sections
MORE

തിരുവോണം ; 2020 മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • മാർച്ച് മാസം തിരുവോണം നക്ഷത്രക്കാർക്കെങ്ങനെ?
Thiruvonam
SHARE

തിരുവോണം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ മാർച്ച് മാസത്തിൽ വിദ്യാർഥികൾക്ക് അനുകൂലമായിരിക്കും. രണ്ടാമത്തെ പകുതി അത്ര നന്നല്ല. പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കുമെങ്കിലും സാമ്പത്തിക നേട്ടം കുറവായിരിക്കും. വ്യാപാരമേഖലകളിൽ മാന്ദ്യം അനുഭവപ്പെടും. ഭൂമി പണയപ്പെടുത്തേണ്ടതായ സാഹചര്യം കാണുന്നു. യന്ത്രത്തകരാറുകൾ വ്യാവസായിക മേഖലയെ പ്രതികൂലമായി ബാധിക്കാം. വിതരണ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. മേലധികാരി ഏൽപിച്ച ചുമതലകൾ സഹപ്രവർത്തകരുടെ സഹായത്താൽ പൂർത്തീകരിക്കും.

സ്വസ്ഥതക്കേട്, നീർദോഷ ഉഷ്ണരോഗപീഡകൾ, മൂത്രാശയരോഗങ്ങൾ എന്നിവ അനുഭവപ്പെടും. പ്രകൃതിജീവനഔഷധോപാധികൾ സ്വീകരിക്കുന്നതു വഴി ഇവയെല്ലാം അതിജീവിക്കുവാൻ സാധിക്കും. വ്യായാമ മുറകൾ, യോഗ എന്നിവയുടെ പരിശീലനം തുടങ്ങിവയ്ക്കും. പ്രതീക്ഷിച്ച നേട്ടം കൈവരിക്കാത്തതു മൂലം ഔദ്യോഗികപരമായിട്ടുള്ള യാത്രകൾ, ചർച്ചകൾ എന്നിവ നീട്ടി വയ്ക്കേണ്ടതായ സാഹചര്യം കാണുന്നു. കുടുംബത്തിൽ സമാധാന അന്തരീക്ഷം കാണുന്നു.

വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കുക. കാര്‍ഷിക മേഖലയിൽ സംയുക്തസംരംഭങ്ങൾ ഒഴിവാക്കി കാര്യങ്ങൾ സ്വന്തമായി ചെയ്യുന്നത് ഗുണം ചെയ്യാം. വിദഗ്ധ നിർദേശങ്ങൾ സ്വീകരിച്ച് പുതിയ ഭരണസംവിധാനം നടപ്പിലാക്കും. ഗൃഹനിർമാണപ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നത് പുനരാരംഭിക്കും. വാഹനം മാറ്റി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിക്കണം.

എല്ലാ കാര്യങ്ങളിലും അധ്വാനം വേണ്ടി വരുമെങ്കിലും എല്ലാം ശുഭമായി തീരുന്നത് ആശ്വാസത്തിന് വഴിയൊരുക്കും. അസുഖങ്ങൾ ഉണ്ടോ എന്ന ആശങ്ക ഒഴിവാക്കി കൂടുതൽ സമയം ജോലി ചെയ്യേണ്ട സാഹചര്യം കാണുന്നു. ഇവയൊക്കെയാണ് തിരുവോണം നക്ഷത്രത്തിൽ ജനിച്ചവരുട മാർച്ച് മാസത്തിലെ ഫലങ്ങൾ.



English Summary :  Thiruvonam Birth Star / Monthly Prediction in march by Kanippayyur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA