sections
MORE

പൂയം ; 2020 മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • മാർച്ച് മാസം പൂയം നക്ഷത്രക്കാർക്കെങ്ങനെ?
pooyam
SHARE

പൂയം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ മാർച്ച് മാസത്തിന്റെ ആദ്യപകുതിയിൽ പലതരത്തിലുള്ള തടസ്സങ്ങളുണ്ടാകാം. ഉദ്യോഗത്തിൽ വളരെയധികം ബുദ്ധിമുട്ടുകളും, സമ്മർദ്ദവും, യാത്രാക്ലേശങ്ങളും വർധിക്കും. ചർച്ചകള്‍ പൂർത്തീകരിക്കാനാവാതെ മാറ്റി വയ്ക്കേണ്ടി വരും. മേലധികാരികളുടെ അതൃപ്തിയുണ്ടാകാം. തൊഴില്‍ മേഖലയിൽ ബുദ്ധിമുട്ടുകളുണ്ടാകുമെങ്കിലും നിലവിലുള്ള ജോലി ഉപേക്ഷിച്ച് മറ്റൊന്നിന് ശ്രമിക്കുന്നത് ഉചിതമല്ല. മറ്റു ചിലർക്ക് മാസത്തിൽ ഒരിക്കൽ വീട്ടിൽ വന്നു പോകാൻ പറ്റുന്ന തരത്തിലുള്ള ചില വിഭാഗങ്ങൾ ഏറ്റെടുക്കേണ്ടി വരാം. അധികാരപരിധി വർധിക്കാം. പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയിൽ മാസത്തിന്റെ ആദ്യ പകുതിയിൽ വിചാരിച്ചതു പോലെ അവതരിപ്പിക്കാൻ സാധിക്കാതെ വന്നേക്കാം.

ആരാധനാലയങ്ങളില്‍ പ്രത്യേക വഴിപാടുകൾ നടത്തണം. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ വിദ്യാർഥികൾക്ക് അനുകൂലമായ സാഹചര്യം കാണുന്നു. തൊഴിൽ മേഖലകളിലെ സമ്മർദ്ദം മൂലം ദേഹാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടാം. പ്രകൃതി ജീവനഔഷധ രീതികളും ഭക്ഷണക്രമീകരണങ്ങളും വേണ്ടി വരും. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം. മനസ്സിനും ദേഹത്തിനും ക്ഷീണാവസ്ഥകൾ അനുഭവപ്പെടും. ആത്മസംയമനത്തോടെയും മാതാപിതാക്കളുടെയോ ജീവിതപങ്കാളിയുടെയോ നിർദേശങ്ങൾ പരിഗണിച്ചു കൊണ്ടുമുള്ള സമീപനം സ്വീകരിക്കേണ്ടതാണ്.

മാസത്തിന്റെ ആദ്യ പകുതിയിൽ അഗ്നി, ആയുധം, ധനം, വാഹനം എന്നിവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ ഈ മാർഗ തടസ്സങ്ങളെയെല്ലാം അതിജീവിച്ച് ഉദ്യോഗത്തിൽ അനുകൂലമായ വിജയം ഉണ്ടായിത്തീരും. വിദേശത്തുള്ളവർക്ക് ജോലി നഷ്ടപ്പെടുമോ എന്ന ആശങ്ക മാറി ഒരു വർഷത്തേക്ക് ജോലി നഷ്ടപ്പെടാതെ തുടരുവാനുള്ള സാഹചര്യം ഉണ്ടായിത്തീരും. ആരാധനാലയ ദർശനം നടത്തുവാനും നേർന്നു കിടന്നിരുന്ന വഴിപാടുകൾ ചെയ്തു തീർക്കാനുമുള്ള അവസരം ലഭിക്കും.

വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കേണ്ടതാണ്. പുണ്യതീർഥഉല്ലാസ യാത്രകൾ മാറ്റി വയ്ക്കേണ്ടി വരും. ബന്ധുഗൃഹത്തിലേക്ക് യാത്ര പുറപ്പെടാനുള്ള അവസരം കാണുന്നു. വിദേശത്തുള്ള മക്കൾക്ക് ജോലി നഷ്ടപ്പെടുമെന്ന കാരണത്താൽ മനസ്സിന് സ്വസ്ഥതക്കേട് അനുഭവപ്പെടും. മക്കളുടെ പേരിൽ പ്രത്യേക വഴിപാടുകൾ നടത്തണം. വ്യാപാര മാന്ദ്യം അനുഭവപ്പെടുന്നതിനാൽ കടം വാങ്ങേണ്ട സാഹചര്യം ഉണ്ടായിത്തീരും. സാമ്പത്തിക സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വന്നേക്കാം. കുടുംബത്തിൽ അസ്വാരസ്യങ്ങളുണ്ടാകാതെ നോക്കണം. ക്ഷമയും വിനയവും ആത്മസംയമനവും പാലിച്ചു കൊണ്ട് ഈശ്വരാരാധനയോടു കൂടി ചെയ്യുന്ന പക്ഷം മാർഗതടസ്സങ്ങൾ എല്ലാം നീങ്ങി തൃപ്തികരമായ അന്തരീക്ഷം സംജാതമാകുവാൻ മാർച്ച് മാസത്തിൽ പൂയം നക്ഷത്രക്കാർക്ക് യോഗം കാണുന്നു. 

English Summary : Pooyam / Monthly Prediction in march by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA