sections
MORE

അനിഴം ; 2020 മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • മാർച്ച് മാസം അനിഴം നക്ഷത്രക്കാർക്കെങ്ങനെ?
Anizham
SHARE

അനിഴം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ മാർച്ച് മാസത്തിൽ കുടുംബത്തിൽ സമാധാനം, സ്വസ്ഥത, ദാമ്പത്യസൗഖ്യം എന്നിവ എല്ലാ പ്രകാരത്തിലും വന്നു ചേരും. മേലധികാരികളുടെയും സഹപ്രവർത്തകരുടെയും സഹായസഹകരണത്താൽ ഏറ്റെടുത്ത കാര്യങ്ങൾ ശുഭപരിസമാപ്തിയിലെത്തിക്കും. മാതാവിന് അസുഖം ഉണ്ടാകാമെങ്കിലും നിസ്സാര ചികിത്സകളാൽ രോഗം മാറിയതിൽ ആശ്വാസം തോന്നും. പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തുക.

പൂർവിക സ്വത്തിൽ ഗൃഹനിർമാണത്തിന് തുടക്കം കുറിക്കും. മേടമാസത്തിൽ ഗൃഹപ്രവേശനത്തിന് യോഗം കാണുന്നു. വിദേശത്ത് സ്ഥിരം താമസത്തിനുള്ള അനുമതി ലഭിക്കും. വിദേശത്ത് ഗൃഹം മേടിക്കുവാനുള്ള സാധ്യത കാണുന്നു. ശ്രദ്ധയോടെ ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. തൊഴിൽപരമായ മേഖലകളിൽ സമയബന്ധിതമായി ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. പുതിയതായി തുടങ്ങിയ വ്യാപാരവിപണനമേഖലകളിൽ ക്രമാനുഗതമായ പുരോഗതി ഉണ്ടാകും.

പുതിയ കാര്യങ്ങൾ പദ്ധതികൾ ഏറ്റെടുക്കാനുള്ള അവസരം കാണുന്നു. വ്യത്യസ്തവും വിവിധങ്ങളുമായിട്ടുള്ള കർമമണ്ഡലങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുന്നതിനാൽ സൽകീര്‍ത്തി, സജ്ജനപ്രീതി എന്നിവ കാണുന്നു. വിദ്യാർഥികൾക്ക് അനുകൂലമായ സമയം കാണുന്നു. പഠിച്ച വിദ്യയോടനുബന്ധമായി നിയമനാനുമതി ലഭിക്കും. ജോലി ഭാരം വർധിക്കും. ശമ്പളവർധനവ് മുന്‍കാല പ്രാബല്യത്തോടെ ലഭിക്കും. അടുത്ത സാമ്പത്തിക വർഷത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്തു തീർക്കും.

ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി പണം നീക്കിവയ്ക്കും. ആഗ്രഹിക്കുന്ന വിദേശയാത്ര സഫലമാകും. ദൂരദേശത്ത് ജോലി ചെയ്യുവാനുള്ള സാഹചര്യം കാണുന്നു. കാർഷികമേഖലകളിൽ നിന്ന് ആദായം വർധിക്കും. നിക്ഷേപം എന്ന രീതിയിൽ ഭൂമിയോ ഗൃഹമോ വാങ്ങുവാൻ കരാറെഴുതും. മക്കളുടെ സാമീപ്യം മനസമാധാനത്തിന് വഴിയൊരുക്കും. പുത്രപൗത്രാദി സംരക്ഷണത്താൽ ആശ്വാസത്തിന് യോഗം കാണുന്നു. വിജ്ഞാനപ്രദമായ കാര്യങ്ങൾ ചർച്ച ചെയ്യുവാനും മറ്റുള്ളവർക്കു പകർന്നു കൊടുക്കാനുമുള്ള അവസരം വേണ്ട വിധത്തിൽ വിനിയോഗിക്കും.

സങ്കീർണമായ ഏതു വിഷയങ്ങളെയും അതിജീവിക്കാൻ സാധിക്കും. ഉദര പ്രമേഹം ഉഷ്ണ രോഗപീ‍‍‍ഡകളെക്കൊണ്ട് അസ്വാസ്ഥ്യം അനുഭവപ്പെടും. ഭക്ഷണ രീതികൾ കൊണ്ടും പ്രകൃതി ജീവന ഔഷധോപാധികൾ കൊണ്ടും അവയൊക്കെ അതിജീവിക്കുവാൻ സാധിക്കും. കഴിഞ്ഞ വർഷം നിർത്തി വച്ചതായിട്ടുള്ള കർമപദ്ധതികള്‍ ആധുനിക സംവിധാനം സ്വീകരിച്ചുകൊണ്ട് പുനരാരംഭിക്കുന്നതിനുള്ള യോഗം കൂടി മാർച്ച് മാസത്തിൽ അനിഴം നക്ഷത്രക്കാർക്ക് കാണുന്നു.

English Summary :  Anizham Birth Star / Monthly Prediction in march by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA