sections
MORE

ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ

HIGHLIGHTS
  • ഈ ആഴ്ച നിങ്ങൾക്കനുകൂലമോ?
Weekly-Prediction-by-Kanippayyur-1200
SHARE

അശ്വതി:

ദാമ്പത്യസൗഖ്യവും കുടുംബസൗഖ്യവും മനഃസമാധാനവും ആരോഗ്യപുഷ്‌ടിയും ഉണ്ടാകും. ഉന്നതരുമായി സൗഹൃദത്തിലേർപ്പെടും. വാഹനാപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെടും. അമിതാവേശം നിയന്ത്രിക്കണം. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.

ഭരണി:

ഏറ്റെടുത്ത ജോലികൾ സഹപ്രവർത്തകരുടെ സഹായത്താൽ സമയബന്ധിതമായി പൂർത്തീകരിക്കും. വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമിയിൽ ഗൃഹനിർമാണം തുടങ്ങും. മഹദ്‌വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ ത്യാഗം സഹിക്കേണ്ടിവരും.

കാർത്തിക:

പ്രവർത്തന മണ്ഡലങ്ങളിൽനിന്നു സാമ്പത്തികനേട്ടം കൈവരും. വ്യാപാരസമുച്ചയം നിർമിക്കാനുള്ള ഭൂമിക്കായി അന്വേഷണമാരംഭിക്കും. ജോലിയിൽനിന്നു വിരമിച്ചതിനാൽ ജന്മനാട്ടിലേക്കു താമസം മാറ്റും. വീടിന്റെ അറ്റകുറ്റപ്പണി പൂർത്തീകരിക്കും.

രോഹിണി:

ജോലിഭാരവും ചുമതലയും വർധിക്കുന്ന വിഭാഗത്തിലേക്കു മാറ്റമുണ്ടാകും. ആശയവിനിമയങ്ങളിൽ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം. അസുഖങ്ങൾ വർധിക്കുന്നതിനാൽ വിദഗ്ധ പരിശോധന നടത്തും. പ്രവൃത്തിയിലുള്ള സത്യസന്ധതയും നിഷ്കർഷയും സൽക്കീർത്തിക്കു വഴിയൊരുക്കും.

മകയിരം:

ആരോഗ്യം തൃപ്‌തികരമായിരിക്കുമെങ്കിലും വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. മകന് ഉദ്യോഗം ലഭിച്ചതിൽ ആശ്വാസമാകും. വർഷങ്ങൾക്കു മുൻപു കടംകൊടുത്ത സംഖ്യ തിരിച്ചുകിട്ടും. നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാൻ ജീവിതപങ്കാളിയുടെ നിർദേശം സ്വീകരിക്കും.

തിരുവാതിര:

വാഗ്ദാനങ്ങൾ നിറവേറ്റാൻ കഠിനപ്രയത്നം വേണ്ടിവരും. ക്ഷമാശീലം കുറവായതിനാൽ അബദ്ധങ്ങൾ വന്നുചേരുമെങ്കിലും സുഹൃത്തിന്റെ സമയോചിത ഇടപെടലുകളാൽ ദോഷവശങ്ങൾ അതിജീവിക്കും. വർഷങ്ങൾക്കു ശേഷം സഹപാഠിയെ കാണാൻ അവസരമുണ്ടാകും.

പുണർതം:

അനായാസേന ചെയ്തുതീർക്കേണ്ട കാര്യങ്ങൾക്കു കഠിനപ്രയത്നം വേണ്ടിവരും. ഉദരരോഗപീഡകൾ വർധിക്കും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരും. അമിത ആത്മവിശ്വാസം അബദ്ധങ്ങൾക്കു വഴിയൊരുക്കും.

പൂയം:

ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാൻ സാധിക്കും. ഗൃഹനിർമാണം പൂർത്തീകരിക്കും. ഉപരിപഠനത്തിനു പ്രവേശനം ലഭിച്ചതിൽ ആശ്വാസമാകും. പൂർവികസ്വത്ത് രേഖാമൂലം ലഭിക്കും. പൊതുപ്രവർത്തനങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരും. കഠിനാധ്വാനത്താൽ കാര്യസിദ്ധിയുണ്ടാകും.

ആയില്യം:

ലാഭക്കുറവിനാൽ പുതിയ സംരംഭങ്ങളിൽനിന്നു പിന്മാറും. ആർഭാടങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തും. പുത്രപൗത്രാദികളുടെ സംരക്ഷണത്താൽ ആശ്വാസമുണ്ടാകും. മേലധികാരിയുടെ പ്രതിനിധിയായി ചർച്ചകൾ നയിക്കാനിടവരും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.

മകം:

തീരുമാനങ്ങളിൽ അനൗചിത്യവും അബദ്ധവും ഒഴിവാക്കാൻ അനുഭവജ്ഞാനമുള്ളവരുടെ ഉപദേശവും നിർദേശവും തേടും. അഹോരാത്രം നിഷ്കർഷയോടെ പഠിച്ചതിനാൽ ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാൻ സാധിക്കും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം.

പൂരം:

ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. പൊതുപ്രവർത്തനങ്ങളിൽ ആത്മാർഥമായി സഹകരിക്കും. ഗൃഹനിർമാണം പുനരാരംഭിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. നിർബന്ധ നിയന്ത്രണത്താൽ സാമ്പത്തിക അനിശ്ചിതാവസ്ഥ അതിജീവിക്കും.

ഉത്രം:

പ്രവൃത്തിമണ്ഡലങ്ങളിൽനിന്നു സാമ്പത്തികനേട്ടം ഉണ്ടാകും. മേലധികാരി അവധിയായതിനാൽ ചുമതലകൾ ഏറ്റെടുക്കേണ്ടി വരും. വാഗ്വാദങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണു നല്ലത്. നിരപരാധിത്വം തെളിയിക്കാൻ സാധിക്കുന്നതിനാൽ ആശ്വാസവും സമാധാനവും തോന്നും.

അത്തം:

പുതിയ ആവിഷ്കരണശൈലി സർവർക്കും സ്വീകാര്യമായതിനാൽ ആത്മാഭിമാനം തോന്നും. ജീവിതപങ്കാളിയുടെ ആശയങ്ങൾ യാഥാർഥ്യങ്ങളോടു പൊരുത്തപ്പെടുന്നതിനാൽ സർവാത്മനാ സ്വീകരിക്കും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ അഹോരാത്രം പ്രയത്നിക്കും. സാഹചര്യങ്ങൾക്കനുസരിച്ചു സ്വയംപര്യാപ്തത ആർജിക്കും.

ചിത്തിര:

സമയബന്ധിതമായ പ്രവർത്തനങ്ങൾ അശ്രാന്തപരിശ്രമത്താൽ പൂർത്തീകരിക്കാൻ സാധിക്കും. ഭരണസംവിധാനത്തിൽ പുതിയ ആശയങ്ങൾ അവലംബിക്കാൻ മേലധികാരിയുടെ അനുമതി തേടും. മുടങ്ങിക്കിടക്കുന്ന വ്യവസായം സുഹൃത്തിന്റെ സഹായത്തോടെ പുനരാരംഭിക്കും.

ചോതി:

ചെലവിനങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തും. വിദ്യാർഥികൾക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കും. ഊഹാപോഹങ്ങൾ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. വിശ്വാസയോഗ്യമല്ലാത്ത കൂട്ടുകച്ചവടത്തിൽനിന്നു നിരുപാധികം പിന്മാറും.

വിശാഖം:

നിക്ഷേപ സമാഹരണ യജ്ഞത്തിൽ ലക്ഷ്യപ്രാപ്തി നേടും. കൃഷിമേഖലയിൽ സംയുക്ത സംരംഭത്തിനു തയാറാകും. വ്യാപാരവ്യവസായങ്ങൾ പുനരാരംഭിക്കാൻ വിദഗ്ധ നിർദേശം തേടും. വ്യാപാരമേഖലയിൽ നൂതന ആശയങ്ങൾ അവലംബിക്കും. വ്യവസ്ഥകൾ പാലിക്കും.

അനിഴം:

പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ സർവകാര്യ വിജയമുണ്ടാകും. യുക്തിപൂർവമായ സമീപനം സാമ്പത്തികപ്രതിസന്ധി തരണം ചെയ്യാൻ സഹായിക്കും. ഹൃദിസ്ഥമായ വിഷയങ്ങൾ അനായാസേന പരീക്ഷയിൽ എഴുതാൻ സാധിക്കും. പാരമ്പര്യപ്രവൃത്തികൾ പിന്തുടരാൻ തീരുമാനിക്കും.

തൃക്കേട്ട:

വിദ്യാർഥികൾക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കുമെങ്കിലും അമിത ആത്മവിശ്വാസം ഉപേക്ഷിക്കണം. അസൂയാലുക്കൾ വർധിക്കും. അപ്രതീക്ഷിതമായി ഉദ്യോഗം നഷ്ടപ്പെടും. സമന്വയ സമീപനത്താൽ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കും. വ്യവസ്ഥകൾ പാലിക്കാൻ അഹോരാത്രം പ്രയത്നിക്കും.

മൂലം:

വെല്ലുവിളികൾ അതിജീവിക്കാനുള്ള മനഃസാന്നിധ്യം വന്നുചേരും. കർമമേഖലയിലെ അനിശ്ചിതാവസ്ഥ പരിഹരിച്ച് ക്രമാനുഗത വളർച്ച നേടും. ജോലി തേടിയുള്ള വിദേശയാത്ര വിദഗ്ധ നിർദേശത്താൽ ഉപേക്ഷിക്കും. മാതാപിതാക്കളുടെ സാമീപ്യം ആശ്വാസത്തിനു വഴിയൊരുക്കും.

പൂരാടം:

സമന്വയ സമീപനത്താൽ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ അമിതമായി ഏർപ്പെടുന്നതിനാൽ മാതാപിതാക്കളിൽനിന്നു ശകാരം കേൾക്കേണ്ടിവരും. ദേഹപീഡകൾ വർധിക്കും. കൃത്യനിർവഹണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും.

ഉത്രാടം:

ഉദ്ദിഷ്ടകാര്യ വിജയത്തിനായി അഹോരാത്രം പ്രയത്നിക്കും. ദുർമാർഗികളോടുള്ള ആത്മബന്ധം ഉപേക്ഷിക്കാൻ ആത്മപ്രചോദനമുണ്ടാകും. നിക്ഷേപ സമാഹരണ യജ്ഞത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കാൻ ഉന്നതരെ കാണും. ഒരുപരിധിയിലധികം പണം മുടക്കിയുള്ള പ്രവൃത്തികളിൽനിന്നു പിന്മാറണം.

തിരുവോണം:

ഓർമക്കുറവിനാൽ, പ്രതീക്ഷിച്ച രീതിയിൽ പരീക്ഷയെഴുതാൻ സാധിക്കില്ല. അവ്യക്തമായ പണമിടപാടുകളിൽനിന്നു പിന്മാറും. ഔദ്യോഗിക പ്രതിസന്ധികൾ വർധിക്കും. ജീവിതപങ്കാളിയുടെ സാന്ത്വനവചനങ്ങൾ മനഃസമാധാനത്തിനു വഴിയൊരുക്കും. മൂത്രാശയ രോഗപീഡകൾ വർധിക്കും.

അവിട്ടം:

ബന്ധുവിന്റെ പരസ്പരവിരുദ്ധമായ സമീപനം മനോവിഷമത്തിന് ഇടയാക്കും. അനുബന്ധ വ്യാപാരം തുടങ്ങാനുള്ള ആശയം പുനരാലോചനയിൽ ഉപേക്ഷിക്കും. വിദ്യാർഥികൾക്ക് അനുകൂല സാഹചര്യമുണ്ടാകും. പ്രത്യുപകാരം ചെയ്യാൻ സാധിച്ചതിൽ കൃതാർഥനാകും. ഓർമശക്തി വർധിക്കും.

ചതയം:

സഹപ്രവർത്തകർ അവധിയായതിനാൽ അഹോരാത്രം പ്രയത്നിക്കേണ്ടിവരും. വീടിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിവയ്ക്കും. മുൻകോപം നിയന്ത്രിക്കണം. വിശ്വാസയോഗ്യമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽനിന്നു നിരുപാധികം പിന്മാറും.

പൂരുരുട്ടാതി:

മേലധികാരി നിർദേശിക്കുന്ന പദ്ധതികൾ തുടങ്ങിവയ്ക്കും. ജനമധ്യത്തിൽ പരിഗണന ലഭിക്കും. വാഗ്വാദങ്ങൾ ഉപേക്ഷിച്ചു സമന്വയ സമീപനം സ്വീകരിക്കാൻ ഉൾപ്രേരണയുണ്ടാകും. പുതിയ വ്യാപാരം തുടങ്ങാനുള്ള ആശയം പുനരാലോചനയിൽ ഉപേക്ഷിക്കും. ഉപരിപഠനത്തിനു പ്രവേശനം ലഭിച്ചതിൽ ആശ്വാസം തോന്നും.

ഉത്തൃട്ടാതി:

ആശയങ്ങൾ പ്രാവർത്തികമാക്കാൻ കഠിനപ്രയത്നം വേണ്ടിവരും. പ്രലോഭനങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം. ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ രൂപകൽപന ചെയ്യും. അർഹമായ പൂർവികസ്വത്ത് രേഖാമൂലം ലഭിക്കും.

രേവതി:

വിജ്ഞാനപ്രദമായ വിഷയങ്ങൾ മറ്റുള്ളവർക്കു പകർന്നുകൊടുക്കുന്നതിൽ ആത്മസംതൃപ്തി തോന്നും. ഭയമില്ലാതെ പരീക്ഷയെഴുതാൻ സാധിക്കും. മക്കളുടെ പലവിധ ആവശ്യങ്ങൾക്കായി അവധിയെടുക്കും. അന്യരുടെ ഉയർച്ചയിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്തുന്ന സന്മനസ്സ് ആദരിക്കപ്പെടും. ചർച്ചകൾ വിജയിക്കും.

English Summary : Weekly Star Prediction by Kanippayyur / September 13 to 19

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA