sections
MORE

സമ്പൂർണ വിഷുഫലം 2020 ; ഉത്തൃട്ടാതി

HIGHLIGHTS
  • ഈ വിഷുവർഷം ഉത്തൃട്ടാതി നക്ഷത്രക്കാർക്കെങ്ങനെ?
vishu-2020-Uthrattathi
SHARE

ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് ഈ വർഷം ശനിദോഷങ്ങളൊന്നും ഇല്ല. അതുകൊണ്ടുതന്നെ വിചാരിച്ചതിനെക്കാൾ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുന്ന വർഷമാണിത്. ഇടപെടുന്ന കാര്യങ്ങളിലെല്ലാം തികച്ചും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക.  ജോലിരംഗത്തും കുടുംബകാര്യങ്ങളിലും കൂടുതൽ നേട്ടമുണ്ടാക്കാവുന്ന വർഷമാണിത്.


പ്രവർത്തനരംഗത്ത് കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ഏറ്റെടുത്ത ദൌത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിയും. വിദ്യാർഥികൾക്ക് മത്സരപ്പരീക്ഷകളിൽ ഉയർന്ന വിജയം നേടിയെടുക്കാൻ കഴിയും. ജോലി തേടുന്നവർക്ക് സ്ഥിരമായ ജോലി ലഭിക്കാനും സാധ്യതയുണ്ട്.  കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. പുതിയ വരുമാനസാധ്യതകൾ തുറന്നുകിട്ടും. സ്ഥലം വാങ്ങൽ, വീടുപണി തുടങ്ങിയ കാര്യങ്ങൾ ഉദ്ദേശിക്കുന്നവർക്ക് അതു നടക്കും. 

വിശദമായ വിഷുഫലം അറിയാൻ താഴെക്കൊടുത്തിരിക്കുന്ന വിഡിയോ കാണാം.

English Summary :  Uthrattathi Birth Star / Vishu Prediction 2020 by Raveendran Kalarikkal 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA