sections
MORE

ഇന്നത്തെ നക്ഷത്രഫലം 26 March 2020

HIGHLIGHTS
  • ഇന്ന് നിങ്ങൾക്ക് എങ്ങനെ? ദിവസഫലം
thursday-prediction
SHARE

മേടം

(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

പ്രഭാതത്തിൽ 8 മണി വരെ കാര്യതടസം കാണുന്നു. അലച്ചിൽ, ചെലവ് ഇവ കാണുന്നു. പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ കാര്യവിജയം കാണുന്നു. ഇഷ്ടഭക്ഷണ യോഗം ,യാത്രാവിജയം ഇവ കാണുന്നു.

ഇടവം

(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)

പ്രഭാതത്തിൽ 8 മണി വരെ കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. പ്രഭാതത്തിൽ 8 മണിക്ക് ശേഷം കാര്യതടസ്സം കാണുന്നു.അലച്ചിൽ ഉണ്ടാവാം. ചെലവ് വർധിക്കാം.

മിഥുനം

(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

കാര്യവിജയം കാണുന്നു. ധനയോഗം ഉണ്ടാവാം. ബന്ധു സമാഗമം കാണുന്നു.

കർക്കടകം

(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

പ്രഭാതത്തിൽ 8 മണി വരെ കാര്യതടസം, ഉദരവൈഷമ്യം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു. പ്രഭാതത്തിൽ 8 മണിക്ക് ശേഷം കാര്യ വിജയം കാണുന്നു. അംഗീകാരം വർധിക്കാം. യാത്രകൾ ഫലവത്താകാം.

ചിങ്ങം

(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)

കാര്യതടസം ഉണ്ടാവാം. അപകടഭീതി കാണുന്നു. സന്ധ്യ മുതൽ കാര്യങ്ങൾ കുറേശ്ശെ ഭേദപ്പെടാം.

കന്നി

(ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)

പ്രഭാതത്തിൽ 8 മണി വരെ കാര്യവിജയം കാണുന്നു. പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ കാര്യപരാജയം കാണുന്നു. നഷ്ടം ഉണ്ടാവാം. അപകടഭീതി ഇവ കാണുന്നു.

തുലാം

(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കും.

വൃശ്ചികം

(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)

പ്രഭാതത്തിൽ 8 മണി വരെ കാര്യതടസ്സം ഉദരവൈഷമ്യം ഇവ കാണുന്നു. പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കാം.

ധനു

(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)

കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. സായാഹ്നം മുതൽ കാര്യങ്ങൾ കുറേശ്ശെ ഭേദപ്പെടാം.

മകരം

(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)

പ്രഭാതത്തിൽ 8 മണി വരെ അനുകൂലം. പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ കാര്യതടസ്സം കാണുന്നു. സ്വസ്ഥത കുറയാം.

കുംഭം

(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

പ്രഭാതത്തിൽ 8 മണി വരെ കാര്യപരാജയം കാണുന്നു. അഭിമാനക്ഷതം ഉണ്ടാവാം. പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം കാണുന്നു. അംഗീകാരം വർധിക്കാം.

മീനം

(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

പ്രഭാതത്തിൽ 8 മണി വരെ കാര്യവിജയം കാണുന്നു. ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ അഭിമാനക്ഷതം ഉണ്ടാവാം. നഷ്ടം കാണുന്നു.

English Summery : Thursday / Daily Prediction by G. Jayachandra Raj

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA