sections
MORE

ചതയം ; 2020 മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • മാർച്ച് മാസം ചതയം നക്ഷത്രക്കാർക്കെങ്ങനെ?
Chathayam
SHARE

ചതയം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ മാർച്ച് മാസത്തിൽ പ്രവർത്തന മണ്ഡലത്തോടു ബന്ധപ്പെട്ട് സമ്മർദവും യാത്രാക്ലേശവും വർധിക്കും. എല്ലാം വേണ്ടവിധത്തിൽ ശുഭപരിസമാപ്തിയിൽ എത്തിക്കാനാകും. ഏതൊരു സങ്കീർണമായിട്ടുള്ള വിഷയങ്ങളെയും അഭിമുഖീകരിക്കുവാനുള്ള കഴിവും പ്രാപ്തിയും കാണുന്നു. മേലധികാരിയുടെ നിർദേശങ്ങൾ അനുസരിക്കണം. 2020ൽ പൂർത്തീകരിക്കുന്ന പദ്ധതികൾക്ക് തുടക്കം കുറിക്കും.

നിർത്തി വച്ചിരുന്ന ഗൃഹനിർമാണം ഈ മാർച്ച് മാസത്തിൽ പൂർത്തീകരിച്ച് ഏപ്രിൽ മാസത്തില്‍ ഗൃഹപ്രവേശനം നടത്താനുള്ള സാധ്യത കാണുന്നു. വിപണനമേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വിദേശത്തുള്ളവർക്ക് നിലവിലെ ജോലി നഷ്ടപ്പെടുകയും പുതിയ ഉദ്യോഗം ലഭിക്കുന്നതിനുള്ള സാഹചര്യം കാണുന്നു. വിദേശത്ത് ഇപ്പോഴുള്ള സ്ഥാപനത്തിന്റെ അനുബന്ധ സ്ഥാപനം തുടങ്ങുന്നതിനുള്ളസാഹചര്യം കാണുന്നു.

പരീക്ഷണ നിരീക്ഷണങ്ങൾ വിജയം കൈവരിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. സൽകീർത്തി, സജ്ജനപ്രീതി, ഐശ്വര്യം, പ്രതാപം എന്നിവ കാണുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അവസരം വന്നു ചേരുന്നതിന് ചതയം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.  

English Summary :  Chathayam Birth Star / Monthly Prediction in march by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA