sections
MORE

പൂരുരുട്ടാതി ; 2020 മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • മാർച്ച് മാസം പൂരുരുട്ടാതി നക്ഷത്രക്കാർക്കെങ്ങനെ?
Pooruruttathi
SHARE

പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ മാർച്ച് മാസത്തിൽ സങ്കീർണമായ പല വിഷയങ്ങളെയും അഭിമുഖീകരിക്കേണ്ടതായ സാഹചര്യം ഉണ്ടാകും. വീട്ടിൽ നിന്ന് വിട്ട് നിന്ന് ജോലിസ്ഥലത്ത് സ്ഥിരമായി താമസിക്കും. ഏറ്റെടുത്ത ദൗത്യങ്ങൾ എല്ലാം പൂര്‍ത്തീകരിക്കും. ജോലിയിൽ സ്ഥാനകയറ്റം ലഭിക്കും. വ്യാപാര വിപണന വിതരണ മേഖലയിൽ പണം മുതൽ മുടക്കാനുള്ള തീരുമാനം അനുകൂലമായി തീരും.

സമാനചിന്താഗതിയിലുള്ളവരെ ഉൾപ്പെടുത്തി കൊണ്ട് വിപുലമായിട്ടുള്ള പദ്ധതികൾക്ക് രൂപകൽപ്പന ചെയ്യുവാനോ തുടക്കും കുറിക്കുവാനോ ഉള്ള അവസരം ഉണ്ടായി തീരും. ഈ ഒരു വര്‍ഷം തന്നെ അതിന്റെ ലാഭശതമാനം വന്നു തുടങ്ങുന്ന വിധത്തിലുള്ള പദ്ധതികളൊ കർമ്മമണ്ഡലങ്ങളൊ ഏറ്റെടുക്കാനുള്ള സാധ്യത മാർച്ച് മാസത്തിൽ കാണുന്നു. കുടുംബാംഗങ്ങളുടെ കാര്യങ്ങൾ ജീവിത പങ്കാളിയെയോ മാതാപിതാക്കളെയോ ഏൽപ്പിക്കേണ്ടി വരും.

ഏപ്രിൽ മെയ് മാസങ്ങളിൽ പുണ്യ തീർഥ വിനോദ ഉല്ലാസയാത്രയ്ക്കുള്ള യോഗം കാണുന്നു. കാർഷിക മേഖലയിൽ അനുകൂല വിജയം. ആധുനിക സംവിധാനം സ്വീകരിച്ചു കൊണ്ടും, ഗവണ്‍മെന്റിൽ നിന്ന് ആനുകൂല്യങ്ങളും, കാർഷിക വകുപ്പില്‍ നിന്ന് നിർദേശങ്ങളും സ്വീകരിച്ച് പുതിയ സംവിധാനത്തോടു കൂടി പ്രവർത്തിക്കും. വ്യത്യസ്തമായിട്ടുള്ള കാർഷിക മേഖലയ്ക്ക് തുടക്കം കുറിക്കും.

പുത്ര–പൗത്ര സംരക്ഷണത്താൽ സമാധാനത്തിന് യോഗമുണ്ട്. ചിലർക്ക് അന്യരാഷ്ട്രത്തിൽ വസിക്കുന്ന പുത്രപൗത്രാദികൾ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ അവധിയെടുത്ത് വന്നു ചേരും എന്നറിഞ്ഞതിനാൽ ആശ്വാസത്തിന് യോഗമുണ്ട്. ചിലർക്ക് അന്യരാഷ്ട്രത്തു താമസിക്കുന്ന മക്കളൊടൊപ്പം മാസങ്ങളോളം താമസിക്കുവാനും യാത്ര പോകാനും അവസരം ഉണ്ടായി തീരും. നിലവിലുള്ള ഗ്രഹത്തിന് വാസ്തു ശാസ്ത്ര പിഴവുണ്ട് എന്നറിഞ്ഞതിനാൽ മാറ്റങ്ങൾ വരുത്തുവാൻ വാസ്തു ശാസ്ത്രജ്ഞന്റെ നിർദേശം സ്വീകരിക്കും. കൂടുതൽ പണം മുതൽമുടക്കി മുൻപു വാങ്ങിയ ഭൂമിയിൽ ഗൃഹം നിർ‌മാണ പ്രവർത്തനങ്ങൾ തുടങ്ങും. ചിങ്ങമാസത്തിനുള്ളൽ ഗൃഹനിർമാണ പ്രവർത്തനം വേഗത്തിൽ ആക്കാൻ സാധ്യതയുണ്ട്.

കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. നിരവധി കാര്യങ്ങൾ അനുകൂലമാക്കി തീർക്കുന്നതു വഴി ആശ്ചര്യമനുഭവപ്പടും. നിർദേശങ്ങൾ അനുസരിച്ച് മറ്റുള്ളവർക്കും പകർന്നു കൊടുക്കുവാനുള്ള അവസരം ലഭിക്കും. ചികിത്സ ഫലിക്കുന്നതു വഴി കൂടുതൽ ഊർജസ്വലതയോടു കൂടി പ്രവർത്തിക്കുവാനുള്ള കഴിവും പ്രാപ്തിയും സന്നദ്ധതയും പ്രവർത്തന ക്ഷമതയ്ക്ക് വഴിയൊരുക്കാൻ കൂടി പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസം യോഗം കാണുന്നു.



English Summary:  Pooruruttathi Birth Star / Monthly Prediction in march by Kanippayyur 




തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA