sections
MORE

ചിത്തിര ; 2020 മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • മാർച്ച് മാസം ചിത്തിര നക്ഷത്രക്കാർക്കെങ്ങനെ?
Chithira
SHARE

ചിത്തിര നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ മാർച്ച് മാസത്തിൽ വിദ്യാർഥികൾക്ക് അനുകൂലസമയം. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗം ലഭിക്കും. മറ്റു ചിലർക്ക് വിദേശത്ത് ഉപരിപഠനത്തോടൊപ്പം ഉദ്യോഗത്തിനുള്ള സാധ്യത കാണുന്നു. വിദേശത്തുള്ളവർക്ക് സ്ഥിരം താമസാനുമതി ലഭിക്കും. സാമ്പത്തിക നേട്ടമില്ലാത്തതിനാലും, സമയബന്ധിതമായി ചെയ്തു തീർക്കാൻ പറ്റാത്ത സാഹചര്യത്തിനാലും പുതിയ കരാർ ജോലികളിൽ നിന്ന് പിന്മാറും. മറ്റു ചിലർക്ക് സാമ്പത്തിക നേട്ടം ഉണ്ടെങ്കിലും ജോലിയിൽ അധ്വാനഭാരം കൂടും. വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം.

നിശ്ചയിച്ച കാര്യങ്ങളിൽ അനുകൂല വിജയം കൈവരിക്കും. സംഭവബഹുലമായ വിഷയങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ഏപ്രിൽ മേയ് മാസങ്ങളിൽ പുണ്യ തീർഥ ഉല്ലാസ യാത്രകൾക്കുള്ള യോഗം കാണുന്നു. വിദേശത്തുള്ളവർക്ക് നിലവിലുള്ളതിനേക്കാൾ വിസ്തൃതി കൂടിയ ഗൃഹത്തിലേക്ക് മാറി താമസിക്കുന്നതിനുള്ള സാഹചര്യം കാണുന്നു. വ്യാപാരത്തിന്റെ അനുബന്ധസ്ഥാപനം തുടങ്ങുന്നതിനു പറ്റിയ സാഹചര്യമല്ലാത്തതിനാൽ അതില്‍ നിന്നു പിന്മാറുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. പ്രത്യുപകാരം ചെയ്യുന്നതു വഴി കൃതാർഥതയും സമാധാനവും ലഭിക്കും. സന്ധി സംഭാഷണത്തിൽ വിജയം കൈവരിക്കും.

പരീക്ഷ, ഇന്റർവ്യൂ, കലാകായിക മത്സരങ്ങൾ എന്നിവയിൽ അനുകൂലമായ വിജയം കൈവരിക്കും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കും. സന്ധി സംഭാഷണത്തിൽ വിജയം കൈവരിക്കുന്നതു വഴി വളരെ ബുദ്ധിമുട്ടുള്ള ചില കർമപദ്ധതികൾ ഏറ്റെടുക്കുന്നതിനുള്ള സാഹചര്യം കാണുന്നു. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും. അധിക പണചെലവ് അനുഭവപ്പെടും. പണം കടം വാങ്ങേണ്ട സാഹചര്യം കാണുന്നു. അസുഖങ്ങൾ ഉണ്ടോ എന്ന ആശങ്ക ഒഴിവാക്കി ആത്മാർഥമായി പ്രവർത്തിക്കുന്ന കാര്യങ്ങളിൽ അനുകൂല വിജയം നേടും. മക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്ര വേണ്ടി വരും.

സംയുക്തസംരംഭങ്ങൾ ഒഴിവാക്കി കാർഷിക മേഖലയിൽ പുതിയ ആശയങ്ങൾ സ്വീകരിക്കും. സുഹൃത്തിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതു വഴി ഏറ്റെടുക്കുന്ന കാര്യങ്ങൾ സമയബന്ധിതമായി ചെയ്തു തീർക്കുന്നതിനുള്ള അവസരം മാർച്ച് മാസത്തിൽ ചിത്തിര നക്ഷത്രക്കാർക്ക് വന്നു ചേരുന്നതിനുള്ള സാധ്യത കാണുന്നു.



English Summary : Chithira Birth Star / Monthly Prediction in march by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA