sections
MORE

അവിട്ടം ; 2020 മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • മാർച്ച് മാസം അവിട്ടം നക്ഷത്രക്കാർക്കെങ്ങനെ?
Avittam
SHARE

അവിട്ടം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ മാർച്ച് മാസത്തിൽ ഏറ്റെടുത്ത ദൗത്യം കൃത്യമായി പൂർത്തീകരിക്കുന്നതു വഴി മേലധികാരികളിൽ നിന്നും അംഗീകാരവും അനുമോദനവും വന്നു ചേരും. വിദ്യാർഥികൾക്ക് അനുകൂലമായ സമയം. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. ശമ്പളവർധനവ് മുൻകാലപ്രാബല്യത്തോടു കൂടി ലഭിക്കും. ആത്മവിശ്വാസം വർധിക്കും. നിർത്തി വച്ചിരുന്ന ഗൃഹനിർമാണം പുനരാരംഭിക്കുകയോ പുതിയ ഗൃഹം വാങ്ങാൻ കരാറെഴുതുകയോ ചെയ്യുന്നതിനുള്ള സാഹചര്യം കാണുന്നു.

വിദേശത്തുള്ളവർക്ക് ഔദ്യോഗികമേഖലയിൽ നിലനിന്നു വരുന്ന അനിശ്ചിതത്വം മൂലം രാജിവയ്ക്കേണ്ടതായ സഹചര്യം ഒഴിവാക്കി ജോലിയിൽ തുടരുന്നതാണ് നല്ലത്. വ്യാവസായിക മേഖല ഉപേക്ഷിച്ച് വ്യാപാരമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായ അവസരം ലഭിക്കും. മറ്റു ചിലർക്ക് ലാഭശതമാനത്തോടു കൂടിയതായ വ്യാപാരമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സാഹചര്യം കാണുന്നു. വിദേശയാത്രയ്ക്ക് കാലതാമസം നേരിടും. ആരോഗ്യം തൃപ്തികരമായിരിക്കും.

പ്രവർത്തനമണ്ഡലങ്ങളിൽ വിജയിക്കും. സഹപ്രവർത്തകരുടെ സഹായത്താൽ സങ്കീർണമായ കാര്യങ്ങളിൽ പോലും വിജയം കൈവരിക്കും. അനാവശ്യ ചിന്തകൾ ഒഴിവാക്കി ആദ്ധ്യാത്മിക ചിന്തകൾ മനസ്സിൽ ഏകാഗ്രതയോടു പ്രവർത്തിക്കുന്നതു വഴി സമാധാനമായ അന്തരീക്ഷം ഔദ്യോഗിക മേഖലകളിലും കുടുംബത്തിലും വന്നു ചേരും. തൊഴിൽ രംഗത്ത് കഠിനമായ പ്രയത്നിച്ച് ലക്ഷ്യപ്രാപ്തി നേടും.

വിദ്യാർഥികൾക്ക് വിദേശത്ത് ഉപരിപഠനത്തിനുള്ള അവസരം വന്നു ചേരും. കാർഷിക മേഖല ഉപേക്ഷിച്ച് വിപണന മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നന്നായിരിക്കും. എന്നാൽ വിദേശ ബന്ധമുള്ള വിപണനമേഖലയിൽ നിന്ന് പിന്മാറുന്നതാണ് അവിട്ടം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ നല്ലത്.



English Summary :  Avittam Birth Star / Monthly Prediction in march by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA