sections
MORE

ഉത്തൃട്ടാതി ; 2020 മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • മാർച്ച് മാസം ഉത്തൃട്ടാതി നക്ഷത്രക്കാർക്കെങ്ങനെ?
Uthrattathi
SHARE

ഉത്തൃട്ടാതി നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ മാർച്ച് മാസത്തിൽ ആദ്യത്തെ പകുതിയിൽ. സമ്മർദവും യാത്രാക്ലേശവും സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരും. മേലധികാരകളിൽ നിന്ന് അപ്രീതിയുള്ള വചനങ്ങൾ കേൾക്കുവാനിടവരും. മുൻകോപം നിയന്ത്രിക്കണം. ഇരട്ടി ചെലവ് അനുഭവപ്പെടും. ചർച്ചകളില്‍ പൂർണത കുറയും. ഔദ്യോഗികമായ യാത്രകൾ ഫലപ്രദമാകില്ല. സത്യസന്ധവും നീതിയുക്തവുമായിട്ടുള്ള സമീപനം പോലും മറ്റുള്ളവരിൽ നിന്ന് അനുകൂലമായിട്ടുള്ള പ്രതികരണങ്ങളൊ സ്വീകരിക്കുന്ന ഒരു അവസ്ഥയൊ ഇല്ലാത്തതുകൊണ്ട് മാനസികമായ വിഷമം കാണുന്നു.

സന്ധിവേദയും നീർക്കെട്ടും വർധിക്കും. ദൂരയാത്രകൾ മാറ്റി വയ്ക്കും. പ്രകൃതി ജീവന ഔഷധ രീതികള്‍ സ്വീകരിക്കും. പ്രാണായാമം, വ്യായാമം, യോഗ മുതലായവ പരിശീലനം തുടങ്ങിവയ്ക്കും. ജോലിയിൽ അധ്വാനഭാരം വർധിക്കും. ജീവിത പങ്കാളിയുടെയും സഹപ്രവർത്തകരുടെയും ബന്ധുമിത്രാദികളുടെയും നിർബന്ധത്താൽ ജോലി രാജിവയ്ക്കുവാനുള്ള തീരുമാനം ഉപേക്ഷിക്കും. നിശ്ചയദാർഡ്യത്തോടു കൂടി കാര്യങ്ങൾ ഏറ്റെടുക്കും.

അഹോരാത്രം പ്രവർത്തിക്കുകയും, സഹപ്രവർത്തകരുടെ സഹായം തേടുകയും, വിനയവും, ആത്മസമീപനവും പാലിച്ച് കൊണ്ടും, ഈശ്വരാരാധനകൾ നടത്തികൊണ്ടും വിശേഷപ്പെട്ട വഴിപാടുകൾ എല്ലാം നേർന്നും കൊണ്ടും മനസ്സിലുദ്ദേശിക്കുന്ന കാര്യം മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ ശുഭപരിസമാപ്തിയിൽ എത്തിക്കും. സമാധാനപരമായിട്ടുള്ള അന്തരീക്ഷം സംജാതമാകും. ദേഹപരമായിട്ടുള്ള അസ്വാസ്ഥ്യങ്ങൾക്ക് വലിയ രീതിയില്‍ കുറവ് തോന്നുവാൻ സാധ്യത കുറവാണ്. നിശ്ചയിച്ച കാര്യങ്ങൾക്ക് മാറ്റം കാണുന്നു. സംഭവ ബഹുലമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരും.

സാമ്പത്തിക ആവശ്യത്തിന് കടം വാങ്ങുവാൻ സാധ്യത കാണുന്നു. അവ്യക്തമായ പണമിടപാടുകളിൽ നിന്നും പിന്മാറണം. വിദേശത്ത് താമസിക്കുന്നവർക്ക് അവിചാരിതമായിട്ടുള്ള ഉദ്യോഗം നഷ്ടപ്പെടുന്നത് വഴി ജന്മനാട്ടിൽ വന്നു പോകേണ്ട സാഹചര്യം ഉണ്ടാകും. മേലുദ്യോഗസ്ഥന്റെ നിർബന്ധത്താൽ ജോലി രാജിവയ്ക്കേണ്ടതായ സാഹചര്യങ്ങൾ ഉണ്ടായി തീരും. മറ്റൊരു ജോലി ലഭിക്കുന്നത് 5,6 മാസത്തിന് ശേഷമേ ഉണ്ടാകുകയുള്ളൂ. സ്വന്തം ഉത്തരവാദിത്തം മറ്റൊരാളെ ഏൽപ്പിക്കുന്നതും അന്യരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഏർപ്പെടുന്നതും അബദ്ധങ്ങൾക്ക് വഴിയൊരുക്കും.

ഒരു കാര്യവും ലക്ഷ്യപ്രാപ്തിയിൽ എത്തിക്കുവാൻ സാധിക്കില്ല. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം. പകർച്ചവ്യാധികൾ പിടിപെടുന്നതു വഴി ഉദ്യോഗത്തിൽ നിന്നും വിട്ടു നിൽക്കുവാനിടയുണ്ട്. ദീർഘകാല അവധിക്ക് അപേക്ഷ നൽകും. വാഹനം മാറ്റിവാങ്ങും എന്ന തീരുമാനം തൽക്കാലം ഉപേക്ഷിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടായിത്തീരും. കുടംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാൻ വീട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കും.

മാനസികമായിട്ടുള്ള സമ്മർദ്ദം ഉണ്ടാകുന്നതു വഴി ഈശ്വരാരാധനകളും ആധ്യാത്മികമായിട്ടുള്ള പ്രഭാഷണങ്ങളും ചിന്തകളും നേടുന്നതും അന്തിമമായിട്ട് അനുകൂലമാക്കി തീർക്കുവാനും ഏതു കാര്യത്തിലും ഈശ്വരാരാധനകളൊടു കൂടിയും ഗുരുകാരണവന്മാർ നിർദേശിക്കുന്ന കാര്യങ്ങൾ അനുസരിച്ച് കൊണ്ടും, അനുഭവജ്ഞാനം ഉള്ളവര്‍ നിർദേശിക്കുന്ന കാര്യങ്ങൾ പരിഗണിച്ചു കൊണ്ടും. ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരി ക്കുവാൻ ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് മാര്‍ച്ച് മാസത്തിൽ യോഗം കാണുന്നു.English Summary :  Uthrattathi Birth Star / Monthly Prediction in march by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA