sections
MORE

വിശാഖം ; 2020 മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • മാർച്ച് മാസം വിശാഖം നക്ഷത്രക്കാർക്കെങ്ങനെ?
Vishakham
SHARE

വിശാഖം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ മാർച്ച് മാസത്തിൽ വ്യത്യസ്തവും വിവിധങ്ങളുമായിട്ടുള്ള കർമപഥങ്ങളിൽ ഏർപ്പെടുവാനുള്ള അവസരം കാണുന്നു. ജീവിതത്തിൽ വഴിത്തിരിവുണ്ടാകും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിനുള്ള അവസരം കാണുന്നു. വിദ്യാർഥികൾക്ക് അനുകൂലമായ സമയം. വിശേഷപ്പെട്ട ദേവലായ ദർശനത്തിനും നേർന്നു കിടക്കുന്ന വഴിപാടുകൾ ചെയ്തു തീർക്കാനുമുള്ള അവസരം ലഭിക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ പുണ്യതീർഥ ഉല്ലാസ യാത്രകൾക്കുള്ള യോഗം കാണുന്നു.

വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം. മറ്റു ചിലർക്ക് തൊഴിൽ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നതിനാൽ മറ്റുള്ള യാത്രകൾ ഒഴിവാക്കേണ്ട സാഹചര്യം കാണുന്നു. വാക്കു തർക്കങ്ങളിൽ നിന്ന് യുക്തിപൂർവം പിന്മാറുന്നത് നന്നായിരിക്കും. ഔദ്യോഗിക മേഖലകളിൽ സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം കാണുന്നു. ജോലിയിൽ അധ്വാനഭാരം കൂടും. കുടുംബാംഗങ്ങളെ മാതാപിതാക്കളെ ഏൽപ്പിക്കേണ്ടതായ സഹാചര്യം കാണുന്നു.

സംയുക്ത സംരംഭങ്ങളിൽ നിന്ന് പിന്മാറി. ഗവൺമെന്റിന്റെ ആനുകൂല്യങ്ങളും നിർദേശങ്ങളും സ്വീകരിച്ച് കാർഷിക മേഖലയിൽ ആധുനിക സംവിധാനം സ്വീകരിക്കും. വിവിധ കാലങ്ങളിൽ വിളവെടുക്കാവുന്ന രീതിയിലുള്ള കാർഷിക മേഖലകൾക്ക് തുടക്കം കുറിക്കും. നിലവിലുള്ള ജോലിയിൽ അവധി ദിവസങ്ങളിൽ കൂടി പ്രവർത്തിക്കേണ്ടി വരുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. സാമ്പത്തിക മേഖലകളിൽ ഉള്ള കരാർ ജോലികളിൽ നിന്ന് പിന്മാറുന്നത് ഗുണം ചെയ്യും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ഗവൺമെന്റിനോട് ബന്ധപ്പെട്ടുള്ള പരീക്ഷകളിൽ അനുകൂല വിജയം കൈവരിക്കും.

സാമ്പത്തിക നേട്ടം കുറയാമെന്നതിനാൽ ചില പദ്ധതികളിൽ നിന്ന് പിന്മാറും. വിജ്ഞാനപ്രദമായിട്ടുള്ള ആശയങ്ങൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്ന മേഖലയിൽ പ്രവർത്തിക്കുന്നത് ഭാവിയിലേക്ക് ഗുണകരമായിത്തീരും. ഇങ്ങനെയുള്ള കാര്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് വിശാഖം നക്ഷത്രക്കാർക്ക് സൽകീർത്തിക്കും സജ്ജനപ്രീതിക്കും വഴിയൊരുക്കുവാൻ യോഗം കാണുന്നു.

തൊഴിൽപരമായിട്ടുള്ള മേഖലകളോടനുബന്ധമായി മാതാപിതാക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റും. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം. വിദേശത്തുള്ള പുത്രപൗത്രാദികൾ വന്നു ചേരുമെന്നറഞ്ഞതിനാൽ കൂടുതൽ വിസ്തൃതിയുള്ള ഒരു ഗൃഹം വാടകയ്ക്കെടുക്കുവാനും വിശാഖം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തില്‍ യോഗം കാണുന്നു.

English Summary: Vishakam Birth Star / Monthly Prediction in March by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA