sections
MORE

പൂരാടം ; 2020 മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • മാർച്ച് മാസം പൂരാടം നക്ഷത്രക്കാർക്കെങ്ങനെ?
Pooradam
SHARE

പൂരാടം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ മാർച്ച് മാസത്തിൽ ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം കാണുന്നു. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ മാതാപിതാക്കൾക്ക് അസുഖം വർധിക്കാം. ഔദ്യോഗിക രംഗത്ത് ജോലി ഭാരം വർധിക്കാം. നേരത്തെ നിശ്ചയിച്ചിരുന്ന ആരാധനാലയ ദർശനം മാറ്റിവയ്ക്കേണ്ടി വന്നേക്കാം. സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്നതിനാൽ ഭരണസംവിധാനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

വ്യക്തി താൽപര്യം പ്രയോജനപ്പെടുത്തും. പുതിയ ജോലി ലഭിക്കും. ഇന്റർവ്യൂ, പരീക്ഷ എന്നിവയിൽ വിജയിക്കും. ചുമതലകളോടു കൂടിയ വിഭാഗം ഏറ്റെടുക്കും. ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കുന്ന രീതിയിലുള്ള ഉദ്യോഗമാറ്റത്തിന് യോഗം കാണുന്നു. വ്യാപാരമേഖലകളിൽ ക്രമാനുഗതമായ പുരോഗതി കാണുന്നു. വ്യാവസായിക മേഖലകളിൽ യന്ത്രത്തകരാറു മൂലമുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. മറ്റു ചിലർക്ക് പരീക്ഷയുമായി ബന്ധപ്പെട്ട് മക്കളോടൊപ്പം സമയം ചെലവഴിക്കേണ്ടതായ സാഹചര്യം കാണുന്നു.

വിദ്യാർഥികള്‍ക്ക് അനുകൂലമായ സമയം. ഏപ്രിൽ, മെയ് മാസങ്ങളിൽ വിദേശയാത്രയ്ക്കുള്ള യോഗം കാണുന്നു. വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം. പണം കടം കൊടുക്കുന്നതും, ജാമ്യം നിൽക്കുന്നതും ഒഴിവാക്കണം. സാഹസപ്രവര്‍ത്തനങ്ങളിൽ ഏർപ്പെടരുത്. ചെറിയ രീതിയിലുള്ള വാഹനാപകടത്തിനുള്ള യോഗം കാണുന്നതിനാൽ അസമയങ്ങളിലുള്ള ദൂരയാത്ര ഒഴിവാക്കണം.

ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം. പകർച്ചവ്യാധിയോ ഉഷ്ണ നീർദോഷരോഗപീഡകളൊക്കെ അനുഭവപ്പെടാൻ ഇടയുണ്ട്. വിദഗ്ധ പരിശോധനയിൽ മാരക രോഗങ്ങൾ ഇല്ലെന്നറിഞ്ഞതിനാലും ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാലും രോഗവിമുക്തി വരുന്ന എന്നറിഞ്ഞതിൽ ആശ്വാസം തോന്നും. ഇവയൊക്കെയാണ് പൂരാടം നക്ഷത്രക്കാരുടെ മാർച്ച് മാസത്തിലെ അനുഭവയോഗ്യമായ ഫലങ്ങൾ.



English Summary :  Pooradam Birth Star / Monthly Prediction in march by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA