sections
MORE

ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ

HIGHLIGHTS
  • ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
Weekly-Prediction-kanippayyur-April-12-to-18
SHARE

അശ്വതി:

സദ്‌ചിന്തകൾ വർധിക്കും. മനഃസമാധാനം ഉണ്ടാകും. ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് ആർജിച്ചു പ്രവർത്തിക്കും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തും.

ഭരണി:

അനുചിത പ്രവൃത്തികളിൽ ഏർപ്പെട്ടവരുമായുള്ള ബന്ധം ഉപേക്ഷിക്കും. ചെലവു നിയന്ത്രിക്കും. അപകീർത്തി ഒഴിവാക്കാൻ അധികാരസ്ഥാനം ഒഴിയും. വ്യായാമവും ഭക്ഷണക്രമീകരണവും ശീലിക്കും.

കാർത്തിക:

വരവും ചെലവും തുല്യമായിരിക്കും. അപര്യാപ്‌തതകൾ മനസ്സിലാക്കി ജീവിക്കുന്ന ജീവിതപങ്കാളിയോട് ആദരവു തോന്നും. വിശ്വസ്തസേവനത്തിനു പ്രശസ്തിപത്രം ലഭിക്കും.

രോഹിണി:

ആധ്യാത്മിക പ്രവൃത്തികളാൽ മനഃസമാധാനം കൈവരും. വ്യാപാര മേഖലയിൽ കാലാനുസൃത മാറ്റം വരുത്താൻ നിർബന്ധിതനാകും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം.

മകയിരം:

അർപ്പണ മനോഭാവത്തോടെയുള്ള പ്രവർത്തനം സൽക്കീർത്തിക്കു വഴിയൊരുക്കും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മുൻകോപം നിയന്ത്രിക്കണം.

തിരുവാതിര:

കർമമേഖലയിൽ ആത്മാർഥമായി പ്രവർത്തിക്കാൻ സാധിക്കും. പഴി കേൾക്കാൻ ഇടയുള്ളതിനാൽ നേതൃസ്ഥാനം ഉപേക്ഷിക്കും. വ്യവസ്ഥകൾ പാലിക്കാൻ കഠിനപ്രയത്നം വേണ്ടിവരും.

പുണർതം:

ബന്ധുവിനു സാമ്പത്തിക സഹായം ചെയ്യും. സന്താനങ്ങളെക്കുറിച്ചുള്ള അനാവശ്യ ആധി ഉപേക്ഷിക്കണം.അശ്രാന്ത പരിശ്രമത്താൽ ഉദ്ദേശിച്ച കാര്യങ്ങൾ സാധ്യമാകും. ജീവിതപങ്കാളിയുടെ നിർദേശങ്ങൾ യുക്തമായ തീരുമാനമെടുക്കാൻ ഉപകരിക്കും.

പൂയം:

ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കും. സ്വന്തം ചുമതലകൾ മറ്റൊരാളെ ഏൽപിക്കരുത്. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. 

ആയില്യം:

പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കാൻ ആത്മപ്രചോദനമുണ്ടാകും. ഉന്നതരോടു വാക്കുതർക്കത്തിനു പോകരുത്. മിഥ്യാധാരണകൾ നീക്കി സമന്വയമാർഗം സ്വീകരിച്ചാൽ കുടുംബത്തിൽ സമാധാനം ഉണ്ടാകും. 

മകം:

പ്രവർത്തനമികവിന് അനുമോദനങ്ങളും പ്രോത്സാഹനങ്ങളും ലഭിക്കും. ജോലിഭാരം വർധിക്കും. സന്താനങ്ങളുടെ ഉയർച്ചയിൽ അഭിമാനവും ആശ്വാസവും തോന്നും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

പൂരം:

ദാമ്പത്യ ഐക്യമുണ്ടാകും. സാമ്പത്തിക അനിശ്ചിതാവസ്ഥ തരണം ചെയ്യും. ആരോഗ്യം തൃപ്‌തികരം. കാര്യനിർവഹണ ശേഷി വർധിക്കുന്നതിനാൽ പുതിയ ചുമതലകൾ ഏറ്റെടുക്കും. 

ഉത്രം:

ചർച്ചകളിൽ വിജയിക്കും. വ്യവസ്ഥകൾ പാലിക്കും. കുടുംബജീവിതത്തിൽ സമാധാനം ഉണ്ടാകും. സഹപ്രവർത്തകരുടെ അഭാവത്തിൽ ജോലിഭാരം വർധിക്കും. വരവും ചെലവും തുല്യമായിരിക്കും. 

അത്തം:

സഹോദരനു സാമ്പത്തിക സഹായം ചെയ്യും. ആത്മപ്രശംസ പരിഹാസത്തിനു വഴിയൊരുക്കും. പറയുന്ന വാക്കുകൾ ഫലവത്തായിത്തീരും. ഒട്ടേറെ കാര്യങ്ങൾ ഏറ്റെടുത്ത് സമയബന്ധിതമായി പൂർത്തീകരിക്കും. 

ചിത്തിര:

സ്ഥാപനത്തിന്റെ അവസ്ഥ പരിഗണിച്ച് മറ്റു ജോലിക്ക് അന്വേഷണമാരംഭിക്കും. അസാധ്യമെന്നു തോന്നുന്ന പലതും കഠിനാധ്വാനത്താൽ സാധിക്കും. ചെലവിനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തും. ജീവിതപങ്കാളിയുടെ സംശയങ്ങൾക്കു വിശദീകരണം നൽകേണ്ടി വരും.

ചോതി:

അവ്യക്തമായ പണമിടപാടുകളിൽനിന്നു പിന്മാറണം. ഏവർക്കും സ്വീകാര്യമായ നിലപാടു സ്വീകരിക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കാനുള്ള ആത്മപ്രചോദനമുണ്ടാകും. പരിസരശുചീകരണത്തിനു പണം ചെലവാക്കും.

വിശാഖം:

മികച്ച പ്രവർത്തനം കാഴ്‌ചവയ്ക്കാൻ സാധിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. ശത്രുതാ മനോഭാവത്തിലായിരുന്ന പലരും മിത്രങ്ങളാകുമെങ്കിലും അന്ധമായി വിശ്വസിക്കരുത്. അധിക ചെലവുകൾക്കു  നിയന്ത്രണമേർപ്പെടുത്തും.

അനിഴം:

വ്യക്തിപ്രഭാവത്താൽ ദുഷ്‌പ്രചാരണങ്ങൾ നിഷ്‌പ്രഭമാകും. കുടുംബബന്ധങ്ങൾക്കു വില നൽകുന്ന സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസം തോന്നും. സാമ്പത്തിക അനിശ്ചിതാവസ്ഥയ്‌ക്കു ശാശ്വത പരിഹാരം കണ്ടെത്തും. 

തൃക്കേട്ട:

ആധ്യാത്മിക ചിന്തകളാൽ മനഃസമാധാനമുണ്ടാകും. ആരോഗ്യം തൃപ്‌തികരമായിരിക്കും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. പ്രായാധിക്യമുള്ളവരുടെ ആവശ്യങ്ങൾക്കു പ്രഥമ പരിഗണന നൽകും. മുൻകോപം വർധിക്കാനിടയുണ്ട്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. 

മൂലം:

പ്രായോഗിക വിജ്‌ഞാനം പ്രവർത്തനക്ഷമതയ്‌ക്കു വഴിയൊരുക്കും. അശരണർക്കു ദാനം ചെയ്യുന്നതു വഴി കൃതാർഥനാകും. വീഴ്‌ചകളുണ്ടാകാതെ സൂക്ഷിക്കണം. ഉദ്യോഗത്തിൽ ബുദ്ധിമുട്ടുകൾ നേരിടാനിടയുണ്ട്. ഏറ്റെടുത്ത പ്രവൃത്തികൾ സമയത്തിനു ചെയ്‌തുതീർക്കും. 

പൂരാടം:

പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. അനുചിത പ്രവൃത്തികളിൽനിന്ന് ആത്മാർഥ സുഹൃത്തിനെ രക്ഷിക്കും. വിശ്വസ്തസേവനത്തിനു പ്രശസ്തിപത്രം ലഭിക്കും. പുത്രന്റെ ജീവിതരീതികളിൽ ആശങ്ക വർധിക്കും.

ഉത്രാടം:

ചെലവിനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. ആശയവിനിമയങ്ങളിൽ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം. നിശ്ചയദാർഢ്യത്തോടുകൂടി എല്ലാ കാര്യങ്ങളും ചെയ്‌തുതീർക്കും.

തിരുവോണം:

പ്രായോഗിക വശങ്ങൾ പരിഗണിച്ചു ചെയ്യുന്നതെല്ലാം വിജയിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾക്ക് പ്രഥമപരിഗണന നൽകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. കടംകൊടുത്ത സംഖ്യ തിരിച്ചുകിട്ടും.

അവിട്ടം:

സഹോദരനു സാമ്പത്തികസഹായം ചെയ്യാനിടവരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ഏറ്റെടുത്ത ദൗത്യം വിജയിക്കും. അഭയംതേടി വരുന്നവരെ കൈവിടില്ല. ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കും സർവാത്മനാ സഹകരിക്കും.

ചതയം:

അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ നിഷ്‌പ്രയാസം സാധിക്കും. മുടങ്ങിക്കിടക്കുന്ന കർമപദ്ധതികൾ പുനരാരംഭിക്കും. വിജ്‌ഞാനപ്രദമായ വിഷയങ്ങൾ മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കുന്നതിൽ ആത്മസംതൃപ്‌തിയുണ്ടാകും. മുൻകോപം വർധിക്കും. 

പൂരുരുട്ടാതി:

ഏറ്റെടുത്ത ദൗത്യം കൃത്യതയോടെ നിർവഹിക്കും. അനവസരങ്ങളിലെ സംസാരത്തിൽ നിന്നു പിന്മാറണം. പ്രത്യുപകാരം ചെയ്യാൻ അവസരമുണ്ടാകും. വരവും ചെലവും തുല്യമായിരിക്കും. സാമ്പത്തിക അനിശ്ചിതാവസ്ഥയ്‌ക്കു പരിഹാരം കണ്ടെത്തും. 

ഉത്തൃട്ടാതി:

ഏറ്റെടുത്ത പ്രവൃത്തികൾ നിശ്ചയദാർഢ്യത്തോടെ പൂർത്തീകരിക്കും. ബഹുമുഖ പ്രതിഭകളുമായി ആശയങ്ങൾ പങ്കുവയ്ക്കാൻ അവസരമുണ്ടാകും. സങ്കീർണ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം ഉണ്ടാകും. 

രേവതി:

ചെലവിനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതു വഴി നീക്കിയിരിപ്പ് ഉണ്ടാകും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കാൻ സാധിച്ചതിനാൽ സാമ്പത്തിക പുരോഗതിയുണ്ടാകും. വാക്കുതർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണു നല്ലത്. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കേണ്ടി വന്നേക്കാം.

English Summary : Weekly Star Prediction by Kanippayyur / April  12 to 18

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA