sections
MORE

സമ്പൂർണ ദ്വൈവാര നക്ഷത്രഫലം : കാണിപ്പയ്യൂർ

HIGHLIGHTS
  • 2020 സെപ്റ്റംബർ 16 മുതൽ 30 വരെയുള്ള ഫലം
biweekly-prediction-kanippayyur-september-16-to-30
SHARE

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)

ആരോഗ്യം തൃപ്‌തികരമായിരിക്കും. ഉദ്യോഗത്തോടൊപ്പം ഉപരിപഠനത്തിന് ചേരാനുള്ള സാഹചര്യമുണ്ടാകും. പ്രവൃത്തി മണ്ഡലങ്ങളിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടാകും. സന്താനങ്ങളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും. സഹപാഠിക്ക് സാമ്പത്തിക സഹായം നൽകാനിടവരും. ശ്രമിച്ചു വരുന്ന വിവാഹത്തിന് തീരുമാനമാകും. അഭിമാനാർഹമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിച്ചതിൽ മനസന്തുഷ്ടിയുണ്ടാകും. പ്രശംസയ്ക്കു യോഗ്യമെങ്കിലും അഹംഭാവം അരുത്. കുടുംബത്തിൽ സന്തോഷവും സമാധാനവും വർധിക്കും. വാഹന ഉപയോഗത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും. ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യും.

ജനനതിയതി പ്രകാരം നിങ്ങളുടെ ഭാവി അറിയാൻ

ഇടവക്കൂറ്

(കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക)

സംഘടനാപ്രവർത്തനങ്ങൾക്ക് സാരഥ്യസ്‌ഥാനം വഹിക്കാനിടവരും. സാഹചര്യങ്ങളാൽ നിശ്ചിത കാലയളവിനു മുൻപ് ഉദ്യോഗത്തിൽ നിന്നു വിരമിക്കാൻ തീരുമാനിക്കും. പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. പുത്രിയുടെ ആർഭാടം നിറഞ്ഞ ജീവിതശൈലിക്ക് നിയന്ത്രണം ഏർപ്പെടുത്തും. അനാവശ്യ ചിന്തകളാൽ നിദ്രാഭംഗം അനുഭവപ്പെടും. വർധിക്കുന്ന ആശങ്ക മനഃക്ലേശത്തിന് വഴിയൊരുക്കും. ഗ്രഹത്തിന്റെ അറ്റകുറ്റപ്പണികൾക്ക് പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് 

അനുഭവപ്പെടും. വാക്കും പ്രവർത്തിയും ഫലപ്രദമാകും. സഹായ മനസ്ഥിതി ആദരിക്കപ്പെടും.

മിഥുനക്കൂറ്

(മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക)

ഉപരിപഠനത്തിന് പ്രവേശനം ലഭിക്കാൻ ഉന്നതരുടെ ശുപാർശയും യാത്രാക്ലേശവും വേണ്ടിവരും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. അർഹമായ അംഗീകാരങ്ങളും സ്ഥാനമാനങ്ങളും ലഭിക്കാൻ കാലതാമസം നേരിടും. ഗർഭമലസാനിടയുള്ളതിനാൽ ദൂരയാത്രകൾ ഒഴിവാക്കണം. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കാനിടവരും. അതിശയോക്തി കലർന്ന സുഹൃത്തിന്റെ സംസാരശൈലിയിൽ വിശ്വാസ്യത നഷ്ടപ്പെടും. പ്രയത്നഫലാനുഭവങ്ങൾക്കായി അത്യധ്വാനം വേണ്ടി വരും. വാഹനാപകടത്തിൽ നിന്നു അത്ഭുതകരമായി രക്ഷപെടും. റോഡ് വികസനത്തിന് ഭൂമി വിട്ടുകൊടുക്കാൻ തയാറാകും. ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും.

കർക്കടകക്കൂറ്‍

(പുണർതം 15 നാഴിക, പൂയം, ആയില്യം)

ചിട്ടയായ ഭക്ഷണ ക്രമീകരണവും വ്യായാമവും യോഗാസനങ്ങളും ആരോഗ്യ സംരക്ഷണത്തിന് 

വഴിയൊരുക്കും. അശ്രദ്ധകൊണ്ട് വീഴ്ചയ്ക്കു സാധ്യതയുണ്ട്. നിസ്സാരകാര്യങ്ങൾക്കുപോലും ദുർവാശിയുള്ള കുട്ടികൾക്ക് നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകാൻ മാനസികരോഗ വിദഗ്ധനെ കാണും സഹപാഠിക്ക് സാമ്പത്തിക സഹായംനൽകാനിടവരും. ചെയ്യുന്ന പ്രവൃത്തികൾ അന്യർക്കും 

ഉപകാരപ്രദമാകുമെന്നറിഞ്ഞതിനാൽ ആശ്വാസമാകും. പ്രതീക്ഷിച്ച വില ലഭിക്കാത്തതിനാൽ ഭൂമി വിൽപന നിർത്തിവയ്ക്കും. ഉപരിപഠനത്തിനനുസൃതമായ ഉദ്യോഗത്തിന് സാധ്യത തെളിയും. ആത്മീയ പ്രഭാഷണങ്ങൾ മനസികോല്ലാസത്തിനു വഴിയൊരുക്കും. വസ്തുനിഷ്ഠമായ പ്രവർത്തന ശൈലിയിൽ പൊതുജന പിന്തുണ വർധിക്കും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 15 നാഴിക)

നിർത്തിവച്ച സംരംഭങ്ങൾ പുനരാരംഭിക്കാൻ നിർദ്ദേശം തേടും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരാനുള്ള സാഹചര്യമുണ്ടാകും. നിഗമനങ്ങൾ ശരിയായാൽ സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. കാര്യനിർവഹണശക്തിയിലുള്ള നിഷ്കർഷ വർധിച്ചതിനാൽ കൂടുതൽ ചുമതലകൾ ഏറ്റെടുക്കാൻ തയ്യാറാകും. ലളിതമായ ജീവിതശൈലി മാതൃകാപരമായി എന്നറിഞ്ഞതിനാൽ ആത്മസംതൃപ്‌തിയുണ്ടാകും. പൊതുപ്രവർത്തനങ്ങളിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാകുകയില്ല. ഭക്ഷണക്രമീകരണങ്ങളിലുള്ള അപാകതകളാൽ ആസ്വാസ്ത്യമനുഭവപ്പെടും. മേലധികാരിയുടെ സ്വകാര്യകാര്യങ്ങളിൽ അഭിപ്രായം പറയാൻ നിർബന്ധിതനാകും.

കന്നിക്കൂറ്

(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)

സ്വന്തം ആശയവും അന്യരുടെ പണവും സമന്വയിപ്പിച്ച പ്രവർത്തികൾക്ക് രൂപകൽപന ചെയ്യും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും. പുനഃപരീക്ഷയിൽ ആത്മവിശ്വാസത്തോടുകൂടി അവതരിപ്പിക്കാൻ സാധിക്കും. സഹാനുഭൂതി നല്ലതാണെങ്കിലും വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. പുനരാലോചനയിൽ ഗൃഹം വിൽക്കാൻ തീരുമാനിക്കും. ജന്മനാട്ടിലേക്ക് ഉദ്യോഗമാറ്റത്തിന് അപേക്ഷ നൽകും. കുടുംബത്തിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ ബന്ധുസഹായം തേടും. കുട്ടികളുടെ പഠനകാര്യങ്ങളിൽ ജാഗ്രത പുലർത്താൻ നിർബന്ധിതനാകും. അവധിയെടുത്ത്‌ മംഗളകർമങ്ങളിൽ പങ്കെടുക്കും. പ്രാധാന്യമുള്ളവരുടെ വാക്കുകൾ അനുസരിച്ചു പ്രവർത്തിക്കുന്നതിനാൽ ആത്മസംതൃപ്‌തി തോന്നും. 

തുലാക്കൂറ്‍

(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)

പ്രവൃത്തി മണ്ഡലങ്ങളിൽ നിന്ന് സാമ്പത്തികനേട്ടമുണ്ടാകുമെങ്കിലും ചെലവിനങ്ങളിൽ നിയന്ത്രണം വേണം. അവിചാരിതമായി സഹപാഠികളെ കാണാനിടവരും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മാതാപിതാക്കളുടെ ആഗ്രഹത്തിനനുസരിച്ചു പ്രവർത്തിക്കുന്നതിൽ മനസ്സന്തോഷം തോന്നും. ദീർഘകാലമായി  സൂക്ഷിച്ചിരുന്ന പദ്ധതികൾക്ക് തുടക്കമിടും. പണി ചെയ്തു വരുന്ന ഗ്രഹം  വാങ്ങാൻ പ്രാഥമിക സംഖ്യ കൊടുത്ത്‌ കരാറെഴുതും. വിശ്വാസവഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ ബന്ധുസഹായത്താൽ സാധ്യമാകും. സത്യസന്ധമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിയിലെത്താൻ സഹായിക്കും.

വൃശ്ചികക്കൂറ്

(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)

അനാരോഗ്യത്താലും പലപ്രകാരത്തിലുള്ള രോഗപീഡകളാലും വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കും. അധികാരപരിധിയും ചുമതലകളും വർധിക്കും. ആത്മീയ പ്രഭാഷണങ്ങൾ കേൾക്കാനിടവരും. വിശേഷപ്പെട്ട ദേവാലയ ദർശനത്തിന് യോഗമുണ്ട്. വിതരണ സമ്പ്രദായം വിപൂലീകരിക്കാൻ ഉത്സാഹികളായ ജോലിക്കാരെ നിയോഗിക്കും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. ആത്മവിശ്വാസക്കുറവ് പരീക്ഷയെ ബാധിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. പ്രവർത്തിമണ്ഡലങ്ങളിൽ സാമ്പത്തിക നേട്ടം കണ്ടുതുടങ്ങും. ആശയങ്ങൾ നടപ്പിൽ വരുത്താൻ കഠിനപ്രയത്നം വേണ്ടിവരും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 15 നാഴിക)

നിസ്സാരകാരണങ്ങളാൽ കരാർ ജോലികൾ നഷ്ടപ്പെടും. സാഹചര്യങ്ങൾക്കനുസരിച്ചു സ്വയം പര്യാപ്‍തത ആർജിക്കും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരാനിടവരും. രോഗപീഡകൾ വർധിക്കുന്നതിനാൽ അവധിയിൽ പ്രവേശിക്കും. സന്താനങ്ങൾക്ക് സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കും.  ഉദ്യോഗത്തിൽ പുരോഗതിയില്ലാത്തതിനാൽ മറ്റൊരു ഉദ്യോഗത്തിനായി ശ്രമം തുടങ്ങും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. അപകീർത്തി ഒഴിവാക്കാൻ നേതൃസ്ഥാനം ഒഴിയും. നിരവധി കാര്യങ്ങൾ ഏറ്റെടുക്കുന്നതിനാൽ ചിലത് വിട്ടുപോകും.

മകരക്കൂറ് 

(ഉത്രാടം 45 നാഴിക, തിരുവോണം,അവിട്ടം 30 നാഴിക)

അപേക്ഷിച്ച പദ്ധതികൾക്ക് അന്തിമ നിമിഷത്തിൽ അംഗീകാരം ലഭിക്കും. മുടങ്ങി കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും. അബദ്ധബുദ്ധി ഒഴിവായി സൽബുദ്ധിയും സൽപ്രവൃത്തിയും ചെയ്യുന്ന പുത്രന്റെ സമീപനത്തിൽ ആശ്വാസം തോന്നും. ഈശ്വര പ്രാർഥനകളാലും ആത്മീയ ചിന്തകളാലും മനസ്സമാധാനമുണ്ടാകും.  ഊഹക്കച്ചവടത്തിൽ നഷ്ടം .സംഭവിക്കും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കാൻ സാധിക്കുന്നതിനാൽ സൽക്കീർത്തി വർധിക്കും. സമാനചിന്താഗതിയിലുള്ളവരുമായി സംസർഗത്തിലേർപ്പെടാൻ അവസരമുണ്ടാകും. വാത-നാഡീരോഗപീഡകൾ വർധിക്കും. ധർമപ്രവർത്തികളിൽ സർവാത്മനാ സഹകരിക്കും.

കുംഭക്കൂറ്

(അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക)

സേവനസാമർഥ്യത്താൽ കാര്യവിജയമുണ്ടാകും. സന്താനങ്ങളുടെ സംരക്ഷണവും സ്നേഹാദരങ്ങളും മനസ്സമാധാനത്തിന് വഴിയൊരുക്കും. ആജ്ഞാനുവർത്തികളുടെ ആശയങ്ങൾ ദീർഘകാല സുരക്ഷയ്ക്ക് യോജ്യമായതിനാൽ സർവാത്മനാ സ്വീകരിക്കും. സഹപ്രവർത്തകരുടെ ആവശ്യം അവതരിപ്പിക്കാൻ മേലധികാരിയെ കാണും. ബ്രഹത്‌സംരംഭങ്ങളിൽ നിന്നു പിന്മാറി ചെറിയ സംരംഭങ്ങളിൽ സഹകരിക്കും. പ്രശസ്തിയും അംഗീകാരവും ലഭിക്കുമെങ്കിലും അഹംഭാവം അരുത്. ഔദ്യോഗികമായി അനിശ്ചിതാവസ്ഥകൾ ഒഴിഞ്ഞുപോയതിനാൽ ആശ്വാസമാകും. ജീവിതപങ്കാളിയുടെ സാന്ത്വന വചനങ്ങൾ പലപ്പോഴും മനസ്സമാധാനത്തിന് വഴിയൊരുക്കും.

മീനക്കൂറ്‍

(പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)

മേലധികാരിയുടെ തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ വിശദീകരണം നൽകാനിടവരും. കുടുംബത്തിൽ ആഹ്ലാദകരമായ അന്തരീക്ഷം സംജാതമാകും. വിദ്യാർഥികൾക്ക് അകാരണഭയവും ആത്മവിശ്വാസക്കുറവും വർധിക്കും. സമാനചിന്താഗതിയിലുള്ളവരുമായി സംസർഗ്ഗത്തിലേർപ്പെടാൻ അവസരമുണ്ടാകും. ആരോഗ്യസംരക്ഷണത്തിൻറെ ഭാഗമായി ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. പറയുന്ന വാക്കുകൾ ഫലപ്രദമായി തീരുന്നതിനാൽ ആശ്ചര്യമനുഭവപ്പെടും. ക്ഷമാശീലത്തോടു കൂടിയ പ്രതികരണം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ ഉപകരിക്കും. തൊഴിൽമേഖലകളോടു ബന്ധപ്പെട്ട് മാനസിക സംഘർഷം വർധിക്കും. ബന്ധുവിൻറെ രക്ഷാകർതൃത്വം ഏറ്റെടുക്കാനിടവരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA