sections
MORE

ഈ വിഷുവർഷം നിങ്ങൾക്കെങ്ങനെ ? നക്ഷത്രഫലം

Vishu-prediction-by-hari-pathanapuram
SHARE

അശ്വതി 

ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോയാൽ ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളിലും വിജയം നേടാൻ ഈ വിഷുവർഷം നിങ്ങൾക്ക് സാധിക്കും. സ്വന്തം പ്രവർത്തനത്തെ ആരും ചോദ്യം ചെയ്യുന്നത് ഒട്ടും ഇഷ്ടപ്പെടാത്ത സ്വഭാവരീതി നിങ്ങളിൽ ഉണ്ടാകാം. ഉപദേശിക്കാൻ വരുന്നവരോടു കയർത്തു സംസാരിക്കാതിരിക്കാൻ ഈ വർഷം ശ്രമിക്കുക. കുടുംബജീവിതത്തിൽ അൽപസ്വൽപം അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയായ വിഷു വർഷമാണ്. ആയതിനാൽ കുടുംബജീവിതത്തിൽ വിട്ടുവീഴ്ചകൾ ചെയ്യാൻ ശ്രദ്ധിക്കുക. ഇടവം കർക്കടകം തുലാം, മകരം, വൃശ്ചികം, ധനു എന്നി മാസങ്ങളിൽ ചതിവുകൾ പറ്റാതിരിക്കാൻ  ശ്രദ്ധിക്കുക. 

ഭരണി 

ഏറ്റെടുക്കുന്ന എല്ലാ ജോലികളിലും പൂർണത ആഗ്രഹിക്കുന്ന സ്വഭാവരീതി നിങ്ങളിൽ ഉണ്ടാകും. അതുകൊണ്ടു തന്നെ പെട്ടെന്ന് ചെയ്തു തീർക്കേണ്ട കാര്യങ്ങളിൽ പോലും താമസം നേരിടുന്നതിന് ഈ വിഷുവർഷം ഇടയായി തീർന്നേക്കാം. ഈ ചെറിയ കാര്യം കൊണ്ട് തന്നെ നിരാശയും കോപവും വരുന്ന സ്വഭാവ രീതി നിങ്ങളിൽ ഉണ്ടെങ്കിൽ അത് നിയന്ത്രിക്കാൻ ഈ വിഷു വർഷം ശ്രമിക്കുക. പലപ്പോഴും പല പദ്ധതികളും മനക്കോട്ട കെട്ടി നടന്നു പ്രാവർത്തികമാക്കാൻ സമയം ലഭിക്കാത്ത സാഹചര്യങ്ങളിൽ ഉണ്ടാകാം. ഈ വർഷം കാര്യങ്ങൾ പ്രവൃത്തിപഥത്തിൽ  കൊണ്ട് വരാൻ  ശ്രമിക്കുക. മറ്റുള്ളവരോടുള്ള വിരോധം കൂടുതൽ കാലം മനസ്സിൽ കൊണ്ടുനടക്കുന്ന രീതി നിങ്ങളുടെ സ്വഭാവത്തിൽ ഉണ്ടാകാം. അതു നിയന്ത്രിക്കാൻ ഈ വർഷം ശ്രമിക്കുക .ഇല്ലെങ്കിൽ കടുത്ത മാനസിക സംഘർഷങ്ങൾ നിങ്ങളിൽ ഉണ്ടാവാം . മിഥുനം ചിങ്ങം കന്നി തുലാം ധനു കുംഭം എന്നീ മാസങ്ങളിൽ സാമ്പത്തികമായ എല്ലാ ഇടപാടുകളും ശ്രദ്ധാപൂർവം  നടത്തുക 

കാർത്തിക 

ഏതു പ്രവർത്തിയിൽ ഏർപ്പെടുമ്പോഴും അതേക്കുറിച്ചു നല്ലതുപോലെ ആലോചിച്ചു മാത്രം ഏർപ്പെടാൻ ശ്ര മിക്കുക. കാരണം ആവശ്യമില്ലാതെ ചിലർ പെട്ടന്ന് അടുത്ത് കൂടാൻ ഈ വിഷു വർഷം ശ്രമിച്ചേക്കാം. അത്തരക്കാരെ അകറ്റി നിർത്താൻ ശ്രമിക്കുക. ഒരേ സമയത്തു തന്നെ ഒന്നിലധികം കാര്യങ്ങളിൽ വ്യാപൃതരാകുന്ന സ്വഭാവരീതി നിങ്ങൾക്കുണ്ടെങ്കിൽ ഈ വർഷം അത് നിയന്ത്രിക്കാൻ ശ്രമിക്കുക. 'പറ്റില്ല' എന്ന വാക്ക് ഉപയോഗിക്കാൻ കഴിവതും ശ്രമിക്കാത്ത ഒരു സ്വഭാവ രീതി നിങ്ങളിൽ ഉണ്ടാകാം. മറ്റുള്ളവർക്കുവേണ്ടി എല്ലാ കാര്യങ്ങളും ഏറ്റെടുക്കുന്ന സ്വഭാവരീതി ഈ വിഷു വർഷം നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. മറ്റുള്ളവരെ വലിയ തോതിൽ നിരൂപണം ചെയ്യുന്ന സ്വഭാവ രീതി ഉണ്ടെങ്കിൽ ഈ വർഷം നിയന്ത്രിക്കാൻ ശ്രമിക്കുക. ബുദ്ധിപരമായ ധാരാളം കഴിവുകൾ നിങ്ങളിൽ ഉണ്ടാകും. അത് പ്രവർത്തി കൊണ്ടുവരാൻ ഈ വിഷു വർഷം ശ്രദ്ധിക്കുക. കർക്കിടകം, ചിങ്ങം, തുലാം, വൃശ്ചികം എന്നീ മാസങ്ങളിൽ വാഹന ഉപയോഗം ശ്രദ്ധിക്കുക. 

രോഹിണി

 നിസാര കാര്യങ്ങളെ ചൊല്ലി പിണങ്ങുന്ന  ഒരു സ്വഭാവ രീതി നിങ്ങളിൽ ഉണ്ടാകാം. ആ സ്വഭാവം നിയന്ത്രിക്കാൻ ഈ വർഷം ശ്രമിക്കുന്നത് നല്ലതാണ്. പൊതു ഉപകാരപ്രദമായ കാര്യങ്ങൾക്കു വേണ്ടി കൂടുതൽ സമയം ചെലവഴിക്കുന്ന സ്വഭാവരീതി നിങ്ങളിൽ ഉണ്ടെങ്കിൽ അത് കുടുംബ ജീവിതത്തെ ബാധിക്കാതെ ശ്രദ്ധിക്കുക. സദസ്സറിഞ്ഞു സംസാരിക്കുന്നതിനുള്ള കഴിവ് നിങ്ങളുടെ പ്രത്യേകതയാണ്. പക്ഷേ, പ്രകോപനം ഉണ്ടാകാൻ ഇടയുള്ള സാഹചര്യങ്ങൾ ഈ വർഷം ഉണ്ടാകാൻ ഇടയുണ്ട്. എന്നതിനാൽ സംയമനം പുലർത്താൻ ശ്രദ്ധിക്കുക. കുടുമ്പജീവിതത്തിൽ ഒരുപാടു ശ്രദ്ധ പുലർത്തേണ്ട വിഷു വർഷമാണിത്. മറ്റുള്ളവരിൽ സംശയം ഉണ്ടാകാൻ ഇടയുള്ള സാഹചര്യങ്ങൾ വന്നേക്കാം. സുതാര്യത കൂടുതൽ പുലർത്താൻ ഈ വിഷു വർഷം ശ്രമിക്കുക. ചെറിയ കാര്യങ്ങൾക്കു തന്നെ വല്ലാതെ ക്ലേശിക്കുന്ന സ്വഭാവരീതി നിങ്ങളിൽ ഉണ്ടാകാം. തെളിവില്ലാത്ത കാര്യങ്ങളെപ്പറ്റി ചിന്തിച്ച വിഷമിക്കുന്ന സ്വഭാവരീതി നിയന്ത്രിക്കണം. ഇടവം, കർക്കിടകം, ചിങ്ങം, തുലാം, വൃശ്ചികം, എന്നീ മാസങ്ങളിൽ സംസാരരീതി നല്ലതുപോലെ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. 

മകയിരം 

നല്ല തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്ന വിഷു വർഷമാണിത്. പക്ഷേ നിങ്ങൾക്കുള്ള അലസഭാവം മാറ്റി വയ്ക്കാൻ ഈ വർഷം പ്രതിജ്ഞ ചെയ്യുകയും നിറവേറ്റുകയും വേണം. ദുരഭിമാനബോധം അല്പം കൂടുതലായുള്ള സ്വഭാവരീതി നിങ്ങളിൽ ഉണ്ടാകാം. അതുകൊണ്ടുതന്നെ ആവശ്യമുള്ള കാര്യങ്ങൾ മറ്റുള്ളവരോട് ചോദിച്ചു വാങ്ങാനുള്ള മടി നിങ്ങളിൽ ഉണ്ടാകാം. പല കാര്യങ്ങളിലേക്കും ഇറങ്ങി തിരിക്കാനുള്ള മടി ജീവിത പുരോഗതിക്കു തടസ്സമാകാം. അതിനാൽ മനസിലെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ ആദ്യശ്രമം നിങ്ങളുടെ ഭാഗത്തു നിന്ന് അതന്നെ അതുണ്ടാകണം. ആവശ്യങ്ങൾ നിറവേറ്റിയെടുക്കാൻ ഈ പരിശ്രമിക്കുന്നത് ശുഭകരമാണ്. ചെലവുകൾ കൂടാൻ ഇടയുള്ളതിനാൽ ആഡംബര കാര്യങ്ങൾക്കും മറ്റും വേണ്ടി  പണം ചെലവഴിക്കാതെ നോക്കുക. മേടം, മിഥുനം, കർക്കിടകം, ചിങ്ങം, തുലാം, എന്നി മാസങ്ങളിൽ ജോലി സംബന്ധമായി കൂടുതൽ കരുതൽ പുലർത്തുക. 

തിരുവാതിര 

വളരെ പെട്ടെന്നുതന്നെ പല കാര്യങ്ങളും തീരുമാനിക്കുകയും അത് പ്രവർത്തിപഥത്തിൽ കൊണ്ടുവന്നു വിജയത്തിൽ എത്തിക്കുന്നതിനും നിങ്ങൾക്ക് സാധിക്കാറുണ്ട് പക്ഷേ ഈ വിഷുവർഷം വളരെയേറെ ആലോചിച്ചു മാത്രം പുതിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. വാക്‌സാമർഥ്യം  കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടും വായനശീലം വളർത്താനും ഏതു വിഷയത്തിലും പഠിച്ചശേഷംമാത്രം പ്രതികരിക്കാനും ഈ വിഷുവർഷം ശ്ര മിക്കുക .മറ്റുള്ളവരുടെ വരെ പ്രശനങ്ങൾ ഏറ്റെടുത്തു സ്വന്തം പോലെ കൈകാര്യം ചെയ്യുന്ന സ്വഭാവരീതി നിങ്ങളിൽ ഉണ്ടാകാം. ഭാരിച്ച  ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാതിരിക്കാൻ ഈ വിഷുവർഷം കൂടുതൽ ശ്ര ദ്ധിക്കുക. സാമ്പത്തികമായ മിതത്വം   പുലർത്താൻ ശ്രമിക്കുന്നതാണ് ഏറെ നല്ലത് ഇടവം ,മിഥുനം,കന്നി,വൃശ്ചികം,മകരം,എന്നിമാസങ്ങളിൽ സൗഹൃദബന്ധങ്ങൾ കൂടുതൽ കരുതലോടെ ശ്രദ്ധിക്കുക. അപവാദപ്രചാരണത്തിന് സാധ്യത കൂടുതലാണ് അത്തരം സാഹചര്യങ്ങൾ ബോധപൂർവം ഒഴിവാക്കുക.

പുണർതം 

പല കാര്യത്തിലും നീതിയുക്തമായി വാദിക്കാനും  തീരുമാനം എടുക്കാനും നിങ്ങൾക്ക്  സാധിക്കാറുണ്ട് .പക്ഷെ അനവസരത്തിൽ മറ്റുള്ളവരോട് വാക്കുകൾ കൊണ്ട് ഏറ്റുമുട്ടുന്ന സ്വഭാവരീതി ഉണ്ടെങ്കിൽ നിയന്ത്രിക്കാൻ ശ്രമിക്കുക. സ്വന്തം നേട്ടത്തെ കുറിച്ച്  മാത്രം ചിന്തിച്ച്  പ്രവർത്തിക്കുന്ന സ്വഭാവരീതി ഉണ്ടെങ്കിൽ അത് മാറ്റുന്നത് ശുഭകരമായ  ഫലങ്ങൾ നൽകും. ഭാവിയെപ്പറ്റി  വ്യാകുലപ്പെടുന്ന  സ്വഭാവരീതി നിങ്ങളിൽ ഉണ്ടാകാം. ആവശ്യമില്ലാതെയുള്ള ആശങ്ക ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ടെൻഷൻ ആകുന്ന സ്വഭാവരീതി നിയന്ത്രിക്കാൻ ശ്രമിക്കുക . ശത്രുതാമനോഭാവവുമായി ജീവിക്കുന്ന ചിലർ അടുത്തുകൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. ചതിവുകൾ വരാതിരിക്കാൻ വേണ്ടി സൗഹൃദബന്ധങ്ങളിൽ കരുതൽ പുലർത്താൻ ഈ വിഷുവർഷം ശ്രമിക്കുക. തൊഴിൽരംഗത്തു പല പ്രകാരത്തിലുള്ള എതിർപ്പുകൾ ഉയർന്നുവരാനുള്ള സാധ്യത ഈ വർഷം നിങ്ങളെ സംബന്ധിച്ച്  ഉണ്ടാകാം. സംയമനത്തോടെ നേരിടാൻ ശ്രമിക്കുക .മിഥുനം,കർക്കിടകം,കന്നി,വൃശ്ചികം,മകരം,കുംഭം,മാസങ്ങളിൽ സാമ്പത്തികമായ ചെലവുകൾ നിയന്ത്രിക്കുക ആഡംബര കാര്യത്തിനുവേണ്ടി പണം ചെലവഴിക്കാതെ നോക്കുക 

പൂയം 

മറ്റാരെയും ആശ്രയിക്കാതെ  സ്വന്തം പരിശ്രമം കൊണ്ട് തന്നെ ഉയർച്ചയിൽ എത്തുന്ന ജീവിതരീതിയാണ് നീങ്ങൾക്ക് ഉണ്ടാകുക പ്രയോഗികബുദ്ധി ജീവിതത്തിൽ കൂടുതൽ പുലർത്താൻ ഈ വിഷു വർഷം നിങ്ങൾ ശ്രമിക്കുക ഒന്നും മറച്ചു വയ്ക്കാതെ ഉള്ള തുറന്ന് സംസാരിക്കുന്ന സ്വഭാവരീതിനിങ്ങൾക്ക് ഉണ്ടാകാം .മറ്റുള്ളവരുമായി തർക്കത്തിലേർപ്പെടുന്ന സ്വഭാവരീതി നിയന്ത്രിക്കാൻ ഈ വിഷുവർഷം ശ്രമിക്കുക പൊതുവെ എല്ലാ കാര്യങ്ങൾക്കും ആദ്യം അല്പം തടസ്സങ്ങൾ ഉണ്ടാകുന്നതിന് ഇടയായി തിരുന്നവിഷുവർഷ മാണിത് .തടസ്സം വരുമ്പോൾ മാനസികമായി തകർന്ന് പ്രവർത്തനം  തന്നെ നിർത്തുന്ന രീതി മാറേണ്ടതുണ്ട് പ്രതിബന്ധങ്ങളിൽ പതറാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാൻ ശ്രമിക്കുക.പണം ചെലവഴിക്കുന്നതിൽ കൃത്യമായ നിഷ്ഠ  പുലർത്തുക  ചെലവുകളുടെ കാര്യത്തിൽ തിടുക്കത്തിൽ തീരുമാനമെടുക്കുന്ന രീതി ഈ വിഷുവർഷം നിയന്ത്രിക്കാൻ ശ്രമിക്കുന്നത് നല്ലതാണ്. ഇല്ലെങ്കിൽ കടബാധ്യതകളിൽ ചെന്ന് വീഴാനുള്ള സാധ്യത  ഉണ്ട് .പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും ഒഴിവാക്കാം .ഇടവം,കർക്കടകം,കന്നി,വൃശ്ചികം,കുംഭം,എന്നി മാസങ്ങളിൽ ആരോഗ്യപരമായ കാര്യങ്ങൾ കൂടുതൽ കരുതലോടെ ശ്രദ്ധിക്കുക

ആയില്യം 

ഏതു കാര്യം ഏറ്റെടുത്തലും അത് സത്യസന്ധ്യമായും നിഷ്പക്ഷമായും ചെയ്യുന്ന സ്വഭാവരീതി നിങ്ങളിൽ ഉണ്ടാകാം. പക്ഷെ അലസത ബാധിക്കുക എന്ന രീതി നിങ്ങളിൽ ഉണ്ടാകാം അതു നിയന്ത്രിക്കാൻ ഈ വിഷുവർഷം ശ്രമിക്കുന്നത് അനുകൂല ഫലങ്ങൾ നൽകും. സുഹൃത്തുക്കൾക്ക് വേണ്ടി സ്വന്തം കാര്യങ്ങൾ പോലുംമാറ്റി വച്ച്   പ്രവർത്തിക്കുന്ന സ്വഭാവരീതി നിങ്ങൾക്ക് `ഉണ്ടെങ്കിൽ അത് അൽപം മാറ്റിവച്ച സ്വന്തം കാര്യങ്ങൾക്കും പ്രാധാന്യം  നൽകാൻ ഈ വിഷുക്കാലയളവു മുതൽ ശ്രമിക്കുക. എല്ലാവരെയും സംശയത്തോടെ കാണുന്ന സ്വഭാവരീതി ഉണ്ടെങ്കിൽ അത് മാറ്റാൻ  ശ്രമം നടത്തുക മറ്റുള്ളവരെ സൽക്കരിക്കുന്നതിൽ പ്രാധാന്യം കല്പിക്കുന്ന സ്വഭാവവും ഈവിഷുവർഷത്തിൽ നിയന്ത്രിക്കാൻ ശ്രമിക്കുക. ഇല്ലെങ്കിൽ  കടബാധ്യതകളിൽ ചെന്നുപെടാം.ആസൂത്രിതമായി   കാര്യങ്ങൾ ചെയ്യുന്ന സ്വഭാവ രീതി ഉണ്ടെങ്കിൽ അതും നിയന്ത്രിക്കാൻ ശ്രമിക്കുന്നതാണ് ഏറ്റവും ഉചിതം .ഇടവം, കർക്കിടകം, കന്നി, വൃശ്ചികം, മീനം മാസങ്ങളിൽ കുടുംബജീവിതത്തിൽ കുടുതൽ കരുതൽ  പുലർത്താൻ ശ്രദ്ധിക്കുക. തെറ്റിദ്ധരണകളുടെ പേരിൽ ചില പ്രശ്നങ്ങൾ ഉടലെടുക്കാനുള്ള സാധ്യതയുള്ള വിഷുവർഷമാണിത്.

മകം 

പ്രവർത്തിക്കുന്നതിനുള്ള കഴിവും ബുദ്ധി ശക്തിയും വളരെയേറെ നിങ്ങളിൽ ഉണ്ട് .പക്ഷെ ഒരു കാര്യത്തിലും സ്ഥിരമായി നിൽക്കാൻ  പലപ്പോഴും നിങ്ങൾക്ക് കഴിയാറില്ല .ഇത് വേണ്ട പുരോഗതിനേടുന്നതിന് തടസ്സമാകും എന്ന് തിരിച്ചറിയുക. നിയന്ത്രിക്കാൻ ശ്രമിക്കുക .കുറേകാലമായി നിലനിന്നിരുന്ന പ്രതിസന്ധികൾ ഒരുപരിധി വരെ പരിഹരിക്കപ്പെടുന്നതിന് .  ഇടയുണ്ട്. മറ്റുള്ള ആളുകളോടുള്ള വിരോധം കുറേക്കാലം മനസ്സിൽ കൊണ്ട് നടക്കുന്ന സ്വഭാവ രീതി നിങ്ങളിൽ ഉണ്ടാകാം. അത് നിയന്ത്രിക്കാൻ ഈ വിഷു വർഷം ശ്രമിക്കുക.ഇല്ലെങ്കിൽ വലിയ മാനസിക സമ്മർദ്ദവും ശാരീരിക ക്ലേശവും നിങ്ങളെ ബാധിക്കാം. ഏത് പരിതസ്ഥിതിയിലും പരാജയത്തെക്കുറിച്ചു ചിന്തിക്കാതെ മുന്നോട്ട് പോകാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ കഠിനപ്രയത്നം തന്നെ ചെയ്യേണ്ടി വരും. മിഥുനം, കർക്കടകം, ചിങ്ങം, ;തുലാം, മകരം എന്നീ മാസങ്ങളിൽ വ്യാപാര വ്യവസായ മേഖലകളിൽ പ്രവർത്തിക്കുന്നവർ സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കേണ്ടതാണ്.

പൂരം

സ്വന്തം പ്രയത്നത്താൽ ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകുന്നതിന് ഇടയായി തീരുന്ന ജീവിതമാണ്. പക്ഷെ സ്വന്തം കഴിവുകൾ പൂർണമായി തിരിച്ചറിയുന്നില്ല എന്നത് നിങ്ങളുടെ പോരായ്മയാണ്. ആ പോരായ്മ പരിഹരിക്കാൻ ഈ വിഷുവർഷം ശ്രമം നടത്തുക. ഒരു കാര്യവും മറ്റുള്ളവരിൽ നിന്ന് നേടിയെടുക്കാൻ ശ്രമിക്കാത്ത വ്യക്തിത്വമാണ് നിങ്ങളിൽ ഉള്ളത്. നല്ല തീരുമാനങ്ങൾ സ്വയം ഉണ്ടാക്കിയെടുക്കാൻ ഈ വർഷം നിങ്ങൾക്ക് സാധിക്കും.പുതുതായി വരുന്ന സൗഹൃദ ബന്ധങ്ങളിൽ കരുതൽ പുലർത്താൻ ഈ വിഷു വർഷം സാധ്യത കാണുന്നുണ്ട്. നിങ്ങൾ ഒട്ടും ഉപദ്രവകാരികൾ അല്ലെങ്കിലും നിർബന്ധ  ബുദ്ധിയും അഹംഭാവവും വൈരാഗ്യപ്രകൃതിയും മൂലം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന സ്വഭാവരീതി ഉണ്ടെങ്കിൽ അത് മാറ്റാൻ ശ്രമിക്കുക.മിഥുനം, കർക്കടകം, തുലാം,വൃശ്ചികം, മകരം, എന്നീ മാസങ്ങളിൽ യാത്രകൾ ശ്രദ്ധിക്കുക. പ്രത്യേകച്ചു അസമയങ്ങളിൽ.

ഉത്രം

ഏതു കഷ്ടപ്പാടിനെയും  സ്വന്തം പ്രയത്നംകൊണ്ട് നേരിടുന്നതിന് കഴിവുള്ള വ്യക്തിത്വമാണ്  നിങ്ങളിൽ ഉള്ളത് .മറ്റുള്ളവരുടെ കാര്യങ്ങളിൽ കൃത്യമായ ഉപദേശങ്ങൾ  നൽകുമെങ്കിലും പലപ്പോഴും അത് സ്വന്തം ജീവിതത്തിൽ  പ്രാവർത്തികമാക്കാൻ ശ്രമിക്കില്ല എന്ന പോരായ്മ  ഉണ്ടാകാം .അത് പരിഹരിക്കാൻ ഈ വിഷുവർഷം ശ്രമം  നടത്തുന്നത് നല്ലതാണ് വാർദ്ധക്യത്തിൻറെ അവശതകളിൽ പോലും മറ്റുള്ളവരെ ആശ്രയിച്ച കഴിയുന്നത് ഒട്ടും ഇഷ്ടമില്ലാത്ത സ്വഭാവരീതി നിങ്ങളിൽ ഉണ്ടാവാം. അല്പം പണം സ്വരൂപിച്ച വയ്ക്കുന്നതിന് തുടക്കംകുറിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് ലഭിക്കേണ്ടിരുന്ന പല കാര്യങ്ങളും തടസപ്പെട്ടിരുന്ന കാലയളവിൽ നിന്നും മാറ്റം ഉണ്ടാകുന്നതിന് ഇടയുള്ള വിഷുവർഷമാണ് വരുന്നത്. ഉത്തരവാദിത്യമുള്ള പല പ്രവർത്തിയും ഏറ്റെടുക്കുന്നതിന് സാധിക്കുന്ന വിഷുവർഷമാണ് വരുന്നത് അത് സത്യസന്ധമായും സുതാര്യമായും ചെയ്തു തീർക്കാൻ പരിശ്രമിക്കുക. മിഥുനം,കർക്കിടകം,തുലാം,വൃശ്ചികം,ധനു, മാസങ്ങളിൽ വാഹന ഉപയോഗം കൂടുതൽ ശ്രദ്ധയ്ക്കുക അമിത വേഗവും ആശ്രദ്ധയും എല്ലായിപ്പോഴും ഒഴിവാക്കുക 

അത്തം 

മനോഹരമായും മറ്റുള്ളവരെ ആകർഷിക്കുന്ന തരത്തിലും സംസാരിക്കാനുള്ള കഴിവ് നിങ്ങളിലുണ്ട് പക്ഷെ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവരീതി നിങ്ങളുടെ പ്രശനമാണ് അത് നിയന്ത്രിക്കാൻ ഈ വിഷുവർഷം ശ്രദ്ധിക്കുക.ഏത് തരത്തിലുള്ള ഇടപാടുകളും സുതാര്യതയോടെ നിർവഹിക്കേണ്ട വർഷമാണ് ഏത്എതിർപ്പുകളെയും നേരിടാനുള്ള കഴിവ് നിങ്ങളെ സംബന്ധിച്ച്  ഉണ്ടെങ്കിലും ഇടക്കിടെ ഭീരുക്കളെപ്പോലെ പതറാറുണ്ട് .അ കാരണമായ ഭീതി മൂലമുള്ള  ആ പതർച്ചമാറ്റാൻ ഈ വിഷുവർഷം ശ്രദ്ധിക്കുക .ഒരേസമയം പല കാര്യങ്ങൾക്കു പിന്നാലെ പോകരുത് . അധികാരികമായ രേഖകൾ ഉൾപ്പെടെയുള്ള പല കാര്യങ്ങൾക്കും വലിയ പ്രാധാന്യം കൊടുക്കാത്ത സ്വഭാവരീതി നിങ്ങളിൽ ഉണ്ടാകാം അത് സംബന്ധിച്ചുള്ള  ചില പ്രശ്നങ്ങൾ ഉടലെടുക്കാൻ ഈ വിഷുവർഷം സത്യതയുള്ളതിനാൽ ചതിവുകൾ സംഭവിക്കാതെ ശ്രദ്ധിക്കുക. ഇടവം, മിഥുനം, തുലാം, വൃശ്ചികം, മകരം, മീനം, മാസങ്ങളിൽ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത പുലർത്തുക.

ചിത്തിര

സ്വയം തീരുമാനം എടുക്കുന്നതിനും പ്രവർത്തിക്കുന്നതിനും നല്ല കഴിവുള്ള വ്യക്തിയാണ്. സ്വന്തം ലാഭം മാത്രം നോക്കി പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാൻ ഈ വിഷു വർഷം ശ്രമം നടത്തുക. പ്രവർത്തനങ്ങളിൽ ഇടയ്ക്കിടെ പരാജയങ്ങൾ ഉണ്ടാകുന്നതിനാൽ പതറിപോകുന്ന സ്വഭാവരീതി നിങ്ങളിൽ ഉണ്ടാകാം. ആത്മവിശ്വാസം കൈവിടാതെ മുന്നോട്ടു പോകാൻ ഈ വിഷുവർഷം ശ്രദ്ധിക്കുക. സഹായം ചോദിച്ചെത്തുന്നവരെ  സഹായിക്കുന്ന രീതി നിങ്ങളിൽ ഉണ്ടാകാം. അതുമൂലം വലിയ കടബാധ്യതകളിലേക്കു പോകാതിരിക്കാൻ ശ്രമിക്കുക. മറ്റുള്ളവരെ ഉപദേശിക്കുന്ന സ്വഭാവരീതി നിങ്ങളിൽ ഉണ്ടാകും. സ്നേഹിക്കുന്നവരുടെ ചെറിയ എതിർപ്പ് പോലും വേദനിപ്പിച്ചേക്കാം.  വലിയ ആത്മാർത്ഥത പ്രതീക്ഷിക്കാതെ  ഈ വർഷം മുന്നോട്ടു പോകാൻ ശ്രമിക്കുക. ഭാവിക്കുവേണ്ടി സാമ്പത്തിക കരുതൽ ശീലമാക്കുക. ഇടവം, കർക്കിടകം, ചിങ്ങം, തുലാം, ധനു, കുംഭം മാസങ്ങളിൽ എടുത്തുചാട്ട സ്വഭാവം കൂടുതൽ നിയന്ത്രിക്കാൻ ശ്രമിക്കുക. അബദ്ധങ്ങളിൽ പോയി ചാടാൻ സാധ്യത കാണുന്നുണ്ട്.

ചോതി

സുഹൃത്തുക്കൾക്കും സ്നേഹമുള്ളവർക്കും വേണ്ടി പല വിട്ടുവീഴ്ചകൾ ചെയ്യുന്ന സ്വഭാവരീതി നിങ്ങളിൽ ഉണ്ടാകാം. മറ്റുള്ളവർക്ക് വേണ്ടി സാമ്പത്തിക ഇടപാടുകൾ നടത്താതിരിക്കാൻ ഈ വിഷുവർഷം നിങ്ങൾ ശ്രദ്ധിക്കുക.മറ്റുള്ളവർ ഏറ്റെടുക്കാൻ മടിക്കുന്ന പല കാര്യങ്ങളും ചെയ്യുന്ന  സ്വഭാവരീതി നിങ്ങളിൽ .ഉണ്ടാകാം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ ശ്രമിക്കുക.മറ്റുള്ളവർക്ക് തോന്നാത്ത പല ആശയങ്ങളും തോന്നുന്ന വ്യക്തിത്വമാണ്.  ആശയങ്ങൾപ്രവൃത്തിപഥത്തിൽ കൊണ്ടു വരൻ ഈ വിഷുവർഷം ശ്രദ്ധിക്കുക. ഏതുജോലി ഏറ്റെടുത്തലും അതു പാതി വഴിയിൽ ഉപേക്ഷിക്കുന്ന സ്വഭാവരീതി നിങ്ങളിൽ ഉണ്ടെകിൽ അത് നിയന്ത്രിക്കാൻ ശ്രമിക്കുക.വലിയ രീതിയിലുണ്ടായിരുന്ന ക്ലേശങ്ങൾ ലഘൂകരിക്കാൻ നിങ്ങൾക്ക് ഈ വിഷുവർഷം സാധിക്കും. ദാമ്പത്യ ജീവിതത്തിൽ അസ്വാസ്ഥ്യങ്ങൾക്കു സാധ്യതയുള്ള വർഷമാണ്.അനാവശ്യമായി സംശയിക്കാതിരിക്കുക. മിഥുനം, കന്നി, ധനു, മീനം,എന്നി മാസങ്ങളിൽ ജാമ്യം നിൽക്കുന്നത് പോലെയുള്ള കാര്യങ്ങളിൽ നിന്നും അകന്നു നിൽക്കാൻ  ശ്രമിക്കുക.

വിശാഖം

ഏതു കാര്യവും മറ്റുള്ളവരെ പറഞ്ഞു മനസിലാക്കുന്നതിനുള്ള കഴിവ്  പ്രത്യേകതയാണ്. അത്തരം ഔദ്യാഗികാ മേഖകളിൽ ശോഭിക്കുന്നതിന് നിങ്ങളെ സംബന്ധിച്ച ഈ വിഷുവർഷം കഴിയും. ഏതു കാര്യവും വേണ്ടതുപോലെ തിരഞ്ഞെടുക്കാനും ചെയ്തു തീർക്കാനുമുള്ള കർമകുശലത നിങ്ങളിലുണ്ട് .എന്നാൽ അസഹിഷ്ണുത കാരണം ഇതിലെല്ലാം അല്പം കുഴപ്പം സൃഷ്‌ടിക്കാൻ സാധ്യതയുള്ളതിനാൽ ആ സ്വഭാവം നിയന്ത്രിക്കാൻ ഈ വിഷുവർഷം ശ്രമം നടത്തുക.പ്രവൃത്തിയുമായി ബന്ധപ്പെട്ട് ധാരാളം വിഷമതകൾ ഉണ്ടാകുന്നതിന് ഇടയുള്ള വർഷമാണ് വരുന്നത്. കടബാധ്യതകൾക്ക് ഏറെ സാധ്യതയുള്ള വർഷമാണ്. എന്നതിനാൽ ചെലവുകൾക്കും നിയന്ത്രണം കൊണ്ടുവരാൻ ശ്രമിക്കുക ചെലവുകൾ അങ്ങോട്ട് കയറി ഏറ്റെടുക്കുന്ന രീതി ഒഴിവാക്കുക .ഇടവം, മിഥുനം, കന്നി, ,കർക്കടകം, ധനു, മാസങ്ങളിൽ ദൈവികമായ കർമ്മങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ ശ്രമിക്കുന്നത് നല്ലതാണ്.

അനിഴം

സ്വന്തം തീരുമാനങ്ങൾക്ക് പ്രാധാന്യം നൽകുന്ന പ്രകൃതമാണെങ്കിലും മറ്റുള്ളവരെ അതിരു കവിഞ്ഞു വിശ്വസിക്കും. ഇതുമൂലം. അബദ്ധങ്ങളിൽ പെടാതെ ശ്രദ്ധിക്കണം.വാദപ്രതിവാദങ്ങളിലും തർക്കവിഷയങ്ങളിലും ശോഭിക്കുന്നതിനു കഴിയുന്ന ബുദ്ധി നിലവാരം നിങ്ങൾക്കുണ്ട്. .ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാൻ ഈ വർഷം സാധ്യത ഉണ്ടാകും. പിടിവാശി ഒഴിവാക്കണം. കഴിവതും വിട്ടുവീഴ്ചകൾ ചെയ്തു മുന്നോട്ട് പോകാൻ ശ്രമിക്കുന്നത് നല്ലതാണ് .വാഹന സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. എന്നതിനാൽ വാഹന ഉപയോഗത്തിൽ ഏറെ ജാഗ്രത പുലർത്തുക. ചെറിയ പ്രതിസന്ധികൾ ഉണ്ടാകാൻ ഈ വർഷം സാധ്യത കാണുന്നുണ്ട്. പ്രവർത്തന മേഖലകളിൽ നിന്ന് ഒളിച്ചോടാൻ തോന്നാം. ഇതിനെ മറികടന്നു   മുന്നോട്ടു പോകാൻ ശ്രമിക്കുക.മേടം, മിഥുനം, കർക്കടകം, ചിങ്ങം, തുലാം എന്നീ മാസങ്ങളിൽ സാമ്പത്തികമായ എല്ലാ ഇടപാടുകളും ശ്രദ്ധിക്കുക. ചതിവ് വരാതെ നോക്കുക.

തൃക്കേട്ട

ഏതു കാര്യവും  മനസ്സിലാക്കാനും പഠിക്കാനും നല്ല കഴിവ് നിങ്ങളെ സംബന്ധിച്ച് ഉണ്ടാകും. പക്ഷെ ഈ വിഷുവർഷം അലസത ബാധിക്കാതെ നോക്കണം.ആവശ്യമില്ലാത്ത ചില കൂട്ടുകെട്ടുകൾ വന്നു ചേരുന്നതിനു ഇടയുണ്ട്. അത് കുറയ്ക്കാൻ ശ്രമിക്കുന്നത് ശുഭകരമാണ്,വരവിനേക്കാൾ ചെലവ് വരുന്ന അവസ്ഥ ഉണ്ടാകാം . ഈ വിഷുവർഷം മുതൽ സമ്പാദ്യശീലം ജീവിതത്തിന്റെ ഭാഗമാക്കണം. മറ്റുള്ളവരെ ആകർഷിക്കുന്ന തരത്തിലും സംസാരിക്കാനുള്ള കഴിവ് ഉണ്ടാകും. എടുത്തുചാട്ടം കുറച്ചു വേദി അറിഞ്ഞു മാത്രം സംസാരിക്കാൻ ഈ വിഷുവർഷം ശ്രമം നടത്തുക. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യ അഭിപ്രായപ്രകടനങ്ങൾ ശത്രുതയ്ക്കു കാരണമാകാം.ഗൗരവമുള്ള കാര്യങ്ങളിൽ അശ്രദ്ധയോടെ ഏർപ്പെടുന്ന സ്വഭാവരീതി നിങ്ങളിൽ ഉണ്ടെങ്കിൽ ആ സ്വഭാവം നിയന്ത്രിക്കാൻ പരിശ്രമിക്കുക.മിഥുനം, കർക്കടകം, തുലാം, വൃശ്ചികം, മകരം, മാസങ്ങളിൽ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.

മൂലം

എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുന്ന രീതി നിങ്ങളിൽ ഉണ്ടാകാം. ഇത് പലപ്പോഴും വിനയാകാം. അനിഷ്ടങ്ങൾ ഒഴിവാക്കാൻ ആ സ്വഭാവം അൽപം നിയന്ത്രിക്കാൻ ഈ വിഷുവർഷം ശ്രമം നടത്തുക. ചില കാര്യങ്ങൾ വിശ്വസിച്ചു പോയാൽ പിന്നെ മാറ്റാത്ത സ്വഭാവരീതി നിങ്ങളിൽ ഉണ്ടാകാം. നന്മ തിന്മകളെ തിരിച്ചറിഞ്ഞു മാത്രം കാര്യങ്ങൾ വിശ്വസിക്കാൻ ഈ വിഷു വർഷം ശ്രമം നടത്തുക. എന്തിനും ആദ്യം മടി പിടിക്കുന്ന സ്വഭാവരീതി നിങ്ങളിൽ ഉണ്ടാകാം .എന്നാൽ ഏർപ്പെടുന്ന പ്രവർത്തനങ്ങളിൽ  കൃത്യമായി ഇടപെട്ടു കഴിവ് തെളിയിക്കാനും നിങ്ങൾക്ക് സാധിക്കാറുണ്ട് .ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുക്കുന്നതിൽ വരുത്തുന്ന കാലതാമസം അർഹിച്ച നേട്ടം സ്വന്തമാക്കുന്നതിനു തടസ്സമാകാം. അതുകൊണ്ടു മടിയും ഉൾഭയവും മാറ്റി കൂടുതൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ ഈ വിഷുവർഷം ശ്രമിക്കുക. മിതവ്യയ ശീലം പുലർത്താൻ പ്രത്യേകം ശ്രദ്ധിക്കുക. ഉയർന്ന ജീവിത നിലവാരത്തോടെ മുന്നോട്ടു പോകാൻ ഈ വിഷു വർഷം നിങ്ങൾക്ക്  സാധിക്കും. മിഥുനം, ചിങ്ങം, കന്നി, തുലാം, ധനു എന്നീ മാസങ്ങളിൽ ആലോചനയില്ലാതെ തീരുമാനങ്ങൾ എടുക്കാതിരിക്കാൻ ശ്രമിക്കുക.

 പൂരാടം 

ചുമതലാബോധവും നിശ്ചയദാഢ്യവും കൂടുതലായുള്ള വ്യക്‌തിത്വമാണ് നിങ്ങളെ സംബന്ധിച്ചു ഉള്ളത്. പലപ്പോഴും നിശ്ചയിച്ച  കാര്യങ്ങളിൽ നിന്നും അണുവിടപോലും പിന്നോക്കം പോകാത്ത ഒരു സ്വഭാവരീതി നിങ്ങളിൽ ഉണ്ടാകാം. അല്പം വിട്ടുവീഴ്ച പുലർത്താൻ ഈ വിഷുവർഷം ശ്രമിക്കുന്നത് നല്ലതാണ്‌. കുറേക്കാലമായി ബാധിച്ചിരുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒരുപരിധി വരെ പരിഹരിക്കപ്പെടുന്നതിനു ഇടയാക്കുന്ന വർഷമാണ് വരാൻ പോകുന്നത്. അടുത്ത ചില ആളുകളുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകാൻ ഇടയുണ്ട്. തെറ്റിദ്ധാരണയുടെ പേരിൽ ആരുമായും കലഹിക്കാതിരിക്കാൻ ഈ വിഷുവർഷം ശ്രമിക്കുന്നത് നല്ലതാണ്. ചെറിയ കാര്യങ്ങൾ ആണെങ്കിലും അത് ചെയ്യേണ്ടുന്നതിനെക്കുറിച്ചു ആവർത്തിച്ചാവർത്തിച്ചു ചിന്തിക്കുന്ന സ്വഭാവരീതി നിങ്ങളിൽ ഉണ്ടാകാം. ഇത്തരത്തിൽ ഉള്ള ആലോചനസ്വഭാവം മൂലം നല്ല അവസരങ്ങൾ നഷ്ടപെട്ട്പോകാതിരിക്കാൻ ശ്രമിക്കുക. ഇടവം, കർക്കടകം, കന്നി, തുലാം, കുംഭം, മീനം, മാസങ്ങളിൽ ജോലി സാമ്പത്തിയായി കൂടുതൽ കരുതൽ പുലർത്തുക. മേലധികാരിയും സഹപ്രവർത്തകരുമായി നല്ല ബന്ധത്തിൽ പോകാനും ശ്രമിക്കുക . 

ഉത്രാടം 

സ്വന്തമായി കാര്യങ്ങൾ ചെയ്യാനുള്ള മൗലികമായ പ്രതിഭ നിങ്ങളിൽ വേണ്ടുവോളമുണ്ട്. സ്വന്തം കഴിവുകൾ പൂർണമായി തിരിച്ചറിയാതിരിക്കുന്ന പോരായ്മയും നിങ്ങളിൽ ഉണ്ട് അത് മാറ്റാൻ ഈ വിഷു വർഷം ശ്രമിക്കുക സ്വന്തം പ്രയത്നം കൊണ്ട് തന്നെ ജീവിതത്തിൽ ഉയർച്ച ഉണ്ടാക്കാൻ നിങ്ങൾക്ക് സാധിക്കും. ഭാവിയെക്കുറിച്ചു ചിന്തിച്ചു ഏതു കാര്യത്തിലും ഇടപെടാൻ ഈ വിഷുവർഷം ശ്രദ്ധിക്കണം. വിപരീതമായ ചെറിയ പരിസ്ഥിതിയിൽ പോലും മനസ്സ് പതറുന്ന രീതി നിങ്ങളിൽ ഉണ്ടാകാം. ധൈര്യപൂർവം പ്രശ്നങ്ങളെ നേരിടാൻ ഈ വിഷു വർഷം ശ്രമിക്കുക. മറ്റുള്ളവർക്കു പല പ്രകാരത്തിലും ഉപകാരം ചെയ്യണം എന്ന ആഗ്രഹം മുന്നിട്ടു നിൽക്കുന്ന സ്വഭാവരീതി നിങ്ങളെ സംബന്ധിച്ചു ഉണ്ടാകാം. ചതിവുകൾ പറ്റാതിരിക്കാൻ ഈ വിഷുവർഷം ശ്രദ്ധിക്കുക. മറ്റുള്ളവരെ സൽക്കരിക്കുന്ന ആഗ്രഹം മുന്നിട്ടു നിൽക്കുന്ന സ്വഭാവരീതി നിങ്ങളിൽ ഉണ്ടാകാം. അതുമൂലം സാമ്പത്തിക ബാധ്യതകൾ വരാതിരിക്കാൻ ശ്രമിക്കുക. മേടം, മിഥുനം, കർക്കടകം, കന്നി, ധനു, കുംഭം, മാസങ്ങളിൽ ചില നഷ്ടങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. എല്ലാ ഇടപാടിലും ഇടപാടിലും കരുതൽ പുലർത്തുക. 

തിരുവോണം 

ഏത് കഠിനമായ പരിസ്ഥിതയെയും നേരിടാൻ കരുത്തുള്ള വ്യക്തിത്വമാണ് നിങ്ങൾക്കുള്ളത്. പക്ഷെ ഇടയ്ക് പരാജയത്തെകുറിച്ചു ചിന്തിച്ചു വിഷമിച്ചു നിരാശ ബാധിക്കുന്ന സ്വഭാവരീതി നിങ്ങൾക്ക് ഉണ്ടാകാം.അത് നിയന്ത്രിക്കാൻ ഈ വിഷുവർഷം ശ്രമിക്കുക മറ്റുള്ളവരെ ഉള്ളുതുറന്നു വിശ്വസിക്കുന്നതു കൊണ്ടുള്ള ചില പ്രതിസന്ധികൾ ജീവിതത്തിൽ ഉടലെടുക്കുന്നതിനുള്ള സാധ്യതയും ഈ വിഷുവർഷം നിങ്ങൾക്ക് ഉണ്ടാകാം. ഏത് കാര്യത്തിൽ അഭിപ്രായം പറയുമ്പോഴും നല്ലതുപോലെ ചിന്തിച്ച പ്രതികരിക്കാൻ ഈ വിഷുവർഷം ശ്രമിക്കുക. വിവാഹ കാര്യങ്ങളിൽ കുറെയേറെ നാളായി തടസ്സം നേരിട്ടിരുന്ന ആളുകൾക്ക് വിവാഹം നടത്തുന്നതിനുള്ള സാഹചര്യവും ഈ വിഷുവർഷം പ്രതീഷിക്കാം. മറ്റുള്ളവരെ വലിയ തോതിൽ നിരൂപണം ചെയ്യുന്ന സ്വഭാവരീതി ഉണ്ടെങ്കിൽ നിയന്ത്രിക്കാനും ഈ വിഷുവർഷം ശ്രമിക്കുന്നതു നല്ലതാണ്.മിഥുനം, കർക്കടകം, കന്നി, തുലാം, ധനു, കുംഭം,എന്നി മാസങ്ങളിൽ ചതിവുപറ്റാതിരിക്കാൻ കരുതൽ പുലർത്തുക. 

അവിട്ടം 

പൊതുകാര്യങ്ങളിൽ ഇടപെടുന്നതിനും  അതിൽ ശോഭിക്കുന്നതിനുമുള്ള വ്യക്തിത്വമാണ് നിങ്ങളിൽ ഉള്ളത് .  നിവൃത്തിയുണ്ടെങ്കിൽ ആരോടും അഹിതമായോ പിണങ്ങുന്നരീതിയിലോ സംസാരിക്കരുത് എന്ന് ചിന്തിക്കുന്ന വ്യക്തിത്വം  കൂടിയാണ് നിങ്ങൾക്കുള്ളത് . മറ്റുള്ളവരെ സഹായിക്കാൻ താല്പര്യമുള്ള പ്രകൃതമാണ് . പക്ഷെ പലപ്പോഴും അർഹിക്കുന്നവരിൽ ആയിരിക്കില്ല സഹായം എത്തുന്നത് എന്ന പോരായ്മയുണ്ട് . അത് പരിഹരിക്കാൻ ഈ വിഷുവർഷം ശ്രമിക്കണം . പ്രവർത്തനമേഖലകളിൽ പ്രതീക്ഷിക്കാത്ത പ്രതിസന്ധി ഉടലെടുക്കുവാൻ  സാധ്യതയുണ്ട് . എല്ലാക്കാര്യങ്ങളും സുതാര്യതയോടെ ചെയ്യാൻ ഈ വിഷുവർഷം ശ്രമിക്കുക . സ്വന്തം അഭിപ്രായത്തെ ബുദ്ധിപൂർവം അവതരിപ്പിക്കാനുള്ള കഴിവ് നിങ്ങളിൽ ഉണ്ടായിരിക്കാം . നിസ്സാരകാര്യങ്ങൾക്കു പിണങ്ങുന്ന സ്വഭാവരീതി ഈ വിഷുവർഷം ഉപേക്ഷിക്കുവാൻ ശ്രമിക്കുക. ഇടവം ,കർക്കടകം , ചിങ്ങം ധനു , കുംഭം മാസങ്ങളിൽ സ്വന്തം ചുമതലകൾ മറ്റുള്ളവരെ ഏൽപ്പിക്കാതിരിക്കാൻ ശ്രമിക്കുക . ചതിവുപറ്റാൻ ഇടയുണ്ട് .

ചതയം 

മാതൃകാപരമായ പ്രവർത്തനം ജീവിതത്തിൽ കാഴ്ചവയ്ക്കാൻ കഴിയുന്ന വ്യക്തിത്വമാണ്  നിങ്ങളിൽ ഉള്ളത് . പക്ഷെ പലപ്പോഴും ലഭിക്കുന്ന അവസരങ്ങൾ  പാഴാക്കിക്കളയുന്ന സ്വഭാവരീതി നിങ്ങളിൽ ഉണ്ടാവാം . ആ സ്വഭാവരീതി നിയന്ത്രിക്കാൻ  ഈ വിഷവർഷം ശ്രമിക്കുക . ചെയ്യാത്ത തെറ്റിന്റെ പേരിൽ പഴികേൾക്കേണ്ടി വരുന്ന ഒരു വിഷു വർഷമാണിത് . കേൾക്കുന്നവർക്ക് ഇഷ്ടം തോന്നുന്ന രീതിയിൽ സംസാരിക്കുവാനുള്ള കഴിവ് ഉള്ളവരായിരിക്കും . സ്വാർത്ഥസ്വഭാവമുള്ളവരാണെങ്കിൽ കുറയ്ക്കാൻ ശ്രമിക്കുന്നത് ഈ വിഷുവർഷം നല്ലതാണ് . പരസ്പരവിരുദ്ധമായ പ്രവർത്തികളിൽ ഏർപ്പെടുന്ന ഒരു സ്വഭാവ രീതി നിങ്ങളിൽ ഉണ്ട് . അതുകൊണ്ടു തന്നെ ഒരുകാര്യവും കൃത്യമായി ചെയ്തു തീർക്കാൻ ആകാത്ത സാഹചര്യം നിങ്ങളിൽ ഉണ്ടാവാം . സമയബന്ധിതമായി കാര്യങ്ങൾ ചെയ്യാൻ ഈ വിഷുവർഷം ശ്രമിക്കുക . മിഥുനം , കർക്കടകം , ചിങ്ങം , തുലാം , വൃശ്ചികം എന്നീ മാസങ്ങളിൽ സാമ്പത്തികമായ ചിലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക 

പൂരുരുട്ടാതി

വാഹനസംബന്ധമായ നേട്ടങ്ങൾ ഉണ്ടാകാൻ കഴിയുന്ന വിഷു വർഷമാണിത് . അന്യ ദേശത്തുനിന്നു ശുഭകരമായ വാർത്തകൾ കേൾക്കാനുള്ള  സാധ്യത ഉണ്ടാവാം. എന്ത് കഷ്ടപ്പാട് സഹിച്ചും ഉദ്ദേശിക്കുന്ന  കാര്യങ്ങൾ നടത്തിയെടുക്കാനുള്ള മനസ്ഥിതി ഉണ്ടാവാം .സന്താനങ്ങളെകൊണ്ട്  മനസ്സിന് വിഷമം ഉണ്ടാകാനിടയുണ്ട് . ചെറിയ കാര്യങ്ങളിൽ പതറിപ്പോകുന്ന സ്വഭാവരീതി നിയന്ത്രിക്കാൻ ഈ വിഷു വർഷം ശ്രമം നടത്തുക . കോടതി വ്യവഹാരങ്ങളിൽ നേട്ടം ഉണ്ടാക്കുന്നതിനു ഇടയായി തീരുന്ന വർഷമാണിത്. ഔദ്യോഗിക ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാവാം. ഇത് സംയമനത്തോടെയും വിട്ടുവീഴ്ചാ മനോഭാവത്തോടെയും പരിഹരിക്കാൻ ശ്രമിക്കണം.മേടം , ഇടവം , കർക്കടകം , കന്നി , തുലാം , കുംഭം എന്നീ  മാസങ്ങളിൽ സംസാരരീതി അല്പം നിയന്ത്രിക്കുക . ആവശ്യമില്ലാതെയുള്ള തർക്കങ്ങൾ ഉടലെടുക്കുവാൻ ഇടയുണ്ട് . 

ഉത്തൃട്ടാതി

ഭംഗിയായി കാര്യങ്ങൾ അവതരിപ്പിക്കുന്നതിലൂടെ പൊതുശ്രദ്ധ പിടിച്ചു പറ്റുന്നതിനു സാധിക്കുന്ന ഒരു വിഷുവർഷമാണിത് . എല്ലാവരെയും നിരൂപണം ചെയ്യുന്ന സ്വഭാവം ഉണ്ടെങ്കിൽ അത് അല്പം തിരുത്താൻ ഈ വിഷു വർഷം ശ്രമിക്കുന്നത് നല്ലതാണ്.മറ്റുള്ളവരുടെ കുറവുകൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സ്വഭാവ രീതി നിങ്ങളിൽ ഉണ്ടെങ്കിൽ അത് കുറച്ചു കൊണ്ട് നിങ്ങളുടെ കഴിവുകൾ പൂർണമായി പ്രയോജനപ്പെടുത്തുക . വ്യക്തിപരമായി പ്രയോജനം ചെയ്യുന്ന  ഔദ്യോഗികമായ  ചില  നേട്ടങ്ങൾ ഈ വിഷുവർഷം നിങ്ങൾക്ക്  പ്രതീക്ഷിക്കാം. ഉന്നത വിദ്യാഭ്യാസത്തിനും വിദേശയാത്രക്കും ശ്രമിച്ചു തടസ്സങ്ങൾ നേരിടുന്നവർക്ക് ആ തടസ്സങ്ങൾ മാറിക്കിട്ടുന്ന വിഷുവർഷമാണിത്. കന്നി ,കർക്കടകം, ചിങ്ങം , തുലാം, വൃശ്ചികം എന്നീ മാസങ്ങളിൽ കൂടുതൽ ആലോചിച്ചു മാത്രം ഏതു തീരുമാനവും എടുക്കുക.

രേവതി 

സർക്കാരിൽ നിന്നും ഔദ്യോഗിക സ്ഥാനത്തു നിന്നും ഗുണകരമായ നേട്ടങ്ങൾ ഉണ്ടാവുന്നതിനു ഇടയാവുന്ന വിഷു വർഷമാണിത്. പുതിയ ജോലിക്കു ശ്രമിച്ച് ഒരുപാട് നാളായി തടസ്സപ്പെട്ടു കിടന്നിരുന്നവർക്ക് അനുകൂലമായ കാര്യങ്ങൾ ഈ വിഷുവർഷം ഉണ്ടാവും. പൊതുരംഗത്തു പ്രവർത്തിക്കുന്നവർ വെല്ലുവിളികളെ സധൈര്യം നേരിടുക. ഏതു കാര്യത്തെയും അലസതയുടെ സമീപിക്കുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിൽ അടുക്കും ചിട്ടയും പുലർത്തി മുന്നോട്ടു പോവാൻ ഈ വിഷു കാലയളവിൽ  ശ്രമിക്കുക. ആവശ്യമില്ലാത്ത തർക്കങ്ങളിൽ ഇടപെടാതിരിക്കാനും ശ്രദ്ധിക്കുക. കുടുംബക്കാര്യങ്ങളിൽ  കുറെ നാളായി നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഈ വിഷു വർഷം സാധിക്കും. നിങ്ങളെക്കുറിച്ചുള്ള തെറ്റിധാരണ മാറുവാനും ഇടയാകും. ഇടവം , മിഥുനം , കന്നി , തുലാം ,വൃശ്ചികം , ധനു മാസങ്ങളിൽ കൂടുതൽ ക്ഷമാ ശീലം പുലർത്തുവാൻ ശ്രമിക്കുക.

English Summary : Vishu Prediction 2020 by Hari Pathanapuram 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA