sections
MORE

സമ്പൂർണ വിഷുഫലം 2020 ; പൂരം

HIGHLIGHTS
  • ഈ വിഷുവർഷം പൂരം നക്ഷത്രക്കാർക്കെങ്ങനെ?
vishu-2020-Pooram
SHARE

പൂരം നക്ഷത്രക്കാർക്ക് ഇക്കൊല്ലം കണ്ടകശനി പോലുള്ള ശനിദോഷങ്ങളൊന്നും ഇല്ല. അതിനാൽ ഇക്കൊല്ലം  ജോലിരംഗത്തും കുടുംബത്തിലും അനുകൂലമായ ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക.  പൊതുവേ കാര്യതടസ്സങ്ങളൊന്നും ഇല്ലാത്ത കാലമായിരിക്കും.  


ജൂൺ 30 മുതൽ നവംബർ 20 വരെ വ്യാഴം  അനുകൂല ഭാവത്തിലുള്ളതിനാൽ ദൈവാനുഗ്രഹം അനുഭവപ്പെടും.  വിചാരിക്കുന്ന കാര്യങ്ങളെല്ലാം നടത്തിയെടുക്കാൻ കഴിയും.
ഏപ്രിൽ 14 മുതൽ ജൂൺ 30 വരെയുള്ള സമയം വ്യാഴം അനിഷ്ടഭാവത്തിലായതിനാൽ ശരീരസുഖം കുറയും.  അതുകൊണ്ട് ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.  എങ്കിലും വലിയ പ്രതിസന്ധിയിലൊന്നും പെടില്ല.
ഈ വർഷം ജോലിയിൽ ഉയർന്ന സ്ഥാനലബ്ധി ഉണ്ടാകും. സന്താനസൌഭാഗ്യം, ധനാഭിവൃദ്ധി തുടങ്ങിയ ഫലങ്ങൾക്കും സാധ്യത. ഏറെ നാളായി  വിചാരിച്ചു കൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയും.  വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ വിജയം നേടാൻ കഴിയും.  കൃഷി, ബിസിനസ് തുടങ്ങിയ രംഗങ്ങളിലുള്ളവർക്കും പ്രതീക്ഷിച്ചതിലേറെ നേട്ടങ്ങൾ ഉണ്ടാകുന്ന കാലമാണിത്. 

വിശദമായ വിഷുഫലം അറിയാൻ താഴെക്കൊടുത്തിരിക്കുന്ന വിഡിയോ കാണാം 

English Summary : Pooram Birth Star / Vishu Prediction 2020 by Raveendran Kalarikkal 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA