ADVERTISEMENT

ജ്യോതിഷത്തിൽ വ്യാഴത്തിന് വളരെ ശ്രേഷ്ഠമായ സ്ഥാനമാണ് ആചാര്യന്മാർ കല്പിച്ചിട്ടുള്ളത്. വ്യാഴ പ്രസാദം എല്ലാ കാര്യങ്ങൾക്കും ശുഭത്വ സൂചനയാണ് എന്നാൽ വ്യാഴം പ്രതികൂലമായാൽ കാര്യങ്ങൾക്ക് പ്രതിസന്ധിയും  തന്നെയാണ് ഫലം. കഴിഞ്ഞ വർഷം നവംബർ 5 ന്‌ ആണ് വ്യാഴം ധനു രാശിയിലേക്കു വന്നത്. അവിടെ നിന്ന് 2020 മാർച്ച് 30 ന് മകരത്തിലേക്കും ഇപ്പോൾ ജൂൺ 30 ന് തിരിച്ചു ധനുവിലേക്കും സഞ്ചരിക്കുന്നു. ഇതിനെ വക്രം എന്ന് ജ്യോതിഷത്തിൽ പറയും. വക്രത്തിൽ ഒരു ഗ്രഹം നിൽക്കുമ്പോൾ ഉച്ചസ്ഥിതിയിലുള്ള ബലമാണ് ഉണ്ടാവുക. എന്നാൽ വ്യാഴം കേവലം 1 വർഷം ഒരു രാശിയിൽ മാത്രമാണ് നിൽക്കാറ് എന്നാൽ ഈ മലയാള വർഷത്തിൽ അത് മൂന്ന് രാശിയിലേക്ക് വരികയുണ്ടായി ഇതിന് അതിചാരം എന്ന് പറയുന്നു.  ഇപ്രാവശ്യം വ്യാഴത്തിന്റെ രാശി മാറ്റം വസുന്ധരാ യോഗത്തിനു കാരണമായി തീർന്നു. അതിന്റെ ദോഷ ഫലം ഭൂമിയിലുള്ള മനുഷ്യരും ജീവജാലങ്ങളും ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു.

 

ഈ വ്യാഴമാറ്റം ഇരുപത്തേഴ് നക്ഷത്രക്കാർക്കും എങ്ങനെ സ്വാധീനിക്കുന്നു എന്ന് നോക്കാം. ഏകദേശം  വരുന്ന 6 മാസക്കാലമാണ് വ്യാഴം ധനു രാശിയിൽ ഉണ്ടാവുക. ഈ കാലയളവിൽ ഈ ഗ്രഹത്തിന്റെ സ്വാധീന ശക്തി ശരിക്കും അനുഭവിച്ചു മനസിലാവുന്നതാണ്.

 

മേടക്കൂറ്  : (അശ്വതി ഭരണി കാർത്തിക 1/4) 

 

ഇവർക്ക് വ്യാഴം 9 ൽ വരുന്നു. ഈ കാലയളവിൽ സർവ്വ സൗഭാഗ്യസിദ്ധിയും പുത്രലാഭവും അംഗീകാരവും പിതൃജനാനുഗ്രഹവും ഫലമാകുന്നു.

 

ഇടവക്കൂറ് : (കാർത്തിക 3/4 രോഹിണി മകയിരം 1/2)

 

ഇവർക്ക് വ്യാഴം 8 - ൽ ആണ്.രോഗാരിഷ്ടകളും ബന്ധുജന നഷ്ടവും കലഹവും കേസുകളും ധനനഷ്ടവും കഷ്ടതയും ഫലം.

 

മിഥുനക്കൂറ് (മകയിരം 1/2 തിരുവാതിര പുണർതം 3/4)

 

ഇവർക്ക് മംഗല്യ സിദ്ധിയും ശോഭനകർമങ്ങൾക്കു വേണ്ടിയുള്ള യാത്രയും സ്ത്രീ സൗഖ്യവും പുത്ര ലാഭവും ഫലം.

 

കർക്കിടകകൂറ് : (പുണർതം 1/4 പൂയം ആയില്യം)

 

ഈ കൂറുകാർക്ക് രോഗങ്ങളും ശത്രു പീഡയും ചതി പറ്റലും സ്ഥാന നഷ്ടവും ഫലം.

 

ചിങ്ങക്കൂറ് : (മകം പൂരം ഉത്രം 1/4)

 

ഇവർക്ക് പുത്രലബ്ധിയും സജ്ജന സംസർഗവും രാജാനുകൂല്യവും ധനാഗമനങ്ങളും ഇഷ്ടവാർത്ത ശ്രവണവും ഫലം.

 

കന്നിക്കൂറ് : (ഉത്രം 3/4 അത്തം ചിത്തിര 1/2)

 

ഈ കൂറുകാർക്ക് ബന്ധുക്കൾ മൂലം ദുഖവും നാൽക്കാലി ഭയവും കുടുംബഛിദ്രവും ഫലമാകുന്നു.

 

തുലാക്കൂറ് : (ചിത്തിര 1/2 ചോതി വിശാഖം 3/4)

 

ഈ കൂറുകാർക്ക് സന്താനഭ്രംശവും ഇഷ്ടജനങ്ങളുടെ വേർപാടും കാര്യതടസങ്ങളും രോഗങ്ങളും ഉണ്ടാകും.

 

വൃശ്ചികക്കൂറ് : (വിശാഖം 1/4 അനിഴം തൃക്കേട്ട)

 

ഇവർക്ക് ധനവും കുടുംബ സുഖവും ഉണ്ടാവുകയും വാക്കിന് സ്വീകാര്യതയും ധനാഗമനങ്ങളും വിദ്യാഭ്യാസ കാര്യങ്ങളിൽ ആനുകൂല്യവും ഫലമാകുന്നു.

 

ധനുക്കൂറ് : (മൂലം പൂരാടം ഉത്രാടം 1/4)

 

ഇവർക്ക് ദേശം വിടാനുള്ള സാഹചര്യം ഒത്തുവരികയും ധനനാശം നേരിടുകയും ശത്രുക്കൾ ഉണ്ടാവുകയും വാക്കിലൂടെ ചതി പറ്റുകയും സ്ത്രീകളിൽ നിന്ന് ആപത്തു പറ്റുകയും സ്‌ഥാന നാശം ഉണ്ടാകുകയും ഫലം.

 

മകരക്കൂറ് : (ഉത്രാടം 3/4 തിരുവോണം അവിട്ടം 1/2)

 

ഇവർക്ക് ദുഖവും ധനപരമായ കാര്യങ്ങൾക്ക് തടസം നേരിടുകയും മൃത്യു ഭയാദി അരിഷ്ടതകളും വീഴ്ചയും ഫലം.

 

കുംഭക്കൂറ് : (അവിട്ടം 1/2 ചതയം പൂരുരുട്ടാതി 3/4)

 

ഇവർക്ക് സ്ഥാനമാന ലബ്ധിയും ധന നേട്ടങ്ങളും വിചാരിക്കുന്ന കാര്യങ്ങൾ തടസം കൂടാതെ നടക്കുകയും ഇഷ്ടവസ്തു ലാഭവും ഫലം.

 

മീനക്കൂറ് : (പൂരുരുട്ടാതി 1/4 ഉതൃട്ടാതി രേവതി)

 

ഇവർക്ക് സ്ഥാനത്തിനും ധനത്തിനും പുത്രാദികൾക്കും നാശവും കഷ്ടതയും ഫലം.

 

വ്യാഴത്തിന്റെ അഷ്ടവർഗ്ഗമിട്ട് അംശം കൂടുതലുള്ള രാശിയിലാണ് വ്യാഴം സഞ്ചരിക്കുന്നത്. എങ്കിൽ ഫലാനുഭവത്തിൽ ശുഭഫലം കൂടൂതലായും  കുറഞ്ഞതായി വരുമ്പോൾ ഫലാനുഭവത്തിൽ ദോഷവും ഉണ്ടാകും.

ഇവിടെ ദോഷം പറഞ്ഞിട്ടുള്ള ആളുകൾക്ക് ഗ്രഹനില വശാൽ വ്യാഴത്തിൻറെ സ്ഥിതി കൂടി ഉത്തമ ദൈവജ്ഞനാൽ നല്ലവണ്ണം പരിശോധിച്ച് വിധി പ്രകാരമുള്ള പരിഹാരങ്ങൾ അനുഷ്ഠിക്കുകയാണെങ്കിൽ ദോഷങ്ങൾക്ക് ലഘുത്വം ഉണ്ടാവുകയും. ശുഭാനുഭവങ്ങൾ ഉണ്ടായി വരികയും ചെയ്യും. അതുപോലെ വിഷ്ണുവിന് മഞ്ഞപൂക്കളാൽ അർച്ചനയും പാൽപ്പായസവും കഴിപ്പിക്കുന്നതും രാമനാമം ജപിക്കുന്നതും വിഷ്ണുസഹസ്ര നാമം ജപിക്കുന്നതും സർവ അരിഷ്ടകളും ശമിപ്പിച്ച് ശോഭന ഭാവി ഉണ്ടാകുന്നതുമാണ്.

 

 

ജ്യോൽസ്യൻ

 

ഒ.കെ. പ്രമോദ് പണിക്കർ പെരിങ്ങോട്

ഫോൺ : 9846309646

വാട്സാപ്പ് : 8547019646

 

English Summary : Jupiter Transit Prediction in 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com