sections
MORE

സമ്പൂർണ വാരഫലം (സെപ്‌റ്റംബർ 13 - 19)

HIGHLIGHTS
  • അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ?
weekly-star-prediction-September-13-to-19
SHARE

അശ്വതി  :

പുതിയ ഗൃഹോപകരണങ്ങൾ  വാങ്ങും. കുടുംബത്തിൽ നില നിന്നുരുന്ന  അസ്വസ്ഥതകൾ ശമിക്കും. പുതിയ ഭൂമി വാങ്ങുവാൻ സാധിക്കും. ഉദ്യോഗാർത്ഥികൾക്കു  ജോലി ലഭിക്കും. താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. വ്യാപാര വിജയം ഉണ്ടാവാം. 

ഭരണി : 

ആരോഗ്യനില തൃപ്തികരമാകും. ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും. പ്രണയസാഫല്യം ഉണ്ടാവാം. മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. വിലപിടിപ്പുള്ള  വസ്തുക്കൾ  സമ്മാനമായി ലഭിക്കും. വാഹനത്തിൻ  അറ്റകുറ്റപ്പണികൾ വേണ്ടി വരാം. 

കാർത്തിക  :

പ്രവർത്തന രംഗത്ത്  ഉയർച്ച  അനുഭവപ്പെടും. കുടുംബസുഖം ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും.  പഠനനിലവാരം ഉയരും. ബിസിനസിൽ നേട്ടങ്ങൾ  കൈവരിക്കും. പണമിടപാടുകളിൽ   നേട്ടങ്ങൾ ഉണ്ടാവാം .പൊതുവെ വിശ്രമം കുറഞ്ഞിരിക്കും .

രോഹിണി  :

പ്രവർത്തിക്കുന്ന  മേഖലയിൽ നിന്ന് ഉദ്ദേശിച്ച നേട്ടങ്ങൾ  ലഭിക്കുവാൻ  സാദ്ധ്യത കുറവായിരിക്കും.  കുടുംബത്തിൽ അസ്വസ്ഥതകൾ ഉടലെടുക്കാം. ഉദരസംബൻധമായ വൈഷമ്യങ്ങൾ നിരന്തരം അലട്ടും. സന്താനങ്ങൾ  മൂലം വിഷമങ്ങൾ ഉണ്ടാവാം. 

മകയിരം  :

ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തര ഫലത്താൽ വിഷമിക്കും . സ്വപ്രയത്നത്താൽ  തടസങ്ങൾ തരണം ചെയ്യും. ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും. ബന്ധുഗുണം  അനുഭവിക്കും. ഗൃഹ നിർമ്മാണത്തിൽ  പുരോഗതി ഉണ്ടാവാം. സ്വഗൃഹത്തിൽ നിന്ന്  വിട്ടു നിൽക്കേണ്ടിവരും.

തിരുവാതിര :

പുതിയ സംരംഭങ്ങളിൽ  ഏർപ്പെട്ട്  വിജയിക്കും. മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനം  ലഭിക്കും. ജോലിയിൽ   താൽപര്യം വർധിക്കും . സാമ്പത്തിക വിഷമതകൾ മറികടക്കും. ബന്ധു ഗുണം  അനുഭവിക്കും . 

പുണർതം :

പരീക്ഷകളിൽ ഉന്നത  വിജയം പ്രതീക്ഷിക്കാം. പണമിടപാടുകളിൽ  കൃത്യത പുലർത്തും. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പണം ചെലവിടും. രോഗശമനം ഉണ്ടാകും. രോഗാവസ്ഥയിൽ കഴിയുന്നവർക്ക്  ആശ്വാസം. ഭക്ഷണസുഖം വർധിക്കും . മാനസിക അസ്വസ്ഥതകൾ  ശമിക്കും. ഉദരവ്യാധികളിൽ നിന്ന്   മോചനം ലഭിക്കാം.

പൂയം  :

ചികിത്സകളിൽ കഴിയുന്നവർക്ക് ആശ്വാസം. സ്വകുടുംബത്തിൽ നിന്ന്  അകന്നു കഴിയേണ്ടിവരും. പണമിടപാടുകളിൽ  നേട്ടം പ്രതീക്ഷിക്കാം. ദമ്പതികൾ തമ്മിൽ നില നിന്നിരുന്ന അകൽച്ച കുറയ്ക്കുവാൻ സാധിക്കും. തൊഴിലന്വേഷണങ്ങളിൽ വിജയം, താൽക്കാലിക ജോലികൾ സ്ഥിരപ്പെടാൻ സാധ്യത. 

ആയില്യം : 

വാക്കുതർക്കങ്ങളിലേർപ്പെട്ട് സമയം പാഴാക്കാതെ ശ്രദ്ധിക്കുക. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവിടും. ഔഷധ സേവയെത്തുടർന്ന്   രോഗശമനം. പുതിയ വീടു വാങ്ങാനുള്ള ശ്രമത്തിൽ തീരുമാനമെടുക്കും . 

മകം  :

സാമ്പത്തിക  നേട്ടം കൈവരിക്കും. ബന്ധുക്കൾ  നിമിത്തം നേട്ടം. പൊതുപ്രവർത്തകർക്ക്  പ്രശസ്‌തി വർധന ഉണ്ടാവാം. ഏർപ്പെട്ടിരിക്കുന്ന തൊഴിലിൽ നിന്ന് നേട്ടം. ജീവിത സുഖം വർധിക്കും. തൊഴിൽപരമായ സ്ഥാനക്കയറ്റം ഇഷ്ടസ്ഥലത്തേക്കു മാറ്റം എന്നിവയുണ്ടാകും. ആരോഗ്യം പുഷ്ടിപ്പെടും. 

പൂരം: 

ആഡംബര വസ്തുക്കൾക്കായി പണം ചെലവിടും. യാത്രകൊണ്ട് നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. സന്താനഗുണം വർധിക്കും. ഊഹക്കച്ചവടത്തിൽ വിജയം പ്രതീക്ഷിക്കാം . മേലധികാരികളുടെ പ്രീതി സമ്പാദിക്കും. രോഗശമനമുണ്ടാകും. വാഹനം മാറ്റിവാങ്ങുവാൻ തീരുമാനമെടുക്കും . 

ഉത്രം :

സർക്കാരിൽ നിന്ന്   ആനുകൂല്യങ്ങൾ   ലഭിക്കും. വിദ്യാർഥികൾക്ക്  പരീക്ഷകളിൽ ഉന്നത വിജയം. ഭൂമി ഇടപാടിൽ  ലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവർക്ക്  ഉത്തമ ബന്ധം  ലഭിക്കും. സുഹൃദ് സമാഗമം ഉണ്ടാകും. കാലാവസ്ഥാ ജന്യരോഗങ്ങൾ  പിടിപെടാം . 

അത്തം   :

ബിസിനസിൽ നിന്ന്  നേട്ടം പ്രതീക്ഷിക്കാം. ദീർഘ ദൂരയാത്രകൾ  നടത്തേണ്ടിവരും. ഇരുചക്രവാഹനം വാങ്ങും. ഏറ്റെടുത്ത കാര്യങ്ങൾ  ഭംഗിയായി പൂർത്തീകരിക്കുവാൻ  സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കൾ  വഴി നേട്ടമുണ്ടാകും.

ചിത്തിര  :

വളരെക്കാലമായി ആഗ്രഹിക്കുന്ന  കാര്യം നിറവേറും. വിവാഹം ആലോചിക്കുന്നവർക്ക്  വിവാഹക്കാര്യത്തിൽ  തീരുമാനം. വിദ്യാർഥികൾക്ക്  ഉപരിപഠനത്തിന്  സാധ്യത. സാഹിത്യരംഗത്ത് ശോഭിക്കും.  സാമ്പത്തികമായി ചെറിയ വിഷമതകൾ നേരിടും. സുഹൃദ് സഹായം ലഭിക്കും.

ചോതി  :

വിദേശത്തു നിന്ന്  തിരികെ നാട്ടിൽ  എത്താൻ  സാധിക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ  നടത്തേണ്ടിവരും. വിവാഹാലോചനകളിൽ ഉത്തമ ബന്ധം  ലഭിക്കും.

വിശാഖം : 

കടം നൽകിയ പണം തിരികെ ലഭിക്കും. ബന്ധുസമാഗമം ഉണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവം ഉണ്ടാവാം. ഉദ്യോഗസ്ഥർക്ക്  ഇഷ്ടമില്ലാത്ത  സ്ഥലത്തേക്ക് മാറ്റം ഉണ്ടാകും. വ്യവഹാരങ്ങളിൽ തിരിച്ചടികൾ പ്രതീക്ഷിക്കാം.

അനിഴം  :

വിവാഹക്കാര്യത്തിൽ  ഉചിതമായ തീരുമാനമെടുക്കും. കർമ്മരംഗം  പുഷ്ടിപ്പെടും. മംഗള കർമ്മങ്ങളിൽ  പങ്കെടുക്കും. ഇരുചക്രവാഹന ലാഭം ഉണ്ടാകും.  കുടുംബത്തിൽ സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായ അസ്വസ്ഥത ഉടലെടുക്കും. ധൃതിപിടിച്ചുള്ള തീരുമാനങ്ങൾ എടുക്കരുത് .

തൃക്കേട്ട  :

ഊഹക്കച്ചവടത്തിൽ  വിജയം. വിദ്യാർത്ഥികൾക്ക്   ഉപരിപഠനത്തിൻ പ്രവേശനം. രോഗശമനം ഉണ്ടാകും. വിവാഹാലോചനകളിൽ  തീരുമാനം ഉണ്ടാവാം. നേത്രരോഗത്തിന്  ചികിത്സ തേടേണ്ടി വരും . മംഗള കർമ്മങ്ങളിൽ സംബന്ധിക്കും. 

മൂലം :

പലതരത്തിൽ നിലനിന്നിരുന്ന  വിഷമതകൾ‍ക്ക് ശമനം ഉണ്ടാകും. ഒന്നിലധികം  മാര്‍ഗങ്ങളിൽ ധനാഗമം പ്രതീക്ഷിക്കാം. ഭൂമിയിൽ നിന്നുള്ള  ആദായം പ്രതീക്ഷിക്കാം. കലാരംഗത്ത് അംഗീകാരങ്ങൾ ലഭിക്കും. 

പൂരാടം :

മാതാപിതാക്കളുടെ ഇഷ്‌ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. ബന്ധു ജനഗുണമനുഭവിക്കും. ഉദ്യോഗസ്‌ഥര്‍ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്‌ടസ്‌ഥലത്തേയ്‌ക്ക് മാറ്റം ലഭിക്കും. തൊഴിലന്വേഷകര്‍ക്കും അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം. 

ഉത്രാടം : 

യാത്രകൾ വേണ്ടിവരും. രോഗാവസ്‌ഥയിലുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങൾ പുതുതായി വാങ്ങും. സുഹൃത്തുക്കൾ‍ക്കായി പണം ചെലവഴിക്കേണ്ടിവരും. ദാമ്പത്യജീവിതത്തിൽ നിലനിന്നിരുന്ന  അസ്വസ്‌ഥതകൾ ശമിക്കും.

തിരുവോണം :

ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ അനുഭവിക്കും. ശാരീരികമായി നിലനിന്നിരുന്ന  വിഷമങ്ങൾ ശമിക്കും. മംഗളകര്‍മങ്ങളിൽ സംബൻധിക്കും. ഗൃഹനിര്‍മാണത്തിൽ പുരോഗതി കൈവരിക്കും. വിദ്യാര്‍ഥികൾ‍ക്ക് പഠനത്തിൽ മികവുപുലര്‍ത്താൻ സാധിക്കും. 

അവിട്ടം :

പ്രതികൂലസാഹചര്യങ്ങൾ ഒന്നൊന്നായി  തരണംചെയ്യും. സാമ്പത്തിക വിഷമങ്ങൾ നേരിടുമെങ്കിലും സുഹൃത്തുക്കൾ, ബന്ധുക്കൾ  എന്നിവരുടെ  സഹായത്താൽ അവ തരണം ചെയ്യും. ആയുധം, അഗ്നി ഇവയാൽ പരിക്കേൽ‍ക്കുവാൻ സാധ്യതയുണ്ട്. 

ചതയം :

ഗുണാനുഭവങ്ങൾ വര്‍ധിച്ചു നിൽ‍ക്കും. ഏര്‍പ്പെടുന്ന  പ്രവര്‍ത്തനങ്ങളിൽ വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന  വിഷമതകൾ ശമിക്കും. സഹോദരങ്ങളിൽ‍ നിന്നുള്ള  സഹായം ലഭിക്കും. തൊഴിലിൽ ഉത്തരവാദിത്വം വര്‍ധിക്കും. പ്രണയ സാഫല്യമുണ്ടാകും. 

പൂരുരുട്ടാതി :

തൊഴിൽ‍പരമായ യാത്രകൾ വേണ്ടിവരും. അതിനാൽ‍ ക്ഷീണം വര്‍ധിക്കും. വിവാഹനിശ്‌ചയത്തോളമെത്തിയ ബന്ധം  മാറിപ്പോകുവാൻ സാധ്യതയുണ്ട്. ദാമ്പത്യജീവിതത്തിലും സുഖകരമല്ലാത്ത  അനുഭവങ്ങളുണ്ടാകും. കൃഷിയിൽ നിന്ന്  നേട്ടങ്ങളുണ്ടാകും. 

ഉത്രട്ടാതി :

തൊഴിലിൽ നിന്നുള്ള  നേട്ടങ്ങൾ കൈവരിക്കും. പൊതുവിൽ വിശ്രമം കുറഞ്ഞിരിക്കും. മംഗളകര്‍മങ്ങളിൽ‍ സംബൻധിക്കും. സുഹൃത്തുക്കൾ‍ വഴി കാര്യസാധ്യം.പൊതുപ്രവര്‍ത്തനങ്ങളിൽ നേട്ടം. 

രേവതി :

കഠിനപരിശ്രമം കൊണ്ട് മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. സാമ്പത്തികബുദ്ധിമുട്ട് മൂലം പല കാര്യങ്ങളും മാറ്റിവയ്‌ക്കേണ്ടിവരും. ഏറ്റെടുത്ത ജോലികൾ ചിലപ്പോൾ ഉപേക്ഷിക്കേണ്ടതായി വരാം. അന്യരോടുള്ള  പെരുമാറ്റത്തിൽ തെറ്റിദ്ധാരണ ഉണ്ടാകാതെ ശ്രദ്ധിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA