sections
MORE

മകം ; 2020 മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം

makam
SHARE

മകം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ മാർച്ച് മാസത്തിൽ ഔദ്യോഗിക മേഖലയിൽ അധ്വാനം വർധിക്കും. മേലധികാരികളുടെ അപ്രീതിക്ക് കാരണമാകാം. പദ്ധതികൾ പലതും വന്ന് ചേരുമെങ്കിലും ലാഭശതമാനവ്യവസ്ഥകളോട് കൂടിയുള്ളതുമായ പണം മുതൽമുടക്കാത്തതും സ്വന്തം നിലയിൽ ചെയ്യുന്നതായിരിക്കും നല്ലത്. സ്വന്തം ചുമതലകൾ മറ്റൊരാളെ ഏൽപ്പിക്കുന്നതും സംയുക്തസംരഭങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. നിലവിലുള്ള കർമ മണ്ഡലങ്ങളിൽ മാറ്റം വരുത്തി ബൃഹത് പദ്ധതികൾ ഉപേക്ഷിച്ച് ചെറിയ പദ്ധതികളിൽ പണം മുതൽമുടക്കുന്നതായിരിക്കും നല്ലത്.

ജോലിയോടൊപ്പം തന്നെ ഉപരിപഠനത്തിന് ശ്രമിക്കുന്നത് നന്ന്. മറ്റു ചിലർക്ക് വിദേശത്ത് ഉപരിപഠനത്തിന് അവസരം ലഭിക്കുന്നതിനൊപ്പം ഏപ്രിൽ മെയ് മാസത്തോടു കൂടി ജോലി ലഭിക്കുന്നത് വഴി ആശ്വാസം തോന്നും. ദമ്പതികൾക്ക് ഔദ്യോഗിക പരിശീലനത്തിനായി താൽക്കാലികമായി വേർപിരിഞ്ഞ് താമസിക്കേണ്ടി വരുമെങ്കിലും അത് സ്വീകരിക്കുന്നത് നന്നായിരിക്കും. മറ്റു ചിലര്‍ക്ക് മേലധികാരിയുടെ അഭാവത്തിൽ അധികാരപരിധി വർധിക്കുമെങ്കിലും വരുന്ന ജൂലൈ മാസം മുതൽ ആനുകൂല്യങ്ങൾ മുൻകാലപ്രാബല്യത്തോടു ലഭിക്കും.

ഏറ്റെടുക്കുന്ന കാര്യങ്ങൾ ആത്മവിശ്വാസത്തോടു കൂടി ചെയ്തു തീർക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും. പ്രവർത്തനമണ്ഡലങ്ങളിൽ നിന്നും സാമ്പത്തിക പുരോഗതി കാണുന്നു. വീടിന്റെ അറ്റകുറ്റ പണി നടത്തും. ഗൃഹപ്രവേശനത്തിനുള്ള യോഗം കാണുന്നു. വാതനാഡീരോഗ പീഡകളെ കൊണ്ട് അസ്വസ്ഥത അനുഭവപ്പെടും. പ്രകൃതിചികിത്സ സ്വീകരിക്കുന്നതു വഴി ഒരു പരിധി വരെ ഇവയൊക്കെ അതിജീവിക്കുവാൻ സഹായിക്കും. മനസ്സിന് പല തരത്തിലുള്ള വ്യാകുലതകൾ ഉണ്ടാകുമെങ്കിലും മാതാപിതാക്കളിൽ നിന്നുള്ള നിര്‍ദേശങ്ങളും ഉപദേശങ്ങളും സ്വീകരിക്കുന്നത് നന്നായിരിക്കും.

ആരാധനാലയങ്ങളിലെ ഉത്സവങ്ങളിൽ പങ്കെടുക്കും. മാതാപിതാക്കളുടെ ആരോഗ്യത്തിൽ ആശങ്ക തോന്നുമെങ്കിലും വിദഗ്ധ പരിശോധനയിൽ കുഴപ്പമൊന്നുമില്ല എന്നറിഞ്ഞതിൽ ആശ്വാസം തോന്നും. മറ്റു ചിലർക്ക് വിദേശത്ത് താമസിക്കുന്നതിനുള്ള അനുമതി ലഭിക്കും. മാതാപിതാക്കളെ വിദേശത്ത് കൊണ്ടു പോകാനുള്ള സാഹചര്യം കാണുന്നു. ഇവയൊക്കെയാണ് മാർച്ച് മാസത്തിലെ മകം നക്ഷത്രക്കാരുടെ അനുഭവയോഗ്യമായ ഫലങ്ങൾ.

English Summary : Makam / Monthly Prediction in march by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA