sections
MORE

തൃക്കേട്ട ; 2020 മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • മാർച്ച് മാസം തൃക്കേട്ട നക്ഷത്രക്കാർക്കെങ്ങനെ?
Thriketta
SHARE

തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ മാർച്ച് മാസത്തിൽ വിദ്യാർഥികൾക്കും ഗവേഷകർക്കും അനുകൂലമായ സാഹചര്യം. ഏപ്രില്‍ മാസത്തിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. സാമ്പത്തിക നേട്ടം ലഭിക്കുന്നതു വഴി ഗൃഹം വാങ്ങുന്നതിനുള്ള യോഗം കാണുന്നു. കുടുംബത്തിൽ സമാധാനം കാണുന്നു. ആത്മാർഥമായി പ്രവർത്തിക്കുന്നതു വഴി സൽകീർത്തി, സജ്ജനപ്രീതി, പ്രതാപം, ഐശ്വര്യം എന്നിവയ്ക്ക് യോഗം കാണുന്നു.

സമയബന്ധിതമായി ചെയ്തു തീർക്കേണ്ട കാര്യങ്ങളിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും. നിലവിലുള്ളതിനേക്കാൾ ചുമതല കൂടിയ വിഭാഗം ഏറ്റെടുക്കേണ്ടി വരാം. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റും. പുണ്യതീർഥ ഉല്ലാസ യാത്രകൾക്കുള്ള യോഗം കാണുന്നു. വ്യത്യസ്തവും വിവിധങ്ങളുമായിട്ടുള്ള കർമപഥങ്ങളിൽ ഏർപ്പെടുന്നത് ഗുണപരമായിത്തീരും. വ്യാവസായിക മേഖലകളിൽ ഉണ്ടായിരുന്ന നഷ്ടത്തെ അതിജീവിച്ച് പുതിയ ആശയങ്ങൾ സ്വീകരിച്ച് പുതിയ വിപണനമേഖലകൾ വിപുലീകരിക്കും.

നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവർത്തനമണ്ഡലങ്ങളിൽ വിജയം കൈവരിക്കും. സങ്കീർണ വിഷയങ്ങളെ അഭിമുഖീകരിക്കും. പഠിച്ച വിദ്യ പ്രാവർത്തികമാക്കും. പരീക്ഷ, ഇന്റർവ്യൂ, കലാകായികമത്സരങ്ങൾ തുടങ്ങിയവയിൽ വിജയിക്കും. സന്ധിസംഭാഷണത്തിൽ വിജയം ൈകവരിക്കും. വിദേശത്ത് പുതിയ അവസരങ്ങൾ വന്നു ചേരും. വിശേഷപ്പെട്ട ദേവാലയദര്‍ശനം നടത്താനുള്ള യോഗം കാണുന്നു.

ബഹുമുഖ പ്രതിഭകളെ പരിചയപ്പെടുവാനും അവരുടെ ആശയങ്ങള്‍ ജീവിതത്തിലും തൊഴിൽ മേഖലകളിലും പകർത്താനുള്ള അവസരം ലഭിക്കും. നിർത്തി വച്ചിരുന്ന മേഖലകൾ പുനരാരംഭിക്കുവാനും സാമ്പത്തിക നേട്ടം കൈവരിക്കാനുമുള്ള യോഗം തൃക്കേട്ട നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.



English Summary: Thriketta Birth Star / Monthly Prediction in march by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA