. മാനസിക സംഘർഷം ശമിക്കും. വിശ്രമം കുറയും. 

അത്തം:

കുടുംബ സുഖ വർധന. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. പുതിയ വസ്ത്ര-ആഭരണ ലാഭം. ധനപരമായ ചെലവുകൾ വർധിക്കും . പിന്നീട് ഉപയോഗമില്ലാത്ത വസ്തുക്കൾക്കായി പണം ചെലവിടും. ബന്ധുക്കളിൽ നിന്ന് അകാരണമായ എതിർപ്പുണ്ടാകും. 

ചിത്തിര:

സന്താനങ്ങൾക്കായി പണച്ചെലവ് . ഇരു ചക്ര വാഹനം പുതിയതായി വാങ്ങും . തടസ്സപ്പെട്ടുകിടന്നിരുന്ന കാര്യങ്ങൾ സാധിക്കും . ദേഹസുഖം കുറയും.ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ നടക്കാം.

ചോതി:

പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും. അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന അകൽച്ച . പിണക്കം എന്നിവ  അവസാനിക്കും . സകുടുംബ യാത്രകൾനടത്തും. തൊഴിൽ സംബന്ധമായ യാത്രകൾ വേണ്ടിവരും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും.

വിശാഖം:

ആഗ്രഹങ്ങൾ നിറവേറും. രോഗദുരിതത്തിൽ ശമനം. ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും. തൊഴിൽപരമായ മാറ്റങ്ങൾ. അനാവശ്യ മാനസിക ഉത്ക്കണ്ഠ. ഗൃഹസുഖം കുറയും. പ്രവർത്തന വിജയം കൈവരിക്കും.

അനിഴം:

ബന്ധു ജന സമാഗമം ഉണ്ടാകും . ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും  പണമിടപാടുകളിൽ കൃത്യത പുലർത്തുവാൻ . ആഹാര കാര്യത്തിൽ ശ്രദ്ധ കുറയും. സർക്കാരിലേയ്ക്ക് നൽകിയിരുന്ന അപേക്ഷകളിൽ തീരുമാനമുണ്ടാകും.

തൃക്കേട്ട:

യാത്രകൾ വേണ്ടിവരും. സാമ്പത്തിക പരമമായ നേട്ടം കൈവരിക്കും. ഗൃഹനിർമ്മാണത്തിൽ നിലനിന്നിരുന്ന തടസ്സം വിട്ടൊഴിയും. വിവാഹാലോചനകളിൽ തീരുമാനമെടുക്കും. 

മൂലം:

സാമ്പത്തിക  വിഷമതകൾ അലട്ടും. തൊഴിൽപരമായ സ്ഥാനചലനം. ഭക്ഷണസുഖം ലഭിക്കും . സുഹൃത്തുക്കൾക്കായി സഹായം ചെയ്യും.  ആരോഗ്യ വിഷമതകൾ ശമിക്കും. 

പൂരാടം:

ബന്ധുജങ്ങളുമായി നിലനിന്നിരുന്ന കലഹം ശമിക്കും. സന്താനഗുണ വർധന  . രോഗദുരിതത്തിൽ ശമനം. പണമിടപാടുകളിൽ നേട്ടം. കുടുംബ ജീവിത സൗകര്യം വർധിക്കും  . അവിചാരിത ധനലാഭം. 

ഉത്രാടം:

ഭൂമി വിൽപ്പന തീരുമാനമാകും . മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം. സുഹൃദ് ഗുണം വർധിക്കും . സർക്കാർ ആനുകൂല്യം പ്രതീക്ഷിക്കാം . സുഹൃത്തുക്കളുമായി സഞ്ചരിക്കും. ഭാഗ്യ പരീക്ഷണത്തിന് പണം മുടക്കും.

തിരുവോണം:

സ്വയം തൊഴിലിൽ ധനലാഭം. പ്രധാന തൊഴിലിൽ നിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും. ഉദ്ദിഷ്ട കാര്യങ്ങളിൽ  വിജയം കൈവൈരിക്കും. സുഹൃത്തുക്കൾക്കായി പണം മുടക്കും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ . 

അവിട്ടം:

സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം . വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്തും. ബന്ധുക്കൾ തമ്മിൽ ഭിന്നത . ദാമ്പത്യപരമമായ പ്രശ്നങ്ങൾ ശമിക്കും . സാമ്പത്തികമായി വിഷമതകൾ തരണം ചെയ്യും. സന്താനങ്ങൾക്ക് ഉണ്ടായിരുന്ന അരിഷ്ടത ശമിക്കും. 

ചതയം: 

വാഹനത്തിനും ഭവനത്തിനും  അറ്റകുറ്റപ്പണികൾ വേണ്ടിവരും . പൊതു രംഗത്ത് പ്രശസ്തി വർധിക്കും  . സുഹൃദ് സഹായം ലഭിക്കാം . തൊഴിലന്വേഷണത്തിൽ പുരോഗതി. ഔഷധ സേവ വേണ്ടിവരും. 

പൂരുരുട്ടാതി:

സാമ്പത്തിക വിഷമതകൾ മറികടക്കുംസ്വത്തു സംബന്ധമായ സംസാരങ്ങൾ ഉണ്ടാവാം .  യാതകൾ വേണ്ടിവരും. ഭക്ഷണ സുഖം കുറയും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ലോട്ടറിയിൽ നിന്ന് ചെറിയ സാമ്പത്തിക ലാഭം. ബിസിനസ്സിൽ നേട്ടം.

ഉത്രട്ടാതി:

ആരോഗ്യപരമായി പൊതുവെ അനുകൂല വാരമല്ല . ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും . മനഃസുഖം കുറയും . തൊഴിൽ രംഗത്ത് നേട്ടങ്ങൾ. പനി. അസ്വാസ്ഥ്യം എന്നിവ പിടിപെടുവാൻ സാദ്ധ്യത. കടങ്ങൾ വീട്ടുവാൻ സാധിക്കും. 

രേവതി:

പണച്ചെലവ് അധികരിക്കും. യാത്രകൾ വേണ്ടി വരും പ്രധാന തൊഴിലിൽ നിന്നല്ലാതെ ധന വരുമാനം. ഭാഗ്യപരീക്ഷണങ്ങളിൽ ചെറിയ നേട്ടം . ബിസിനസ്സ് പുഷ്ടിപ്പെടും . തൊഴിൽപരമായ നേട്ടങ്ങൾ. സന്താനങ്ങൾക്കായി പണച്ചെലവുണ്ടാകും.

English Summery : Weekly Star Prediction by Sajeev Shasthaaram / March 08 to 14

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA