sections
MORE

മേടമാസത്തിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • മേടമാസം ഓരോ നാളുകാർക്കും എങ്ങനെ?
Monthly-Prediction-Medam
SHARE

മേടക്കൂർ: (അശ്വതി , ഭരണി, കാർത്തിക 1/4 ): 

സൂര്യൻ, ബുധൻ, വ്യാഴം , ശനി   എന്നിവർ പ്രതികൂലമായും രാഹു,ശുക്രൻ,കേതു, കുജൻഎന്നിവർ അനുകൂലമായും സഞ്ചരിക്കുന്നു.

ഗുണഫലങ്ങൾ  അനുഭവത്തിൽ  വരും. മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കും . ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും.ഇഷ്ടസ്ഥലത്തേയ്ക്ക് മാറ്റം ലഭിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്കും   അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം.  രോഗാവസ്ഥയിലുള്ളവർക്ക് ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങൾ പുതുതായി വാങ്ങും. ദാമ്പത്യജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും.  ബന്ധുന സഹായം ലഭിക്കും. ഗൃഹനിർമാണത്തിൽ പുരോഗതി കൈവരിക്കും. വിദ്യാർഥികൾക്ക് പഠനത്തിൽ മികവുപുലർത്താൻ സാധിക്കും. 

ഇടവക്കൂർ(കാർത്തിക3/4,രോഹിണി,മകയിരം1/2):

വ്യാഴം, ശനി, ബുധൻ, കുജൻ എന്നിവർഅനുകൂലരായും ,രാഹു,കേതു,സൂര്യൻ,ശുക്രൻ എന്നിവർപ്രതികൂലമായും സഞ്ചരിക്കുന്നു.

ഗൃഹനിർമ്മാണത്തിനായിപണം മുടക്കേണ്ടിവരും. ഉറ്റ സുഹൃത്തിന്റെ ഇടപെടൽ മൂലം അപകടങ്ങളിൽ നിന്നു രക്ഷ നേടും. നഷ്ടപ്പെട്ടെന്നുകരുതിയിരുന്ന വസ്തുക്കൾ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റംസംഭവിക്കാം.ഉദ്യോഗസ്ഥർക്ക്സ്ഥലം മാറ്റം,ഇഷ്ടസ്ഥാനലബ്ധി എന്നിവയുണ്ടാകും. ഇൻഷുറൻസ്, ചിട്ടി എന്നിവയിൽ നിന്നു ധനലാഭത്തിനു സാധ്യത. അലർജി സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ വേണ്ടിവരും . പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക . പിതാവിന് ഉണ്ടായിരുന്ന അരിഷ്ടതകൾ ശമിക്കും . അനുകൂലമായി നിന്നിരുന്ന സുഹൃത്തുക്കൾ പിന്നാക്കം പോകുവാൻ സാദ്ധ്യത . തൊഴിൽരംഗം മെച്ചപ്പെടും. സ്വന്തം ബിസിനസ്സിൽ നിന്ന് ഗുണാനുഭവങ്ങൾ ലഭിക്കുവാൻ അൽപം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നടപ്പിലാകും.  വിലപ്പെട്ട രേഖകൾ കൈമോശം വരാനിടയുള്ളതിനാൽ ശ്രദ്ധിക്കുക .ബന്ധുജന സഹായത്താൽ കാര്യ സാധ്യം. 

മിഥുനക്കൂർ ( മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 ) : 

വ്യാഴം ,ശനി , ശുക്രൻ,രാഹു , കേതു   എന്നിവർ പ്രതി കൂലമായും ബുധൻ കുജൻ   എന്നിവർ അനുകൂലമായും സഞ്ചരിക്കുന്നു .  

സാമ്പത്തിക കാര്യങ്ങളിൽ അധിക ശ്രദ്ധപുലർത്തുക. കാലാവസ്ഥാ  ജന്യരോഗസാദ്ധ്യത.സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. സാഹസിക പ്രവർത്തനങ്ങൾനടത്തും. ഭാര്യാഭർത്തൃബന്ധത്തിൽപ്രശ്നങ്ങൾ. ധനപരമായി വിഷമതകൾ നേരിടും. സുഹൃത്തുക്കളുമായി ഒത്തുചേർന്ന് ചെയ്യുന്ന പ്രവർത്തനങ്ങളിൽ നിന്ന് പ്രശ്നങ്ങൾഉണ്ടാവാം. തൊഴിൽപരമായ വിഷമതകൾ . വിവാഹ തീരുമാനം നീളും .സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല. തൊഴിൽരംഗത്ത്മടുപ്പേറിയ അനുഭവങ്ങൾഉണ്ടാകും. ബന്ധുജങ്ങളുമായിഅഭിപ്രായഭിന്നതഉടലെടുക്കും. സന്താനങ്ങൾക്ക് അനുകൂലകാലമാണ്. അവർക്കുണ്ടായിരുന്ന രോഗദുരിതത്തിൽ ശമനം . എല്ലാകാര്യത്തിലും ജീവിതപങ്കാളിയിൽ നിന്ന് ഉറച്ച പിന്തുണ. പ്രണയ ബന്ധിതർക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ ഉണ്ടാകാം. വിദേശത്തു നിന്നും നാട്ടിൽ തിരികെയെത്തും. ബാങ്കുകളിൽ നിന്ന് ലോൺ പാസായിക്കിട്ടും. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളിൽ നിന്നു മോചനം. രോഗദുരിതങ്ങളിൽ വിഷമിക്കുന്നവർക്ക് ആശ്വാസം. 

കർക്കിടകക്കൂർ(പുണർതം1/4,പൂയം,ആയില്യം):

വ്യാഴം, ശുക്രൻ, ബുധൻ, സൂര്യൻ, കുജൻ എന്നിവർ അനുകൂലരായും കേതു,രാഹു,ശനി,എന്നിവർ പ്രതികൂലരായും സഞ്ചരിക്കുന്നു.

ഇടവിട്ട്  രോഗങ്ങൾ പിടിപെടാം. പണമിടപാടുകളിൽ  അബദ്ധങ്ങൾ സംഭവിക്കാം .പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. കരുതിവെച്ച പണം മറ്റാവശ്യങ്ങൾക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വർധിക്കും. ദാമ്പത്യ  ജീവിതത്തിൽ ചെറിയ പിണക്കങ്ങൾ ഉടലെടുക്കും. മുതിർന്ന ബന്ധുക്കൾക്ക് അനാരോഗ്യം. ഏർപ്പെടുന്ന കാര്യങ്ങളിൽ ഉയർന്ന വിജയം കരസ്ഥമാക്കും . വിദ്യാഭ്യാസപരമായും തൊഴിൽപരമായും നേട്ടങ്ങൾ കൈവരിക്കും. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വർധിക്കും. ഔദ്യോഗിക രംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങൾക്ക് അരിഷ്ടതകൾക്കു സാധ്യത. ഉത്തരവാദിത്തം വർധിക്കും. തികച്ചും അവിചാരിതമായി കുടുംബത്തിൽ അസ്വസ്ഥത ഉടലെടുത്തേക്കുവാനിടയുണ്ട് .  ശാരീരികമായി  അരിഷ്ടതകൾ നേരിടും. ബിസിനസുകളിൽ നിന്ന് മികച്ച നേട്ടം.  ദ്രവ്യലാഭത്തിനു സാധ്യത. കലാരംഗത്തു മികച്ച നേട്ടം.   ബന്ധുജനങ്ങളുമായി കൂടുതൽ അടുത്തു കഴിയും.ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ വർധിക്കും. അസ്ഥാനത്ത് സംസാരിച്ച് മറ്റുള്ളവരുടെ വിരോധം സമ്പാദിക്കും .ഭവനം, വാഹനം എന്നിവയ്ക്ക് അറ്റകുറ്റപ്പണികൾ വേണ്ടിവരും.അധികാരികളിൽ  നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും.  

ചിങ്ങക്കൂർ ( മകം, പൂരം , ഉത്രം 1/ 4 ) 

ചിങ്ങക്കൂർ ( മകം, പൂരം , ഉത്രം 1/ 4 ) വ്യാഴം, ശുക്രൻ, സൂര്യൻ, കുജൻ    എന്നിവർ പ്രതികൂലരായും  കേതു ബുധൻ , ശനി,  രാഹു  എന്നിവർ അനുകൂലമായും  സഞ്ചരിക്കുന്നു . 

പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളിൽ നിന്നു വിട്ടുനിന്നിരുന്നവർക്ക്തിരികെ ജോലികളിൽ പ്രവേശിക്കുവാൻ സാധിക്കും. ഔഷധങ്ങളിൽ നിന്ന് അലർജി പിടിപെടാനിടയുണ്ട്. വിശ്രമംകുറയും. എളുപ്പത്തിൽ സാധിക്കാവുന്ന കാര്യങ്ങൾ പോലും അൽപം വിഷമം നേരിട്ടതിനു ശേഷം മാത്രമെ നടപ്പിലാവുകയുള്ളൂ. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് അബദ്ധത്തിൽ ചാടും. ചെവിക്ക് രോഗബാധയ്ക്കു സാധ്യത.ഗൃഹാന്തരീക്ഷത്തിൽ ശാന്തത. 

സ്വദേശം വിട്ടുനിൽക്കേണ്ടിവന്നേക്കാം. സാമ്പത്തിക നേട്ടം കൈവരിക്കും. ഏതെങ്കിലും തരത്തിലുള്ള അവിചാരിതധനലാഭം. വിശ്രമം കുറഞ്ഞിരിക്കും. സാമ്പത്തിക വിഷമതകൾ ശമിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സന്താനങ്ങൾക്കായി പണം ചെലവിടും.  മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം. അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കും. അവിചാരിത കാരണങ്ങളാൽ നിരാശ അധികരിച്ചു നിൽക്കും, ഉദ്ദേശ കാര്യങ്ങൾ സാധിക്കാത്ത  അവസ്ഥയുണ്ടാകും. ആരോഗ്യസ്ഥിതിമോശമായിരിക്കും. മൂത്രായശ രോഗങ്ങൾ പിടിപെടാം.

കന്നിക്കൂർ  (ഉത്രം 3/4, അത്തം, ചിത്തിര 1/2) : 

വ്യാഴം, ബുധൻ  രാഹു  , ശനി എന്നിവർ അനുകൂലമായും  കേതു , ശുക്രൻ, കുജൻ , സൂര്യൻ   എന്നിവർ പ്രതികൂലമായും സഞ്ചരിക്കുന്നു .

പ്രതികൂല സാഹചര്യങ്ങൾ  തരണം ചെയ്യും. സാമ്പത്തിക വിഷമങ്ങൾ നേരിടുമെങ്കിലും ബന്ധുക്കളുടെ  സഹായത്താൽ അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകർക്ക് ജോലി ലഭിക്കും. ആയുധം, അഗ്നി ഇവയാൽ പരിക്കേൽക്കുവാൻ സാധ്യതയുണ്ട്. ജീവിതത്തിൽ പൊതുവെ ഗുണാനുഭവങ്ങൾ വർധിച്ചു നിൽക്കുന്ന കാലമാണ്. ഏർപ്പെടുന്ന പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകൾ ശമിക്കും.  എല്ലാക്കാര്യത്തിലും ഒരുതരം അസംതൃപ്തി എപ്പോഴും പിന്തുടരും. പ്രണയസാഫല്യ മുണ്ടാകും.വിവാഹ നിശ്ചയത്തോളമെത്തിയബന്ധം മാറിപ്പോകുവാൻ  സാദ്ധ്യതയുള്ളതിനാൽ അക്കാര്യത്തിൽ ശ്രദ്ധിക്കുക. കഠിനപരിശ്രമംകൊണ്ട് മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. ഏറ്റെടുത്ത ജോലികൾ ചിലപ്പോൾ ഉപേക്ഷിക്കേണ്ടതായി വരാം. അന്യരോടുള്ള പെരുമാറ്റത്തിൽ തെറ്റിദ്ധാരണ ഉണ്ടാകാതെ ശ്രദ്ധിക്കുക. വ്യവഹാരങ്ങളിൽ വിജയം. സന്താനങ്ങൾക്കായി പണം ചെലവിടും. വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങൾ പെട്ടെന്ന് സാധിതമാകും.  മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴിയും  നേട്ടം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികവ്. 

തുലാക്കൂർ ( ചിത്തിര 1/2 , ചോതി, വിശാഖം 3/ 4 ) 

വ്യാഴം, ശനി സൂര്യൻ, കുജൻ  ശുക്രൻ എന്നിവർ പ്രതിക്കൂലമായും  രാഹു, ബുധൻ , കേതു എന്നിവർ അനുകൂലമായുംസഞ്ചരിക്കുന്നു .

സാമ്പത്തിക വിഷമതകൾ ശമിക്കും . ജീവിതസുഖ വർധനയ്ക്ക് ഭംഗം . ദീർഘയാത്രകൾ മാറ്റിവയ്ക്കും .  പിതൃസ്വത്ത് ലഭിക്കുകയോ പിതാവിൽ നിന്ന് അനുഭവഗുണമുണ്ടാവുകയോ ചെയ്യും.  ദാമ്പത്യഭിന്നതകൾ ശമിക്കും. ആരോഗ്യപുഷ്ടിയുണ്ടാകും. വാഹനസംബന്ധിയായ പണച്ചെലവുണ്ടാകും. ഉത്തരവാദിത്വം വർധിക്കും. കുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്ക് പലതരത്തിലുള്ള അരിഷ്ടതകൾ  ഉണ്ടാവാം . സന്താനങ്ങളെക്കൊണ്ടുള്ള സന്തോഷം വർദ്ധിക്കും. വിദ്യാർഥികൾക്ക് അനുകൂല സമയം.  ബന്ധു ഗൃഹങ്ങൾ സന്ദർശിക്കും. സഹോദരങ്ങൾക്കായി പണച്ചെലവുണ്ടാകും. അശ്രദ്ധയാൽ  മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. അഭിമാനക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കുക. ഉത്തമ സന്താനയോഗമുള്ള കാലമാണ്.   ഔദ്യോഗികപരമായ യാത്രകൾ വേണ്ടി വരും.  ദേഹസുഖം വർധിക്കും. വിവാഹം ആലോചിക്കുന്നവർക്ക് അനുകൂലബന്ധങ്ങൾ ലഭിക്കും. ഗൃഹനിർമാണത്തിൽ പുരോഗതി.  സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം ലഭിക്കും. രോഗദുരിതങ്ങൾക്ക് ശമനം കണ്ടുതുടങ്ങും.     ബന്ധുക്കൾ നിമിത്തം നേട്ടം. കാർഷികമേഖലയിൽ നിന്നു നേട്ടം. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. അശ്രദ്ധ മൂലം ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. 

വൃശ്ചികക്കൂർ ( വിശാഖം 1/4, അനിഴം, തൃക്കേട്ട ) : 

വ്യാഴം , രാഹു, കുജൻ എന്നിവർ പ്രതികൂലമായും സൂര്യൻ , കേതു ,ശുക്രൻ, ബുധൻ, ശനി  എന്നിവർ അനുകൂലമായും  സഞ്ചരിക്കുന്നു. 

ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും, വരവിനേക്കാൾ ചെലവ് അധികരിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും. വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക. ഭാഗ്യ പരീക്ഷണങ്ങൾക്കു മുതിരരുത്.   ബിസിനസ്സിൽ മികവ് പുലർത്തും. സാമ്പത്തികമായി  വിഷമതകൾ നേരിടും.  മേലധികാരികൾ , തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ.  യാത്രകൾ വേണ്ടിവരും . ആരോഗ്യപരമായ വിഷമതകളുണ്ടാവും.   സാന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക്  ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും.  ഭൂമി വിൽപ്പനയിൽ തീരുമാനം. ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. സൗഹൃദങ്ങളിൽ ഉലച്ചിൽ.  പൊതു പ്രവർത്തങ്ങളിൽ പ്രശസ്തി വർദ്ധിക്കും.  ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും.  കുടുംബ സൗഖ്യ വർധന.  ബിസിനസ്സിൽ പുരോഗതി .  ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം. പരീക്ഷാ വിജയം. ആരോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക . പൊതുപ്രവർത്തനങ്ങളിൽ വിജയം. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും 

ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം1/4 ) :

വ്യാഴം,  സൂര്യൻ, കുജൻ , ശുക്രൻ എന്നിവർ അനുകൂലമായും  രാഹു, കേതു ,ശനി,  എന്നിവർ പ്രതികൂലമായും 

സഞ്ചരിക്കുന്നു . 

ബന്ധു ജനസഹായം ലഭിക്കും . മനസ്സിൻ സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും.  അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും.  പ്രവർത്തനപരമമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം . പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും. ആഡംബര വസ്തുക്കളിൽ  താൽപ്പര്യം വർദ്ധിക്കും . മത്സരപരീക്ഷകളിൽ  വിജയ സാധ്യത കാണുന്നു. സാമ്പത്തിക  ഇടപാടുകളിൽ  വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമ്മാണത്തിൽ ചെലവ് വർദ്ധിക്കും. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.പുതിയ സുഹൃദ്  ബന്ധം മുഖേന ജീവിതത്തിൽ  മാറ്റം ഉണ്ടാകും. തൊഴിലിനായുള്ള പരിശ്രമങ്ങളിൽ  ഭാഗികമായി വിജയിക്കും . ദാമ്പത്യ  ജീവിത്തിൽ ചെറിയ അസ്വാരസ്യങ്ങൾ. മാതാവിൻ ശാരീരിക അസുഖങ്ങൾ തുടർന്ന്  വൈദ്യ സന്ദർശനം വേണ്ടിവരും. പലവിധത്തിൽ  സാമ്പത്തിക  നേട്ടം പ്രതീക്ഷിക്കാം.  തൊഴിൽ  പരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക്  അൽപം ആശ്വാസം ലഭിക്കും. യാത്രകൾ വേണ്ടിവരും സഹോദര സ്ഥാനീയർ  മുഖേന മനഃക്ലേശത്തിൻ സാദ്ധ്യത. പ്രേമവിവാഹ ആഗ്രഹിക്കുന്നവർക്ക് വീട്ടുകാരിൽ  നിന്നും അനുകൂല മറുപടി ലഭിക്കും. പുതിയ ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക്  അനുകൂല സമയം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും.  

മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 )

വ്യാഴം, ശനി , കേതു , കുജൻ , എന്നിവർ പ്രതികൂലമായും  രാഹു,  ശുക്രൻ, ബുധൻ സൂര്യൻഎന്നിവർ അനുകൂലമായും സഞ്ചരിക്കുന്നു.

പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർദ്ധിക്കും . സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസനേടും. സഹോദര സ്ഥാനീയർ  മുഖേന കാര്യസാദ്ധ്യം. വിവാഹം ആ0ലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ഗൃഹാന്തരീക്ഷം സംതൃപ്തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകൾ വർദ്ധിക്കും.  ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും.    തൊഴിൽ രഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. പൊതു പ്രവർത്തകർ അനാവശ്യമായ ആരോപണങ്ങൾ  മൂലം വിഷമിക്കും .വിദേശ ജോലിയിൽ പ്രശ്നങ്ങൾ ഉടലെടുക്കും . കർമ്മ രംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. തൊഴിലുമായി ബന്ധപ്പെട്ട്  അധിക യാത്രകൾ  വേണ്ടിവരും. തുടങ്ങിവച്ച  പ്രവർത്തനങ്ങളിൽ   വിജയിക്കും. കർമ്മ രംഗത്ത് കൂടുതൽ  ശ്രദ്ധ ആവശ്യമായി വരും.  ബന്ധുജനങ്ങൾ  വാക്കുകൾ  കൊണ്ട് മനസ്സിനെ മുറിപ്പെടുത്തും. ഉദ്ധിഷ്ട കാര്യസാദ്ധ്യത്തിനുള്ള  തടസ്സം മറികടക്കും. മുൻകാല സമ്പാദ്യങ്ങളിൽ  നിന്ന്  ധനലാഭം . സന്താനങ്ങളാൽ  മനഃസന്തോഷം വർദ്ധിക്കും .  മേലധികാരികളുടെ അപ്രിയം സമ്പാദിക്കാതെ ശ്രദ്ധിക്കുക.

കുംഭക്കൂർ ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ) : 

വ്യാഴം ,  സൂര്യൻ, ശനി  എന്നിവർ പ്രതികൂലമായും  രാഹു , ശുക്രൻ, ബുധൻ , കേതു എന്നിവർ അനുകൂലമായും സഞ്ചരിക്കുന്നു. 

ആരോഗ്യപരമായി അനുകൂല സമയമാണ്.   വിവാഹം വാക്കുറപ്പിക്കും. തൊഴിൽ പരമമായ മാറ്റങ്ങൾ. അനാവശ്യമായ മാനസിക ഉത്ക്കണ്ഠ ഉണ്ടായിരുന്നത് അവസാനിക്കും . സുഹൃദ് സഹായം ലഭിക്കും. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തിൽ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. കുടുംബത്തിൽ  ചെറിയ മംഗള കർമ്മങ്ങൾ നടക്കും ,   യാത്രകൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും.  തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. വരവിനേക്കാൾ ചെലവ് അധികരിക്കുമെങ്കിലും ആഗ്രഹങ്ങൾ സാധിക്കുന്ന കാലമാണ് .  ആരോഗ്യപരമായ വിഷമതകൾക്ക് ശമനമുണ്ടാകും .ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം.  വിവാഹമാലോചിക്കുന്നവർക്ക്  ഉത്തമ ബന്ധം ലഭിക്കും. കഫജന്യ രോഗങ്ങൾ പിടിപെടും.  സൗഹൃദങ്ങളിൽ ഉലച്ചിൽ തട്ടാതെ ശ്രദ്ധിക്കുക.    ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും . സന്താന ഗുണമനുഭവിക്കും. ബിസിനസ്സിൽ പുരോഗതി. പ്രവർത്തനങ്ങളിൽ വിജയം.  

മീനക്കൂർ ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി ) : 

ശനി, വ്യാഴം, സൂര്യൻ, ശുക്രൻ എന്നിവർ അനുകൂലരായും  , കേതു ,രാഹു, ബുധൻ  എന്നിവർ പ്രതികൂലമായും സഞ്ചരിക്കുന്നു. 

ഗുണദോഷ സമ്മിശ്രമായ കാലമാണ് . മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. പണമിടപാടുകളിൽ കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കും. കുടുംബജീവിത സൗഖ്യം വർധിക്കും. പൊതുപ്രവർത്തനത്തിൽ മികച്ച വിജയം കൈവരിക്കും.

കഫജന്യ രോഗങ്ങൾ പിടിപെടാം. ദീർഘയാത്രകൾ ഒഴിവാക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. കരുതിവെച്ച പണം മറ്റാവശ്യങ്ങൾക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വർധിക്കും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പിണക്കങ്ങൾ ഉടലെടുക്കും. മുതിർന്ന ബന്ധുക്കൾക്ക് അനാരോഗ്യം. സന്താനഗുണം വർധിക്കും. വാക്കുതർക്കങ്ങളിലേർപ്പെട്ട് അപമാനമുണ്ടാകും. കർണരോഗ ബാധ.അപ്രതീക്ഷിത ചെലവുകൾ വർധിക്കും. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കടം വാങ്ങേണ്ടിവരും. വാഹനയാത്രകൾക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കുവാനും സാധിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവർക്കോ അരിഷ്ടതകൾ. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളിൽ നിന്ന് മോചനം. ഉപയോഗ്യവസ്തുക്കൾ മോഷണം പോകാം. ബന്ധുക്കൾ നിമിത്തം നേട്ടം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA