ADVERTISEMENT

 

അതിചാരത്തിൽ തൻറെ നീച രാശിയായ മകരത്തിൽ സഞ്ചരിച്ചു കൊണ്ടിരുന്ന വ്യാഴം സ്വക്ഷേത്രമായ ധനുവിലേയ്ക്ക് ജൂൺ മാസം 30 ആം തീയതി കാലത്ത് 05.30 ന്  തിരിച്ചു പ്രവേശിക്കുകയാണ് . വ്യാഴം ഇപ്പോൾ ഉത്രാടം നക്ഷത്രത്തിൽ വക്രചാരത്തിലാണ് .ജൂലൈ 26 ന് പകൽ 03.47 ൻ പൂരാടത്തിൽ പ്രവേശിക്കും . സെപ്റ്റംബർ 13 ന് വക്രഗതി അവസാനിപ്പിച്ച് നേർഗതിയിലാകും . ഇക്കാലത്ത് സെപ്റ്റംബർ 03 മുതൽ 18 വരെ ഗുരു സ്‌തംഭനാവസ്ഥയിലായിരിക്കും . 2020 നവംബർ  20 ന്  രാത്രി 10.44 ന്  വ്യാഴം വീണ്ടും മകരത്തിലേയ്ക്ക് പ്രവേശിക്കും . ഇപ്പോഴത്തെ രാശി മാറ്റത്തിൽ  ഓരോ നാളുകാർക്കും അനുഭവത്തിൽ വരാനിടയുള്ള ഫലങ്ങൾ  ഇവിടെ ചേർക്കുന്നു.

 

 

 

അശ്വതി:

പൊതുമേഖലാസ്ഥാപനങ്ങളിൽ   ജോലിസാധ്യത . ബന്ധുക്കൾ വഴി വരുന്ന വിവാഹാലോചനകളിൽ തീരുമാനമാകും. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയിക്കുവാൻ കഠിനശ്രമം വേണ്ടിവരും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. പണമിടപാടുകളിൽ കൃത്യത പാലിക്കുവാൻ കഴിയാതെ വരും. ഗൃഹത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കും. കുടുംബജീവിത സൗഖ്യം വർധിക്കും. മനസുഖം ലഭിക്കും. . വാഹനം മാറ്റി വാങ്ങുന്ന കാര്യം ആലോചനയിൽ വരും . കഫജന്യ രോഗങ്ങൾ പിടിപെടാം. ദീർഘ യാത്രകൾ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിൻറെ അനുഭവമുണ്ടാകും.മുതിർന്ന ബന്ധുക്കൾക്ക് അനാരോഗ്യം. ഉയർന്ന വിജയം വിദ്യാഭ്യാസപരമായും തൊഴിൽ പരമായും  കൈവരിക്കും. 

 

ഭരണി   :

വിദേശത്തു നിന്നു നാട്ടിൽ തിരിച്ചെത്തുവാൻ സാധിക്കും. പൊതുപ്രവർത്തനങ്ങളിൽ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വർധിക്കും. വാഹനയാത്രകളിൽ ശ്രദ്ധ പുലർത്തുക. ഭവനനിർമാണം പൂർത്തീകരിക്കുവാൻ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാനിടയുണ്ട്. രോഗദുരിതങ്ങൾ അനുഭവിക്കാനിടയുള്ളതിനാൽ അധിക ശ്രദ്ധ പുലർത്തുക. ഗൃഹാന്തരീക്ഷത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കാം. സ്ത്രീജനങ്ങൾ മുഖേന കലഹം ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. സുഹൃത്തുക്കളുടെ വിവാഹത്തിൽ സംബന്ധിക്കും. വ്യവഹാരങ്ങളിൽ തിരിച്ചടിയുണ്ടായേക്കാം. അശ്രദ്ധ വർധിച്ച് ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത.   മാതാപിതാക്കളുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം. കലാരംഗത്ത് പ്രവർത്തിക്കുന്നവര്ക്ക് പ്രശസ്തി. ഗൃഹനിർമാണത്തിൽ പുരോഗതി. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക്  ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകൾമൂലം ആപത്തിൽപ്പെടാം. സാമ്പത്തിക അച്ചടക്കം പാലിക്കുവാൻ പലപ്പോഴും കഴിയാതെ വരും. 

 

കാർത്തിക :  

മുടങ്ങിയപ്രവർത്തനങ്ങൾ പുനരാരംഭിക്കും. ബന്ധുഗുണം വർധിക്കും. കുടുംബസമേത യാത്രകൾ നട ത്തും. ഭൂമിവിൽപ്പന വഴി സാമ്പത്തികലാഭം. തൊഴിൽപരമമായ ഭാഗ്യപുഷ്ടി വർധിച്ചു  നിൽക്കുന്ന കാലമാണ്. ധനപരമായ ആനുകൂല്യം ഉണ്ടാവാം . തൊഴിൽരംഗത്ത്അന്യരുടെ ഇടപെടൽ അലോസരം സൃഷ്ടിക്കും. വ്യവഹാരങ്ങളിൽ വിജയം. തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും. സഹോദരങ്ങളെക്കൊണ്ടുള്ള അനുഭവഗുണം പ്രതീക്ഷിക്കാം. അകന്നുകഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അധിക ശ്രദ്ധ പുലർത്തുക. പൊതു പ്രവർത്തങ്ങളിൽ പ്രശസ്തി വർധിക്കും. ഗൃഹത്തിൽ അറ്റകുറ്റപ്പണി  വേണ്ടിവരും. തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും.

 

രോഹിണി :

പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർധിക്കും . സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസനേടും. സഹോദര സ്ഥാനീയർ  മുഖേന കാര്യസാദ്ധ്യം. പരീക്ഷകളിൽ വിജയം. വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. പിതാവിനോ പിതൃ സ്ഥാനീയർക്കോ അരിഷ്ടതകൾ അനുഭവപ്പെടും. ഗൃഹാന്തരീക്ഷം സംതൃപ്തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകൾ വർധിക്കും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും  അന്യജന സഹായത്താൽ കാര്യവിജയം .   തൊഴിൽ രഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. പഠനത്തിൽ അലസത . പൊതു പ്രവർത്തകർ അനാവശ്യമായ ആരോപണങ്ങൾ  മൂലം വിഷമിക്കും .വിദേശ ജോലിയിൽ പ്രശ്നങ്ങൾ ഉടലെടുക്കും . കർമ്മ രംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക. 

 

 

മകയിരം :

സാമ്പത്തിക കാര്യങ്ങളിൽ അധികശ്രദ്ധപുലർത്തുക. കാലാവസ്ഥാജന്യരോഗ സാദ്ധ്യത .സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. ധനപരമായി വിഷമതകൾ നേരിടും.തൊഴിൽപരമായ വിഷമതകൾ. വിവാഹആലോചകളിൽ തീരുമാനം. ഭക്ഷണസുഖം ലഭിക്കും.മുൻപിൻചിന്തിക്കാതെ പ്രവർത്തിക്കും. സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല. ബന്ധുജങ്ങളുമായി അഭിപ്രായഭിന്നത ഉടലെടുക്കും. സന്താനങ്ങളുടെ രോഗദുരിതത്തിൽ ശമനം. മുൻകാലനിക്ഷേപങ്ങളിൽ നിന്ന് നേട്ടം.  സർക്കാർ ആനുകൂല്യം പ്രതീക്ഷിക്കാം. 

 

 

തിരുവാതിര  :

സ്വയം തൊഴിലിൽ ധനനഷ്ടം ഉണ്ടാവാം . പ്രധാന തൊഴിലിൽനിന്ന് അവധിയെടുത്ത് മാറിനിൽക്കേണ്ടി വരും. ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം കാണില്ല. സമയത്ത് ബന്ധുഗുണം ലഭിച്ചെന്ന്  വരില്ല. സുഹൃത്തുക്കൾക്കായി പണം മുടക്കും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ . മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ മനോവിഷമം സൃഷ്ടിക്കും.  സ്വത്തുസംബന്ധമായ തർക്കത്തിൽ തീരുമാനം. ദാമ്പത്യപരമമായ പ്രശ്നങ്ങൾ ഒഴിവാകും.  പണം നൽകാനുള്ളവരിൽ നിന്ന് അലട്ടൽ നേരിടേണ്ടിവരും. സന്താനങ്ങൾക്ക് അരിഷ്ടതയ്ക്ക്  സാദ്ധ്യത . 

     

 

പുണർതം  :

സ്വന്തം ബിസിനസ്സിൽ മികച്ച നേട്ടം. അനാവശ്യഭീതികളിൽ നിന്ന് മോചനം. വാഹനയാത്രകൾ കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത് ഉയർച്ച , സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. ബന്ധുക്കൾ വഴി  കാര്യ സാധ്യം. സുഹൃത്തുക്കളിൽ നിന്ന് ഉപഹാരങ്ങൾ ലഭിക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും . കർമ്മ രംഗം പുഷ്ടിപ്പെടും. പൊതുപ്രവർത്തന  വിജയം നേടും. കുടുംബത്തിൽ  നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. രോഗദുരിതങ്ങളിൽനിന്ന്  മോചനം.

 

പൂയം :

കഴിവുകൾക്ക്  അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്. അനീതിക്കെതിരെ പ്രവർത്തിക്കും. ഒന്നിലധികം മാർഗ്ഗങ്ങളിലൂടെ  ധനാഗമം. വാഹനലാഭത്തിനു യോഗം.ഭക്ഷണകാര്യത്തിൽ ശ്രദ്ധ കുറയും. ബന്ധുക്കൾവഴി കാര്യസാദ്ധ്യം. ഗൃഹനിർമ്മാണത്തിൽ പുരോഗതി. ധനസമ്പാദനത്തിനുള്ള ശ്രമങ്ങൾ  വിജയിക്കും. അതോടെ പലതരത്തിൽ നിലനിന്നിരുന്ന  സാമ്പത്തിക വിഷമതകൾ  മാറിക്കിട്ടും . സ്വയം തൊഴിൽ  ചെയ്യുന്നവർക്ക്  പ്രതിസന്ധികളെ  അതിജീവിക്കേണ്ടി വരും . ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവർത്തനങ്ങളിൽ  അലസത വർധിക്കും . സാഹിത്യരംഗത്തു പ്രവർത്തിക്കുന്നവർക്ക്  പ്രശസ്തി ലഭിക്കും. വിവാഹം ആലോചിക്കുന്നവർക്ക്  കാര്യതീരുമാനം. വിദ്യാർഥികൾക്ക്  ഉപരിപഠനത്തിൻ സാധ്യത.

 

ആയില്യം  :

ആഡംബര വസ്തുക്കൾക്കായി  പണം ചെലവിടും. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക്  പ്രശസ്തി. വിദേശത്തുനിന്നു തിരികെ നാട്ടിൽ  എത്താൻ  സാധിക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ  നടത്തേണ്ടിവരും. അവസരത്തിനൊത്തു പ്രവർത്തിക്കുന്നതിലൂടെ ദുരന്തങ്ങൾ  ഒഴിവാകും. അവിചാരിത ബന്ധുജന  സമാഗമം ഉണ്ടാകും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും .  സഹോദരസ്ഥാനീയരിൽ നിന്നും  ഗുണാനുഭവം. പൊതുരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. മനസിനു സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ ഉന്നതവിജയം. വിവാഹക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും.കർമ്മരംഗം  പുഷ്ടിപ്പെടും.കുടുംബത്തിൽ സമാധാനാന്തരീക്ഷം സംജാതമാകും.സന്താനഗുണം വർധിക്കും ഊഹക്കച്ചവടത്തിൽ വിജയം. ഭൂമി ഇടപാടിൽ  ലാഭം പ്രതീക്ഷിക്കാം. 

 

 

മകം   :

ഭവനം  മോടിപിടിപ്പിക്കും. ഏറ്റെടുത്തകാര്യങ്ങൾ  ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കൾ വഴി നേട്ടമുണ്ടാകും.  കുടുംബത്തിൽ സമാധാനം ഉണ്ടാകും. സ്വന്തം ഗൃഹത്തിൽനിന്നും മാറി നിൽക്കേണ്ടിവരും. രോഗശമനം ഉണ്ടാകും. സാമ്പത്തിക  സ്ഥിതി മെച്ചപ്പെടും. പുതിയ സംരംഭങ്ങളിൽ  ഏർപ്പെട്ട്  വിജയിക്കും. മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനവും  നേടും . തൊഴിൽമേഖലയിൽ  അഭിവൃദ്ധി, ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കാം. പൊതുരംഗത്തു പ്രവർത്തിക്കുന്നവർക്ക്  പ്രശസ്തി. മനസിനു സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കുവാൻ  സാധിക്കും.

 

 

പൂരം  :

ശാരീരികമോ മാനസികമോ ബുദ്ധിമുട്ടുകൾ  അനുഭവിക്കും. അപ്രതീക്ഷിതമായ ഭാഗ്യഭംഗം ഉണ്ടാവാം  ഗൃഹനിർമ്മാണത്തിൽ തടസ്സം.    കുടുംബത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും.  പുതിയ ഭൂമി വാങ്ങുവാൻ  തീരുമാനമെടുക്കും . താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. വ്യാപാര വിജയം. ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും.

 

 

ഉത്രം  :

ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം. വിദ്യാഭ്യാസപരമായും തൊഴിൽ‍പരമായും നേട്ടങ്ങൾ  കൈവരിക്കും. വിദേശത്തുനിന്നു നാട്ടിൽ തിരിച്ചെത്തുവാൻ സാധിക്കും. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വർധിക്കും. വാക്കുതര്‍ക്കങ്ങളിലേർപ്പെട്ട് അപമാനമുണ്ടാകും.  കഫജന്യ രോഗങ്ങൾ പിടിപെടാം. ദീര്‍ഘയാത്രകൾ സാധിക്കുമെങ്കിൽ  ഒഴിവാക്കുക. മാനസിക പിരിമുറുക്കം വർധിക്കും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പിണക്കങ്ങൾ ഉടലെടുക്കും. മുതിർന്ന ബന്ധുക്കൾ‍ക്ക് അനാരോഗ്യം . ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളിൽ നിന്ന് മോചനം. സഹോദരങ്ങൾ‍ക്ക് അരിഷ്ടതകൾ‍ക്കു സാധ്യത. ഉത്തരവാദിത്തം വർധിക്കും. ഊഹക്കച്ചവടത്തിൽ ഏർപ്പെടരുത് . ബന്ധുക്കളെ താൽ‍ക്കാലികമായിപിരിഞ്ഞുകഴിയേണ്ടിവരും. മത്സരപ്പരീക്ഷകൾ, ഇൻറര്‍വ്യൂ എന്നിവയിൽ വിജയിക്കുവാൻ സാധിക്കും. അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂല ബന്ധങ്ങൾ  ലഭിക്കും. ഗൃഹനിർമാണത്തിൽ പുരോഗതി.  സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും.

 

 

 

അത്തം  :

ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ വർധിക്കും. പൂര്‍വികസ്വത്തു ലഭിക്കുവാൻ യോഗമുള്ള കാലമാണ് . യാത്രകൾ‍ക്കിടയിൽ വീഴ്ച , പരുക്കു ഇവയുണ്ടാകുവാൻ  സാധ്യതയുണ്ട്. ഇടയ്ക്കിടെ ശാരീരികമായി  അരിഷ്ടതകൾ നേരിടും. ബിസിനസുകളിൽ നിന്ന് മികച്ച നേട്ടം.  തൊഴിൽ പരമായ സ്ഥലം മാറ്റം ഉണ്ടാകും.  ഗൃഹത്തിൽ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.  അധികാരികളിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. ഭവനനിർമാണം പൂർത്തീകരിക്കുവാൻ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാനിടയുണ്ട്. സർക്കാരിൽ നിന്നുള്ള ആനുകൂല്യം ലഭിക്കും. 

 

 

ചിത്തിര:

രോഗദുരിതങ്ങൾ ശമിക്കും. എങ്കിലും ആരോഗ്യകാര്യത്തിൽ‍ ശ്രദ്ധിക്കുക. ഗൃഹാന്തരീക്ഷത്തിൽ‍ നിലനിന്നിരുന്ന പ്രശ്നങ്ങൾ‍ശമിക്കും. കുടുംബത്തിൽ സ്ത്രീജനങ്ങൾ‍മുഖേന കലഹങ്ങൾക്ക് സാധ്യത . ബന്ധുജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. വ്യവഹാരങ്ങളിൽ‍ തിരിച്ചടിയുണ്ടായേക്കാം. ഏറ്റെടുക്കുന്ന പ്രവർത്തികൾ വിജയത്തിലെത്തിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗ അരിഷ്ടതകൾക്ക്  സാദ്ധ്യത . വിദ്യാഭ്യാസപരമായ നേട്ടങ്ങൾ കൈവരിക്കും. മത്സരപ്പരീക്ഷകളിൽ വിജയം . സഹോദരങ്ങൾ‍ക്കു വേണ്ടി പണച്ചെലവ്. പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങുവാൻ ആലോചിക്കും . പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളിൽ നിന്നു വിട്ടുനിന്നിരുന്നവര്‍ക്ക് തിരികെ ജോലികളിൽ പ്രവേശിക്കുവാൻ സാധിക്കും. ഔഷധങ്ങളിൽ നിന്ന് അലര്‍ജി പിടിപെടാനിടയുണ്ട്.

 

 

 

ചോതി  :

മറ്റുള്ളവരുമായി കലഹങ്ങൾ‍ക്കു സാധ്യത. ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ ഇടപെടേണ്ടിവരും. പിതാവിന്  അരിഷ്ടതകൾ.  അനാരോഗ്യം മൂലം മുൻ തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടിവരും . വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം  നീട്ടിവയ്‌ക്കേണ്ടിവരും.  വിലപ്പെട്ട രേഖകൾ കൈമോശം വരാനിടയുണ്ട്. കഴിയുന്നതും ദീര്‍ഘയാത്രകൾ ഒഴിവാക്കുക. കാര്‍ഷിക മേഖലയിൽ പ്രവർത്തിക്കുന്നവര്‍ക്ക് നേട്ടങ്ങൾ. ബന്ധുജന സഹായം വഴി സാമ്പത്തിക വിഷമതകൾ മറികടക്കും .  തടസ്സപ്പെട്ടു കിടന്നിരുന്ന പ്രമോഷൻ ലഭിക്കും. ഉദ്യോഗാർത്ഥികൾ ഇൻ‍റര്‍വ്യൂവിൽ നേട്ടം കൈവരിക്കും. സന്താനഗുണമനുഭവിക്കും.

 

 

വിശാഖം  :

ഉറ്റ സുഹൃത്തുക്കളുടെ  ഇടപെടൽ മൂലം നേട്ടങ്ങൾ. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കൾ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ ഏർപ്പെടും. പൊതുപ്രവർത്തന രംഗത്തു പ്രവർത്തിക്കുന്നവര്‍ക്ക് ജനസമ്മിതി.ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം അനുഭവിക്കും. അന്യരുമായി  ഇടപെട്ട് മാനഹാനിക്കു സാധ്യത. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങൾ വിജയം കൈവരിക്കും. മത്സരപ്പരീക്ഷ, ഇൻറര്‍വ്യൂ ഇവയിൽ വിജയിക്കും. ഭക്ഷണസുഖം വർധിക്കും. കടങ്ങൾ വീട്ടുവാൻ സാധിക്കും.  സന്താനങ്ങൾ‍ക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത.

 

 

 

അനിഴം :

വിവാഹാലോചകൾ തീരുമാനത്തിലെത്തും. കടങ്ങൾ വീട്ടുവാനും പണയ ഉരുപ്പടികൾ തിരിച്ചെടുക്കുവാനും സാധിക്കും. സഹോദരങ്ങൾ‍ക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളിൽ വിജയം നേടും. മേലുദ്യോഗസ്ഥരിൽ‍ നിന്ന്പ്രശംസ ലഭിക്കും. ഇരുചക്രവാഹനമോടിക്കുന്നവര്‍ക്ക് പരുക്കിനു സാധ്യത. വാഹനത്തിൻ അറ്റകുറ്റപ്പണികൾ‍വേണ്ടിവരാം . സഹപ്രവർത്തകരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങൾ പരിഹൃതമാകും. ബന്ധുജനഗുണം വർധിക്കും. പൊതുപ്രവർത്തകര്‍ക്ക് ജനസമ്മിതിയുണ്ടാവും . ഇരുചക്ര വാഹനം വാങ്ങും.  പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. കുടുംബ സമേതം വിനോദങ്ങൾ കലാപരിപാടികളിൽ എന്നിവയിൽ സംബന്ധിക്കും. .

 

തൃക്കേട്ട  :

അവിചാരിത യാത്രകൾ വേണ്ടിവരും .  മാനസിക സന്തോഷം വർധിക്കും.  സുഹൃത്തുക്കൾ ഒത്തുചേരും. ഗൃഹത്തിൽ   അറ്റകുറ്റപ്പണികൾ വേണ്ടിവരും.  തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ബിസിനസ്സിൽ പണച്ചെലവ് അധികരിക്കും, ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും. ത്വക് രോഗ സാദ്ധ്യത. പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കാവുന്ന  കാലമാണ്  , ആരോഗ്യപരമായ വിഷമതകൾ ശമിക്കും. ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും. സന്താനങ്ങൾക്ക് രോഗാരിഷ്ടത  . കലാ കായിക രംഗത്ത് നേട്ടങ്ങൾ.  ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം ,  ഉദ്യോഗാർത്ഥികൾക്ക് അനുകൂല  ഉത്തരവുകൾ ലഭിക്കാം. തൊഴിൽ പരമമായ മേൻമയുണ്ടാവും.

 

 

മൂലം  :

തൊഴിൽമേഖലയിൽ അഭിവൃദ്ധി. ഉദ്യോഗക്കയറ്റം ഉണ്ടാകും. പൊതുരംഗത്തു പ്രവർത്തിക്കുന്നവർക്ക്  പ്രശസ്തി. മനസിനു സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കുവാൻ  സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച  ഉണ്ടാകും. പണമിടപാടുകളിൽ  കൃത്യതപുലർത്തും. ഗൃഹനിർമ്മാണം  പൂർത്തീകരിക്കും. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക്  പ്രശസ്തി. ആരോഗ്യ നിലതൃപ്തികരമാകും. ശത്രുക്കൾ മിത്രങ്ങളായി മാറും. ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും.  മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ആഡംബരവസ്തുക്കൾ , വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ   ഉപഹാരമായി  ലഭിക്കും. പുതിയ സുഹൃദ്ബന്ധങ്ങൾ   ഉടലെടുക്കും. കുടുംബസുഖം  ബന്ധുഗുണം ഇവയുണ്ടാകും . അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ  ഒന്നിക്കും. പഠനനിലവാരം ഉയരും. ബിസിനസിൽ നേട്ടങ്ങൾ  കൈവരിക്കും.

 

 

പൂരാടം :

വ്യാപാരം, മറ്റു ബിസിനസ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്  സാമ്പത്തിക  വിഷമമുണ്ടാകും.  വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളിൽ തിരിച്ചടികൾ നേരിടും. ജീവിതപങ്കാളിയിൽ നിന്ന് ഉറച്ച പിന്തുണ ലഭിക്കും. അനിയന്ത്രിത കോപം പലപ്പോഴും ആപത്തായിത്തീരും. വിദേശത്തു നിന്നും നാട്ടിൽ തിരികെയെത്തും. ഗൃഹനിർമ്മാണത്തിനായി ബാങ്കുകളിൽ നിന്ന് ലോൺ  പാസായിക്കിട്ടും. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളിൽ നിന്നു മോചനം. വിവാഹമാലോചിക്കുന്നവര്ക്ക് അനുകൂല ഫലം. രോഗദുരിതങ്ങളിൽ വിഷമിക്കുന്നവര്ക്ക് ആശ്വാസം. ഭക്ഷണത്തിൽ നിന്നുള്ള അലർജി  പിടിപെടും. സഹായ വാഗ്ദാനത്തിൽ നിന്ന് സുഹൃത്തുക്കൾ പിൻവാങ്ങും. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയിക്കുവാൻ കഠിനശ്രമം വേണ്ടിവരും.

 

 

 

ഉത്രാടം : 

മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. പണമിടപാടുകളിൽ കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും . കുടുംബജീവിത സൗഖ്യം വർധിക്കും. വാഹനം മാറ്റി വാങ്ങും. കഫജന്യ രോഗങ്ങൾ പിടിപെടാം. ദീർഘ യാത്രകൾ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിൻറെ അനുഭവമുണ്ടാകും. കരുതിവെച്ചപണം മറ്റാവശ്യങ്ങൾക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വർധിക്കും. മുതിർന്ന ബന്ധുക്കൾക്ക് അനാരോഗ്യം. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം. ഉയർന്ന വിജയം വിദ്യാഭ്യാസപരമായും തൊഴിൽപരമായും കൈവരിക്കും. വിദേശത്തുനിന്നു നാട്ടിൽ തിരിച്ചെത്തുവാൻ സാധിക്കും. പൊതുപ്രവർത്തനങ്ങളിൽ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വർധിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യ രായവർക്കോ  അരിഷ്ടതകൾ. 

 

 

തിരുവോണം :

ഉത്തരവാദിത്തങ്ങൾ വർധിക്കും . മനസ്സിൻറെ സന്തോഷം തിരികെക്കിട്ടും .  തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും, വരവിനേക്കാൾ ചെലവ് അധികരിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും . വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക. ഭാഗ്യ പരീക്ഷണങ്ങൾക്കു മുതിരരുത്.   ബിസിനസ്സിൽ മികവ് പുലർത്തും. സാമ്പത്തികമായി  വിഷമതകൾ നേരിടും.  മേലധികാരികൾ , തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ. ആരോഗ്യപരമായ വിഷമതകളുണ്ടാവും.   സാന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക്  ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും. വാഹനത്തിന്   അറ്റകുറ്റ പണികൾ വേണ്ടിവരും .സന്താനഗുണമനുഭവിക്കും. 

 

 

അവിട്ടം  :

കാലാവസ്ഥാ ജന്യ രോഗങ്ങൾ പിടിപെടും. ധനപരമായി അനുകൂല സമയമല്ല. കർമ്മ രംഗത്ത് ഉന്നതി.  സൗഹൃദങ്ങളിൽ ഉലച്ചിൽ. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും . സന്താന ഗുണമനുഭവിക്കും , കുടുംബ സൗഖ്യ വർദ്ധന,  ബിസിനസ്സിൽ പുരോഗതി , മാനസികമായ സംതൃപ്തി എന്നിവയുണ്ടാവാം . താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. ഇടയ്ക്കിടെ  വാത ജന്യ രോഗങ്ങൾ മൂലം വിഷമിക്കും ,ആരോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക . 

 

ചതയം  :

ബന്ധു ജനസഹായം ലഭിക്കും. മനസ്സിൻ സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്.  കലാരംഗത്തു  പ്രവൃത്തിക്കുന്നവർക്ക്  പ്രശസ്തി , അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും.  പ്രവർത്തനപരമമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം .പൈതൃക സ്വത്തിൻറെ അനുഭവം ഉണ്ടാവും. യാത്രകൾ വേണ്ടിവരും . ഭക്ഷണ സുഖം കുറയും.  എല്ലുകൾക്കും പല്ലുകൾക്കും  രോഗസാദ്ധ്യത . മത്സരപരീക്ഷകളിൽ  വിജയ സാധ്യത കാണുന്നു. സാമ്പത്തിക  ഇടപാടുകളിൽ  വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമ്മാണത്തിൽ ചെലവ് വർധിക്കും. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.  

 

പൂരുരുട്ടാതി :

പുതിയ സുഹൃദ്  ബന്ധം  മുഖേന ജീവിതത്തിൽ  മാറ്റം ഉണ്ടാകും. ആദ്ധ്യാത്മിക  വിഷയങ്ങളിൽ  താത്പര്യം വർധിക്കും . തൊഴിലിനായുള്ള പരിശ്രമങ്ങളിൽ  ഭാഗികമായി വിജയിക്കും .സ്വന്തം പ്രവർത്തനഫലമായി   അപവാദം കേൾക്കേണ്ടതായി   വരും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുൻ കോപം  നിയന്ത്രിക്കണം. ദാമ്പത്യ  ജീവിത്തിൽ ചെറിയ അസ്വാരസ്യങ്ങൾ . മാതാവിന്  ശാരീരിക അസുഖങ്ങൾ തുടർന്ന്  വൈദ്യ സൻദർശനം വേണ്ടിവരും.പലവിധത്തിൽ  സാമ്പത്തിക  നേട്ടം പ്രതീക്ഷിക്കാം.  തൊഴിൽ  പരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക്  അൽപം ആശ്വാസം ലഭിക്കും. യാത്രകൾ വേണ്ടിവരും സഹോദര സ്ഥാനീയർ  മുഖേന മനഃക്ലേശത്തിൻ സാദ്ധ്യത. പ്രേമവിവാഹം  ആഗ്രഹിക്കുന്നവർക്ക്  വീട്ടുകാരിൽ  നിന്നും അനുകൂല മറുപടി ലഭിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾ വാങ്ങിക്കും. പുതിയ ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക്  അനുകൂല സമയം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും.

 

 

ഉത്രട്ടാതി  :

സന്താനങ്ങൾക്കായി പണച്ചെലവ് . നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും . ദേഹസുഖം കുറയുന്ന കാലമാണ്. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും . പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും. അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കം  അവസാനിക്കും . സകുടുംബ യാത്രകൾനടത്തും. തൊഴിൽ സംബന്ധമായുള്ള  യാത്രകളും  വേണ്ടിവരും. ആഗ്രഹങ്ങൾ നിറവേറും. രോഗദുരിതത്തിൽ ശമനം . ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും. ജല ജന്യ രോഗങ്ങൾ പിടിപെടാം. തൊഴിൽപരമായുള്ള  മാറ്റങ്ങൾ പ്രതീക്ഷിക്കാം  .  അനാവശ്യ മാനസിക ഉത്ക്കണ്ഠമൂലം  ഗൃഹസുഖം കുറയാതെ ശ്രദ്ധിക്കുക. പ്രവർത്തന വിജയം കൈവരിക്കും. ബന്ധു ജന സമാഗമം ഉണ്ടാകും.  ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും.  മുതിർന്ന കുടുംബംഗങ്ങൾക്ക് അരിഷ്ടത.

 

 

രേവതി  :

ജീവിത പങ്കാളിക്ക് നേട്ടങ്ങൾ . ആരോഗ്യപരമായ വിഷമതകൾ ശമിക്കും . തൊഴിലിൽ  നല്ല മാറ്റങ്ങൾ   നേട്ടങ്ങൾ എന്നിവ യുണ്ടാകും . മാനസിക സന്തോഷം വർധിക്കും. കടമിടപാടുകൾ കുറയ്ക്കാൻ കഴിയും.  വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും. ബന്ധു ഗുണമനുഭവിക്കും . യാത്രകൾ കൂടുതലായി വേണ്ടിവരും. ദാമ്പത്യജീവിത സൗഖ്യം കൈവരിക്കും. മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ എന്നിവ മൂലം ഇടയ്ക്ക് മനോ വിഷമം. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും , സത്കർമ്മങ്ങൾക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും. വാക്‌ദോഷം മൂലം അപവാദത്തിൽ അകപ്പെടാതെ ശ്രദ്ധിക്കുക .  വാഹനങ്ങൾ കൈകാര്യംചെയ്യുമ്പോൾ ശ്രദ്ധിക്കുക. കാലാവസ്ഥാജന്യ രോഗ സാദ്ധ്യത. സഹപ്രവർത്തകർ നിമിത്തമായി മനോവിഷമംഉടലെടുക്കും .   സുഹൃദ് സഹായം വർധിക്കും. ഗൃഹ നിർമ്മാണത്തിൽ പുരോഗതി. ഔഷധ സേവ അവസാനിപ്പിക്കുവാൻ കഴിയും . 

 

English Summary : Jupiter Transit Prediction 2020 by Sajeev Shastharam

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com