sections
MORE

അത്തം ; 2020 മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • മാർച്ച് മാസം അത്തം നക്ഷത്രക്കാർക്കെങ്ങനെ?
Atham
SHARE

അത്തം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ മാർച്ച് മാസത്തിൽ ജീവിതത്തിന്റെ മൂല്യം മനസ്സിലാക്കി കുടുംബജീവിതം നയിക്കുന്നതിനുള്ള സാഹചര്യം കാണുന്നു. ദമ്പതികൾ ഒരുമിച്ച് താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. നിർത്തി വച്ചിരുന്ന ഗൃഹനിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. മുൻകാലപ്രാബല്യത്തോടു കൂടി ശമ്പളവർധനവ് ലഭിക്കുകയും സ്ഥാനമാനങ്ങളോട് കൂടിയ അവസരങ്ങളും വന്നു ചേരും. മറ്റു ചിലർക്ക് നിലവിലുള്ള ഗൃഹത്തിന് വാസ്തുശാസ്ത്രപിഴ ഉണ്ടെന്നറിഞ്ഞതിനാൽ ഗൃഹനിർമാണ പ്രവർത്തനങ്ങളെപ്പറ്റി പുനരാലോചിക്കും. ഉഷ്ണനീർദോഷ പീഡകളെ കൊണ്ടും മൂത്രാശയപീഡകളെ കൊണ്ടും അസ്വാസ്ഥ്യം അനുഭവപ്പെടുന്നതിനാൽ മാസത്തിന്റെ ആദ്യ പകുതിയിൽ ജോലിയിൽ നിന്ന് അവധിയെടുത്ത് വിശ്രമജീവിതം നയിക്കേണ്ടി വന്നേക്കാം. 

വ്യക്തമായ കാഴ്ചപ്പാടോടു കൂടി പുതിയതായിട്ടുള്ള ചില വ്യാപാരവിപണനവിതരണ മേഖലകൾ വന്നു ചേരുമെങ്കിലും സുതാര്യതക്കുറവിനാൽ സംയുക്ത സംരംഭങ്ങളിൽ നിന്ന് പിന്മാറും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കും. ബന്ധു മിത്രാദികളുടെ ആവശ്യങ്ങൾ പരിഗണിക്കും. ഔദ്യോഗിക മേഖലകളിൽ ചുമതലകൾ വർധിക്കും. നഷ്ടപ്പെട്ടു എന്നു കരുതിയ ചില രേഖകൾ തിരിച്ചു കിട്ടാനുള്ള യോഗം കാണുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം കാർഷിക മേഖലകളിൽ നാശനഷ്ടങ്ങൾ കാണുന്നു. വാസ്തവ വിരുദ്ധമായിട്ടുള്ള പല തോന്നലുകളും വന്നു ചേരുമെങ്കിലും സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു വഴി എല്ലാ കാര്യങ്ങളെയും അതിജീവിക്കുവാൻ സാധിക്കും.

മാനസികമായിട്ടുള്ള സംഘർഷങ്ങൾ ഉണ്ടാകുമെങ്കിലും ഈശ്വരപ്രാർഥനകളോടു കൂടി ഗുരുകാരണവന്മാരും മാതാപിതാക്കളും നിർദേശിക്കുന്ന കാര്യങ്ങൾ സ്വീകരിക്കുന്നതു വഴി അനുകൂലമായിട്ടുള്ള വിജയം എല്ലാ പ്രകാരത്തിലും വന്നു ചേരും. നീതിന്യായം നടപ്പിലാക്കുവാൻ നിയമസഹായം തേടുന്നതിനുള്ള സാഹചര്യം കാണുന്നു. വ്യാപാര മേഖലയിൽ ലാഭശതമാനം കുറവുള്ളതിനാൽ തൽക്കലത്തേക്ക് പണം കടം വാങ്ങേണ്ട സാഹചര്യം കാണുന്നു. ഗഹനമായ കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കും. ഈയൊരു മാസത്തിൽ എല്ലാ കാര്യത്തിലും അശ്രാന്ത പരിശ്രമം വേണ്ടി വരും.

മാനസിക സംഘർഷം അനുഭവപ്പെടുന്നതിനാൽ വ്യായാമ മുറകളും ശ്വസന പ്രക്രിയകളും െചയ്യുന്ന്ത ഇവയെല്ലാം അതിജീവിക്കുവാൻ സഹായിക്കും. വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തുവാനും ഉത്രം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.


English Summary : Atham Birth Star / Monthly Prediction in march by Kanippayyur 



തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA