sections
MORE

സമ്പൂർണ വാരഫലം (ഓഗസ്റ്റ് 02 -08)

HIGHLIGHTS
  • അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ?
weekly-prediction-aug-02-to-08
SHARE

അശ്വതി: 

ഭൂമി, വാഹനം എന്നിവയുടെ വിൽപ്പനയിലൂടെ ധനലാഭം. കാര്യങ്ങൾ വിജയത്തിലെത്തിക്കുവാൻ സുഹൃദ് സഹായം ലഭിക്കും. തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും. യാത്രകൾ വേണ്ടിവരും. ആരോഗ്യപരമായി വാരം അനുകൂലമല്ല സാമ്പത്തിക പരമായ വിഷമതകൾ തരണം ചെയ്യുവാൻ സാധിക്കും.  ഭാര്യാ ഭർത്തൃബന്ധത്തിൽ നിലനിന്ന പ്രശ്നങ്ങൾ പരിഹൃതമാകും. 

ഭരണി : 

പൊതുവിൽ വാരം അനുകൂലമല്ല. തൊഴിൽപരമായ അലച്ചിൽ വർധിക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും. സന്താനങ്ങൾക്കായി പണച്ചെലവ്. കാര്യപുരോഗതിക്ക് പുതിയ തടസ്സങ്ങൾ ഉടലെടുക്കും. ധനപരമായ എല്ലാ കാര്യത്തിലും അധിക ശ്രദ്ധ പുലർത്തുക. ദാമ്പത്യ കലഹം ഉണ്ടാകുവാൻ സാദ്ധ്യത നിലനിൽക്കുന്നു . അധികാരികളുടെ അപ്രിയം നേരിടുവാൻ സാദ്ധ്യതയുണ്ട്.

കാർത്തിക : 

ആരോഗ്യവിഷമതകൾ നേരിടും. ഔഷധ സേവ വേണ്ടിവരും. സഞ്ചാരക്ലേശം അനുഭവിക്കും. തൊഴിൽ പരമായി അനുകൂല വാരമല്ല. പുതിയ തൊഴിൽ ശ്രമത്തിൽ പ്രതി കൂല മറുപടികൾ . യാത്രകൾ കൂടുതലായി വേണ്ടിവരും. സുഹൃത്തുക്കൾക്കായി പണച്ചെലവ്. കുടുംബ പരമായ പ്രശ്നങ്ങൾ. തൊഴിൽ പരമമായ ചെറിയ മാറ്റങ്ങൾ. പ്രധാന തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും. 

രോഹിണി : 

ബന്ധു ജനങ്ങൾക്ക് രോഗബാധാ സാദ്ധ്യത. അനാവശ്യ വാഗ്‌വാദങ്ങളിൽ ഏർപ്പെടും. സ്വന്തം ബിസിനസ്സിൽ നിന്ന് ധനലാഭം. അനാവശ്യചിന്തകൾ വര്‍ധിക്കും. അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കും.  ദീര്‍ഘയാത്ര വേണ്ടിവരും. ഗൃഹോപകരണങ്ങൾ ക്ക് കേടുപാടുകൾ ഉണ്ടാകുവാൻ സാദ്ധ്യത. പിതൃസ്വത്ത് ലഭിക്കുവാൻ യോഗം.

മകയിരം : 

സന്താനങ്ങൾക്ക്  ഉണ്ടായിരുന്ന രോഗബാധ ശമിക്കും. കുടുബപ്രശ്നങ്ങളിൽ ശമനം . തൊഴിൽ മേഖല ശാന്തമാകും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.സാമ്പത്തികമായ വിഷമതകൾ തരണം ചെയ്യും . തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. വരവിനേക്കാൾ ചെലവ് അധികരിച്ചു നിൽക്കുന്ന കാലമാണ്. പ്രതിസന്ധികളെ അതിജീവിക്കും. പൊതുവെ വിശ്രമം കുറഞ്ഞിരിക്കും. 

തിരുവാതിര : 

ദാമ്പത്യഭിന്നതകൾ ശമിക്കും. ആരോഗ്യപുഷ്‌ടിയുണ്ടാകും. ഉത്തരവാദിത്വം വര്‍ധിക്കും. പല പ്രധാന പ്രവൃത്തികളും സമയബന്ധിതമായി ചെയ്‌തുതീര്‍ക്കേണ്ടിവരും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങൾ‍ക്ക് അരിഷ്ടതകൾ  ഉണ്ടാകുന്ന കാലമാണ്. ഭക്ഷണ സുഖം കുറയും. തൊഴിൽ രംഗത്ത് അനുകൂല സാഹചര്യങ്ങൾ ഒരുങ്ങും. തൊഴിൽ പരമായ പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും. 

പുണർതം : 

അനുകൂല ഫലങ്ങൾ ഉള്ള വാരമാണ്. ധനലാഭമുണ്ടാകും. കടങ്ങൾ വീട്ടുവാൻ സാധിക്കും. വിദ്യാര്‍ഥികൾ‍ക്ക് ഉയര്‍ന്നവിജയം. മാനസികമായി നിലനിന്നിരുന്ന സംഘര്‍ഷം അയയും. ഒന്നിലധികം തവണ യാത്രകൾ വേണ്ടിവരും. പുണ്യസ്‌ഥലങ്ങൾ സന്ദര്‍ശിക്കും. സഹോദരങ്ങൾ‍ക്കായി പണച്ചെലവുണ്ടാകും. വിവാഹമാലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. 

പൂയം : 

നേത്രരോഗങ്ങൾക്ക് സാദ്ധ്യതയുണ്ട്. കടങ്ങൾ വീട്ടുവാനും പണയ ഉരുപ്പടികൾ തിരിച്ചെടുക്കുവാനും സാധിക്കും. സഹോദരങ്ങൾ‍ക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളിൽ വിജയം നേടും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മിതി വര്‍ധിക്കും. 

ആയില്യം : 

അധികാരികളിൽ നിന്ന് അനുകൂല നടപടികൾ ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്‌തി. ഔദ്യോഗികപരമായ യാത്രകൾ വേണ്ടിവരും. അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവര്‍ക്ക് സാമ്പത്തിക നേട്ടം. ദേഹസുഖം വര്‍ധിക്കും. ഗൃഹനിര്‍മാണത്തിൽ പുരോഗതി. വിദ്യാർത്ഥികൾക്ക് ഉന്നത വിജയം.

മകം :  

ഉദ്ദിഷ്ട കാര്യസാദ്ധ്യത്തിന് തടസ്സം. ധനപരമായി വാരം നന്നല്ല. കർമ്മ രംഗത്ത് ഉന്നതി. സൗഹൃദങ്ങളിൽ ഉലച്ചിൽ. കാര്യപുരോഗതി കൈവരിക്കും. അനുകൂല ദിനമാണ്. രോഗശമനം. പ്രവർത്തനങ്ങളിൽ വിജയം. ബന്ധുജന സഹായം ലഭിക്കും. സന്തോഷം നൽകുന്ന വാർത്തകൾ ശ്രവിക്കും. കുടുംബ സൗഖ്യ വർദ്ധന. ബിസിനസ്സിൽ പുരോഗതി. മാനസിക മായ സംതൃപ്തി. ജീവിത സൗഖ്യം. 

പൂരം : 

 രോഗദുരിതത്തിൽ ശമനം. മാനസിക സുഖവർദ്ധന. പ്രവർത്തനങ്ങളിൽ നേട്ടം  കർമ്മരംഗത്ത് നേട്ടങ്ങൾ. ഉപഹാരങ്ങൾ ലഭിക്കും. അവിചാരിത ധന ലാഭം ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം. കുടുംബ സൗഖ്യം. ബന്ധുജന സമാഗമം. 

ഉത്രം : 

വ്യവഹാര വിജയം പ്രതീക്ഷിക്കാം. പ്രശ്നപരിഹാരത്തിനായി സഹായം തേടേണ്ടി വരും. കലാപരിപാടികളിൽ സംബന്ധി ക്കും.സ്നേഹിക്കുന്നവരിൽ നിന്ന് എതിര്‍പ്പ് നേരിടും. യാത്രകൾ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളിൽ തിരിച്ചടികൾ നേരിടും. 

അത്തം : 

ഇഷ്ടജനങ്ങൾ‍ക്ക് തൊഴിൽ‍പരമായി മാറ്റം.  രോഗദുരിത ശമനം. ജീവിതപങ്കാളിയിൽ നിന്ന് ഉറച്ച പിന്തുണ. പ്രണയബന്ധിതര്‍ക്ക് തടസങ്ങൾ ഉണ്ടാകാം. അനിയന്ത്രിത കോപം പലപ്പോഴും ആപത്തായിത്തീരും. വിദേശത്തു നിന്നും നാട്ടിൽ തിരികെയെത്തും. ധനകാര്യസ്ഥാനങ്ങളിൽ നിന്ന് ലോണ് പാസായിക്കിട്ടും. 

ചിത്തിര : 

വിവാഹമാലോചിക്കുന്നവര്‍ക്ക് അനുകൂല ഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. മനഃസുഖം വർധിക്കും. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളിൽ നിന്നു മോചനം.രോഗദുരിതങ്ങളിൽ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം. ഭക്ഷണത്തിൽ നിന്നു അലര്‍ജി പിടിപെടും. മാനസിക നിരാശയിൽനിന്ന് മോചനം. 

ചോതി : 

സഹായ വാഗ്ദാനത്തിൽ നിന്ന് സുഹൃത്തുക്കൾ പിന്‍വാങ്ങും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും. ബന്ധുക്കൾ വഴി വരുന്ന വിവാഹാലോചനകളിൽ തീരുമാനമാകും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളിൽ വിജയിക്കുവാന് കഠിനശ്രമം വേണ്ടിവരും. കലഹങ്ങൾ‍ക്കു സാധ്യത. ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ ഇടപെടേണ്ടിവരും. 

വിശാഖം : 

പണമിടപാടുകളിൽ ചതിവു പറ്റാന് സാധ്യത. പിതാവിന് അരിഷ്ടതകൾ. അനാരോഗ്യം. തൊഴിൽ‍രംഗം മെച്ചപ്പെടും. ഗുണാനുഭവങ്ങൾ ലഭിക്കുവാൻ അൽപം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം. അപ്രതീക്ഷിത ധനനഷ്ടം നേരിടും. വാഹനം. വിലപ്പെട്ട രേഖകൾ കൈമോശം വരാനിടയുണ്ട്.

അനിഴം : 

യാത്രകൾ വേണ്ടിവരും. ചെവിയുടെ ബന്ധപ്പെട്ട രോഗാരിഷ്ടതകൾ. വാഹന മാറ്റിവാങ്ങുവാൻ ആലോചിക്കും. പ്രണയ ബന്ധങ്ങളിൽ തിരിച്ചടികൾ. വിവാഹ മാലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മിതി വര്‍ധിക്കും. ഇരുചക്ര വാഹനം വാങ്ങും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. പ്രശ്നപരിഹാരത്തിനായി സഹായം തേടേണ്ടി വരും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും.

തൃക്കേട്ട : 

ആരോഗ്യപരമായി അനുകൂലം. വിവാഹം വാക്കുറപ്പിക്കും. തൊഴിൽ പരമമായ മാറ്റങ്ങൾ. അനാവശ്യമായ മാനസിക ഉത്ക്കണ്ഠ.കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ. മധ്യാഹ്നത്തിന് ശേഷം ദിനം പ്രതികൂലം. യാത്രകൾ വേണ്ടിവരും. വാഹനവിൽപ്പനയിലൂടെ ധനലാഭം.സുഹൃദ് സഹായം ലഭിക്കും. പ്രവർത്തന വിജയം കൈവരിക്കും.ഭാര്യാ ഭർത്തൃബന്ധത്തിൽ നിലനിന്ന പ്രശ്നങ്ങൾ ശമിക്കും 

മൂലം: 

ഇഷ്ടജനങ്ങൾക്ക് തൊഴിൽപരമായി മാറ്റം. അന്യദേശവാസം എന്നിവയുണ്ടാകും. സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത.  അന്യരുടെ ഇടപെടൽ മൂലം കുടുംബത്തിൽ ചില്ലറ പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങൾക്ക് ഉന്നമനമുണ്ടാകും. ചെവിക്കും. കണ്ണുകൾക്കും രോഗബാധാ സാദ്ധ്യത. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് നേട്ടങ്ങൾ. 

പൂരാടം:

ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. സന്താന ഗുണമനുഭവിക്കും. കുടുംബ സൗഖ്യ വർദ്ധന. ബിസിനസ്സിൽ പുരോഗതി. മാനസിക മായ സംതൃപ്തി. ആരോഗ്യപരമായ വിഷമതകളിൽ നിന്ന് മോചനം. പൊതു പ്രവർത്തനത്തിൽ നേട്ടങ്ങൾ. അടുത്ത സുഹൃത്തുക്കളുമായി നില നിന്ന ഭിന്നത അവസാനിക്കും .സന്താനങ്ങൾക്കായി പണച്ചെലവ്.

ഉത്രാടം: 

സഹപ്രവർത്തകർ. അയൽവാസികൾ എന്നിവരിൽ നിന്ന് സഹായം. സാമ്പത്തിക വിഷമതകൾ മറികടക്കും. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും. താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. തൊഴിൽ പരമായ യാത്രകൾ. ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം. കുടുംബ സൗഖ്യം വർധിക്കും. ബന്ധുജന സമാഗമം മൂലം മാനസിക സുഖവർദ്ധന. പ്രവർത്തനങ്ങളിൽ നേട്ടം. പരീക്ഷാ വിജയം. 

തിരുവോണം: 

മാനസികമായി വിഷമതകൾ നേരിടും . സന്താനങ്ങൾക്ക് അനുകൂല ഫലങ്ങൾ . ബന്ധുക്കളുമായി കലഹം. സാമ്പത്തിക ക്ലേശം. വാതജന്യ രോഗങ്ങൾ എന്നിവ മൂലം വിഷമിക്കും. ആരോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക. ബന്ധു ജനസഹായം ലഭിക്കും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾക്കായി പണച്ചെലവ്. 

അവിട്ടം: 

നിലനിന്നിരുന്ന മാനസിക വിഷമതകൾ ശമിക്കും. സാമ്പത്തിക വിഷമതകൾ വിട്ടൊഴിയും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാനിടവരും. കലാരംഗത്തു പ്രവൃത്തിക്കുന്നവർക്ക് പ്രശസ്തി. അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും . തൊഴിൽപരമായി നിലനിന്നിരുന്ന ഉത്കണ്ഠ ശമിക്കും. പ്രവർത്തനപരമമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം. പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും. 

ചതയം: 

ബന്ധുക്കളെ സന്ദർശിക്കും. ഭൂമി. വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും. കാലാവസ്ഥാജന്യ രോഗ സാദ്ധ്യത. മാതാവിന് അരിഷ്ടതകൾ ഉണ്ടാകുവാനിടയുള്ള വാരമാണ്. അവിചാരിത യാത്രകൾ വേണ്ടിവരും. ഭക്ഷണസുഖം കുറയും. പല്ലുകൾക്ക് രോഗസാദ്ധ്യത. സുഹൃത്തുക്കളുമായി സംഗമം. ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകൾ വേണ്ടിവരും.

പൂരുരുട്ടാതി:  

അരിഷ്ടതകൾ അനുഭവപ്പെടും. ശരീരത്തിൽ പരിക്ക് പറ്റുവാൻ സാദ്ധ്യത. ഉദരവിഷമതകൾ അനുഭവിക്കും. ആവശ്യത്തിന് പണം കണ്ടെത്താനാവാതെ വരും. മുന്‍പ് പരിചയമില്ലാത്തവര്‍ക്ക് സഹായം ചെയ്യേണ്ടിവരും. ഗൃഹാന്തരീക്ഷം അസംതൃപ്തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകൾ വർധിക്കും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ. 

ഉത്രട്ടാതി:  

ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏര്‍പ്പെടുവാൻ സാധിക്കും. ബിസിനസിൽ മികവു പുലര്‍ത്തും. ഔഷധങ്ങളിൽ നിന്ന് അലര്‍ജി പിടിപെടാൻ സാധ്യത. അന്യജന സഹായത്താൽ കാര്യ വിജയം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. തൊഴിൽ രഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. പഠനത്തിൽ അലസത. വാരത്തിന്റെ അവസാനത്തിൽ അനാവശ്യമായ ആരോപണങ്ങൾ മൂലം വിഷമിക്കും.

രേവതി: 

ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന അഭിപ്രായഭിന്നത മാറി ശാന്തതയുണ്ടാകും. സ്വന്തം ബിസിനസിൽ‍നിന്ന് മികച്ച നേട്ടം. പുതിയ ബിസിനസ് തുടങ്ങാന് ശ്രമിക്കുന്നവർക്ക് അനുകൂല സമയം.  മുൻകോപം നിയന്ത്രിക്കണം. ഗൃഹത്തിൽ സമാധാന അന്തരീക്ഷം പുലരും . വിദേശ ജോലിയിൽ നിലനിന്ന പ്രശ്നങ്ങൾ ശമിക്കും.

English Summary : Weekly Star Prediction by Sajeev Shastharam / August 02 to 08

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA