sections
MORE

മൂലം ; 2020 മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • മാർച്ച് മാസം മൂലം നക്ഷത്രക്കാർക്കെങ്ങനെ?
Moolam
SHARE


മൂലം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ മാർച്ച് മാസത്തിൽ പല വിധത്തിലുള്ള മാനസിക ബുദ്ധിമുട്ട് കാണുന്നു. മറ്റു ചിലർക്ക് ഏറ്റെടുക്കുന്ന കാര്യങ്ങളൊക്കെ ചെയ്തു തീർക്കാൻ സാധിക്കുമോ എന്ന ചിന്ത ഉണ്ടാകുമെങ്കിലും മാതാപിതാക്കളുടെയും മേലധികാരികളുടെയും സഹപ്രവർത്തകരുടെയും ഒക്കെ നിർദേശങ്ങൾ സ്വീകരിക്കുന്നതു വഴി സമയബന്ധിതമായി ചെയ്തു തീർക്കുവാൻ സാധിക്കും. സുഹൃത്തുക്കളുടെ സഹായത്താൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും.

മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ അമ്മയ്ക്ക് അസുഖങ്ങൾ വർധിക്കും. പ്രത്യേക പ്രാർഥനകൾ നടത്തുന്നതു വഴി സമാധാനപരമായ അന്തരീക്ഷം സംജാതമാകും. നഷ്ടപ്പെട്ട ജോലി ലഭിക്കാം. ഗൃഹത്തിൽ നിന്ന് വിട്ടു നിൽക്കേണ്ടതായ സാഹചര്യം കാണുന്നു. വിദേശത്തുള്ളവർക്ക് കുടുംബാംഗങ്ങളെ ജന്മനാട്ടിലേക്ക് മാറ്റി പാർപ്പിക്കേണ്ടതായ യോഗം കാണുന്നു.

കാർഷിക മേഖലകളിൽ നഷ്ടം കാണുന്നു. മറ്റു ചിലർക്ക് ഭൂമിയോ, ഗൃഹമോ വിൽക്കേണ്ടതായ സാഹചര്യം കാണുന്നു. ജന്മനാട്ടിൽ നിന്ന് മാറി നിൽക്കേണ്ടതായ സാഹചര്യങ്ങൾ കാണുന്നു. സുതാര്യതയുള്ള സമീപനത്താൽ ഏതൊരു അപകീർത്തിയെയും അതിജീവിക്കാൻ സാധിക്കും. 2021 ൽ പൂർത്തീകരിക്കുന്ന ചില കരാർ ജോലികളിൽ ഒപ്പു വയ്ക്കുന്നതിനുള്ള സഹചര്യം കാണുന്നു. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും.

വസ്തു നിഷ്ഠമായി പഠിച്ചു ചെയ്യുന്ന കർമമണ്ഡലങ്ങളിൽ വിജയം കൈവരിക്കും. സുതാര്യത കുറവുള്ളതും, അധികാരവും പണവും മറ്റുള്ളവരെ ഏൽപ്പിച്ചു കൊണ്ടുള്ളതുമായ പദ്ധതികളിൽ നിന്ന് യുക്തി പൂർവം പിന്മാറുന്നത് നന്നായിരിക്കും. അർഹമായ പൂർവിക സ്വത്ത് ലഭിക്കുന്നതിനായി സഹോദരങ്ങളുമായി വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കേണ്ടതായ സാഹചര്യം കാണുന്നു. വിശേഷപ്പെട്ട ദേവാലയദർശനത്തിന് യോഗം കാണുന്നു. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം. ഇവയാണ് മാർച്ച് മാസത്തിലെ മൂലം നക്ഷത്രക്കാരുടെ അനുഭവയോഗ്യമായ ഫലങ്ങൾ.   

English Summary :  Moolam Birth Star / Monthly Prediction in march by Kanippayyur 
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA