sections
MORE

ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ

HIGHLIGHTS
  • ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
Weekly-Prediction-by-Kanippayyur
SHARE

അശ്വതി:

തൊഴിൽമേഖലകളിലെ അനിഷ്‌ടാവസ്ഥകൾ പരിഹരിക്കും. നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. വ്യാപാര, വ്യവസായ മേഖലകൾ പുനരുദ്ധരിക്കാൻ വിദഗ്ധ നിർദേശം തേടും. ഗൃഹനിർമാണം പുനരാരംഭിക്കും. സഹപ്രവർത്തകരുടെ സഹായ സഹകരണങ്ങൾ ഉണ്ടാകും.

ഭരണി:

ഒട്ടേറെ കാര്യങ്ങൾ നിഷ്കർഷയോടെ ചെയ്തുതീർക്കാൻ സാധിക്കും. അശ്രാന്തപരിശ്രമത്താൽ ആഗ്രഹസാഫല്യമുണ്ടാകും. വ്യക്തിസ്വാതന്ത്ര്യത്താൽ സർവകാര്യവിജയം നേടും. അധിക ചെലവുകളാൽ നീക്കിയിരിപ്പു കുറയും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കണം.

കാർത്തിക:

ശ്രമകരമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. സഹപാഠികൾക്കൊപ്പം ഉപരിപഠനത്തിനു ചേരാൻ സാധിക്കും. വ്യക്തിത്വവികസനത്തിനു തയാറാകും. അധിക്ഷേപങ്ങളെ അതിജീവിക്കാനുള്ള ആത്മവിശ്വാസമുണ്ടാകും. ചെലവിനങ്ങളിൽ നിയന്ത്രണം വേണം.

രോഹിണി:

കാഴ്ചപ്പാടുകൾ വ്യത്യസ്തമായതിനാൽ സംയുക്ത സംരംഭങ്ങളിൽനിന്നു പിന്മാറും. വിശിഷ്ട വ്യക്തികളുമായി സംസർഗത്തിലേർപ്പെടാൻ അവസരമുണ്ടാകും. മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കാൻ അവസരം ലഭിക്കും. കൂടുതൽ സൗകര്യമുള്ള വീടു വാങ്ങാൻ അന്വേഷണമാരംഭിക്കും.

മകയിരം:

വ്യവസായം നവീകരിക്കാൻ വിദഗ്ധ നിർദേശം തേടും. മത്സരരംഗങ്ങളിൽ വിജയിക്കും. അർഥവത്തായ ആശയങ്ങൾ അനുഭവത്തിൽ വന്നുചേരും. ഉദ്യോഗത്തിൽ അനിശ്ചിതാവസ്ഥകൾ പരിഹരിക്കാൻ അത്യധ്വാനം വേണ്ടിവരും. വികസനപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകും. കടംകൊടുത്ത സംഖ്യ തിരിച്ചുകിട്ടും.

തിരുവാതിര:

സത്യസന്ധമായ പ്രവർത്തനങ്ങളാൽ സൽക്കീർത്തിയും സജ്ജനപ്രീതിയും ഉണ്ടാകും. മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടെ ചെയ്യുന്നതെല്ലാം ലക്ഷ്യപ്രാപ്തി കൈവരിക്കും. പ്രവർത്തനക്ഷമത വർധിക്കും. ഉദ്യോഗത്തിൽ അധ്വാനഭാരവും യാത്രാക്ലേശവും വർധിക്കും.

പുണർതം:

പക്വതയോടെയുള്ള പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി കൈവരിക്കും. വ്യക്തിത്വം നിലനിർത്താൻ വിട്ടുവീഴ്ചയ്ക്കു തയാറാകും. ഒട്ടേറെ കാര്യങ്ങൾ നിഷ്കർഷയോടെ ചെയ്തുതീർക്കും. മാന്യമായ സംഭാഷണത്താൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. വ്യാപാര, വിതരണ മേഖലകളിൽ സമ്മർദം വർധിക്കും.

പൂയം:

പൊതുപ്രവർത്തനങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരും. പരിശ്രമങ്ങൾക്ക് അന്തിമമായി ഫലമുണ്ടാകും. ജാമ്യം നിൽക്കരുത്. കഫ – നീർദോഷ രോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. കടംകൊടുത്ത തുക ഗഡുക്കളായി തിരിച്ചുകിട്ടും. സന്താനസൗഖ്യമുണ്ടാകും.

ആയില്യം:

മാർഗതടസ്സങ്ങൾ നീങ്ങും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. മാതാപിതാക്കളെ അനുസരിക്കുന്നതിൽ ആത്മസംതൃപ്‌തിയുണ്ടാകും. അസുഖങ്ങൾക്കു വിദഗ്ധ പരിശോധന വേണ്ടിവരും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമുണ്ടാകും. അത്യധ്വാനത്താൽ സാമ്പത്തിക പ്രതിസന്ധി മറികടക്കും.

മകം:

പ്രയത്നങ്ങൾക്ക് അന്തിമനിമിഷത്തിൽ ഫലപ്രാപ്തി ലഭിക്കും. എല്ലാവർക്കും തൃപ്തിയുള്ള നിലപാടു സ്വീകരിക്കും. ഉദ്യോഗത്തിൽ പ്രതിസന്ധികളുണ്ടാകും. വ്യവസ്ഥകൾ പാലിക്കും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. വിമർശനങ്ങളെ നേരിടാനുള്ള ആത്മധൈര്യം ആർജിക്കും.

പൂരം:

സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായമുണ്ടാകും. കുടുംബത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാൻ സാധിക്കും. ബന്ധുവിനു സാമ്പത്തികസഹായം ചെയ്യാനിടവരും. ആത്മവിശ്വാസം വർധിക്കും. കഫ – ഉദരരോഗ പീഡകൾ വർധിക്കാനിടയുണ്ട്.

ഉത്രം:

മറ്റുള്ളവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ ആത്മസംതൃപ്‌തിയുണ്ടാകും. കർമമേഖലകളിൽ നേരിയ പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകും. ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ അബദ്ധങ്ങൾ ഒഴിവാകും. വാഹനാപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെടും. കൃത്യനിർവഹണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും.

 അത്തം:

വാക്കും പ്രവൃത്തിയും ഫലപ്രദമാകും. പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പ്രവർത്തനവിജയവും സാമ്പത്തികനേട്ടവും ഉണ്ടാകും. സന്താനങ്ങളുടെ ആർഭാടങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തും.

ചിത്തിര:

സുവ്യക്തമായ നിലപാട് സർവാദരങ്ങൾക്കും വഴിയൊരുക്കും. അധികാരപരിധി വർധിക്കും. കീഴ്‌വഴക്കം മാനിച്ച് കർമപദ്ധതികൾക്കു മാറ്റം വരുത്താൻ തയാറാകും. സന്താനങ്ങളുടെ പലവിധ ആവശ്യങ്ങൾക്കായി അവധിയെടുക്കും. തൊഴിൽമേഖലകളിൽ മെച്ചപ്പെട്ട നിലവാരം പുലർത്തും.

ചോതി:

ബഹുവിധ ആവശ്യങ്ങൾക്കായി യാത്രകൾ വേണ്ടിവരും. ആരോഗ്യം തൃപ്തികരമായിരിക്കും. പ്രവർത്തനമേഖലകളിൽ കാലാനുസൃത മാറ്റങ്ങൾ വരുത്താൻ തയാറാകും. കടംകൊടുത്ത തുക തിരിച്ചുകിട്ടും. ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് സർവാദരങ്ങൾക്കും വഴിയൊരുക്കും.

വിശാഖം:

പൊതുപ്രവർത്തനങ്ങളിൽ സാരഥ്യസ്ഥാനം വഹിക്കും. എല്ലാവർക്കും തൃപ്‌തിയുള്ള നിലപാടു സ്വീകരിക്കും. ബന്ധുസംരക്ഷണം ഏറ്റെടുക്കേണ്ടതായി വരും. മാതാപിതാക്കളുടെ ഇഷ്‌ടമനുസരിച്ചു പ്രവർത്തിക്കുന്നതിൽ ആത്മാഭിമാനം തോന്നും. കൃത്യനിർവഹണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും.

അനിഴം:

പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. ഉദ്യോഗത്തിൽ നേരിയ അഭിവൃദ്ധിയുണ്ടാകും. പ്രയത്നങ്ങൾക്കു ഫലമുണ്ടാകും. കലാകായിക മത്സരങ്ങൾക്കു പരിശീലനം ആരംഭിക്കും. വ്യാപാര, വ്യവസായങ്ങൾക്കു കാലാനുസൃത മാറ്റങ്ങൾ വരുത്താൻ തയാറാകും. നവദമ്പതികളെ ആശീർവദിക്കാൻ അവസരമുണ്ടാകും.

തൃക്കേട്ട:

സഹജമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമുണ്ടാകും. മാതാപിതാക്കളുടെ ആഗ്രഹമനുസരിച്ചു പ്രവർത്തിക്കാൻ തയാറാകും. ബന്ധുസഹായമുണ്ടാകും. അസാധാരണ വ്യക്തിത്വമുള്ളവരെ പരിചയപ്പെടാൻ അവസരമുണ്ടാകും. ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ അബദ്ധങ്ങൾ ഒഴിവാകും.

മൂലം:

പ്രതീക്ഷകൾ സഫലമാക്കാൻ അഹോരാത്രം പ്രയത്നിക്കും. വ്യവസ്ഥകൾ പാലിക്കും. ശ്രമകരമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. തൊഴിൽമേഖലകളിൽ ശത്രുക്കൾ വർധിക്കും. അസുഖങ്ങളാൽ ദൂരയാത്രകൾ മാറ്റിവയ്‌ക്കും. അനാവശ്യമായ ആധി ഒഴിവാക്കണം. പാരമ്പര്യ പ്രവൃത്തികളിൽ പരിശീലനം നേടും.

പൂരാടം:

ഒട്ടേറെ കാര്യങ്ങൾ നിശ്ചിതസമയത്തിനുള്ളിൽ ചെയ്തുതീർക്കും. ചർച്ചകൾക്കു പൂർണത ഉണ്ടാകുകയില്ല. വ്യക്തിത്വം നിലനിർത്താൻ വിട്ടുവീഴ്‌ചയ്‌ക്കു തയാറാകും. അനവസരങ്ങളിലെ വാക്കുകൾ പരിഹാസത്തിനു കാരണമാകും. ആരോഗ്യം തൃപ്തികരമായിരിക്കും.

ഉത്രാടം:

വ്യക്തിത്വവികസനത്തിനു മാനസികമായി തയാറാകും. മറ്റുള്ളവരുടെ കാഴ്ചപ്പാടു വിലയിരുത്തി പ്രവർത്തിക്കാൻ തയാറാകും. മാതാപിതാക്കളുടെ ആവശ്യങ്ങൾ പരിഗണിക്കും. മുൻകോപം നിയന്ത്രിക്കണം. അസാധ്യമെന്നു തോന്നുന്ന പലതും അശ്രാന്തപരിശ്രമത്താൽ സാധിക്കും.

തിരുവോണം:

ശുഭാപ്തിവിശ്വാസം വർധിക്കും. സുവ്യക്തമായ കർമപദ്ധതികൾക്കു പണം മുടക്കും. ആശ്രയിച്ചു വരുന്നവർക്ക് അഭയം നൽകും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. മിഥ്യാ പരിഭ്രമം ഒഴിവാക്കണം. ഭാവനകൾ യാഥാർഥ്യമാകും. വിവരസാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്കു സാക്ഷിയാകും.

അവിട്ടം:

സത്യസന്ധമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. ചികിത്സ ഫലിക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. ഹ്രസ്വകാല പാഠ്യപദ്ധതിക്കു ചേരും. ഉദ്യോഗത്തോടനുബന്ധിച്ച് ഉപരിപഠനത്തിനു ചേരും. വരവും ചെലവും തുല്യമായിരിക്കും. കാര്യനിർവഹണശേഷിയും ശുഭാപ്തിവിശ്വാസവും വർധിക്കും.

ചതയം:

സദ്ഭാവനകൾ യാഥാർഥ്യമാകും. സഹപ്രവർത്തകരുടെ ജോലികൂടി ചെയ്യേണ്ടതായിവരും. ദേഹക്ഷീണം വർധിക്കും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ സൂക്ഷിക്കണം. ചർച്ചകൾ വിജയിക്കും. ആത്മപ്രശംസ അധികമാകരുത്. നിർണായക തീരുമാനങ്ങളെടുക്കാൻ ഗുരുനാഥന്റെ ഉപദേശം തേടും.

പൂരുരുട്ടാതി:

നിർബന്ധ നിയന്ത്രണത്താൽ സാമ്പത്തിക നീക്കിയിരിപ്പ് ഉണ്ടാകും. പാരമ്പര്യ പ്രവൃത്തികളുടെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കുന്നതിൽ ആശ്വാസമുണ്ടാകും. കലാകായിക മത്സരങ്ങൾക്കു പരിശീലനം ആരംഭിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

ഉത്തൃട്ടാതി:

മാർഗതടസ്സം നീങ്ങി സർവകാര്യ വിജയമുണ്ടാകും. മാതാപിതാക്കളുടെ ആവശ്യങ്ങൾക്കു പ്രഥമ പരിഗണന നൽകും. ജാമ്യം നിൽക്കരുത്. വിശ്വാസവഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം. ആരോഗ്യം തൃപ്തികരമായിരിക്കും. സന്താനസംരക്ഷണം ആശ്വാസത്തിനു വഴിയൊരുക്കും.

രേവതി:

പുതിയ ഭരണസംവിധാനം അവലംബിക്കും. തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകും. ബഹുവിധ കാര്യങ്ങൾ നിഷ്കർഷയോടെ ചെയ്തുതീർക്കും. അസുഖങ്ങൾക്കു വിദഗ്ധചികിത്സ വേണ്ടിവരും. ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കും.

English Summary : Weekly Prediction by Kanippayyur / June 28 to July 04

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA