sections
MORE

ഉത്രാടം ; 2020 മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • മാർച്ച് മാസം ഉത്രാടം നക്ഷത്രക്കാർക്കെങ്ങനെ?
Uthradam
SHARE

ഉത്രാടം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ മാർച്ച് മാസത്തിൽ ജീവിത യാഥാർഥ്യങ്ങളെ മനസ്സിലാക്കി ആത്മനിയന്ത്രണത്തോടെയുള്ള സമീപനം സ്വീകരിക്കുവാനും ഔദ്യോഗിക തലത്തിൽ കൂടുതൽ പ്രയത്നം ഏറ്റെടുത്ത് പ്രവർത്തിക്കാനും ഉള്ള സാഹചര്യം കാണുന്നു. വരവും ചെലവും തുല്യമായിരിക്കും. പണം കടം വാങ്ങേണ്ടതായ സാഹചര്യം കാണുന്നു. സാഹസപ്രവർത്തികളിൽ നിന്ന് പിന്മാറണം. നിസ്സാരമെന്നു കരുതിയ വിഷയങ്ങളിൽ പോലും അഹോരാത്രം പ്രയത്നിക്കേണ്ടതായ യോഗം കാണുന്നു. ജോലിയിൽ അധ്വാനം വർധിക്കും. അവധിദിനങ്ങളിലും ജോലി ചെയ്യേണ്ടതായ സാഹചര്യം കാണുന്നു.

ചില സാഹചര്യങ്ങളിൽ സമ്മർദ്ദം വർധിക്കുന്നതിനാൽ ആരാധനാലയ ദർശനം മാറ്റി വയ്ക്കേണ്ടതായി വരാം. കുടുംബത്തിലെ മംഗളകർമങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ല. ഈശ്വരാരാധനകളാലും പ്രാർഥനകളാലും ഏറ്റെടുത്ത കാര്യങ്ങൾ സമയബന്ധിതമായി ചെയ്തു തീർക്കാൻ സാധിക്കും. 2021 ൽ പൂർത്തീകരിക്കുന്ന ചില ദീർഘകാല പദ്ധതികള്‍ ഏറ്റെടുക്കുവാനും സമയബന്ധിതമായി പണം മുതൽ മുടക്കേണ്ട സാഹചര്യം കാണുന്നു. വിദേശത്ത് താമസിക്കുന്നവർക്ക് ജോലി നഷ്ടപ്പെടാനുള്ള സാഹചര്യം കാണുന്നു. കാർഷിക മേഖലകളിൽ പ്രതീക്ഷിച്ച നേട്ടം കുറയും. ഏറ്റെടുക്കുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്തു തീർക്കുന്നതു വഴി അനുകൂലമായ സാഹചര്യം കാണുന്നു.

ദേഹാസ്വാസ്ഥ്യങ്ങൾ മൂലം ദൂരയാത്രകൾ മാറ്റി വയ്ക്കേണ്ടി വരും. എല്ലാകാര്യങ്ങളിലും അഹോരാത്രം പ്രയത്നിക്കേണ്ടി വരും. നിർദേശങ്ങൾ സ്വീകരിക്കുവാനും മറ്റുള്ളവർക്കു പകർന്നു കൊടുക്കാനുമുള്ള അവസരം വേണ്ട വിധത്തിൽ വിനിയോഗിക്കും. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലമായ സാഹചര്യം കാണുന്നു. സുഹൃത്തിനെ സാമ്പത്തികമായി സഹായിക്കും. രേഖാപരമായിട്ടല്ലാത്ത ഇടപാടുകളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കും. കൂടുതൽ ചുമതലകളുള്ള വിഷയങ്ങൾ ഏറ്റെടുക്കുന്നതിൽ നിന്ന് ഒഴിവാകുന്നത് ഉത്രാടം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ ഗുണം ചെയ്യും.

English Summary :  Pooradam Birth Star / Monthly Prediction in March by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA