sections
MORE

ഇടവമാസത്തിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • സമ്പൂർണ മാസഫലം , 1195 ഇടവം
monthly-prediction-idavam
SHARE

മേടക്കൂർ: (അശ്വതി , ഭരണി, കാർത്തിക 1/4 ): ശനി,കേതു,കുജൻ, സൂര്യൻ  എന്നിവർ പ്രതികൂലമായും വ്യാഴം, രാഹു,ശുക്രൻ,ബുധൻ എന്നിവർ അനുകൂലമായും സഞ്ചരിക്കുന്നു.

തൊഴിൽപരമായ പ്രശ്നങ്ങളും തടസ്സങ്ങളും മനഃ സുഖം കെടുത്തും. ബന്ധുക്കളുമായി ചേർന്ന് പരസ്പര ആശയവിനിമയത്തിലൂടെ ആവശ്യമായ പരിഹാരമാർഗ്ഗങ്ങൾ തേടുകയും ചെയ്യുന്നത് മനഃസമാധാനം ഉണ്ടാക്കും. സഹോദരസ്ഥാനീയരുമായി സ്വരച്ചേര്‍ച്ചയില്ലായ്മ ഫലത്തിൽ  വരും. തൊഴില്‍ സ്ഥലത്ത് അത്യധികമായ പിരിമുറുക്കവും സംഭവിക്കും. താമസസ്ഥലം മാറാനായി ആഗ്രഹിക്കും. എന്നാൽ  അത് സാധിച്ചുവെന്നുവരില്ല.  വിഷമതകൾ അനുഭവത്തിൽ  വരാനുള്ള സാദ്ധ്യത കൂടുതലാണ്. പണമിടപാടുകളിലൂടെ അപമാനം സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണ് . യാത്രകളിൽ  അധിക  ശ്രദ്ധ പുലർത്തുക.  കൂടുതൽ  പണം മുടക്കിയുള്ള സംരംഭങ്ങൾ  ആരംഭിക്കുന്നത് അനുകൂലമായിരിക്കില്ല. തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്യരുമായി മുഷിച്ചിലുകൾക്കു സാധ്യതയുണ്ട് . ധൃതിപിടിച്ചുള്ള തീരുമാനങ്ങൾ എടുക്കരുത് .  

ഇടവക്കൂർ(കാർത്തിക3/4,രോഹിണി,മകയിരം1/2):വ്യാഴം,ബുധൻ,കുജൻ എന്നിവർ അനു കൂലരായും രാഹു,കേതു,സൂര്യൻ,ശുക്രൻ, ശനി എന്നിവർ പ്രതികൂലമായുംസഞ്ചരിക്കുന്നു.

ആരോഗ്യ പരമായമായ ക്ലേശങ്ങൾ സംഭവിക്കും.  പിതൃസ്ഥാനീയര്‍ക്ക് രോഗവും ദുരിതവും കഷ്ടപ്പാടുകളും സംഭവിക്കുന്നതിനിടയുണ്ട്.  വ്യവഹാരങ്ങളിൽ  പ്രതികൂലമായ വിധിയുണ്ടാകും.മംഗളകർമ്മങ്ങൾ മാറ്റി വയ്‌ക്കേണ്ടി വന്നേയ്ക്കാം .  വിശ്വാസ വഞ്ചനയ്ക്ക്  ഇരയാവേണ്ടിവരും .  ഉദ്ദേശിച്ച കാര്യങ്ങൾ  ഫലപ്രാപ്തിയിലെത്തിക്കാൻ സാധിച്ചെന്നുവരില്ല. വിദ്യാർഥികൾക്ക്   കാലം അനുകൂലമായിരിക്കും. വിവാഹസംബന്ധമായ തടസ്സങ്ങൾ നീങ്ങുകയും വിവാഹം  തീരുമാനത്തിലെത്തുകയും   ചെയ്യും. ബന്ധു ജന  സഹായം  വളരെയേറെ ലഭിക്കും. കുടുംബത്തിൽ  സന്തോഷമുണ്ടാകും. അവിചാരിത ധനനഷ്ടം നേരിടും.  

മിഥുനക്കൂർ ( മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 ) : വ്യാഴം ,സൂര്യൻ,  , ശനി, രാഹു  എന്നിവർ പ്രതി കൂലമായും ബുധൻ, ശുക്രൻ ,  കുജൻ  എന്നിവർ പ്രതികൂലമായും സഞ്ചരിക്കുന്നു . 

 പ്രതികൂലകൂല ഫലങ്ങൾ  അധികരിച്ചു നിൽക്കാൻ   സാധ്യതയുള്ള കാലമാണ് . ഒന്നിലധികം  മാർഗ്ഗത്തിലുള്ള ധനവ്യയമുണ്ടാകും. ഭക്ഷണസുഖം വർധിക്കും . പണം കടം വാങ്ങേണ്ടി വരും . വിവാഹമാലോചിക്കുന്നവർക്കു മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. സന്താനങ്ങൾക്ക്  ഉന്നമനമുണ്ടാകും. തൊഴിലന്വേഷകർക്ക്  അനുകൂല ഫലം. സഹോദരങ്ങൾക്ക് വേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളിൽ  വിജയം നേടും.മേലുദ്യോഗസ്ഥരിൽ  നിന്ന് പ്രശംസ ലഭിക്കും. ഇരുചക്ര വാഹനമോടിക്കുന്നവർക്ക്  പരുക്കിനും വാഹനത്തിന് അറ്റകുറ്റപ്പണികൾക്കും  സാധ്യത. സഹപ്രവർത്തകരുമായി നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കും. 

കർക്കിടകക്കൂർ(പുണർതം1/4,പൂയം,ആയില്യം):വ്യാഴം,ശുക്രൻ,ബുധൻ,സൂര്യൻ,കുജൻ എന്നിവർ അനുകൂലരായും കേതു,രാഹു,ശനി,എന്നിവർപ്രതികൂലരായും സഞ്ചരിക്കുന്നു.

വ്യാപാരം, ബിസിനസ് എന്നിവയിൽ  ഏർപ്പെട്ടിരിക്കുന്നവർക്ക്  സാമ്പത്തിക  നേട്ടമുണ്ടാകും. മാറ്റിവെച്ച യാത്രകൾ  വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളിൽ  തിരിച്ചടികൾ  നേരിടും. ഇഷ്ടജനങ്ങൾക്ക്  തൊഴില്പരമായി മാറ്റം, മനോവിഷമം  എന്നിവയുണ്ടാകും. ബന്ധുഗൃഹ  സന്ദര്ശനം നടത്തും . എല്ലാകാര്യത്തിലും ജീവിതപങ്കാളിയിൽ  നിന്ന് ഉറച്ച പിന്തുണ ലഭിക്കാം . പ്രണയ ബന്ധിതർക്ക്  ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ  ഉണ്ടാകാം. വിദേശത്തു നിന്നും നാട്ടിൽ  തിരികെയെത്തും. ബാങ്കുകളിൽ  നിന്ന് ലോൺ  പാസായിക്കിട്ടും. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളിൽ  നിന്നു മോചനം ലഭിക്കും .    വിവാഹമാലോചിക്കുന്നവർക്ക്  അനുകൂല ഫലം.  രോഗദുരിതങ്ങളിൽ  വിഷമിക്കുന്നവർക്ക്  ആശ്വാസം. 

 ചിങ്ങക്കൂർ ( മകം, പൂരം , ഉത്രം 1/ 4 ) വ്യാഴം,  ശുക്രൻ, ബുധൻ , കുജൻ ,  എന്നിവർ പ്രതികൂലരായും  കേതു   സൂര്യൻ, രാഹു , ശനി,  എന്നിവർ അനുകൂലമായും  സഞ്ചരിക്കുന്നു . 

ഇടവിട്ട്  രോഗങ്ങൾ  പിടിപെടാം. പണമിടപാടുകളിൽ  അബദ്ധങ്ങൾ സംഭവിക്കാം. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. കരുതിവെച്ച പണം മറ്റാവശ്യങ്ങൾക്കായി  ചെലവഴിക്കും. മാനസിക പിരിമുറുക്കം വർധിക്കും . ദാമ്പത്യ  ജീവിതത്തിൽ   ചെറിയ പിണക്കങ്ങൾ  ഉടലെടുക്കും. മുതിർന്ന  ബന്ധുക്കൾക്ക്  അനാരോഗ്യം .ഏർപ്പെടുന്ന കാര്യങ്ങളിൾ  ഉയർന്ന  വിജയം കരസ്ഥമാക്കും . വിദ്യാഭ്യാസപരമായും തൊഴില്പരമായും നേട്ടങ്ങൾ കൈവരിക്കും. സന്താനഗുണം വർധിക്കും . അപ്രതീക്ഷിത ചെലവുകൾ  വർധിക്കും .വിദേശത്തു നിന്നു നാട്ടിൽ  തിരിച്ചെത്തുവാന്  സാധിക്കും. പൊതുപ്രവർത്തനങ്ങളിൽ  വിജയം. ഔദ്യോഗിക രംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങൾക്ക്  അരിഷ്ടതകൾക്ക്  സാധ്യത. ഉത്തരവാദിത്തം വർധിക്കും . തികച്ചും അവിചാരിതമായി കുടുംബത്തിൽ അസ്വസ്ഥത ഉടലെടുത്തേക്കുവാനിടയുണ്ട് .  

കന്നിക്കൂർ  (ഉത്രം 3/4, അത്തം, ചിത്തിര 1/2) : വ്യാഴം, ബുധൻ  രാഹു  , ശനി എന്നിവർ അനുകൂലമായും  കേതു , ശുക്രൻ, കുജൻ , സൂര്യൻ   എന്നിവർ പ്രതികൂലമായും സഞ്ചരിക്കുന്നു .

ശാരീരികമായി  അരിഷ്ടതകൾ  നേരിടും. ബിസിനസുകളിൽ  നിന്ന് മികച്ച നേട്ടം. തൊഴിൽപരമായ സ്ഥലംമാറ്റം ഉണ്ടാകും. ദ്രവ്യലാഭത്തിനു സാധ്യത. കലാരംഗത്തു മികച്ച നേട്ടം. സാമ്പത്തികവിഷമതകൾ നേരിടേണ്ടി  വരും. ഭവനത്തിൽ  മംഗളകർമങ്ങൾ  നടക്കും. ബന്ധുജനങ്ങളുമായി കൂടുതൽ  അടുത്തു കഴിയും.ആത്മീയ കാര്യങ്ങളിൾ  ശ്രദ്ധവർധിക്കും . സ്വപ്രവർത്തിയിലൂടെ മറ്റുള്ളവരുടെ വിരോധം സമ്പാദിക്കും . ഭവനം, വാഹനം എന്നിവയ്ക്ക് അറ്റകുറ്റപ്പണികൾ  വേണ്ടിവരും. .പുതിയപദ്ധതികളിൽ പണം മുടക്കും.അധികാരികളിൽ  നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ  നിലനിന്നിരുന്ന അസ്വസ്ഥതകൾ  ശമിക്കും. വാഹനയാത്രകളിൽ  ശ്രദ്ധ പുലർത്തുക. 

തുലാക്കൂർ ( ചിത്തിര 1/2 , ചോതി, വിശാഖം 3/ 4 ) വ്യാഴം, ശനി സൂര്യൻ, കുജൻ  ശുക്രൻ എന്നിവർ പ്രതികൂ ലമായും  രാഹു, ബുധൻ , കേതു എന്നിവർ അനുകൂലമായുംസഞ്ചരിക്കുന്നു .

 പ്രധാന തൊഴിലിൽ  നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. തിരികെ തൊഴിലിൽ  പ്രവേശിക്കുന്നതിന് സാധിക്കും. പരുക്ക്,രോഗദുരിതംഎന്നിവമൂലം വിഷമിച്ചിരുന്നവർക്ക്  ആശ്വാസം ലഭിക്കും . ഔഷധങ്ങളിൽ  നിന്ന് അലർജി പിടിപെടാനിടയുണ്ട് .വിശ്രമം കുറയും.എളുപ്പത്തിൽ  സാധിക്കാവുന്ന കാര്യങ്ങൾക്ക്   പോലും അല്പം വിഷമം നേരിട്ടതിനു ശേഷം മാത്രമേ  നടപ്പിലാവുകയുള്ളൂ.  മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് അബദ്ധത്തില് ചാടും. ഉദര രോഗബാധയ്ക്കു സാധ്യത.വിദ്യാഭ്യാസ കാര്യങ്ങളിൽ  വിജയം ലഭിക്കും. ഗൃഹാന്തരീക്ഷത്തിൽ  ശാന്തത.പലതരത്തിൽ  നിലനിന്നിരുന്ന വിഷമതകൾക്ക്  ശമനം ഉണ്ടാകും. 

വൃശ്ചികക്കൂർ ( വിശാഖം 1/4, അനിഴം, തൃക്കേട്ട ) : വ്യാഴം , ശനി രാഹു, സൂര്യൻ, കുജൻ എന്നിവർ പ്രതികൂലമായും കേതു ,ശുക്രൻ, ബുധൻ എന്നിവർ അനുകൂലമായും  സഞ്ചരിക്കുന്നു.  

ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ  നിലനില്ക്കുന്നു. തൊഴിൽപരമായ   സ്ഥാനലബ്ധിയുണ്ടാകും. തൊഴിൽ പരമായി സ്വഗൃഹം വിട്ടു നിൽക്കേണ്ടി വന്നേക്കാം.സാമ്പത്തികനേട്ടം കൈവരിക്കും. ഏതെങ്കിലും തരത്തിലുള്ള അവിചാരിതധനലാഭം.വിശ്രമം കുറഞ്ഞിരിക്കും. സാമ്പത്തിക വിഷമതകൾ ശമിക്കും.  സന്താനങ്ങൾക്കായി  പണം ചെലവിടും.  ധനപരമായ നേട്ടം ഉണ്ടാവാം  .  മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക്  മികവ്. രോഗദുരിതത്തിൽ കഴിഞ്ഞിരുന്നവർക്ക്  ആശ്വാസം. അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കും. ധനപരമായ തടസ്സങ്ങൾ മാറ്റിയെടുക്കാവാൻ  ശ്രമിക്കും . അവിചാരിത കാരണങ്ങളാൽ നിരാശ അധികരിച്ചു നിൽക്കും, ഉദ്ദേശ കാര്യങ്ങൾ സാധിക്കാത്ത  അവസ്ഥയുണ്ടാകും . ആരോഗ്യസ്ഥിതിമോശമായിരിക്കും. മൂത്രായശ രോഗങ്ങൾ പിടിപെടാം.

ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം1/4 ) : വ്യാഴം,  സൂര്യൻ, കുജൻ , ശുക്രൻ എന്നിവർ അനുകൂലമായും  രാഹു, കേതു ,ശനി,  എന്നിവർ പ്രതികൂലമായും  സഞ്ചരിക്കുന്നു . 

വ്യവഹാരവിജയമുണ്ടാവും . മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. അഭിമാനക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കുക. ഉത്തമ സന്താനയോഗമുള്ള കാലമാണ്.  കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക്  പ്രശസ്തി. ഔദ്യോഗികപരമായ യാത്രകൾ  വേണ്ടി വരും. തൊഴിൽ ശ്രമത്തിൽ  വിജയിക്കുവാൻ  സാധിക്കും.. ബിസിനസ് നടത്തുന്നവർക്ക്  വിജയം. ദേഹസുഖം വർധിക്കും . വിവാഹം ആലോചിക്കുന്നവർക്ക്  അനുകൂലബന്ധങ്ങൾ ലഭിക്കും. ഗൃഹനിർമാണത്തിൽ  പുരോഗതി.  ധനപരമായി  വിഷമിക്കുന്നവർക്ക്  ആശ്വാസം ലഭിക്കും. രോഗദുരിതങ്ങൾക്ക്  ശമനം കണ്ടുതുടങ്ങും.    ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കൾ  നിമിത്തം നേട്ടം. കാർഷികമേഖലയിൽ  നിന്നു നേട്ടം. അകന്നു കഴി ഞ്ഞിരുന്ന ബന്ധുക്കൾ  ഒന്നിക്കും. അശ്രദ്ധ മൂലം ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. 

മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) : , കുജൻ , ശുക്രൻ, ബുധൻ എന്നിവർഅനുകൂലമായും, വ്യാഴം,  ശനി , രാഹു, കേതു,സൂര്യൻഎന്നിവർപ്രതികൂലമായുംസഞ്ചരിക്കുന്നു. 

 ഉത്തരവാദിത്തങ്ങൾ വർധിക്കും . മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും . തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. വരവിനേക്കാൾ ചെലവ് അധികരിക്കും, ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും. വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക. ദീർഘ യാത്രകൾക്ക്  മുതിരരുത്.   ബിസിനസ്സിൽ മികവ് പുലർത്തും. സാമ്പത്തികമായി  വിഷമതകൾ മറികടക്കും.   മേലധികാരികൾ , തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ പ്രതീക്ഷിക്കാം .  ചെറു  യാത്രകൾ വേണ്ടിവരും . ആരോഗ്യപരമായ വിഷമതകളുണ്ടാവും.   സാന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക്  ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും. ഭൂമി വിൽപ്പനയിൽ തീരുമാനം. ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം ഉണ്ടാവാം. വിവാഹമാലോചിക്കുന്നവർക്ക്  ഉത്തമ ബന്ധം ലഭിക്കും.

കുംഭക്കൂർ ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ) : വ്യാഴം , കേതു, സൂര്യൻ, ശനി  എന്നിവർ പ്രതികൂലമായും രാഹു , ശുക്രൻ, ബുധൻ എന്നിവർ അനുകൂലമായും സഞ്ചരിക്കുന്നു. 

ധനപരമായി അനുകൂല സമയമല്ല. കർമ്മ രംഗത്ത് ഉന്നതി.  സൗഹൃദങ്ങളിൽ ഉലച്ചിൽ.  പൊതു പ്രവർത്തങ്ങളിൽ പ്രശസ്തി വർധിക്കും.  പ്രവർത്തനങ്ങളിൽ അലസത തരണം ചെയ്ത്  മുന്നേറും.  ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. സന്താന ഗുണമനുഭവിക്കും . കുടുംബ സൗഖ്യ വർധന ഉണ്ടാവാം.  ബിസിനസ്സിൽ പുരോഗതി പ്രതീക്ഷിക്കാം . താൽക്കാലിക ജോലികൾ സ്ഥിരപ്പെടും , തൊഴിൽ പരമായ യാത്രകൾ വേണ്ടി വരും ,  ,ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം, പരീക്ഷാ വിജയം, ,ആരോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക . പൊതുപ്രവര്ത്തനങ്ങളില് വിജയം. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും 

മീനക്കൂർ ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി ) : ശനി, വ്യാഴം, സൂര്യൻ, ശുക്രൻ എന്നിവർ അനുകൂലമായും , കേതു ,രാഹു, ബുധൻ  എന്നിവർ അനുകൂലമായും സഞ്ചരിക്കുന്നു. 

 ബന്ധു ജനസഹായം ലഭിക്കും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ് ഉണ്ടാവാം .  കലാരംഗത്തു  പ്രവൃത്തിക്കുന്നവർക്ക്  പ്രശസ്തി ലഭിക്കും .അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും.  പ്രവർത്തനപരമമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം .പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും. പല്ലുകൾക്ക് രോഗസാദ്ധ്യത.  ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകൾ വേണ്ടിവരും .  ബന്ധുഗുണവർധന .ആഡംബര വസ്തുക്കളിൽ  താല്പ്പര്യം വർധിക്കും  . മത്സരപരീക്ഷകളിൽ  വിജയ സാധ്യത കാണുന്നു. സാമ്പത്തിക  ഇടപാടുകളിൽ  വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമ്മാണത്തിൽ ചെലവ് വർധിക്കും . സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.  .

English Summary : Monthly Prediction in Edavam month 2020

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA