sections
MORE

സമ്പൂർണ ദ്വൈവാര നക്ഷത്രഫലം : കാണിപ്പയ്യൂർ

HIGHLIGHTS
  • മേയ് 16 മുതൽ 31 വരെയുള്ള ഫലം
biweekly-prediction-may-16-31
SHARE

മേടക്കൂറ് 

(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)

സർവർക്കും സ്വീകാര്യമായ ദീർഘകാല  പദ്ധതിക്ക് രൂപകൽപന ചെയ്യും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കും. നീതിയുക്തമായ സംസാരശൈലി  വഴിയൊരുക്കും. ജീവിതപങ്കാളിയുടെ ആശയങ്ങൾ യാഥാർഥ്യങ്ങളോടു പൊരുത്തപ്പെടുന്നതിനാൽ സർവാത്മനാ  സ്വീകരിക്കും. ജീവിതാഭിലാഷങ്ങൾ സഫലമാകാനുള്ള  ലഭിക്കും. താരതമ്യേന കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങാൻ ധാരണയാകും. അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ച മേലധികാരിയോട് ആദരവ് തോന്നും. സന്താനങ്ങളെ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മാറ്റാൻ  നടപടി തുടങ്ങി  വയ്ക്കും.കണക്കുകൂട്ടിയതിനേക്കാൾ വേഗത്തിൽ പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തും.

ഇടവക്കൂറ്

(കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക)

അഭിപ്രായ  സമന്വയത്തോടു കൂടിയ സമീപനം കുടുംബത്തിൽ  സ്വസ്ഥതയ്ക്കും സമാധാനത്തിനും വഴിയൊരുക്കും. വിഭാവനം ചെയ്ത പദ്ധതികൾ പ്രാവർത്തികമാക്കാൻ കാലതാമസം നേരിടും. ആശ്രയിച്ചുവരുന്നവർക്ക് അഭയം നൽകാൻ സാധിച്ചതിനാൽ ആത്മാഭിമാനം തോന്നും. തൊഴിൽമേഖലകളിൽ ക്രമാനുഗതമായ നേട്ടം കണ്ടു തുടങ്ങും. ഉപദേശകസമിതിയിൽ ഉൾപ്പെട്ടതിനാൽ ആത്മാഭിമാനം തോന്നും. സ്വന്തം ജോലി മറ്റൊരാളെ ഏൽപ്പിച്ചതിനാൽ അബദ്ധമാകും. കാര്യനിർവഹണ ശക്തി വർധിക്കുന്നതിനാൽ കൂടുതൽ ചുമതലകൾ ഏറ്റെടുക്കാൻ തയ്യാറാകും.നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനാൽ സുവ്യക്തമായ നിർദ്ദേശം തേടും. കാർഷികമേഖലയിൽ താല്പര്യം വന്നുചേരും.

മിഥുനക്കൂറ്

(മകയിരം 30  നാഴിക, തിരുവാതിര, പുണർതം 45  നാഴിക)

ചുമതലകളും യാത്രാക്ലേശവും വർധിക്കും. പിതാവിന് അസുഖങ്ങൾ വർധിക്കും. സഹപ്രവർത്തകരുടെ സഹായത്താൽ ഏറ്റെടുത്ത പ്രവൃത്തികൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു  തീർക്കും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾക്കു തടസ്സങ്ങൾ നേരിടും. മാതാപിതാക്കളുടെ നിർബന്ധത്താൽ കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിക്കും. ഭക്ഷണക്രമീകരണങ്ങളാലും വ്യായാമങ്ങളാലും രോഗശമനവും മനസ്സമാധാനവും ഉണ്ടാകും. ആത്മീയചിന്തകളാൽ അനാവശ്യ ചിന്തകൾ അകന്നു പോകും. അറിയാത്ത കാര്യങ്ങളിൽ ഗ്രഹിതം പറയുന്നത് അബദ്ധമാകും. പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ അകന്നു പോകും. സന്താനങ്ങളിൽ നിന്ന് ഗുണാനുഭവം ഉണ്ടാകും.

കർക്കടകക്കൂറ്

(പുണർതം 15 നാഴിക, പൂയം, ആയില്യം)

അന്തിമനിമിഷത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. സമയബന്ധിതമായ പ്രവർത്തികൾ നിഷ്കർഷയോടു കൂടി ചെയ്യാൻ   സാധിക്കും. ഈശ്വരപ്രാർത്ഥനകളാലും വിദഗ്‌ധ ചികിത്സകളാലും ഗർഭം ധരിക്കും. അർഹമായ പൂർവികസ്വത്തു രേഖാപരമായി ലഭിക്കും. അനാവശ്യമായ ആധിക്ക് ആത്മനിയന്ത്രണം ആവശ്യമാണ്. പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കും. സുഹൃത്തുക്കളോടൊപ്പം ലാഭശതമാന വ്യവസ്ഥയോടു കൂടിയ കർമ്മപദ്ധതികൾക്ക് തുടക്കം കുറിക്കും. ആശയവിനിമയങ്ങളിൽ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം. പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കുമെങ്കിലും. ഒരു പരിധിയിലധികം പണം മുതൽ മുടക്കുന്നത് ഉചിതമല്ല. അഭിപ്രായം തുറന്നു പറഞ്ഞതിനാൽ മേലധികാരിക്ക് വിരോധം തോന്നും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 15 നാഴിക)

സാഹചര്യങ്ങൾക്കനുസരിച്ചു അനുചിതപ്രവർത്തികളിൽ നിന്ന് പിന്മാറാൻ ഉൾപ്രേരണയുണ്ടാകും. ഉദര പീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും.ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാൻ അശ്രാന്തപരിശ്രമം വേണ്ടിവരും.  ഉപരിപഠനത്തിന്റെ അന്തിമ ഭാഗമായ പദ്ധതി സമർപ്പണത്തിന് തയ്യാറാകും. വിട്ടുവീഴ്ചാമനോഭാവത്താൽ ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും ഉണ്ടാകും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങുന്നത് തല്ക്കാലം ഉപേക്ഷിക്കും. അപരിചിതരുമായുള്ള ആത്മബന്ധത്തിൽ നിന്ന് അബദ്ധങ്ങൾക്കു സാധ്യതയുണ്ട്. ബന്ധുവിന്റെ അകാലവിയോഗം മനോവിഷമത്തിന് ഇടയാക്കും. വേണ്ടപ്പെട്ടവരെ ഉൾപ്പെടുത്തി കൃഷിമേഖല വിപുലമാക്കാൻ ധാരണയാകും.

കന്നിക്കൂറ്

(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)

ഉപരിപഠനത്തിന് അനുസൃതമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. കടം കൊടുത്ത സംഖ്യക്ക്  ഭൂമി ലഭിക്കാൻ ധാരണയാകും. വിശ്വസ്ത സേവനത്തിന് ആശ്വാസവചനങ്ങൾ കേൾക്കാനിടവരും. അസാധ്യമെന്നു തോന്നുന്ന പല കാര്യങ്ങളും നിഷ്പ്രയാസം സാധിക്കും. ആത്മവിശ്വാസം വർധിക്കും.  അനുബന്ധമായ വ്യാപാരം തുടങ്ങാൻ ആശയമുദിക്കും. കുടുംബ ജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. പ്രവർത്തനമേഖലകളിൽ ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും.  തൃപ്തികരമായിരിക്കുമെങ്കിലും വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.  സ്വകാര്യ  ആവശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും. വരവും ചെലവും തുല്യമായിരിക്കും.

തുലാക്കൂറ്

(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)

സാഹചര്യങ്ങൾ വിപരീതമായതിനാൽ സ്വയം നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറും. സന്മനസുള്ളവരുമായുള്ള സഹവർത്തിത്വഗുണത്താൽ സദ്ചിന്തകൾ വർധിക്കും. നിശ്ചയദാർഢ്യത്തോടുകൂടി പ്രവർത്തനങ്ങൾ ലക്ഷ്യസ്‌ഥാനം കൈവരിക്കാൻ ഉപകരിക്കും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരാൻ അവസരമുണ്ടാകും.സഹപ്രവർത്തകരുടെ ജോലികൂടി ചെയ്തു തീർക്കേണ്ടതായി വരും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. സംശയാസ്പദമായ സാഹചര്യങ്ങൾ സ്ഥിതികരിച്ചതിനാൽ സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കും. സൽകീർത്തിയും സജ്ജനബഹുമാന്യതയും വർധിക്കും.

വൃശ്ചികക്കൂറ്

(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)

ചിന്തകൾക്കതീതമായി പ്രവർത്തിക്കാൻ കഴിയുന്നതിനാൽ ആശ്ചര്യവും അഭിമാനവും തോന്നും. സത്യസന്ധവും, നീതിയുക്തവുമായ സമീപനം. എതിർപ്പകളെ അതിജീവിക്കാൻ ഉപകരിക്കും. വിദഗ്‌ധ   ചികിത്സകളാലും ഈശ്വരപ്രാർത്ഥനകളാലും ഗർഭം ധരിക്കും. നിശ്ചിത കാലയളവിന് മുൻപ് ഉദ്യോഗത്തിൽ നിന്ന് വിരമിക്കാൻ നിർബന്ധിതനാകയാൽ സ്വന്തമായ പ്രവൃത്തികൾ  തുടങ്ങാൻ തീരുമാനിക്കും. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കു മുൻപിൽ വ്യക്തമായ രേഖകൾ അവതരിപ്പിക്കാൻ സാധിക്കും. വിശ്വസ്ത  സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. വിദേശബന്ധമുള്ള വ്യാപാരത്തിൽ നിന്ന് തൽക്കാലം പിന്മാറും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 15 നാഴിക)

അസാധാരണ  വ്യക്തിത്തമുള്ളവരുമായി പരിചയപ്പെടാനവസരമുണ്ടാകും.  ദേഹസംരക്ഷണത്തിൻറെ ഭാഗമായി  ദുശീലങ്ങൾ ഉപേക്ഷിക്കും. യുക്തിപൂര്വമുള്ള സമീപനത്താൽ മാർഗ്ഗതടസങ്ങൾ നീങ്ങി കാര്യസാധ്യം കൈവരും. പുത്രപൗത്രാദികളോടൊപ്പം മാസങ്ങളോളം താമസിക്കാൻ അവസരമുണ്ടാകും. കരാർ ജോലികൾ ഏറ്റെടുക്കാനുള്ള ആത്മധൈര്യം വർധിക്കും. വ്യാപാരത്തിൽ പണം കൈകാര്യം ചെയ്യുന്നതിൽ വളരെ ശ്രദ്ധ വേണം. സാമ്പത്തിക ക്ലേശം വർധിക്കാനിടയുണ്ട്. മുൻകോപം നിയന്ത്രിക്കണം. കുടുംബതർക്കങ്ങളിൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്.

മകരക്കൂറ്

(ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)

അവലംബിക്കുന്ന പദ്ധതികൾ പ്രാവർത്തികമാക്കാൻ അശ്രാന്തപരിശ്രമം വേണ്ടിവരും. കൂട്ടുകച്ചവടത്തിൽ നിന്ന് പിന്മാറി സ്വന്തമായ കർമ്മമേഖലകൾക്ക് തുടക്കം കുറിക്കും. സാമ്പത്തിക ദുര്യുപയോഗം ചെയ്യുന്ന ഉദ്യോഗസ്ഥരെ പിരിച്ചു വിടും. പിതാവിന് അഭിവൃദ്ധിയുണ്ടാകും. അർഹമായ അംഗീകാരങ്ങളും സ്ഥാനമാനങ്ങളും ലഭിക്കാൻ നിയമ സഹായം തേടും. നിസാരകാര്യങ്ങൾക്കു പോലും കൂടുതൽ പ്രയത്നം വേണ്ടിവരും. പുത്രന്റെ സമീപനത്തിൽ  വർധിക്കും.  ദുഷ്ചിന്തകൾ  ഒസീവാക്കാൻ ഉപകരിക്കും. വേണ്ടപ്പെട്ടവർക്ക്  സ്വാന്തനവും, സമാധാനവും നൽകാൻ സാധിക്കുന്നതുവഴി കൃതാർത്ഥതയുണ്ടാകും.

കുംഭക്കൂറ്

(അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക)

വിദഗ്ധ പരിശോധനയിൽ ഗുരുതരമായ അസുഖങ്ങൾ ഇല്ലെന്നറിഞ്ഞതിനാൽ ആശ്വാസമുണ്ടാകും. അപകീർത്തി ഒഴിവാക്കാൻ നേതൃത്വസ്ഥാനം ഒഴിവാക്കാൻ തീരുമാനിക്കും. മാസത്തിലൊരിക്കൽ ഗൃഹത്തിൽ വരത്തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. കാലഹരണപ്പെട്ട ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങാൻ അവസരമുണ്ടാകും. കുടുംബത്തിൽ  സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വിദേശത്തു സ്ഥിരതാമസക്കാനുള്ള അപേക്ഷ സമർപ്പിക്കും. സഹപ്രവർത്തകരുടെ നിസ്സഹകരണത്താൽ മനോവിഷമം തോന്നും. അപര്യാപ്തതകൾ മനസിലാക്കി ജീവിക്കാനുള്ള ജീവിതപങ്കാളിയുടെ സമീപനത്തിൽ ആശ്വാസം തോന്നും.

മീനക്കൂറ് 

(പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി,)

ഉന്നതസ്ഥാനമാനം കരസ്ഥമാക്കുന്നതിനുള്ള വ്യഗ്രത ഉണ്ടാകാം. പുനർപരീക്ഷയിൽ ആത്മവിശ്വാസം വർധിക്കും. അഭ്യുന്നതിയില്ലാത്തതിനാൽ ഗൃഹം വിൽക്കാൻ തീരുമാനിക്കും. കീഴ്വഴക്കം പാലിക്കാത്തതിനാൽ മേലധികാരിയിൽ നിന്ന് ശകാരം കേൾക്കാനിട വരും. കുടുംബത്തിൽ  സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. സ്വകാര്യ ജീവിതത്തിൽ അന്യരുടെ ഇടപെടലുകളാൽ മാറിത്താമസിക്കാൻ തീരുമാനിക്കും.  വാഹന ഉപയോഗത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സർവാത്മനാ സഹകരിക്കും. പഴയ സൗഹൃദങ്ങളിൽ ഉപേക്ഷ മനസ്ഥിതി തോന്നാം.

English Summary : Bi Weekly Prediction by Kanippayyur / May 16 to 31

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA