sections
MORE

ബുധന്റെ രാശി മാറ്റം; സെപ്റ്റംബർ 22 വരെ ഈ നാളുകാർക്ക് നേട്ടം

HIGHLIGHTS
  • ബുധന്റെ രാശിമാറ്റം ,ഓരോ നാളുകാർക്കും എങ്ങനെ?
Mercury-Transit-2020
SHARE

ബുധൻ എന്ന ഗ്രഹം 2020 സെപ്റ്റംബർ 2നു ചിങ്ങം രാശിയിൽ നിന്നു കന്നി രാശിയിലേക്കു മാറി. സെപ്റ്റംബർ 22 വരെ കന്നി രാശിയിൽ തുടരും. ബുധന്റെ ഈ രാശിമാറ്റം ചില കൂറുകാർക്കു നല്ല ഫലവും ചില കൂറുകാർക്ക് അനുകൂലമല്ലാത്ത ഫലവുമാണു നൽകുക.


ഓരോ കാലത്തും നവഗ്രഹങ്ങളിൽ ഓരോന്നും നിൽക്കുന്ന സ്ഥാനം അനുസരിച്ച് വ്യത്യസ്ത ഫലങ്ങൾ ഓരോരുത്തർക്കും അനുഭവപ്പെടും. ഇതിനെയാണു ഗ്രഹചാരഫലം എന്നു പറയുന്നത്.
ജനനസമയത്തു ചന്ദ്രൻ നിൽക്കുന്ന രാശി (ജന്മക്കൂറ്) അടിസ്ഥാനമാക്കിയാണു പ്രധാനമായും ഗ്രഹങ്ങളുടെ ചാരഫലം നോക്കുന്നത്.  അതുകൊണ്ടുതന്നെ ഓരോ ഗ്രഹവും ഒരു രാശിയിൽ നിന്നു മറ്റൊരു രാശിയിലേക്കു കടക്കുമ്പോൾ വ്യക്തികളുടെ ജീവിതത്തിലും ചെറിയ മാറ്റങ്ങൾ അനുഭവപ്പെടും. ശനിഗ്രഹത്തിന്റെ തൽക്കാലസ്ഥിതിയുടെ അടിസ്ഥാനത്തിലുള്ള ദോഷകാലമാണു കണ്ടകശനി, ഏഴരശനി, അഷ്ടമശനി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നത്.  ഇതുപോലെ ബുധൻ എന്ന ഗ്രഹത്തിന്റെ തൽക്കാലസ്ഥിതിയുടെ അടിസ്ഥാനത്തിൽ മേടം മുതൽ ഓരോ കൂറുകാർക്കും അനുഭവപ്പെടാവുന്ന ഫലമാണു ചുവടെ പറയുന്നത്.
“വിത്തക്ഷയം ശ്രിയമരാതിഭയം ധനാപ്തിം…” എന്നു തുടങ്ങുന്ന ശ്ലോകത്തിലാണു ബുധന്റെ ചാരഫലത്തെക്കുറിച്ചു പറയുന്നത്. ഇതനുസരിച്ച് ഓരോ കൂറുകാരുടെയും ഫലം ഇങ്ങനെ:


മേടക്കൂറ്- വിജയം. (ഇടപെടുന്ന കാര്യങ്ങളിൽ വിജയം അനുഭവപ്പെടും.)


ഇടവക്കൂറ്- ഭാര്യാതനൂജകലഹം. (ഭാര്യയുമായും മക്കളുമായും നിസ്സാരകാര്യത്തെച്ചൊല്ലി അഭിപ്രായവ്യത്യാസത്തിനു സാധ്യതയുണ്ട്. അതുകൊണ്ട് സംസാരത്തിലും ഇടപെടലുകളിലുമൊക്കെ കരുതൽ വേണം.)


മിഥുനക്കൂറ്- ധനാപ്തി. (കിട്ടാനുള്ള പണം കുറച്ചെങ്കിലും തിരിച്ചുകിട്ടും. വിചാരിക്കാത്ത മേഖലയിൽ നിന്നും വരുമാനത്തിനു സാധ്യത.)


കർക്കടക്കൂറ്- അരാതിഭയം. (സുഹൃത്തുക്കളിൽ ചിലർ ശത്രുതയിലേക്കു മാറാനിടയുണ്ട്. ശത്രുതയിലുള്ളവരുടെ ഭാഗത്തു നിന്നു ചില പ്രകോപനങ്ങൾക്കും സാധ്യതയുണ്ട്. അതിനു വിധേയരാകാതിരിക്കാൻ ജാഗ്രത വേണം.)  


ചിങ്ങക്കൂറ്- ശ്രീ. (ഐശ്വര്യവും ധനലാഭവുമുണ്ടാകും. വരുമാനവർധനയ്ക്കു സാധ്യത.)


കന്നിക്കൂറ്- ധനക്ഷയം. (വിചാരിച്ചതിനെക്കാൾ ചെലവു കൂടും. അനാവശ്യകാര്യങ്ങളിൽ കൂടുതൽ പണം ചെലവാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.)


തുലാക്കൂറ്- പരാജയഭീതി. (വിദ്യാർഥികളും മത്സരപ്പരീക്ഷ എഴുതുന്നവരും ഓൺലൈൻ പഠനമാണെങ്കിൽ പോലും കൂടുതൽ മനസ്സിരുത്തണം.)


വൃശ്ചികക്കൂറ്- പുഷ്ടി (പൊതുവേ എല്ലാ രംഗത്തും അഭിവൃദ്ധി കാണപ്പെടും.)


ധനുക്കൂറ്- അശേഷസൌഖ്യം. (സുഖസൌകര്യങ്ങൾ അനുഭവപ്പെടും.)


മകരക്കൂറ്- വിഘ്നം. (ചെറിയ തടസ്സങ്ങൾ അനുഭവപ്പെടുന്നതായി തോന്നും.)


കുംഭക്കൂറ്- പുത്രാർഥലാഭം. (മക്കളെക്കൊണ്ടു സന്തോഷം, സാമ്പത്തികപുരോഗതി എന്നിവ അനുഭവപ്പെടും.)


മീനക്കൂറ്- വിരോധം. (മറ്റുള്ളവരുമായി വിരോധം തോന്നാനിടയുണ്ട്. സംസാരത്തിലും പെരുമാറ്റത്തിലും കരുതൽ വേണം.)


ബുധന്റെ പൊതുവേയുള്ള ഗ്രഹചാരഫലമാണു മുകളിൽ കൊടുത്തിട്ടുള്ളത്. മറ്റു ഗ്രഹങ്ങളുടെ സ്ഥിതിയുടെയും വ്യത്യസ്ത ദശാകാലങ്ങളുടെയും പ്രായവ്യത്യാസത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ അതനുസരിച്ചുള്ള ഫലങ്ങൾ കൂടി അനുഭവപ്പെടാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA