sections
MORE

ആയില്യം ; 2020 മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • മാർച്ച് മാസം ആയില്യം നക്ഷത്രക്കാർക്കെങ്ങനെ?
ayilyam
SHARE

ആയില്യം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ മാർച്ച് മാസത്തിൽ സുഗമമായി നടക്കേണ്ട എല്ലാ കാര്യങ്ങളിലും അകാരണമായ കാലതാമസം നേരിടും. തന്മൂലം മനസ്സിന് അസ്വസ്ഥത അനുഭവപ്പെടും. സഹപ്രവർത്തകരോ മേലധികാരികളോ അവധിയിൽ പ്രവേശിക്കുന്നതു മൂലം ജോലിഭാരം ഇരട്ടിക്കുന്നതിനാൽ കുടുംബത്തിന് വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ സാധിക്കാതെ വരാം. ഗതാഗത നിയമം തെറ്റിക്കുന്നതിനാൽ പിഴയടയ്ക്കേണ്ടതായ സാഹചര്യം കാണുന്നു. അറിവുള്ള വിഷയങ്ങൾ പോലും വേണ്ട വിധത്തിൽ അവതരിപ്പിക്കുവാൻ സാധിക്കുകയില്ല.

വിദ്യയും, വിജ്ഞാനവും, അറിവും, കഴിവും, പ്രാപ്തിയും, അവസരങ്ങളും വന്നു ചേർന്നാലും ഫലപ്രാപ്തിയിലെത്തിക്കാൻ സാധിക്കാത്തതിൽ മനസ്സിന് വിഷമം കാണുന്നു. എല്ലാകാര്യത്തിലും കാലതാമസം നേരിടുന്നതിനാൽ ചെലവ് ഇരട്ടിക്കും. വ്യാപാരമാന്ദ്യം കാണുന്നു. വ്യാവസായിക മേഖലകളിലെ യന്ത്രത്തകരാറുകൾ ഉൽപ്പാദന മേഖലയെ പ്രതികൂലമായി ബാധിക്കും. കാലാവസ്ഥാ വ്യതിയാനം മൂലം കാർഷികമേഖലയിൽ നഷ്ടം സംഭവിക്കാമെങ്കിലും ഇൻഷുറൻസ് പരിരക്ഷ ഉള്ളതിനാൽ ആശ്വാസം തോന്നും. പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ അനുകൂല സാഹചര്യം കാണുന്നു.

ആരാധനാലയ ദർശനം നടത്തുവാനുള്ള സാഹചര്യം കാണുന്നു. ഈ പരീക്ഷാ കാലങ്ങളിൽ പ്രത്യേക വഴിപാടുകൾ നടത്തുന്നത് നന്നായിരിക്കും. വിദേശയാത്രയ്ക്ക് സാങ്കേതിക തടസ്സം അനുഭവപ്പെടും. മാർച്ച് മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ വിദേശയാത്രയ്ക്കുള്ള അനുമതി ലഭിക്കുന്നത് വഴി ആശ്വാസം തോന്നും. വസ്തുനിഷ്ഠമായി പഠിച്ചു െചയ്യുന്ന പ്രവർത്തന മണ്ഡലങ്ങളിൽ വിജയം കൈവരിക്കും. വരുന്ന ഡിസംബർ മാസം വരെ പണം മുതൽമുടക്കിയുള്ള കർമമണ്ഡലങ്ങളിൽ നിന്ന് യുക്തിപൂർവം ഒഴിവാകുന്നത് ഗുരുകാരണവന്മാരുടെ യോ ഈശ്വരാധീനം മൂലമോ ഭാവിയിലേക്ക് ഗുണം ചെയ്യും.

വിട്ടുവീഴ്ചാമനോഭാവത്തോടു കൂടിയുള്ള സമീപനത്താൽ കുടുംബത്തിൽ സമാധാനം, സ്വസ്ഥത എന്നിവ കാണുന്നു. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ പിതാവിനോ പിതൃതുല്യർക്കോ അസുഖം വരുമെന്നതിനാൽ അവരെ പരിചരിക്കേണ്ട സാഹചര്യം കൂടി ആയില്യം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.   

English Summary : Ayilyam / Monthly Prediction in march by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA