sections
MORE

സമ്പൂർണ വാരഫലം ( ജൂൺ 28- ജൂലൈ 04)

HIGHLIGHTS
  • അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ?
weekly-star-prediction-june-28-to-july-04
SHARE

അശ്വതി :

ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വർധിക്കും. പൊതുസ്ഥലങ്ങളിൽ അശ്രദ്ധമായി ഇടപെട്ട് മാനഹാനിക്കു സാധ്യത.  ലോട്ടറി  ചിട്ടി എന്നിവയിൽ നിന്നു ധനലാഭത്തിനു സാധ്യത. മത്സരപ്പരീക്ഷ, ഇന്റർവ്യൂ ഇവയിൽ വിജയിക്കും. 

ഭരണി  :

ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും . സമയക്കുറവുമൂലം പ്രധാന ജോലികൾ പൂർത്തിയാക്കുവാൻ കഴിയാതെ വരും .  പൊതുപ്രവർത്തനങ്ങളിൽ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വർധിക്കും. വാക്കുതർക്കങ്ങളിലേർപ്പെട്ട് അപമാനമുണ്ടാകും. കണ്ണുകൾക്ക് രോഗബാധാ  സാദ്ധ്യത. 

കാർത്തിക :

അപ്രതീക്ഷിത ചെലവുകൾ വർധിക്കും. സുഹൃത്തുക്കളിൽ  നിന്ന്  പണം കടം വാങ്ങേണ്ടിവരും. വാഹനയാത്രകൾക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുജനങ്ങൾക്ക്  അവർ അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളിൽ നിന്ന് മോചനം. പ്രധാന രേഖകൾ മോഷണം പോകാം. സുഹൃത്തുക്കൾ വഴി നേട്ടം. 

രോഹിണി : 

ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങൾക്ക് അരിഷ്ടതകൾക്കു സാധ്യത. ഉത്തരവാദിത്തം വർധിക്കും. ലോട്ടറി ഊഹക്കച്ചവടം എന്നിവയിൽ  നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താൽക്കാലികമായി പിരിഞ്ഞു കഴിയേണ്ടി വരും. വിദേശത്തുനിന്നും നാട്ടിൽ തിരിച്ചെത്തുവാൻ സാധിക്കും. പ്രണയ നൈരാശ്യം ഉണ്ടാകും. 

മകയിരം  : 

മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അധിക ശ്രദ്ധ പുലർത്തുക .  സഹപ്രവർത്തകരുമായി നിലനിന്നിരുന്ന തർക്കങ്ങൾ പരിഹൃതമാകും. ദീർഘകാലമായി നില നിന്നിരുന്ന  തടസങ്ങൾ  തരണം ചെയ്യുവാൻ സാധിക്കും. ജലജന്യ രോഗ സാദ്ധ്യത . 

തിരുവാതിര   :

വിവാഹമാലോചിക്കുന്നവർക്ക്  മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വർധിക്കും. പൊതുപ്രവർത്തകർക്ക് ജനസമ്മിതി വർധിക്കും. . വ്യവഹാര വിജയം പ്രതീക്ഷിക്കാം. പണമിടപാടു കളിൽ നേട്ടം . പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. കുടുംബ സമേതം മംഗള കർമ്മങ്ങളിൽ  സംബന്ധിക്കും.

പുണർതം  :

സ്നേഹിക്കുന്നവരിൽ നിന്ന് എതിർപ്പ് നേരിടും. വ്യാപാരം , മറ്റു ബിസിനസ് എന്നിവയിൽ ഏർപ്പെട്ടി രിക്കുന്നവർക്ക് സാമ്പത്തിക വിഷമമുണ്ടാകും.  ദീർഘയാത്രകൾ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളിൽ തിരിച്ചടികൾ നേരിടും. ഇഷ്ടജനങ്ങൾക്ക് തൊഴിൽപരമായി മാറ്റം. അന്യദേശ വാസം എന്നിവയുണ്ടാകും. 

പൂയം   :

പുതിയ പദ്ധതികളിൽ പണം മുടക്കി നേട്ടം  കൈവരിക്കും. മേലധികാരികളിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. വാഹനയാത്രകളിൽ ശ്രദ്ധ പുലർത്തുക. ഭവനനിർമാണം പൂർത്തീകരിക്കുവാൻ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാനിടയുണ്ട്.

ആയില്യം  :

രോഗദുരിതങ്ങൾ അനുഭവിക്കാനിടയുള്ള വാരമാണ്. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക. ഗൃഹാന്ത രീക്ഷത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കാം. സുഹൃത്തുക്കളുമായി അനാവശ്യ  കലഹം ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളുടെ വിവാഹത്തിൽ സംബന്ധിക്കും. വ്യവഹാരങ്ങളിൽ തിരിച്ചടിയുണ്ടായേക്കാം. ധനപരമായി വാരം അനുകൂലമല്ല.

മകം  :

ഏറ്റെടുക്കുന്ന പ്രവർത്തികൾ വിജയത്തിലെത്തിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗബാധയുണ്ടാകാൻ സാധ്യതയുണ്ട്. വിദ്യാഭ്യാസപരമായ നേട്ടങ്ങൾ കൈവരിക്കും. മത്സരപ്പരീക്ഷകളിൽ വിജയിക്കും . സഹോദരങ്ങൾക്ക് തൊഴിൽ പരമായ  നേട്ടം. സാമ്പത്തിക വിജയം  കൈവരിക്കും.

പൂരം   :

നിക്ഷേപങ്ങളിൽ  നിന്നു നേട്ടം. പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങുവാൻ സാധിക്കും. രോഗാരിഷ്ടത  മൂലം ജോലികളിൽ നിന്നു വിട്ടുനിന്നിരുന്നവർക്ക് തിരികെ ജോലികളിൽ പ്രവേശിക്കുവാൻ സാധിക്കും. ഔഷധങ്ങളിൽ നിന്ന് അലർജി പിടിപെടാനിടയുണ്ട്.

ഉത്രം   :

വിശ്രമം കുറയും. കാര്യ വിജയത്തിന് തടസ്സം നേരിടും.  സുഹൃത്തുക്കളുടെ പ്രവർത്തികൾ മൂലം  അപവാദം കേൾക്കാനിടവരും. ഭക്ഷണസുഖം ലഭിക്കും. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് അബദ്ധത്തിൽ ചാടുവാൻ സാദ്ധ്യത . ജലദോഷം. പനി ഇവ മൂലം വിഷമിക്കും. 

അത്തം   :

വിദ്യാഭ്യാസ കാര്യങ്ങളിൽ വിജയം ലഭിക്കും. ഉന്നത പഠനത്തിനുള്ള പ്രവേശനം ലഭിക്കും . ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന മാനസിക അകൽച്ച ഇല്ലാതാകും. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് നേട്ടം. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. ഗൃഹാന്തരീക്ഷത്തിൽ ശാന്തത.

ചിത്തിര  :

അനുകൂല ഫലങ്ങൾ ലഭിക്കുവാൻ സാധ്യതയുള്ള വാരമാണ്.  നേരായ മാർഗ്ഗത്തിൽ ധനലാഭമുണ്ടാകും. ഭക്ഷണസുഖം വർധിക്കും. കടങ്ങൾ വീട്ടുവാൻ സാധിക്കും. വിവാഹ ആലോചനകളിൽ മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. അന്യരുടെ ഇടപെടൽ  കുടുംബത്തിൽ ചില്ലറ പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങൾക്ക് ഉയർന്ന കോഴ്‌സുകളിൽ പ്രവേശനം ലഭിക്കും. 

ചോതി :

തൊഴിലന്വേഷകർക്ക് അനുകൂല ഫലം. സുഹൃത്തുക്കളുടെ ഇടപെടൽ വഴി പെട്ടെന്നുള്ള കാര്യസാധ്യം. പ്രണയ ബന്ധങ്ങളിൽ പുരോഗതി . കടങ്ങൾ വീട്ടുവാനും പണയ ഉരുപ്പടികൾ തിരിച്ചെടുക്കുവാനും സാധിക്കും. സഹോദരങ്ങൾക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാര വിജയം നേടും.

വിശാഖം : 

പൊതു രംഗത്തു പ്രവർത്തിക്കുന്നവർക്ക് എതിർപ്പുകൾ നേരിടേണ്ടി വരും. സഞ്ചാരക്ലേശം വർധിക്കും. ധനമ്പാദനത്തിന്  ന്യായമല്ലാത്ത മാർഗ്ഗങ്ങൾ തേടും  . ചെറിയ പിഴകൾ സർക്കാരിലേക്ക് അടക്കേണ്ടി വരും. കുടുംബത്തിലെ മുതിർന്ന അംഗത്തിന് രോഗാരിഷ്ടതകൾ  ഉണ്ടാകും. 

അനിഴം  :

ബന്ധു ജനങ്ങളുമായി  കലഹത്തിന്  സാധ്യത. ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ ഇടപെടേണ്ടിവരും. പണമിടപാടുകളിൽ ചതിവു പറ്റാൻ സാധ്യത. പിതാവിന് അരിഷ്ടതകൾ. അനുകൂലമായി നിന്നിരുന്നവർ എതിരാകുവാൻ ഇടയുണ്ട്.  അനാരോഗ്യം നേരിടുന്ന വാരമാണ്.  ധനപരമായ  ഗുണാനുഭവങ്ങൾക്ക് അൽപം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.

തൃക്കേട്ട :   

അപ്രതീക്ഷിത ധനനഷ്ടം നേരിടും. വാഹനം. ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അൽപം കൂടി നീട്ടിവയ്ക്കുന്നതുത്തമം. സർക്കാർ രേഖകൾ  കൈമോശം വരാനിടയുണ്ട്. ദീർഘയാത്രകൾ ഒഴിവാക്കുക. ബന്ധുജന സഹായത്തിനുള്ള  ശ്രമം വിജയിക്കുകയില്ല. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവിചാരിത നഷ്ടം.

മൂലം :

മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. പണമിടപാടുകളിൽ കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കും. കുടുംബജീവിത സൗഖ്യം വർധിക്കും. പൊതുപ്രവർത്തനത്തിൽ മികച്ച വിജയം കൈവരിക്കും.

പൂരാടം :

പുതിയ വാഹനം വാങ്ങും. കഫജന്യ രോഗങ്ങൾ പിടിപെടാം. ദീർഘയാത്രകൾ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. കരുതിവെച്ച പണം മറ്റാവശ്യങ്ങൾക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വർധിക്കും.  മുതിർന്ന ബന്ധുക്കൾക്ക് അനാരോഗ്യം.

ഉത്രാടം :

ശാരീരികമായി എന്തെങ്കിലും അരിഷ്ടതകൾ നേരിടും. ബിസിനസുകളിൽ നിന്ന് മികച്ച നേട്ടം. സ്ഥലംമാറ്റം ഉണ്ടാകും. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തിൽ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ഒന്നിലധികം തവണ ദീർഘയാത്രകൾ വേണ്ടിവരും. ഭവനത്തിൽ മംഗളകർമങ്ങൾ നടക്കും. ബന്ധുജനങ്ങളുമായി കൂടുതൽ അടുത്തു കഴിയും.

തിരുവോണം  : 

കടം നൽകിയിരുന്ന പണം തിരികെ ലഭിക്കും.  വാഹനം മൂലം പരുക്കുപറ്റുവാൻ സാധ്യതയുണ്ട്. അടുത്ത ബന്ധുക്കളിൽ നിന്ന് അകന്നു കഴിയേണ്ടി വരും  . ആരോഗ്യപരമായി വാരം അനുകൂലമല്ല . കൃഷിനാശം മൂലം ധനനഷ്ടം നേരിടാം . 

അവിട്ടം :

രോഗദുരിത ശമനം. പൊതുപ്രവർത്തനത്തിൽ വിജയം . ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ  ഉണ്ടാകാം. അനിയന്ത്രിത കോപം പലപ്പോഴും ആപത്തായിത്തീരും. വിദേശത്തു നിന്നും നാട്ടിൽ തിരികെയെത്തും. സ്വകാര്യ സ്ഥാപനങ്ങളിൽ  ജോലി ലഭിക്കും . മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളിൽ നിന്നു മോചനം.

ചതയം :

കുടുംബസമേതം യാത്രകൾ നടത്തും. വിവാഹമാലോചിക്കുന്നവർക്ക് അനുകൂല ഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക് മികച്ച ലാഭം. യാത്രകൾ കൂടുതലായി വേണ്ടിവരും. രോഗദുരിതങ്ങളിൽ വിഷമിക്കുന്നവർക്ക് ആശ്വാസം. ഭക്ഷണത്തിൽ നിന്നുള്ള അലർജി പിടിപെടും. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക. 

പൂരുരുട്ടാതി : 

സുഹൃത്തുക്കൾ  വഴി നേട്ടം  . കടങ്ങൾ വീട്ടും .  തൊഴിൽ പരമായി അനുകൂലവാരം . ബന്ധുക്കൾ വഴി വരുന്ന വിവാഹാലോചനകളിൽ തീരുമാനമാകും.  ദീർഘ ദൂര യാത്രകൾ ആവശ്യമായി വരും. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയിച്ച്  മേലധികാരികളുടെ പ്രീതി സമ്പാദിക്കും. 

ഉത്രട്ടാതി :

ബന്ധുജന സഹായം ലഭിക്കും. മേലധികാരികൾ അനുകൂലരാകും .  സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുവാനും സാധ്യത. സ്വയമേ തൊഴിലുകളിൽ നിന്ന് ധനലാഭയോഗം.  സർക്കാർ ആനുകൂല്യങ്ങൾക്ക് കാത്തിരിക്കുന്നവർക്ക്  അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും.

രേവതി : 

സുഹൃത്തുക്കളുടെ  ഇടപെടൽ മൂലം പ്രതിസന്ധികളിൽ നിന്നു രക്ഷ നേടും. കൈമോശം വന്നെന്നു കരുതിയിരുന്ന വസ്തുക്കൾ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പൊതുപ്രവർത്തന രംഗത്തു പ്രവർത്തിക്കുന്നവർക്ക് ജനസമ്മിതി.

English Summary : Weekly Star Prediction By Sajeev Shastharam / June 28 to July 04

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA