ADVERTISEMENT

ഭരണി നക്ഷത്രക്കാർക്ക് ഈ വർഷം കണ്ടകശനിയുണ്ടെങ്കിൽ പോലും വലിയ  പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. അനുകൂലമായ ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക.
ജോലിരംഗത്തും കുടുംബകാര്യങ്ങളിലും ചെറിയൊരു മന്ദത അനുഭവപ്പെടുമെന്നു മാത്രം. എങ്കിലും ഈശ്വരാനുഗ്രഹം കൊണ്ടു തടസ്സങ്ങളെ മറികടന്ന് വിജയത്തിലെത്താൻ കഴിയും.
ഈ നക്ഷത്രക്കാർക്കു വർഷത്തിന്റെ ആദ്യപകുതിയെക്കാൾ കൂടുതൽ നല്ല ഫലങ്ങൾ അനുഭവപ്പെടുക അവസാനപകുതിയിലായിരിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. സാമ്പത്തികകാര്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കാം.  ഏറെ നാളായി ആഗ്രഹിക്കുന്ന പല പദ്ധതികളും പൂർത്തിയാക്കാൻ കഴിയും. വീടുപണി ഉദ്ദേശിക്കുന്നവർക്ക് അതു സാധിക്കും. വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും. 

 

വിശദമായ വിഷുഫലം അറിയാൻ താഴെക്കൊടുത്തിരിക്കുന്ന വിഡിയോ കാണാം 

 

English Summary:  Bharani Birth Star / Vishu Prediction 2020 by Raveendran Kalarikkal 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com