sections
MORE

സമ്പൂർണ വിഷുഫലം 2020 : കാണിപ്പയ്യൂർ

HIGHLIGHTS
  • വിഷുഫലം ഓരോ നക്ഷത്രക്കാർക്കും എങ്ങനെ?
vishu-phalam-2020
SHARE

അശ്വതി 

വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും അനുകൂല വിജയം ഉണ്ടാകും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിയ്ക്കും. പിതാവിന്റെ അസുഖങ്ങൾക്കനുസൃതമായി പലപ്പോഴും ജന്മനാട്ടിൽ പോകേണ്ടതായി വരും. വർഷങ്ങള്‍ക്കു ശേഷം സഹപാഠികളെ കാണുവാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കുവാനും അവസരമുണ്ടാകും. വസ്തുതർക്കത്തില്‍ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിയ്ക്കും. വെല്ലുവിളികളെ അതിജീവിയ്ക്കാനുള്ള സമചിത്തതയും ലക്ഷ്യപ്രാപ്തി നേടുവാൻ ഉപകരിയ്ക്കും. നിരവധി കാര്യങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തുതീർക്കും. അനന്തസാധ്യതയുള്ള മേഖലയിൽ ഉദ്യോഗത്തിന് അവസരമുണ്ടാകും. ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും. സംയുക്തസംരംഭങ്ങളിൽ നിന്നും പിന്മാറി സ്വന്തമായ പ്രവർത്തനമേഖലകൾക്ക് തുടക്കം കുറിയ്ക്കും. സാഹിത്യരചനയ്ക്ക് അംഗീകാരം ലഭിയ്ക്കും. ദുശ്ശീലങ്ങൾ ഉപേക്ഷിയ്ക്കും. ജീവകാരുണ്യപ്രവർത്തനങ്ങളിൽ സഹകരിയ്ക്കും. കുടുംബാംഗങ്ങളോടൊപ്പം താമസിയ്ക്കുവാൻ ഉദ്യോഗമാറ്റമോ. തൊഴിൽക്രമീകരണമോ, ഉണ്ടാകുന്നത് സ്വസ്ഥതയ്ക്കും സമാധാനത്തിനും വഴിയൊരുക്കും. പ്രാണായാമവും വ്യായാമവും രോഗശമനത്തിന് വഴിയൊരുക്കും.

ഭരണി

പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. കർമ്മമേഖലകളിൽ പ്രതീക്ഷിച്ചതിലുപരി പുരോഗതിയും സമ്പൽസമൃദ്ധിയും ഉണ്ടാകും. മഹദ്‌വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയ്യാറാകും. ആത്മവിശ്വാസം കാര്യനിർവഹണശക്തി ഉത്സാഹം ഉന്മേഷം തുടങ്ങിയവ പുതിയ സ്ഥാനമാനങ്ങൾക്കു വഴിയൊരുക്കും. മക്കളുടെ സംരക്ഷണം ആശ്വാസത്തിനു വഴിയൊരുക്കും. അസാദ്ധ്യമെന്നു തോന്നുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. കൂടുതൽ വിസ്തൃതിയുള്ള ഗൃഹത്തിലേയ്ക്ക് മാറിതാമസിയ്ക്കും. നിക്ഷേപമെന്ന നിലയിൽ ഭൂമിയോ ഗൃഹമോ വാങ്ങുവാനിടവരും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിയ്ക്കണം. മേലധികാരിയുടെ സ്വകാര്യ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്നതിൽ കൃതാർത്ഥനാകും. ദീർഘകാല സുരക്ഷയ്ക്ക് ഉപകരിയ്ക്കുന്ന ആശയങ്ങൾ തൊഴിൽ മേഖലകളിൽ അവലംബിയ്ക്കും. ഗുരുകാരണവന്മാരുടെ അനുഗ്രഹത്താൽ പ്രസിദ്ധിയും പ്രതാപവും ഉണ്ടാകും. നാഡീ–രക്തദൂഷ്യജന്യങ്ങളായ രോഗപീഡകൾക്ക് പ്രകൃതിദത്തമായ ഔഷധ രീതി അവലംബിയ്ക്കും.

കാര്‍ത്തിക

വിദ്യാർഥികൾക്ക് അലസതയും ഉദാസീനമനോഭാവവും വർധിക്കും. അഹോരാത്രം പ്രയത്നിക്കേണ്ടതായി വരുമെങ്കിലും ഉദ്യോഗം ഉപേക്ഷിയ്ക്കരുത്. പണം മുടക്കി വ്യാപാര വ്യവസായ മേഖലകളിൽ ഏർപ്പെടുന്നത് അബദ്ധമാകും. സഹപ്രവർത്തകരുടെ സഹായ സഹകരണങ്ങൾ കുറയും. പറയുന്ന വാക്കുകളിൽ അബദ്ധമുണ്ടാകാതെ സൂക്ഷിയ്ക്കണം. കുടുംബത്തിലെ ചിലരുടെ അനൈക്യതകളാൽ മാറിതാമസിയ്ക്കും. മാതാപിതാക്കളും ജീവിത പങ്കാളിയും നിർദ്ദേശിയ്ക്കുന്ന കാര്യങ്ങൾ പരിഗണിയ്ക്കുന്നത് ഭാവിയിലേക്ക് ഗുണകരമാകും. അബദ്ധമുള്ള സുഹൃത്ബന്ധത്തിൽ നിന്നും പിന്മാറുവാനുള്ള യുക്തി ഭാവിയിലേയ്ക്ക് ഗുണകരമാകും. സൗഹൃദസംഭാഷണത്തിൽ തൊഴിൽപരമായ ആശയങ്ങൾ പ്രവർത്തനതലത്തിൽ അവലംബിയ്ക്കും. മക്കളുടെ സംരക്ഷണമുണ്ടാകും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാൻ തൊഴിൽ ക്രമീകരിയ്ക്കും, ഉത്തരവാദിത്വമില്ലാത്ത ജോലിക്കാരെ പിരിച്ചുവിട്ട് വിശ്വസ്തരായവരെ ഏല്പിക്കുന്നതുകൊണ്ട് ഫലപ്രാപ്തിയുണ്ടാകും. കാർഷികമേഖലയിൽ കൂടുതൽ പ്രയത്നിയ്ക്കുവാൻ തയ്യാറാകും. ഈശ്വരാരാധകളാലും അശ്രാന്തപരിശ്രമത്താലും ഏറെക്കുറെ തൃപ്തിയായ അനുഭവങ്ങൾ എല്ലാ മേഖലയിലും വന്നുചേരും.

രോഹിണി

ഓർമശക്തിക്കുറവിനാൽ വിജയശതമാനം കുറയും. ഈശ്വരപ്രാർത്ഥനകളാലും അഹോരാത്രം പ്രയത്നിക്കുന്നതിനാലും തൊഴിൽമേഖലകളിലുള്ള പരാജയങ്ങൾ ഒഴിവാക്കാം. സ്വയംഭരണാധികാരം ലഭിച്ചതിനാൽ ആത്മാർത്ഥമായി പ്രവർത്തിയ്ക്കുവാനും, പുതിയ ആശയങ്ങൾ അവലംബിയ്ക്കുവാനും സാധിയ്ക്കും പരമപ്രധാനമായ വിഷയങ്ങൾ തനതായ അർത്ഥതരങ്ങളോടു കൂടി പ്രവര്‍ത്തിക്കുവാൻ തയാറാകും കൈവിട്ടു പോകുമെന്നു കരുതിയ വസ്തുവഹകള്‍ തിരിച്ചു വാങ്ങുവാൻ സാധിയ്ക്കും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഉത്സാഹത്തോടുകൂടി പ്രവർത്തിയ്ക്കുമെങ്കിലും അനുഭവഫലം കുറയും. നീതിന്യായങ്ങള്‍ നടപ്പിലാക്കുവാൻ നിയമസഹായം തേടും. കുടുംബത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിച്ച് ആഹ്ലാദഅന്തരീക്ഷം സംജാതമാകും. സുവ്യക്തമായ തെളിവുകൾ ലഭിച്ചതിനാൽ അന്യരെപ്പറ്റിയുള്ള അബദ്ധധാരണകൾ ഒഴിഞ്ഞുപോകും. നിബന്ധനകൾക്കു വിധേയനായി പുതിയ പദ്ധതികൾ ഏറ്റെടുക്കും മറ്റുള്ളവരുടെ ഉയർച്ചയിൽ വിപരീതസാഹചര്യങ്ങളെ അതിജീവിയ്ക്കുവാൻ സഹായകമാകും കഫ–ത്വക്ക് രോഗങ്ങൾക്ക് ഭക്ഷണക്രമീകരണം വേണ്ടിവരും.

മകയിരം

നിയന്ത്രണങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി ഉദ്യോഗത്തിൽ തുടരുവാൻ നിർ‌ബന്ധിതയാകും. മറ്റുചിലർ ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരും. ഗർഭമലസുവാനിടയുള്ളതിനാൽ ദൂരയാത്രകൾ ഒഴിവാക്കണം. ദുസ്സൂചനകൾ ലഭിച്ചതിനാൽ ഊഹക്കച്ചവടത്തിൽ‌ നിന്നും പിന്മാറും. കാര്‍ഷികവിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണം. മേലധികാരിയുടെ ആജ്ഞകള്‍ സർവാത്മനാ സ്വീകരിയ്ക്കുമെങ്കിലും പ്രാവർത്തികമാക്കുവാൻ വിഷമമാണ്. സ്നേഹബന്ധങ്ങൾക്ക് അകല്‍ച്ച സംഭവിയ്ക്കും. പ്രവർത്തനരഹിതമായ വ്യാപാരം വിൽക്കുവാൻ തീരുമാനിയ്ക്കും. ദമ്പതികൾക്ക് വിട്ടുവീഴ്ചാമനോഭാവവും അന്യോന്യം പരിഗണിയ്ക്കുവാനുള്ള മനഃസ്ഥിതിയും ക്ഷമയും ആർജ്ജിയ്ക്കണം. നിശ്ചയിച്ച കാര്യങ്ങൾവ്യതിചലനം സംഭവിയ്ക്കുന്നതിനാൽ അധികചെലവ് അനുഭവപ്പെടും. സുദീർഘമായ ചർച്ചയാൽ അബദ്ധധാരണകൾ ഒഴിഞ്ഞുപോകും. മുതൽമുടക്കിനനുസരിച്ച് പ്രതിഫലം ലഭിയ്ക്കാത്തതിനാൽ പുതിയ വ്യാപാരം ഉപേക്ഷിയ്ക്കും. ക്ഷമയും വിനയവും സഹനശക്തിയും വിപരീതസാഹചര്യങ്ങളെ അതിജീവിയ്ക്കുന്നതിനുള്ള വഴിയൊരുക്കും. നീർദോഷ രോഗങ്ങൾക്ക് ചികിത്സയോടൊപ്പം പ്രാണായാമവും വ്യായാമവും ശീലിയ്ക്കും.

തിരുവാതിര

പുന:പരീക്ഷയിൽ വിജയശതമാനം വർധിക്കും. അധിവാസസ്ഥത്തോടനുബന്ധമായ ഭൂമി മോഹവിലകൊടുത്ത് വാങ്ങും. സത്യാവസ്ഥ ബോധിപ്പിയ്ക്കുവാൻ സാധിയ്ക്കുന്നതിനാൽ മേലധികാരിയുടെ തോറ്റിദ്ധാരണകൾ ഒഴിഞ്ഞുമാറും. സഹായഭ്യർത്ഥന നിരസിച്ചതിനാൽ സ്വജനശത്രുത വർധിക്കും . ചിന്താമണ്ഡലത്തിൽ പുതിയ ആശയങ്ങൾ പലതും വന്നു ചേരുമെങ്കിലും വിദഗ്ദ്ധനിർദ്ദേശം സ്വീകരിക്കുകയാവും നല്ലത്. ഗൃഹനിർമ്മാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമ്മം നിർവഹിക്കും. ആർഭാടങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു വഴി മിച്ചം വെയ്ക്കുവാൻ സാധിക്കും. സമ്മാനപദ്ധതികളിലും നറുക്കെടുപ്പിലും വിജയിക്കും. വിട്ടുവീഴ്ചാമനോഭാവം സ്വീകരിച്ചാൽ ദാമ്പത്യബന്ധം പുന:സ്ഥാപിച്ച് സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ജീവിതപങ്കാളിയുടെ ആശയങ്ങൾ വിപരീതസാഹചര്യങ്ങളെ അതിജീവിയ്ക്കുവാന്‍ സഹായകമാകും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിയ്ക്കുവാൻ സാധിയ്ക്കും. നിയുക്തപദവിയിൽ നിന്നും സ്ഥാനക്കയ്റ്റവും സ്ഥാനചലനവും ഉണ്ടാകും. ഭരണസംവിധാനത്തിലുള്ള ആശയക്കുഴപ്പം പരിഹരിച്ച് പ്രവർത്തനക്ഷമമാക്കുവാൻ സാധിയ്ക്കും. ഉദര–നാഡീരോഗങ്ങൾക്ക് ആയുർവേദ ചികിത്സ തുടങ്ങും.

പുണർതം

വിദ്യാർഥികൾക്ക് ഉന്നതവിജയം ഉണ്ടാകും. ഭിന്നാഭിപ്രായങ്ങളെ ഏകീകരിയ്ക്കുവാൻ സാധിക്കുന്നതുവഴി കുടുബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ചിന്തിച്ചു പ്രവർത്തിയ്ക്കുന്നതിനാൽ അബദ്ധങ്ങൾ ഒഴിവാകും. നടപടിക്രമങ്ങളിൽ കൃത്യത പാലിയ്ക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. സൽകീർത്തിയും സജ്ജനബഹുമാന്യതയും വന്നു ചേരും. ഔദ്യോഗിക പരിശീലനത്തിന് മാസങ്ങളോളം അന്യദേശത്ത് വസിയ്ക്കുവാനിടവരും. പാരമ്പര്യ പ്രവൃത്തികളിൽ താല്പര്യം വർധിയ്ക്കും. സാമ്പത്തികവിഭാഗത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിയ്ക്കുവാൻ തയ്യാറാകും. ഭരണസംവിധാനത്തിൽ പുതിയ ആശയങ്ങൾ അവലംബിയ്ക്കും. വിശേഷപ്പെട്ട ദേവാലയദർശനത്തിന് യോഗമുണ്ട്. അനുഭവജ്ഞാനമുള്ള മേഖലകളിൽ പണം മുടക്കും. അർത്ഥവ്യാപ്തിയോടു കൂടിയുള്ള ആശയങ്ങൾ തനതായ മൂല്യത്തോടു കൂടി അനുവര്‍ത്തിയ്ക്കുന്നതിനാൽ അഭിലാഷങ്ങൾ സഫലമാകും. ഭൂരിപക്ഷാഭിപ്രായത്തെ മാനിയ്ക്കുന്നതിനാൽ ആത്മസംതൃപ്തിയുണ്ടാകും. ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. പൊതുപ്രവർത്തനങ്ങളിൽ ശോഭിയ്ക്കും. ഭക്ഷ്യവിഷബാധയും പകർച്ചവ്യാധിയും വന്നുചേരുന്നതിനാൽഭക്ഷണക്രമീകരണങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തും.

പൂയം

വിജയശതമാനം കുറഞ്ഞതിനാൽ ലഭിച്ച വിദ്യാഭ്യാസ സ്ഥാപനത്തിൽ ഉപരിപഠനത്തിന് ചേരുവാൻ തയാറാകും. കർണ–നാഡീരോഗപീഡകൾക്ക് വിദഗ്ദ്ധ ചികിത്സയും വിശ്രമവും വേണ്ടിവരും. സമാനചിന്താഗതിയിലുള്ളവരുമായി സംസർഗ്ഗത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. ഔദ്യോഗിക ചുമതലകളാൽ ജോലിയിൽ കൂടുതൽ സമയം ചെലവഴിയ്ക്കേണ്ടിവരുന്നതിനാൽ കുടുംബത്തിൽ  അസ്വാരസ്യങ്ങൾ ഉണ്ടാകും. നിലവിലുള്ള ഉദ്യോഗം ഉപേക്ഷിച്ച് വ്യാപാര– വ്യവസായങ്ങളില്‍ ഏർപ്പെടുന്നത് ഈ വർഷം ഉചിതമല്ല, ഉപകാരം ചെയ്തു കൊടുത്തവരിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നു ചേരും. കീഴ്‌വഴക്കം മാനിച്ച് സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിയ്ക്കുന്നതിനാൽ സ്ഥാപനത്തിന് ഏറെക്കുറെ നിലനിൽക്കുവാൻ സാധിയ്ക്കും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിടവരും. അന്ധവിശ്വാസം ദുരാചാരം തുടങ്ങിയവയിൽ നിന്നും ഒഴിഞ്ഞുമാറും. സ്വന്തം പോരായ്മകളാൽ വന്നുഭവിയ്ക്കുന്ന തെറ്റുകൾക്ക് അന്യരെ കുറ്റം പറയരുത്. വിരുദ്ധ ആഹാരങ്ങളാൽ പലപ്പോഴും അസുഖം വന്നുഭവിയ്ക്കും. പ്രകൃതിദത്തമായ ഭക്ഷണരീതികളാൽ രോഗശമനമുണ്ടാകും

ആയില്യം

വിദ്യാർഥികൾക്ക് അലസതയും ഉദാസീനമനോഭാവവും വര്‍ധിയ്ക്കും. പൂർണത  പോരാത്തതിനാൽ അനുമതിയ്ക്കുള്ള അപേക്ഷകൾ നിരസിയ്ക്കപ്പെടും. അശ്രദ്ധകൊണ്ട് അബദ്ധങ്ങള്‍ വന്നുചേരും. പകർച്ചവ്യാധി പിടിപെടുവാനും ഉദ്യോഗം നഷ്ടപ്പെടുവാനിടയുണ്ട്. ജീവിതഗതിയെ മാറ്റിമറിയ്ക്കുന്ന പല ഘട്ടങ്ങളേയും തന്ത്രപരമായി അതിജീവിയ്ക്കേണ്ടതായി വരും. പരസ്പരബന്ധമില്ലാത്ത ആശയങ്ങളിൽ നിന്നും പിന്മാറുകയാണ് നല്ലത്. വിമർശനങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കി ജീവിതഗതിയ്ക്ക് മാറ്റം വരുത്തും. യുക്തിപൂർവ്വമുള്ള സമീപനത്താൽ പ്രലോഭനങ്ങളെ അതിജീവിയ്ക്കും. മനസ്സിന് വിഷമമുണ്ടാക്കുന്ന പലവിധത്തിലുള്ള സമീപനങ്ങളും വേണ്ടപ്പെട്ടവരിൽ  നിന്നും വന്നുചേരുമെങ്കിലും ഈശ്വരപ്രാർഥനകളാൽ അതിജീവിയ്ക്കും. അതിശയോക്തി കലർന്ന സംസാരശൈലിയിൽ ബന്ധുവിനെ സംശയിക്കുവാനിടവരും. വില്പനോദ്ദേശം മനസ്സിൽ കരുതി ഭൂമി വാങ്ങുവാൻ പ്രാഥമിക സംഖ്യ കൊടുത്ത് കരാറെഴുതും. അനാരോഗ്യകരമായ അവസ്ഥകൾ പലപ്പോഴും അവധിയെടുക്കുവാൻ പ്രേരിപ്പിയ്ക്കും കുടുംബാംഗങ്ങളിൽ ചിലരുടെ മൗഢ്യമനോഭാവം മനോവിഷമത്തിനു വഴിയൊരുക്കും.

മകം

വിദ്യാർഥികൾക്ക് ലഭിച്ച വിഷയത്തിന് ഉപരിപഠനത്തിന് ചേരും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും പ്രതീക്ഷിച്ച നേട്ടം കുറയും. വിദഗ്ദ്ധ ചികിത്സകളാലും വിശ്രമത്താലും ഈശ്വരാരാധനകളാലും സന്താനസൗഭാഗ്യമുണ്ടാകും. അമിതമായ അന്ധവിശ്വാസവും അത്യാഗ്രഹവും അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. മക്കളുടെ വിദ്യാഭ്യാസം ഉദ്യോഗം വിവാഹം തുടങ്ങിയവയ്ക്ക് പ്രത്യേക ഈശ്വരപ്രാർത്ഥനകൾ നടത്തും. ക്ഷമിയ്ക്കുവാനും സഹിയ്ക്കുവാനുള്ള മാനസികാവസ്ഥ സംജാതമാകും. സംയോജിത കൃഷിസമ്പ്രദായം ആവിഷ്ക്കരിയ്ക്കുന്നതിനാല്‍ അനുഭവജ്ഞാനവും സാമ്പത്തികനേട്ടവും ഉണ്ടാകും. ജീവകാരുണ്യപ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി സഹകരിയ്ക്കും. സമാനചിന്താഗതിയുള്ളവരുമായി സംസർഗ്ഗത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. സ്തുത്യർഹമായ സ്വത്തുതർക്കം പരിഹരിയ്ക്കുവാൻ ഉപകരിയ്ക്കും. സാമ്പത്തികബാധ്യതകൾ നീങ്ങി  ജീവിതനിലവാരം വർധിയ്ക്കുന്നതിനാല്‍ ഗൃഹം വാങ്ങുവാൻ തീരുമാനിക്കും.

പൂരം

പരിചയസമ്പന്നരുടെ നേതൃത്വത്തിൽ പുതിയ പ്രവർത്തനങ്ങൾ അവലംബിയ്ക്കും. സ്വപ്നസാക്ഷാൽക്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. ഭൂമിവില്പന ചെയ്ത് ഗൃഹനിർമാണം  പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമം നിർവഹിയ്ക്കും. ഭൗതികജീവിതത്തോടൊപ്പം അദ്ധ്യാത്മിക ആത്മീയ ആശയങ്ങൾ സമന്വയിപ്പിയ്ക്കുന്നത് സമാധാനത്തിന് വഴിയൊരുക്കും. ആസൂത്രിത പ്രവർത്തനങ്ങളിൽ അനുകൂല വിജയം ഉണ്ടാകും. വ്യാപാര–വിതരണ–വിപണന മേഖലകളിൽ പ്രതീക്ഷിച്ചതിലുപരി പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. നിരവധി കാര്യങ്ങള്‍ നിഷ്കർഷയോടു കൂടി നിശ്ചിതസമയത്തിനുള്ളിൽ ചെയ്തു തീർക്കുന്നതിൽ ആശ്ചര്യമനുഭവപ്പെടും. അർഹതയുള്ളവരെ അനുമോദിയ്ക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. പരിമിതികൾക്കനുസരിച്ചു ജീവിയ്ക്കുവാൻ തയ്യാറാകുന്നത് മനസ്സമാധാനത്തിന് വഴിയൊരുക്കും. ജന്മസിദ്ധമായ കഴിവുകൾ പ്രവർത്തനക്ഷമതയ്ക്ക് വഴിയൊരുക്കും. പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയവും ബഹുമതിയും ലഭിക്കും. 

ഉത്രം

പണിചെയ്തുവരുന്ന ഗൃഹം വാങ്ങുവാൻ പ്രാഥമികസംഖ്യ കൊടുത്ത് കരാറെഴുതും. ജീവിതനിലവാരം വർധിയ്ക്കുന്നതിനാൽ പലവിധത്തിലുള്ള കർമ്മമണ്ഡലങ്ങളും ഏറ്റെടുക്കുവാനിടവരും. ആത്മവിശ്വാസത്തോടു കൂടി നൂതനകൃഷിസമ്പ്രദായം ആവിഷ്ക്കരിയ്ക്കുന്നതിനാൽ അനുകൂല വിജയം വന്നു ചേരും. കുടുംബാംഗങ്ങൾക്ക് സാമ്പത്തികസഹായം ചെയ്യുവാനുള്ള സാഹചര്യം വന്നുചേരും. സംസർഗ്ഗ ഗുണത്താൽ സദ്ചിന്തകൾ വർധിച്ച് പുതിയ തലത്തിൽ എത്തിചേരും. സമത്വഭാവനയും ജീവിതശൈലിയിലുള്ള ലാളിത്യവും ആദരങ്ങൾക്ക് വഴിയൊരുക്കും. വേര്‍പ്പെട്ടു താമസിയ്ക്കുന്ന ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാനുള്ള സാഹചര്യം വന്നു ചേരും. ബൃഹദ്പദ്ധതികൾക്ക് തുടക്കം കുറിയ്ക്കും. ഗൃഹോകരണങ്ങളും വാഹനവും മാറ്റിവാങ്ങും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഭക്തി അന്തരീക്ഷവും സംജാതമാകും. നിസ്സാര ചികിത്സകളാലും വ്യായാമത്താലും ഭക്ഷണക്രമീകരണത്താലും രോഗശമനമുണ്ടാകും. മഹദ്‌വ്യക്തികളെ പരിചയപ്പെടുവാനും ആശയങ്ങൾ പങ്കുവെയ്ക്കുവാനും യോഗമുണ്ട്.

അത്തം

ഗൃഹനിർമ്മാണം പൂർത്തികരിച്ച് ഗ്രഹപ്രവേശന കർമം നിർവഹിക്കും . വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനവസരമുണ്ടാകും. ഉദ്ദേശിച്ച സ്ഥാപനത്തിൽ ഉപരിപഠനത്തിനു ചേരുവാൻ സാധിയ്ക്കും. പരമപ്രധാനമായ വിഷയങ്ങൾ തനതായ അർത്ഥതലങ്ങളോടു കൂടി പ്രവര്‍ത്തിയ്ക്കുവാൻ തയ്യാറാകും. മനസിലുദ്ദേശിയ്ക്കുന്ന കാര്യങ്ങൾ ഈശ്വരാരാധനകളാൽ സാധിക്കും  . സഹായാഭ്യർഥന നിരസിച്ചതിനാൽ സ്വജന ശത്രുത വർധിയ്ക്കും വിദഗ്ദ്ധ ചികിത്സകളാലും വിശ്രമത്താലും ഈശ്വര പ്രാർത്ഥനകളാലും ഗർഭം ധരിച്ച് സന്താനഭാഗ്യമുണ്ടാകും. പ്രായാധിക്യമുള്ളവരുടെ വാക്കുകൾ പലപ്പോഴും യാഥാർത്ഥ്യങ്ങളോടു പൊരുത്തപ്പെടുന്നതിനാൽ ആദരവു തോന്നും. സജീവസാന്നിധ്യത്താൽ വ്യാപാര–വിപണന–വിതരണ മേഖലകളിലുള്ള അനിശ്ചിതാവസ്ഥ ഒഴിഞ്ഞു മാറി നിലനിൽപ് ഉണ്ടാകും. കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിപ്പിയ്ക്കുവാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. ആസൂത്രിതപദ്ധതികളിൽ അനുകൂല വിജയമുണ്ടാകും. വിജ്ഞാനം ആർജിക്കുവാനും പകർന്നു കൊടുക്കുവാനും അവസരം വന്നു ചേരും. തൊഴിൽപരമായ അനിഷ്ടാവസ്ഥകൾ പരിഹരിയ്ക്കുവാൻ പ്രത്യേക ഈശ്വര പ്രാർഥനകൾ  നടത്തും.

ചിത്തിര

ഉദ്യോഗത്തോടനുബന്ധമായി ഹ്രസ്വകാലപാഠ്യപദ്ധതിയ്ക്ക് ചേരും. വ്യാപാരം വിപണനം വിതരണം എന്നീ മേഖലകളിൽ ക്രമാനുഗതമായ പുരോഗതിയുണ്ടാകും. കരാറുജോലികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനാൽ ആത്മവിശ്വാസം വർധിയ്ക്കും. മംഗളവേളയിൽ വെച്ച് പുതിയ സ്നഹബന്ധം ഉടലെടുക്കും. പിതാവിന്റെ അസുഖങ്ങൾക്ക് വിദഗ്ദ്ധ ചികിത്സകൾ വേണ്ടിവരും. വേണ്ടപ്പെട്ടവരുടെ ഉയർച്ചയേയും മക്കളുടെ പ്രവർത്തനശൈലിയും അഭിനന്ദിയ്ക്കുവാനിടവരും. സംയുക്തസംരംഭങ്ങളിൽ നിന്നും നിരുപാധികം പിന്മാറി സ്വന്തമായ പ്രവർത്തനമേഖലകൾക്ക് തുടക്കം കുറിയ്ക്കും. അപരിചിതമായ മേഖലകളിൽ നിന്നും പിന്മാറുന്നതു വഴി വൻ നഷ്ടത്തെ അതിജീവിയ്ക്കുന്നതിനു വഴിയൊരുക്കും. വേണ്ടപ്പെട്ടവർ വിരോധികളായി തീരുമെങ്കിലും പ്രതികരിയ്ക്കാതിരിയ്ക്കുകയാണ് നല്ലത്. അശ്രാന്തപരിശ്രമത്താൽ പ്രതിസന്ധികളെ അതിജീവിയ്ക്കും. വസ്തുവാഹനക്രയവിക്രയങ്ങളിൽ നിന്നും സാമ്പത്തികലാഭമുണ്ടാകും മോഹവില കൊടുത്ത് കുടുംബസ്വത്ത് വാങ്ങുവാനിടവരും.

ചോതി

നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് മറ്റൊന്നിന് ചേരും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. അദൃശ്യമായ ഈശ്വരസാന്നിധ്യത്താൽ ആശ്ചര്യമനുഭവപ്പെടും. പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിയ്ക്കുന്നതിനാൽ മാർഗ്ഗതടസ്സങ്ങൾ നീങ്ങി ഉദ്ദേശിച്ച കാര്യങ്ങൾ സാധിയ്ക്കും. വ്യവസ്ഥകൾ പാലിയ്ക്കുവാൻ നിർബന്ധിതനാകും. വിദഗ്ദ്ധ ചികിത്സകളാലും വ്യായാമത്താലും ആരോഗ്യം നിലനിർത്തുവാൻ അവസരമുണ്ടാകും. ഏറ്റെടുത്ത ദൗത്യം പ്രവൃത്തിപഥത്തിലെത്തിയ്ക്കുവാൻ അവസരമുണ്ടാകും. ഏറ്റെടുത്ത ദൗത്യം പ്രവൃത്തിപഥത്തിലെത്തിയ്ക്കുവാൻ അനുഭവജ്ഞാനമുള്ളവരെ നിയമിയ്ക്കും. അനന്തസാദ്ധ്യതകളൊടു കൂടിയ മേഖലകളിൽ ജോലിചെയ്യുവാനുള്ള അവസരം വന്നു ചേരും. പൂർവിക  സ്വത്ത് രേഖാപരമായി ലഭിയ്ക്കുമെങ്കിലും വിട്ടുവീഴ്ചാമനോഭാവം വേണ്ടിവരും. പുണ്യ തീർഥ  ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. നിയുക്ത പദവിയിൽ നിന്നും സ്ഥാനക്കയറ്റവും സ്ഥാനചലനവും ഉണ്ടാകും. സമചിത്തതയോടു കൂടിയ പ്രവർത്തനശൈലി ലക്ഷ്യപ്രാപ്തി കൈവരിയ്ക്കുവാൻ ഉപകരിയ്ക്കും.

വിശാഖം

വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂല വിജയം കൈവരിയ്ക്കുവാനാകും. സൗമ്യസമീപനത്താൽ പ്രതികൂലസാഹചര്യങ്ങളെ അതിജീവിയ്ക്കും. ഭക്തിശ്രദ്ധാപുരസ്സരം ചെയ്യുന്ന കാര്യങ്ങൾ ഏറെക്കുറെ ഫലപ്രദമാകും. അസുഖത്തിന് അനാവശ്യമായി ശാസ്ത്രക്രിയയ്ക്ക് വിധേയനാകും. വ്യവസ്ഥകൾ പാലിയ്ക്കുവാൻ കഠിനപ്രയത്നം വേണ്ടിവരും. ചെയ്യാത്തകുറ്റത്തിന് അപരാധം കേൾക്കുവാനിടവരും. ജീവിതചെലവ് നിയന്ത്രിയ്ക്കുന്നതിന്റെ ഭാഗമായി ആർഭാടങ്ങൾ ഒഴിവാക്കും. ഉദ്യോഗമുപേക്ഷിച്ച് മറ്റൊന്നിന് ശ്രമിയ്ക്കുന്നത് അബദ്ധമാകും. പലപ്പോഴും കടംവാങ്ങേണ്ടതായ സാഹചര്യമുണ്ടാകും. തൊഴിൽ മേഖലയോട് ബന്ധപ്പെട്ട് മാനസികസംഘർഷം വർധിയ്ക്കും. ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ മനസ്സമാധാനത്തിന് വഴിയൊരുക്കും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിയ്ക്കണം. സാമ്പത്തിക വിഷയം കൈകാര്യംചെയ്യുന്ന നേതൃത്വം ഉപേക്ഷിയ്ക്കുകയാണ് നല്ലത്. കാലാഹരണപ്പെട്ട ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങുവാനിടവരും. ബാഹ്യപ്രേരണകൾ പലതും വന്നുചേരുമെങ്കിലും വിദഗ്ദ്ധനിർദ്ദേശം സ്വീകരിയ്ക്കാതെ ഒരു പ്രതികരണവും അരുത്.

അനിഴം

വിദേശത്ത് പഠനത്തിന് അവസരം വന്നുചേരും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അംഗീകാരം ലഭിയ്ക്കും. നിരവധി കാര്യങ്ങൾ നിശ്ചിതസമയത്ത് നിഷ്കർഷയോടുകൂടി ചെയ്തു തീർക്കും. കീഴ്ജീവനക്കാരുടെ സഹകരണത്താൽ നിരവധി പ്രവൃത്തികൾ‌ ഏറ്റെടുത്ത് സമയബന്ധിതമായി പൂർത്തീകരിയ്ക്കാനാകും. ഉദ്യോഗത്തിൽ സ്ഥാനകയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. തൊഴിൽരംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ചയുണ്ടാകുന്നതിനാൽ കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങള്‍ ഉപേക്ഷിയ്ക്കും. വ്യായാമമുറകളാലും ഭക്ഷണക്രമീകരണത്താലും പ്രമേഹ–നീർ ദോഷരോഗപീഡകൾക്ക് കുറവു തോന്നും. അസുലഭനിമിഷങ്ങളെ അനിർവചനീയമാക്കുവാൻ അവസരമുണ്ടാകും. ആഗ്രഹിച്ചപോലെ മംഗളകർമ്മങ്ങളും സന്താനഭാഗ്യവും പുണ്യ  യാത്രകളും സഫലമാകും. മാതാപിതാക്കളെ വിദേശത്ത് മാസങ്ങളോളം താമസിപ്പിയ്ക്കുന്നതു വഴി സ്വഭാവധ്രുവീകരണത്തിന് യോഗമുണ്ട്. സ്വദേശ നിർമ്മാണ വസ്തുക്കളെ പ്രചരിപ്പിയ്ക്കുന്നതില്‍ ആത്മസംതൃപ്തിയുണ്ടാകും. സംയുക്തസംരംഭങ്ങളിൽ നിന്നും പിന്മാറി സ്വന്തമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്ക്കും. സുപ്രധാനമായ കാര്യങ്ങൾ തനതായ അർഥമൂല്യങ്ങളോടു കീടി അവലംബിയ്കത്കുന്നതു വഴി ആത്മാഭിമാനം തോന്നും

തൃക്കേട്ട

വാസ്തുശാസ്ത്രപ്പിഴയുള്ള ഗൃഹം വില്പന ചെയ്ത് ഐശ്വര്യമുള്ള ഗൃഹത്തിലേയ്ക്ക് മാറിതാമസിയ്ക്കും. അതുല്യപ്രതിഭകളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുന്നത് സർവാദരങ്ങൾക്കും വഴിയൊരുക്കും. കരാറുജോലികൾ പൂർത്തീകരിച്ച് പുതിയത് ഏറ്റെടുക്കും. നിക്ഷേപമെന്ന നിലയിൽ ഭൂമിയോ ഗൃഹമോ വാങ്ങുവാനിടവരും. നഷ്ടപ്പെട്ടു എന്ന് കരുതുന്ന രേഖകളും, ആഭരണങ്ങളും തിരിച്ചു ലഭിയ്ക്കും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് അമൂല്യമായ പാഠ്യപദ്ധതിയ്ക്കു ചേരും. ദീർഘവീക്ഷണത്തോടു കൂടി ചെയ്യുന്ന കാര്യങ്ങൾ ലക്ഷ്യപ്രാപ്തി നേടും. വർഷങ്ങൾക്കു ശേഷം സഹപാഠികളെ കാണുവാനും ഗതകാലസ്മരണകൾ പങ്കുവെയ്ക്കുവാനും അവസരമുണ്ടാകും. നിക്ഷേപസമാഹരണയജ്ഞത്തിൽ ലക്ഷ്യപ്രാപ്തി നേടും. കരാറു ജോലികൾ കൃത്യതയോടു കൂടി ചെയ്തു തീർക്കുവാനും പുതിയത് ഏറ്റെടുക്കുവാനും യോഗമുണ്ട്. സ്വപ്നസാക്ഷാൽക്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങൾ ലഭിയ്ക്കും. ഭരണസംവിധാനം വിപുലമാക്കുവാൻ കഴിവുള്ളവരെ നിയമിയ്ക്കും. ശീരോ–നാഡീരോഗങ്ങൾക്ക് ശാസ്ത്രക്രിയ വേണ്ടിവരും.

മൂലം

വിദഗ്ദ്ധ ചികിത്സകളാൽ രോഗശമനം വന്ന് കരാറു ജോലികൾ ഏറ്റെടുക്കും. കാര്യനിർവഹണശക്തിയും പുതിയ ഭരണസംവിധാനവും പ്രവർത്തന വിജയത്തിന് വഴിയൊരുക്കും. വിദേശ ഉദ്യോഗത്തിന് അവസരമുണ്ടാകും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ ആത്മാഭിമാനം തോന്നും. വിലപ്പെട്ട സമയം പാഴാക്കുന്ന മകൾക്ക് ഉപദേശം നൽകുവാന്‍ ബന്ധുവിന്റെ സഹായം തേടും. നാഡീരോഗങ്ങൾക്ക് ശാസ്ത്രക്രിയയും പ്രാണായാമവും വ്യായാമവും വേണ്ടിവരും. ആധുനിക സംവിധാനം അവലംബിച്ച് കാർഷികമേഖല വിപൂലികരിക്കും . അവ്യക്തമായ കാരണങ്ങൾക്ക് അന്യരെ സംശയിക്കുന്ന പ്രവണത ഉപേക്ഷിക്കണം. വിദേശത്തു വസിക്കുന്നവർക്ക് സ്ഥിരതാമസാനുമതി ലഭിയ്ക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനിടവരും. പ്രവർത്തനശൈലിക്ക്  ആദരം വന്നു ചേരുമെങ്കിലും അഹംഭാവം ഒഴിവാക്കണം. ഉദ്യോഗത്തോടനുബന്ധമായി ഉ പരിപഠനത്തിന് ചേരും. സാന്ത്വനസമന്വയ സമീപനം എതിർപ്പുകളെ അതിജീവിച്ച് സർവകാര്യ വിജയങ്ങൾക്കും വഴിയൊരുക്കും.

പൂരാടം

പരാജയത്തെ അതിജീവിയ്ക്കുവാൻ തക്കവണ്ണം പഠിക്കുവാനും  പരീക്ഷയെഴുതുവാനും സാധിക്കും . ഗുരുകാരണവന്മാരെ അനുസരിയ്ക്കുന്നതും അനുഗമിയ്ക്കുന്നതും അബദ്ധങ്ങളെ അതിജീവിക്കുന്നതിന് ഉപകരിക്കും . വിട്ടുവീഴ്ചാമനോഭാവത്താൽ ദാമ്പത്യ ബന്ധം നിലനിൽക്കും. ഭക്ഷണക്രമീകരണങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടിവരും. അഹംഭാവം ഒഴിവാക്കണം. നിലവിലുള്ള ഉദ്യോഗം ഉപേക്ഷിച്ച് മറ്റൊന്നിന് ശ്രമിയ്ക്കുന്നത് അബദ്ധമാകും. ഗൃഹത്തിന്റെ അറ്റകുറ്റപണികൾക്ക് അധികച്ചെലവ് അനുഭവപ്പെടും. അർഹമായ ഔദ്യോഗിക പദവിയ്ക്കും പൂർവിക സ്വത്തിനും നിയമസഹായം തേടും. നിക്ഷേപമെന്ന നിലയിൽ ഭൂമിയോ ഗൃഹമോ വാങ്ങുവാനിടവരും. അനാഥരായ കുടുംബാംഗങ്ങളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കേണ്ടതായി വരും. സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിയ്ക്കുവാനുള്ള മാനസിക അവസ്ഥ വന്നു ചേരും. വസ്തുതർക്കം രമ്യമായി പരിഹരിയ്ക്കുവാനും അർഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിയ്ക്കുവാനും യോഗമുണ്ട്. വാഹനം ഉപയോഗിയ്ക്കുന്നതിൽ വളരെ സൂക്ഷിയ്ക്കണം. അവസരങ്ങൾ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തുവാനിടവരും. അനുരഞ്ജനശ്രമം അന്തമിമായി വിജയിക്കും.

ഉത്രാടം

പണം കൊടുത്ത് ഉപരിപഠനത്തിന് ചേരേണ്ടതായി വരും. കഴിവും അറിവും അവസരവും വന്നു ചേർന്നാലും പല കാര്യങ്ങളും അവതരിപ്പിയ്ക്കുവാൻ കഴിയുകില്ല. ആസൂത്രിതപദ്ധതി ആയാലും കാലതാമസം നേരിടും. അഭയം പ്രാപിച്ചുവരുന്നവർക്ക് അഭയം നൽകുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. അമിതമായ ആത്മവിശ്വാസവും അത്യാഗ്രഹവും അബദ്ധങ്ങൾക്ക് വഴിയൊരുക്കും. വാത–ഉദരരോഗപീഡകൾക്ക് ആയുര്‍വേദ ചികിത്സകൾ തുടങ്ങിവയ്ക്കും. അബദ്ധങ്ങളിൽ നിന്നും ആത്മാർഥ സുഹൃത്തിനെ രക്ഷിക്കുവാൻ സാധിക്കും . പലപ്പോഴും അവധി ദിനങ്ങളിലും ജോലി ചെയ്യേണ്ടതായി വരും. ജീവിതചെലവ് വർധിയ്ക്കുന്നതിനാൽ കുടുംബാംഗങ്ങളെ ജന്മനാട്ടിൽ താമസിപ്പിച്ച് തനിച്ച് താമസിക്കേണ്ടതായി വരും. സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കും സർവ്വവിധ മംഗളങ്ങളും വന്നുചേരുന്നതിൽ ആത്മാർഥമായി അനുമോദിക്കും . സൽക്കാരങ്ങൾക്കും സർവാത്മനാ സഹകരിയ്ക്കുന്നതിൽ അനുമോദനങ്ങൾ വന്നു ചേരും. പ്രസ്ഥാനത്തിന്റെ അവസ്ഥ മനസ്സിലാക്കി ചില ജോലിക്കാരെ ഒഴിവാക്കി പ്രസക്തമായ ചുമതലകൾ ഏറ്റെടുക്കും

തിരുവോണം

മഹദ്‌വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുന്നത് ആശ്വാസത്തിനും ആത്മാഭിമാനത്തിനും സൽക്കീർത്തിയ്ക്കും വഴിയൊരുക്കും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും വ്യായാമവും യോഗാഭ്യാസവും ശീലിക്കും . പദ്ധതിസമർപ്പിയ്ക്കുന്നതിന് പ്രാരംഭത്തിൽ തടസ്സങ്ങൾ ഉണ്ടാകും. അശ്രദ്ധകൊണ്ട് പണനഷ്ടവും മാനഹാനിയും വാഹനാപകടവും ഉണ്ടാകും. പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കുന്നതിനാൽ ഉപരി പഠനത്തിന് ചേരുവാൻ സാധിയ്ക്കും. പിതാവിന് അസുഖം വർധിയ്ക്കും. യുക്തമായ തീരുമാനങ്ങൾക്ക് ജീവിതപങ്കാളിയുടെ നിർദേശങ്ങൾ സഹായകമാകും. അവലംബിയ്ക്കുവാനുള്ള അവസരം പുതിയ ഉദ്യോഗത്തിന് വഴിയൊരുക്കും. ഈശ്വരപ്രാർഥനകളാൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിയ്ക്കും. മാതാപിതാക്കളുടെ ഇഷ്ടമനുസരിച്ച് തൊഴിൽ ക്രമീകരിയ്ക്കും.  അഹങ്കാരബുദ്ധികളിൽ നിന്നും പിന്മാറുവാനുള്ള ആത്മപ്രചോദനമുണ്ടാകും. അഭിപ്രായസമന്വയത്തിന് അത്യന്തം ക്ഷമയും സഹനശക്തിയും വേണ്ടിവരും. ഗുരുകാരണവന്മാരെ അനുസരിയ്ക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. നിസ്സാര കാര്യങ്ങൾക്ക് പോലും അശ്രാന്തപരിശ്രമം വേണ്ടിവരും.

അവിട്ടം

വ്യാപാര വിപണന വിതരണ മേഖലകളിൽ ഒരു പരിധിയിലധികം മുതൽമുടക്കിയാൽ പ്രയോജനം കുറയും. ഏകാഭിപ്രായത്തോടുകൂടിയുള്ള ദമ്പതികളുടെ ആശയങ്ങൾക്ക് ആദരങ്ങൾ വന്നു ചേരും. സാമ്പത്തികാവശ്യത്തിന് മസാവസാനം കടംവാങ്ങേണ്ടതായി വരും. അടുത്തവർഷം പൂർത്തീകരിയ്ക്കുന്ന കരാറു ജോലികൾ ഏറ്റെടുക്കും. യുവതലമുറയിലുള്ളവർക്ക് ആർഭാടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. വ്യക്തിവികസനത്തിന് തയ്യാറാക്കുന്നത് പുതിയ തലങ്ങൾ നേടുന്നതിന് ഉപകരിയ്ക്കും. വിദേശത്ത് സ്ഥിരതമാസത്തിനുള്ള അനുമതി ലഭിയ്ക്കും. വിഭവനം ചെയ്ത പ്രവൃത്തികൾക്ക് വിശ്രമമില്ലാത്ത പരിശ്രമം വേണ്ടിവരും. കഴിവും അറിവും പ്രാപ്തിയും അഹംഭാവത്തിന് വഴിയാവരുത്. ഗൃഹനിർമ്മാണത്തിന് കരുതിവെച്ച പണം മകളുടെ ഉപരിപഠനത്തിന് വിനിയോഗിയ്ക്കും. അസൂയാലുക്കളുടെ ഉപദ്രവത്താൽ അപകീർത്തി വര്‍ധിയ്ക്കും. പ്രധാന തീരുമാനങ്ങൾക്ക് പുന:പരിശോധന വേണ്ടിവരും.

ചതയം

മക്കളുടെ ഉന്നതവിജയത്തിൽ ആഹ്‌ളാദവും ആത്മാഭിമാനവും ഉണ്ടാകും. സാഹസപ്രവൃത്തികളിൽ നിന്നും ഈ വർഷം പിന്മാറണം. പുന:പരീക്ഷയിൽ വിജയം ഉണ്ടാകും. മക്കളുടെ പലവിധ ആവശ്യങ്ങൾക്കായി പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തും. ബന്ധുക്കൾ തമ്മിലുള്ള തർക്കം പരിഹരിയ്ക്കുവാൻ സാധിയ്ക്കും. നീതിയുക്തമായ ഭരണം കാഴ്ചവെക്കുന്നതിനാൽ പൊതുജനപ്രീതി നേടും. ശമ്പളവർധനവ് മുൻകാല പ്രാബല്യത്തോടു കൂടി ലഭിയ്ക്കും. അദ്ധ്യാത്മിക–ആത്മീയ പ്രഭാഷണങ്ങൾ മനസ്സമാധാനത്തിനു വഴിയൊരുക്കും. ഭൂമിവില്പന സാദ്ധ്യമാകും. സങ്കീർണ്ണമായ പ്രശ്നങ്ങൾക്കു ശാശ്വതപരിഹാരം കണ്ടെത്തും സ്വപ്നസാക്ഷാൽക്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. വിശേഷപ്പെട്ട ദേവാലയദർശനം നടത്തി മുടങ്ങിക്കിടപ്പുള്ള വഴിപാടുകള്‍ ചെയ്തുതീർക്കും. മുടങ്ങിക്കിടക്കുന്ന കർമ മേഖലകൾക്കു പുനർജീവൻ നൽകാൻ അഹോരാത്രം പ്രവർത്തിക്കും . ജീവിതഗതിയ്ക്ക് നിർണായകമായ സാഹചര്യങ്ങൾ ഉണ്ടാകും. സമർപ്പിയ്ക്കുന്ന പദ്ധതികൾക്ക് അന്തിമ നിമിഷത്തിൽ അനുമതി ലഭിയ്ക്കും. വിസ്തൃതിയുള്ള ഗൃഹത്തിലേക്ക് മാറിതാമസിക്കും .

പൂരുരുട്ടാതി

ഗൃഹനിർമ്മാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമ്മം നിർവഹിക്കും . വിജയ പ്രതീക്ഷകൾ സഫലമാകും. കരാറുജോലികളിൽ നിന്നും പ്രതീക്ഷിച്ചതിലുപരി പുരോഗതിയുണ്ടാകും. കുടുംബബന്ധത്തിന് പ്രാധാന്യം  നൽകുന്ന മക്കളുടെ സമീപനത്തിൽ ആശ്വാസമുണ്ടാകും. മംഗളവേളയിൽ വെച്ച് പുതിയ സ്നേഹബന്ധം ഉടലെടുക്കുന്നത് ജീവിതത്തിന് വഴിത്തിരിവുണ്ടാകുന്ന കർമ മേഖലകൾക്കു വഴിയൊരുക്കും. വർഷങ്ങൾക്കു മുമ്പുവാങ്ങിയ ഭൂമിയ്ക്ക് പ്രതീക്ഷിച്ചതിലുപരി വില ലഭിക്കുന്നതിനാൽ  വില്പനയ്ക്ക് തയാറാകും  . സ്വയം നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിൻമാറേണ്ടതായ സാഹചര്യമുണ്ടാകും. വ്യക്തിതാല്പര്യം പരമാവധി പ്രാവർത്തികമാക്കുവാൻ അവസരമുണ്ടാകും. സാഹചര്യങ്ങൾക്കനുസരിച്ച് പൂർവിക സ്വത്ത് മക്കൾക്ക് ഭാഗം  വെച്ചു നൽകുവാനിടവരും. സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിയ്ക്കേണ്ടി വരുന്നതിനാൽ ആത്മാഭിമാനം തോന്നും. വ്യക്തിവിദ്വേഷം ഒഴിവാക്കി സ്ഥാപിത താല്പര്യം മാനിച്ചു പ്രവർത്തിയ്ക്കുന്നത് ബൃഹത്സംരംഭങ്ങൾ തുടങ്ങുന്നതിന് പ്രചോദനമാകും. പ്രായോഗിക‌വിജ്ഞാനം പ്രവർത്തന പുരോഗതിക്ക്  വഴിയൊരുക്കും.

ഉത്രട്ടാതി

കർമ മണ്ഡലങ്ങളില്‍ അവിസ്മരണീയമായ നേട്ടമുണ്ടാകും. സ്തുത്യർമായ സേവനം കാഴ്ചവെയ്ക്കുവാൻ സാധിയ്ക്കുന്നതിൽ ആത്മനിർവൃതിയുണ്ടാകും. നിരവധി കാര്യങ്ങൾ നിശ്ചിതസമയത്തിനുള്ളിൽ ചെയ്തുതീർക്കും. നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ ലക്ഷ്യപ്രാപ്തി നേടും. ഉന്നതരുടെ നേതൃത്വത്തിൽ തുടങ്ങുന്ന സ്ഥാപനത്തിന് നേതൃത്വം നൽകുവാനിടവരും. ഗൃഹത്തിന് വാസ്തുപരമായ മാറ്റങ്ങൾ വരുത്തും. അഥവാ വർഷങ്ങൾക്കു മുൻപ് വാങ്ങിയ ഭൂമിയിൽ ഗൃഹനിർമാണപ്രവർത്തനങ്ങൾ തുടങ്ങും. വ്യവസായം നവീകരിച്ച് പുനരാരംഭിയ്ക്കുവാൻ പ്രതീക്ഷിച്ചതിലുപരി പണചെലവ് അനുഭവപ്പെടും. പ്രശസ്തരുടെയും പ്രമുഖരുടെയും ആപത്‌വചനങ്ങൾ ജീവിത ലക്ഷ്യത്തിന് പ്രയോജനകരമാകും. ആത്മവിമർശനത്താൽ കഴിവുകുറവിനെ മനസ്സിലാക്കി പ്രവർത്തിക്കുന്നത്  വഴി ജീവിതത്തിന് വഴിതിരിവുണ്ടാകും. കുടുംബത്തിലെ സാഹചര്യങ്ങൾക്കനുസരിച്ച് വിദേശ ഉദ്യോഗം ഉപേക്ഷിച്ച് ജന്മനാട്ടിൽ ലാഭശതമാന വ്യവസ്ഥകളോടുകൂടിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും . കുടുംബത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷം സംജാതമാകും. വിട്ടുമാറാത്ത അസുഖത്തിന് ശാശ്വതചികിത്സ ലഭിക്കും . ഉദ്യോഗത്തിൽ സ്ഥാനകയറ്റമുണ്ടാകും.

രേവതി

മനസ്സിന് വിഷമമുണ്ടാക്കുന്ന പലവിധത്തിലുളള സമീപനങ്ങളും സന്താനങ്ങളില്‍ നിന്നും വന്നുചേരുമെങ്കിലും ഈശ്വരപ്രാർഥനകളാൽ അതിജീവിയ്ക്കും. സ്വന്തം കാര്യങ്ങൾ നീക്കിവെച്ച് അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്ന പ്രവണത ഉപേക്ഷിയ്ക്കണം. തൊഴിൽമേഖലകളിലുള്ള ഗതിവിഗതികൾക്കനുസരിച്ച് ജീവിതം നയിയ്ക്കേണ്ടതായി വരും. സുഗമമാകുമെന്നു കരുതുന്ന കാര്യങ്ങൾക്കെല്ലാം കൂടുതൽ പ്രയത്നം വേണ്ടിവരും. മംഗളവേളയിൽ വെച്ച് മഹദ് വ്യക്തികളെ പരിചയപ്പെടുവാനവസരമുണ്ടാകും. അധികാരപരിധി വർധിച്ചതിനാൽ കീഴ്ജീവനക്കാരെ നിയമിയ്ക്കും. പക്വതയും സംരക്ഷണ ചടുമതലയും ഉള്ള മക്കളുടെ സമീപനത്തിൽ ആശ്വാസം തോന്നും. സമർപ്പിക്കുന്ന  പദ്ധതികൾക്ക് അന്തിമനിമിഷത്തിൽ അനുമതി ലഭിക്കും . ഭൂമിക്രയവിക്രയങ്ങളിൽ നേട്ടം കുറയും. അസുലഭനിമിഷങ്ങളെ അനിർവചനീയമാക്കുവാൻ അവസരമുണ്ടാകും. സമ്മാനപദ്ധതിയിലും നറുക്കെടുപ്പിലും വിജയിക്കും . ഊർജ്ജസ്വലതയോടു കൂടി പ്രവർത്തിയ്ക്കാത്തതിനാൽ പല അവസരങ്ങളും നഷ്ടപ്പെടും. വ്യക്തിത്ത്വവികസനത്തിന് തയ്യാറാകുന്നത് എതിർപ്പുകളെ അതിജീവിയ്ക്കുന്നതിന് വഴിയൊരുക്കും. പഠിച്ചവിദ്യയുടെ ഫലം പൂർണമായ  രീതിയില്‍ ലഭിക്കും.

ലേഖകൻ

കാണിപ്പയ്യൂർ നാരായണന്‍ നമ്പൂതിരിപ്പാട്

കാണിപ്പയ്യൂർ മന, കുന്നംകുളം –680 503

ഫോൺ : 04885 –224246 –224246,225698  

English Summery : Vishu Prediction 2020 by Kanippayyur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA