sections
MORE

സമ്പൂർണ വിഷുഫലം 2020 ; മൂലം

HIGHLIGHTS
  • ഈ വിഷുവർഷം മൂലം നക്ഷത്രക്കാർക്കെങ്ങനെ?
vishu-2020-Moolam
SHARE

മൂലം നക്ഷത്രക്കാർക്ക് ഈ വർഷം ഏഴരശനികാലമാണെങ്കിലും പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. വ്യാഴം രണ്ടിലും ജന്മരാശിയിലുമായി മാറി മാറി വരുന്നതിനാൽ ഈ വർഷം പൊതുവേ അനുകൂലഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക.  വർഷത്തിന്റെ ആദ്യനാളുകളിൽ രോഗാരിഷ്ടവും രോഗഭീതിയും മറ്റും നിലനിൽക്കുമെങ്കിലും തുടർന്നുള്ള മാസങ്ങളിൽ തികച്ചും നല്ല ഫലങ്ങൾ അനുഭവപ്പെടും. ജോലിക്കു വേണ്ടി ആഗ്രഹിക്കുന്നവർക്ക് ഇക്കൊല്ലം സാമ്പത്തികഭദ്രതയുള്ള നല്ല ജോലി ലഭിക്കും.  വിവാഹം മുടങ്ങിക്കിടക്കുന്നവർക്കു വിവാഹം നടക്കാനും നല്ല നിലയിലുള്ള കുടുംബജീവിതത്തിനും സാധ്യതയുണ്ട്.


കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. സാമ്പത്തികകാര്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കാം. പ്രവർത്തനരംഗത്തും നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. സുഹൃത്തുക്കളുമായി ചേർന്നു പുതിയ സംരംഭങ്ങൾക്കു തുടക്കം കുറിക്കാൻ സാധിക്കും. 

വിശദമായ വിഷുഫലം അറിയാൻ താഴെക്കൊടുത്തിരിക്കുന്ന വിഡിയോ കാണാം

English Summary :  Moolam Birth Star / Vishu Prediction 2020 by Raveendran Kalarikkal 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA