sections
MORE

ഇന്നത്തെ നക്ഷത്രഫലം 29 June 2020

HIGHLIGHTS
  • ഇന്ന് നിങ്ങൾക്ക് എങ്ങനെ? ദിവസഫലം
Monday-Daily-Prediction-845
SHARE

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):

 കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കും . മത്സര വിജയം കാണുന്നു . യാത്രകൾ ഫലവത്താവാം  .

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

 രാത്രി 8 മണി വരെ  കാര്യ തടസ്സം കാണുന്നു.  ഉദരവൈഷമ്യം  ഉണ്ടാവാം .  രാത്രി 8 മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം കാണുന്നു . ആഗ്രഹങ്ങൾ നടക്കാം . മത്സരവിജയം ഉണ്ടാവാം.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

 കാര്യപരാജയം കാണുന്നു. സ്വസ്ഥത കുറയാം. ഉദരവൈഷമ്യം   ഉണ്ടാവാം. സായാഹ്നം മുതൽ ഗുണദോഷസമ്മിശ്രം.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)

 രാത്രി 8 മണി വരെ കാര്യവിജയം കാണുന്നു. അംഗീകാരം വർധിക്കാം. യാത്രകൾ ഫലവത്താവാം.  രാത്രി 8 മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം കാണുന്നു. സ്വസ്ഥത കുറയാം.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

 രാത്രി 8 മണി വരെ കാര്യപരാജയം കാണുന്നു. അഭിമാനക്ഷതം ഉണ്ടാവാം . മനപ്രയാസം കാണുന്നു . കലഹ സാധ്യത കാണുന്നു.  രാത്രി 8 മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം കാണുന്നു . ആഗ്രഹങ്ങൾ നടക്കാം . യാത്രകൾ ഫലവത്താവാം.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

  രാത്രി 8 മണി വരെ കാര്യവിജയം കാണുന്നു. ഇഷ്ടഭക്ഷണ സമൃദ്ധി ഉണ്ടാവാം. യാത്രാവിജയം കാണുന്നു.ആരോഗ്യം മെച്ചപ്പെടാം.  രാത്രി 8 മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം കാണുന്നു. അഭിമാനക്ഷതം ഉണ്ടാവാം.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

   രാത്രി 8 മണി വരെ കാര്യതടസ്സം കാണുന്നു. അലച്ചിൽ ഉണ്ടാവാം. ചെലവ് വർധിക്കും.  രാത്രി 8 മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം കാണുന്നു. ഇഷ്ടഭക്ഷണസമൃദ്ധി ഉണ്ടാവാം.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

 രാത്രി 8 മണി വരെ കാര്യവിജയം കാണുന്നു .ധനയോഗം ഉണ്ടാവാം . ബന്ധുസമാഗമം കാണുന്നു . രാത്രി 8 മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം കാണുന്നു. അലച്ചിൽ ഉണ്ടാവാം. ചെലവ് വർധിക്കും. ധനതടസ്സം കാണുന്നു. ശരീരസുഖം കുറയാം .

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

  കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം . ബന്ധുസമാഗമം ഉണ്ടാവാം  .തൊഴിൽ അന്വേഷണങ്ങൾ  ഫലവത്താവാം.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

 രാത്രി 8 മണി വരെ കാര്യപരാജയം ഉണ്ടാവാം . ഉദരവൈഷമ്യം  കാണുന്നു. പ്രവർത്തന മാന്ദ്യം ഉണ്ടാവാം .  രാത്രി 8 മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

കാര്യപരാജയം കാണുന്നു. അപകടഭീതി ഉണ്ടാവാം. നഷ്ടം കാണുന്നു. സായാഹ്നം മുതൽ കാര്യങ്ങൾ കുറേശ്ശെ നേരെയാവാം.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

  രാത്രി 8 മണി വരെ കാര്യവിജയം കാണുന്നു . സുഹൃത്സമാഗമം കാണുന്നു. യാത്രകൾ ഫലവത്താവാം.  രാത്രി 8 മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം  കാണുന്നു. നഷ്ടം ഉണ്ടാവാം.

English Summary : Monday / Daily Prediction by G. Jayachandra Raj

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA