ADVERTISEMENT

മേടക്കൂർ: അശ്വതി,ഭരണി, കാർത്തിക 1/4

വർഷാരംഭവും അവസാനവും ഈശ്വരാനുകൂല്യം ഉള്ളതാണ്. സാമ്പത്തിക നില മെച്ചപ്പെടും. ഭാഗ്യങ്ങളും ഉണ്ടാകും. ദീർഘ കാലമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കും.

ഇടവക്കൂർ:-കാർത്തിക3/4, രോഹിണി, മകയിരം 1/2

ആദ്യപാദം ബുദ്ധിമുട്ട് ഉണ്ടാകും. പിന്നീട് വർഷം മുഴുവനും ഗുണകരം ആയിരിക്കും. ധനസ്ഥിതി മെച്ചപ്പെടും.തൊഴിൽ ലഭിക്കും. മക്കളെ കൊണ്ട് സന്തോഷിക്കാൻ കഴിയും.

മിഥുനക്കൂർ:-മകയിര്യം1/2, തിരുവാതിര, പുണർതം 3/4

കുടുംബജീവിതം സന്തോഷകരം ആകും. രണ്ടാം പാദത്തിൽ മാത്രം അൽപ്പം ബുദ്ധിമുട്ടുകൾ ഉണ്ടാകും. ധനസ്ഥിതി മെച്ചപ്പെടും. അവിവാഹിതരുടെ വിവാഹം നടക്കും.

കർക്കടകക്കൂർ:- പുണർതം 1/4, പൂയം, ആയില്യം 

വർഷാരംഭവും അവസാനവും അത്ര നന്നല്ല. മധ്യ ഭാഗം ഗുണകരം ആണ്. വിവാഹം നടക്കും . അകന്നു കഴിയുന്നവർ ഒന്നിക്കും.പണം സൂക്ഷിച്ചു ചെലവാക്കുക.

ചിങ്ങക്കൂർ:- മകം, പൂരം, ഉത്രം 1/4

സ്ഥാനക്കയറ്റം ലഭിക്കും. വർഷത്തിന്റെ മധ്യകാലം നന്നല്ല. പ്രേമ ബന്ധം ഉടലെടുക്കും. ബന്ധു സഹായം ലഭിക്കും. പല വഴിയിലൂടെ പണം വന്നു ചേരും.

കന്നിക്കൂർ:-ഉത്രം3/4,അത്തം,ചിത്തിര1/2

വീട് മോടി പിടിപ്പിക്കുകയോ  പുതിയ വീട് വാങ്ങുകയോ  ചെയ്യും. കൂടുതൽ ഉത്തരവാദിത്വങ്ങൾ ലഭിക്കും. വർഷാവസാനം  നന്നല്ല. പ്രാർത്ഥന മുടങ്ങാതെ നടത്തുക.

തുലാക്കൂർ:-ചിത്തിര1/2,ചോതി, വിശാഖം3/4

തുടക്കം കുറച്ചു ബുദ്ധിമുട്ട് നേരിടും. പിന്നെ വർഷം മുഴുവനും നല്ലതാണ്. പുതിയ വാഹനം സ്വന്തമാക്കും. സന്താന ഭാഗ്യം ഉണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും.

വൃശ്ചികക്കൂർ:-വിശാഖം1/4,അനിഴം, തൃക്കേട്ട

ഗുണാധിക്യം ഉള്ള വർഷം ആണ്. വസ്തു ഇടപാടുകൾ ലാഭകരമായി നടത്തും . പഠനത്തിൽ മികവ് തെളിയിക്കും. വീട്ടിൽ ഐശ്വര്യം നിലനിൽക്കും. സാമ്പത്തിക നില ഭദ്രം.

ധനുക്കൂർ: മൂലം,പൂരാടം, ഉത്രാടം 1/4

കഴിഞ്ഞ വർഷത്തെ പോലെ ആണ് തുടക്കം, പിന്നെ നല്ലതാണ് . അവസാനം കുറച്ചു സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകും. പ്രാർഥനകൾ മുടങ്ങാതെ നടത്തുക.

മകരക്കൂർ:-ഉത്രാടം3/4,തിരുവോണം, അവിട്ടം 1/2

അനാവശ്യ ചെലവുകൾ വർധിക്കും.  വിവാഹം നടക്കും. കുടുംബ  ജീവിതം ഊഷ്മളമാകും. വർഷാന്ത്യം  ധന സ്ഥിതി മെച്ചപ്പെടും. ഉപരിപഠനം സാധ്യമാകും.

കുംഭക്കൂർ:- അവിട്ടം1/2,ചതയം, പൂരുരുട്ടാതി 3/4

വർഷത്തിന്റെ ആദ്യ പാദത്തിൽ പല  നേട്ട ങ്ങളും ഉണ്ടാകും. പിന്നെ ചെലവുകൾ വർധിക്കും. ധാരാളം യാത്രകൾ ആവശ്യമായി വരും. പുണ്യ കർമ്മങ്ങൾ അനുഷ്ഠിക്കും. 

മീനക്കൂർ:-പൂരുരുട്ടാതി 1/4, ഉതൃട്ടാതി ,രേവതി

ആദ്യ പാദത്തിൽ പ്രവർത്തന രംഗത്ത് ബുദ്ധിമുട്ടുകൾ  ഉണ്ടാകും. പിന്നെ സ്ഥിതി മെച്ചപ്പെടും. സാമ്പത്തിക നില മെച്ചമാകും. തീർഥസ്ഥലം സന്ദർശിക്കും.

 

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

English Summary : 1196 Malayalam New Year Prediction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com