sections
MORE

മീനമാസത്തിലെ സമ്പൂർണഫലം

HIGHLIGHTS
  • മീനമാസം ഓരോ നക്ഷത്രക്കാർക്കും എങ്ങനെ?
Monthly-prediction-meenam-2020
SHARE

മേടക്കൂർ ( അശ്വതി , ഭരണി , കാർത്തിക 1/4 )  : 

 വ്യാഴം , ശുക്രൻ, രാഹു ,ബുധൻ , എന്നിവർ അനുകൂലരായും, കേതു , സൂര്യൻ, കുജൻ, ശനി എന്നിവർ പ്രതികൂലരായും സഞ്ചരിക്കുന്നു. പുതിയ സുഹൃദ്  ബന്ധം മുഖേന ജീവിതത്തിൽ  മാറ്റം ഉണ്ടാകും. ആദ്ധ്യാത്മിക വിഷയങ്ങളിൽ  താല്പര്യം വർധിക്കും. തൊഴിലിനായുള്ള പരിശ്രമങ്ങളിൽ  ഭാഗികമായി വിജയിക്കും .  അപവാദം കേൾക്കേണ്ടതായി   വരും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുൻ കോപം  നിയന്ത്രിക്കണം. ദാമ്പത്യ  ജീവിത്തിൽ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടാവാം . മാതാവിന് ശാരീരിക അസുഖങ്ങൾ തുടർന്ന്  വൈദ്യ സന്ദർശനം വേണ്ടിവരും. പലവിധത്തിൽ  സാമ്പത്തിക  നേട്ടം പ്രതീക്ഷിക്കാം.  തൊഴിൽ  പരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക്  അല്പം ആശ്വാസം ലഭിക്കും. യാത്രകൾ വേണ്ടിവരും. സഹോദര സ്ഥാനീയർ  മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവർക്ക്  വീട്ടുകാരിൽ  നിന്നും അനുകൂല മറുപടി ലഭിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾ   വാങ്ങിക്കും.. പുതിയ ബിസിനസ് തുടങ്ങാൻ   ശ്രമിക്കുന്നവർക്ക്  അനുകൂല സമയം. ഗൃഹത്തിൽ  മംഗളകർമ്മങ്ങൾ നടക്കും. 

ഇടവക്കൂർ ( കാർത്തിക 3/ 4, രോഹിണി ,മകയിരം 1/ 2 ) : 

വ്യാഴം, ബുധൻ  രാഹു  , ശനി എന്നിവർ പ്രതികൂലമായും  കേതു , ശുക്രൻ, കുജൻ   എന്നിവർ അനുകൂലമായും സഞ്ചരിക്കുന്നു .മംഗളകർമ്മങ്ങളിൽ  പങ്കെടുക്കും. മാതാവിന്  അരിഷ്ടതകളുണ്ടാവും . ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം .  പ്രവർത്തന  രംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ   കൈവരിക്കാൻ  സാധിക്കും. കലാപരമായ കാര്യങ്ങളിൽ  താല്പ്പര്യം വർധിക്കും. ബന്ധുക്കൾ  ശത്രുതാ മനോഭാവത്തോടെ പെരുമാറും. വിദ്യാർഥികൾക്ക് അലസത വർധിക്കും. പഠനത്തിൽ ശ്രദ്ധ കുറയും. തൊഴിലുമായി ബന്ധപ്പെട്ട്  അധിക യാത്രകൾ  വേണ്ടിവരും. തുടങ്ങിവച്ച  പ്രവർത്തനങ്ങളിൽ   വിജയിക്കും. കർമ   രംഗത്ത് കൂടുതൽ  ശ്രദ്ധ ആവശ്യമായി വരും.  ബന്ധുജനങ്ങൾ  വാക്കുകൾ  കൊണ്ട് മനസ്സിനെ മുറിപ്പെടുത്തും. ഉദ്ധിഷ്ട കാര്യസാദ്ധ്യത്തിനുള്ള  തടസ്സം മറികടക്കും. ദാമ്പത്യ  ജീവിതം സന്തോഷപ്രദമായിരിക്കും. മുൻകാല സമ്പാദ്യങ്ങളിൽ  നിന്ന്  ധനലാഭം  . സന്താനങ്ങളാൽ  മനഃസന്തോഷം വർധിക്കും  .  മാസം പകുതി കഴിഞ്ഞാൽ ഉദര സംബന്ധമായ അസുഖങ്ങൾ  അനുഭവപ്പെടും. തൊഴിൽ രംഗം ഇടയ്ക്കിടെ  അശാന്തമാവും . മേലധികാരികളുടെ അപ്രിയം സമ്പാദിക്കാതെ ശ്രദ്ധിക്കുക. 

മിഥുനക്കൂർ ( മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 ): 

വ്യാഴം,  സൂര്യൻ, കുജൻ  ശുക്രൻ എന്നിവർ  അനുകൂലമായും ശനി  , രാഹു, ബുധൻ , കേതു എന്നിവർ പ്രതികൂലമായും സഞ്ചരിക്കുന്നു . ആരോഗ്യപരമായി അനുകൂല സമയമാണ്.   വിവാഹം വാക്കുറപ്പിക്കും. തൊഴിൽപരമമായ മാറ്റങ്ങൾ ഉണ്ടാവാം . അനാവശ്യമായ മാനസിക ഉത്ക്കണ്ഠ ഉണ്ടായിരുന്നത് അവസാനിക്കും  .സുഹൃദ് സഹായം ലഭിക്കും ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തിൽ  ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. കുടുംബത്തിൽ മംഗളകർമങ്ങൾ  നടക്കും. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ അസ്വസ്ഥത ഉണ്ടാക്കുമെങ്കിലും അവർ സ്വയം ഒഴിഞ്ഞു പോകും. യാത്രകൾ വേണ്ടിവരും. മാനസികമായ സന്തുഷ്ടി അനുഭവപ്പെടും.   വാഹനവിൽപ്പനയിലൂടെ ധനലാഭം ,വിദേശ തൊഴിൽ ശ്രമത്തിൽ അനുകൂല മറുപടികൾ ,  യാത്രകൾ വഴി നേട്ടം എന്നിവ പ്രതീക്ഷിക്കാം. കടങ്ങൾ വീട്ടുവാൻ സാധിക്കും.  സുഹൃത്തുക്കൾക്കായി പണച്ചെലവുണ്ടാകും .   പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളിൽ  നിന്നു വിട്ടുനിന്നിരുന്നവർക്ക്  തിരികെ ജോലികളിൽ  പ്രവേശിക്കുവാൻ  സാധിക്കും. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയിക്കുവാൻ  സാധിക്കും . ജീവിതത്തിലെ ചില പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളും .  

കർക്കടകക്കൂർ  ( പുണർതം 1/4 , പൂയം , ആയില്യം ) :

വ്യാഴം ,സൂര്യൻ, ബുധൻ  ശുക്രൻ , രാഹു, എന്നിവർ പ്രതികൂലമായും കേതു  ശനി  കുജൻ  എന്നിവർ അനുകൂലമായും സഞ്ചരിക്കുന്നു .  ബന്ധു ജനസഹായം ലഭിക്കും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്.  കലാരംഗത്തു  പ്രവൃത്തിക്കുന്നവർക്ക്  പ്രശസ്തി , അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും.  പ്രവർത്തനപരമമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം ലഭിക്കാം  .പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും. യാത്രകൾ വേണ്ടിവരും. ഭക്ഷണ സുഖം കുറയും. പല്ലുകൾക്ക് രോഗസാദ്ധ്യത കാണുന്നു.  ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകൾ വേണ്ടിവരും.  ആഡംബര വസ്തുക്കളിൽ  താല്പ്പര്യം വർധിക്കും . മത്സരപരീക്ഷകളിൽ  വിജയ സാധ്യത കാണുന്നു. സാമ്പത്തിക  ഇടപാടുകളിൽ  വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമ്മാണത്തിൽ ചെലവ് വർധിക്കും . സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.  

ചിങ്ങക്കൂർ ( മകം, പൂരം , ഉത്രം 1/ 4 ) 

വ്യാഴം, ശനി , രാഹു ശുക്രൻ, സൂര്യൻ  എന്നിവർ പ്രതികൂലരായും  കേതു ബുധൻ , കുജൻ എന്നിവർ അനുകൂലമായും  സഞ്ചരിക്കുന്നു . പ്രതിസന്ധികളെ അതിജീവിക്കും. വിശ്രമം കുറഞ്ഞിരിക്കും. അബദ്ധത്തിൽ ചാടാതെ ശ്രദ്ധിക്കുക. വാക്കുകൾസൂക്ഷിച്ച്  ഉപയോഗിക്കുക.  വിശ്രമം കുറയും. വിവാഹ മാലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബിസിനസുകളിൽ നിന്ന് മികച്ച നേട്ടം ലഭിക്കാം. വ്യവഹാര വിജയം പ്രതീക്ഷിക്കാം. മംഗള കർമ്മങ്ങളിൽ  സംബന്ധിക്കും. അധിക യാത്രകൾ വേണ്ടിവരും. ആരോഗ്യപരമായി പൊതുവെ  അനുകൂലമല്ല  സാമ്പത്തിക പരമായ വിഷമതകൾ അലട്ടും . ഭാര്യാ ഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാവാം . അധികാരികളിൽ  നിന്ന് അനുകൂല തീരുമാനം ലഭിക്കും.സന്തോഷം  നൽകുന്ന വാർത്തകൾ ഉണ്ടാകും. കുടുംബ സൗഖ്യ വർധന . മാനസികമായ സംതൃപ്തി ജീവിത സൗഖ്യം ഇവ കൈവരിക്കും. കർമ്മരംഗത്ത്  നേട്ടങ്ങൾ പ്രതീക്ഷിക്കാം .

കന്നിക്കൂർ ( ഉത്രം 3/4 , അത്തം,  ചിത്തിര1/2  ): 

വ്യാഴം, ശനി , ശുക്രൻ, സൂര്യൻ  എന്നിവർ പ്രതികൂലരായും  കേതു ബുധൻ , കുജൻ, രാഹു എന്നിവർ അനുകൂലമായും  സഞ്ചരിക്കുന്നു . പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർധിക്കും. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസനേടും. സഹോദര സ്ഥാനീയർ  മുഖേന കാര്യസാദ്ധ്യം പ്രതീക്ഷിക്കാം. പരീക്ഷകളിൽ വിജയം ലഭിക്കും . വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. പിതാവിനോ പിതൃ സ്ഥാനീയർക്കോ  അരിഷ്ടതകൾ  അനുഭവപ്പെടും. ഗൃഹാന്തരീക്ഷം സംതൃപ്തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകൾ  വർധിക്കും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും. അന്യജന സഹായത്താൽ കാര്യവിജയം പ്രതീക്ഷിക്കാം.   തൊഴിൽ രഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. പൊതു പ്രവർത്തകർ അനാവശ്യമായ ആരോപണങ്ങൾ  മൂലം വിഷമിക്കും. .വിദേശ ജോലിയിൽ പ്രശ്നങ്ങൾ ഉടലെടുക്കും . കർമ്മ രംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക. 

തുലാക്കൂർ ( ചിത്തിര1/2 ,  ചോതി , വിശാഖം 3/4 ):  

വ്യാഴം, , സൂര്യൻ, ശുക്രൻ എന്നിവർ പ്രതികൂലരായും  രാഹു , കേതു , ബുധൻ, കുജൻ, ശനി എന്നിവർ അനുകൂലമായും  സഞ്ചരിക്കുന്നു.  കാലാവസ്ഥാ ജന്യ രോഗങ്ങൾ പിടിപെടും. ധനപരമായി അനുകൂല സമയമല്ല . കർമ്മ രംഗത്ത് ഉന്നതി നേടാം.  സൗഹൃദങ്ങളിൽ ഉലച്ചിൽ ഉണ്ടാവാം . പൊതു പ്രവർത്തങ്ങളിൽ പ്രശസ്തി വർധിക്കും.  പ്രവർത്തനങ്ങളിൽ അലസത തരണം ചെയ്ത്  മുന്നേറേണ്ടിവരും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. സന്താന ഗുണമനുഭവിക്കും. കുടുംബ സൗഖ്യ വർദ്ധന,  ബിസിനസ്സിൽ പുരോഗതി , മാനസിക മായ സംതൃപ്തി എന്നിവ പ്രതീക്ഷിക്കാം. താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. തൊഴിൽ പരമായ യാത്രകൾ ,ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം, കുടുംബ സൗഖ്യം ,   പരീക്ഷാ വിജയം എന്നിവ ലഭിക്കും. മാസത്തിന്റെ പകുതി പിന്നിടുമ്പോൾ വാത ജന്യ രോഗങ്ങൾ മൂലം വിഷമിക്കും. ആരോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക. 

വൃശ്ചികക്കൂർ ( വിശാഖം 1/4, അനിഴം, തൃക്കേട്ട ) : 

രാഹു, സൂര്യൻ, കുജൻ എന്നിവർ പ്രതികൂലമായും  ശനി, വ്യാഴം ,കേതു , ശുക്രൻ, ബുധൻ എന്നിവർ അനുകൂലമായും  സഞ്ചരിക്കുന്നു.  ഉത്തരവാദിത്തങ്ങൾ വർധിക്കും. മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. വരവിനേക്കാൾ ചെലവ് അധികരിക്കുമെങ്കിലും ആഗ്രഹങ്ങൾ സാധിക്കുന്ന കാലമാണ്. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും. ബിസിനസ്സിൽ മികവ് പുലർത്തും. മേലാധികാരികൾ , തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ പ്രതീക്ഷിക്കാം.  യാത്രകൾ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകൾക്ക് ശമനമുണ്ടാകും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക്  ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും. വാഹനത്തിന്  അറ്റകുറ്റ പണികൾ വേണ്ടിവരും. ഭൂമി വിൽപ്പനയിൽ തീരുമാനം എടുക്കാം. ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം ഉണ്ടാവും.   വിവാഹമാലോചിക്കുന്നവർക്ക്  ഉത്തമ ബന്ധം ലഭിക്കും. കഫ ജന്യ രോഗങ്ങൾ പിടിപെടും.  സൗഹൃദങ്ങളിൽ ഉലച്ചിൽ തട്ടാതെ ശ്രദ്ധിക്കുക.   പൊതു പ്രവർത്തങ്ങളിൽ പ്രശസ്തി വർധിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. സന്താന ഗുണമനുഭവിക്കും.   ബിസിനസ്സിൽ പുരോഗതി , മാനസിക മായ സംതൃപ്തി  എന്നിവ കൈവരിക്കും. പ്രവർത്തനങ്ങളിൽ വിജയം ലഭിക്കാം. 

ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം1/4 ) : 

വ്യാഴം ശനി , സൂര്യൻ, കുജൻ എന്നിവർ അനുകൂലമായുംണ്  രാഹു, കേതു , ശുക്രൻ, ബുധൻ എന്നിവർ പ്രതികൂലമായും  സഞ്ചരിക്കുന്നു . താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. തൊഴിൽ പരമായ യാത്രകൾ വേണ്ടി വരും. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ  വിജയം പ്രതീക്ഷിക്കാം. കുടുംബ സൗഖ്യം , ബന്ധുജന സമാഗമം, ബന്ധു ജനസഹായം എന്നിവ ലഭിക്കും. വാത ജന്യ രോഗങ്ങൾ മൂലം വിഷമിക്കും. ആരോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക.  മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ് വേണ്ടിവരും. കലാരംഗത്തു  പ്രവൃത്തിക്കുന്നവർക്ക്  പ്രശസ്തി ലഭിക്കാം. അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും . പ്രവർത്തനപരമമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം നേടും .പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും. ഭക്ഷണ സുഖം കുറയും. പല്ലുകൾക്ക് രോഗ സാദ്ധ്യത കാണുന്നു. ഗൃഹനിർമ്മാണത്തിൽ പുരോഗതി ഉണ്ടാവും . സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.  പുതിയ സംരംഭങ്ങൾ  തുടങ്ങാൻ  സാധിക്കും. 

മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) : 

കുജൻ , ബുധൻ എന്നിവർ അനുകൂലമായും ശനി , വ്യാഴം,  രാഹു, കേതു, ശുക്രൻ, സൂര്യൻ എന്നിവർ പ്രതികൂലമായും സഞ്ചരിക്കുന്നു. ബന്ധുക്കൾ തമ്മിൽ ഭിന്നത ഉണ്ടാവാം. സഞ്ചാരക്ലേശം വർധിക്കും. കടബാദ്ധ്യത കുറയ്ക്കുവാൻ സാധിക്കും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും. വാഹനത്തിന്  അറ്റകുറ്റപ്പണികൾ വേണ്ടി വരും. ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കും.  ഭാഗ്യ പരീക്ഷണങ്ങളിൽ ധനനഷ്ടം ഉണ്ടാവാം.കർമ്മ രംഗത്ത് എതിർപ്പുകൾ നേരിടേണ്ടി വരും. അപവാദം കേൾക്കുവാൻ യോഗം ഉണ്ട്. സന്താനങ്ങളെകൊണ്ടുള്ള അനുഭവ ഗുണം വർധിക്കും.  തൊഴിൽപരമായ അധിക യാത്രകൾ വേണ്ടി വരാം. രോഗദുരിതത്തിൽ ശമനം ഉണ്ടാവും.  സംസാരത്തിൽ അധിക ശ്രദ്ധ പുലർത്തുക.  

കുംഭക്കൂർ ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ) : 

വ്യാഴം , കേതു, സൂര്യൻ, ശുക്രൻ എന്നിവർ പ്രതികൂലമായും ശനി, രാഹു , ബുധൻ എന്നിവർ അനുകൂലമായും സഞ്ചരിക്കുന്നു. അനാവശ്യചിന്തകൾ  വർധിക്കും. അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കും. ദീർഘയാത്രകൾ  വേണ്ടിവരും. ഗൃഹോപകരണങ്ങൾ  വാങ്ങും. ആരോഗ്യപുഷ്ടിയുണ്ടാകും. വാഹനസംബന്ധി യായ പണച്ചെലവുണ്ടാകും. ഉത്തരവാദിത്വം വർധിക്കും . പല പ്രധാന പ്രവൃത്തികളും സമയബന്ധിതമായി ചെയ്തുതീർക്കും. കുടുംബത്തിലെ മുതിർന്ന  അംഗങ്ങൾക്ക്  പലതരത്തിലുള്ള അരിഷ്ടത കൾ  ഉണ്ടാവാം . സന്താനങ്ങളെക്കൊണ്ടുള്ള സന്തോഷം വർധിക്കും. മാനസികമായി നിലനിന്നിരുന്ന സംഘർഷം  അയയും. 

മീനക്കൂർ ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി ) : 

ശനി, കേതു, സൂര്യൻ, ശുക്രൻ എന്നിവർ പ്രതികൂലമായും , വ്യാഴം , രാഹു, ബുധൻ  എന്നിവർ അനുകൂലമായും സഞ്ചരിക്കുന്നു.  വ്യവഹാരവിജയമുണ്ടാവും . പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും.  മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. അഭിമാനക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കുക. ഉത്തമ സന്താ നയോഗമുള്ള കാലമാണ്.  കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക്  പ്രശസ്തി. ഔദ്യോഗികപരമായ യാത്രകൾ  വേണ്ടി വരും. മത്സരപ്പരീക്ഷകൾ , ഇന്റര്വ്യൂ എന്നിവയിൽ  വിജയിക്കുവാൻ  സാധിക്കും. അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവർക്ക്  വിജയം ലഭിക്കും. ദേഹസുഖം വർധിക്കും. വിവാഹം ആലോചിക്കുന്നവർക്ക്  അനുകൂലബന്ധങ്ങൾ ലഭിക്കും. ഗൃഹനിർമാണത്തിൽ  പുരോഗതി ഉണ്ടാവും .  സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക്  ആശ്വാസം ലഭിക്കും.  രോഗദുരിതങ്ങൾക്ക്  ശമനം കണ്ടുതുടങ്ങും.  ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കൾ  നിമിത്തം നേട്ടം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.കാര്ഷികമേഖലകളിൽ നിന്ന്   നേട്ടം. അകന്നു കഴി ഞ്ഞിരുന്ന ബന്ധുക്കൾ  ഒന്നിക്കും. അശ്രദ്ധ മൂലം ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത.

English Summery : Monthly Prediction in Meenam 2020

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA